< വിലാപങ്ങൾ 1 >
1 ൧ അയ്യോ, ജനനിബിഡമായിരുന്ന നഗരം ജനരഹിതമായതെങ്ങനെ? ജനതകളിൽ ശ്രേഷ്ഠയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾ അടിമയായിപ്പോയതെങ്ങനെ?
Thành nầy xưa vốn đông dân lắm, kìa nay ngồi một mình! Xưa vốn làm lớn giữa các dân, nay như đàn bà góa! Xưa vốn làm nữ chủ các quận, nay phải nộp thuế khóa!
2 ൨ രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും ശത്രുക്കളായി അവൾക്ക് ദ്രോഹം ചെയ്തിരിക്കുന്നു.
Nó khóc nức nở ban đêm, nước mắt tràn đôi má. Mọi kẻ yêu mến nó, chẳng ai yên ủi nó. Bạn bè nó phản nó, đều trở nên nghịch thù.
3 ൩ കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേയ്ക്ക് പോകേണ്ടിവന്നു; അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഞെരുക്കത്തിന്റെ മദ്ധ്യേ അവളെ എത്തിപ്പിടിക്കുന്നു.
Giu-đa đi làm phu tù, vì chịu nạn cùng chịu sai dịch nặng nề. ỳ đậu giữa các dân, chẳng được chút nghỉ ngơi. Những kẻ bắt bớ đuổi theo nó, theo kịp nó nơi eo hẹp.
4 ൪ ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.
Các đường lối Si-ôn đang thảm sầu, vì chẳng ai đến dự k” lễ trọng thể nữa. Mọi cửa thành hoang vu; các thầy tế lễ thở than; Các gái đồng trinh nó bị khốn nạn, chính nó phải chịu cay đắng.
5 ൫ അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽ അവളുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ ശത്രുവിന്റെ മുമ്പിൽ പ്രവാസത്തിലേയ്ക്ക് പോകേണ്ടിവന്നു.
Kẻ đối địch nó trở nên đầu, kẻ thù nghịch nó được thạnh vượng; Vì Đức Giê-hô-va làm khốn khổ nó, bởi cớ tội lỗi nó nhiều lắm. Con nhỏ nó bị kẻ nghịch bắt điệu đi làm phu tù.
6 ൬ സീയോൻപുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാർ പുൽമേട് കാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു.
Con gái Si-ôn đã mất hết mọi sự làm cho mình vinh hoa. Các quan trưởng nó như nai chẳng tìm được đồng cỏ, Chạy trốn kiệt cả sức trước mặt kẻ đuổi theo.
7 ൭ കഷ്ടതയുടെയും അലച്ചിലിന്റെയും കാലത്ത് യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനം ശത്രുവിന്റെ കയ്യിൽ അകപ്പെട്ടപ്പോൾ, ശത്രുക്കൾ അവളെ നോക്കി അവളുടെ നാശത്തിൽ പരിഹസിച്ചു.
Giê-ru-sa-lem, đang ngày khốn khổ lưu ly, nhớ xưa trải mọi mùi vui thích; Khi dân nó sa vào tay kẻ nghịch, chẳng ai đến cứu cùng. Quân thù xem thấy nó, chê cười nó hoang vu!
8 ൮ യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു; അവളോ നെടുവീർപ്പിട്ട് കൊണ്ട് പിന്നോക്കം തിരിയുന്നു.
Giê-ru-sa-lem phạm tội trọng, bởi đó trở nên sự ô uế. Mọi kẻ tôn kính đều khinh dể, vì thấy nó trần truồng. Nó tự mình thở than, trở lui.
9 ൯ അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു; അവൾ ഭാവികാലം ഓർത്തില്ല; അവൾ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; “യഹോവേ, ശത്രു വമ്പ് പറയുന്നു; എന്റെ സങ്കടം നോക്കേണമേ”.
Váy nó dơ bẩn; nó chẳng nghĩ sự cuối cùng mình! Sự sa sút nó khác thường, chẳng ai yên ủi nó! Hỡi Đức Giê-hô-va, xin xem sự khốn nạn tôi, vì kẻ thù đã tự tôn mình làm lớn.
10 ൧൦ അവളുടെ സകലമനോഹരവസ്തുക്കളിന്മേലും ശത്രു കൈവെച്ചിരിക്കുന്നു; അങ്ങയുടെ സഭയിൽ പ്രവേശിക്കരുതെന്ന് അങ്ങ് കല്പിച്ച ജനതകൾ അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ.
Kẻ thù đã giơ tay trên mọi vật tốt nó; Vì nó đã thấy các dân ngoại xông vào nơi thánh nó. Về dân ngoại ấy Ngài có truyền: chẳng được vào hội Ngài.
11 ൧൧ അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു; വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു; “യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ”.
Cả dân nó vừa đi xin bánh, vừa thở than; Đổi hết sự vui lấy thức ăn, để tươi tỉnh linh hồn mình. Hỡi Đức Giê-hô-va, xin đoái xem, vì tôi đã nên khinh hèn!
12 ൧൨ “കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് അവിടുന്ന് വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്ന് നോക്കുവിൻ!”
Hỡi mọi người đi qua, há chẳng lấy làm quan hệ sao? Xét xem có sự buồn bực nào đọ được sự buồn bực đã làm cho ta, Mà Đức Giê-hô-va đã làm khốn cho ta nơi ngày Ngài nổi giận phừng phừng.
13 ൧൩ “ഉയരത്തിൽനിന്ന് അവിടുന്ന് എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അത് കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന് അവിടുന്ന് വല വിരിച്ച്, എന്നെ മടക്കിക്കളഞ്ഞു; അവിടുന്ന് എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു”.
Ngài đã giáng lửa từ trên cao, vào xương cốt ta và thắng được. Ngài đã giăng lưới dưới chân ta, làm cho ta thối lui. Ngài đã làm cho ta nên đơn chiếc, hằng ngày bị hao mòn.
14 ൧൪ “എന്റെ അതിക്രമങ്ങളുടെ നുകം അവിടുന്ന് സ്വന്തകയ്യാൽ യോജിപ്പിച്ചിരിക്കുന്നു; അവ എന്റെ കഴുത്തിൽ അമർന്നിരിക്കുന്നു; അവിടുന്ന് എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്ക് എതിർത്തുനില്ക്കുവാൻ കഴിയാത്തവരുടെ കയ്യിൽ കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു”.
Aùch của tội lỗi ta Ngài buộc tay vào, Cả bó chất nặng cổ ta, Ngài đã bẻ gãy sức mạnh ta. Chúa đã phó ta trong tay chúng nó, mà ta không chống cự được!
15 ൧൫ “എന്റെ നടുവിലെ സകല ബലവാന്മാരെയും കർത്താവ് നിരസിച്ചുകളഞ്ഞു; എന്റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന് അവൻ എന്റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കർത്താവ് ചക്കിൽ ഇട്ട് ചവിട്ടിക്കളഞ്ഞിരിക്കുന്നു”.
Chúa đã làm nên hư không lính chiến ở giữa ta. Ngài đã nhóm hội lớn nghịch cùng ta, đặng nghiền kẻ trai trẻ ta. Chúa đã giày đạp như trong bàn ép con gái đồng trinh của Giu-đa.
16 ൧൬ “ഇത് നിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ട ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാൽ എന്റെ മക്കൾ നശിച്ചിരിക്കുന്നു”.
Vậy nên ta khóc lóc; mắt ta tuôn nước mắt; Vì kẻ yên ủi làm tỉnh hồn ta thì đã xa ta. Con cái ta bị đơn chiếc, vì kẻ thù đã thắng trận.
17 ൧൭ സീയോൻ സഹായത്തിനായി കൈ നീട്ടുന്നു; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവ യാക്കോബിന് അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു.
Si-ôn giơ tay, chẳng ai yên ủi nó; Đức Giê-hô-va đã truyền về Gia-cốp: những kẻ chung quanh nó nghịch cùng nó. Giê-ru-sa-lem ở giữa chúng nó như một sự ô uế.
18 ൧൮ “യഹോവ നീതിമാൻ; ഞാൻ അവിടുത്തെ കല്പനയോട് മത്സരിച്ചു; സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൗവനക്കാരും പ്രവാസത്തിലേയ്ക്ക് പോയിരിക്കുന്നു”.
Đức Giê-hô-va là công bình, vì ta đã bạn nghịch cùng mạng Ngài. Hỡi các dân, xin hãy nghe hết thảy, hãy xem sự buồn bực ta! Gái đồng trinh và trai trẻ ta đã đi làm phu tù.
19 ൧൯ “ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന് ആഹാരം തേടിനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു”.
Ta đã kêu gọi những kẻ yêu mến ta, nhưng họ lừa dối ta. Các thầy tế lễ và trưởng lão đã tắt hơi trong thành, Khi họ tim đồ ăn để tươi tỉnh linh hồn mình.
20 ൨൦ “യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി, എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ കഠിനമായി മത്സരിക്കകൊണ്ട് എന്റെ ഹൃദയം എന്റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു; പുറമേ വാൾ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നെ”.
Hỡi Đức Giê-hô-va, xin đoái xem, vì tôi gặp hoạn nạn; lòng tôi bối rối; Trái tim tôi chuyển động, vì tôi bạn nghịch lắm lắm! ỳ ngoài có gươm dao làm cho mất, trong nhà có sự tử vong.
21 ൨൧ “ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനർത്ഥം കേട്ട്, അവിടുന്ന് അത് വരുത്തിയതുകൊണ്ട് സന്തോഷിക്കുന്നു; അവിടുന്ന് കല്പിച്ച ദിവസം അങ്ങ് വരുത്തും; അന്ന് അവരും എന്നെപ്പോലെയാകും”.
Người ta nghe tiếng tôi than thở, chẳng ai hề yên ủi. Mọi kẻ thù nghe tin tôi bị nạn, biết Ngài đã làm thì mừng rỡ. Ngày Ngài đã rao, Ngài sẽ khiến đến! chúng nó sẽ giống như tôi!
22 ൨൨ “അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം അങ്ങ് എന്നോട് ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവീർപ്പ് വളരെയല്ലോ; എന്റെ ഹൃദയം തളർന്നിരിക്കുന്നു”.
Nguyền cho mọi tội chúng nó bày ra trước mặt Ngài! Xin đãi chúng nó như đãi tôi bởi cớ mọi tội lỗi tôi; Vì tôi than thở nhiều, và lòng tôi mòn mỏi.