< വിലാപങ്ങൾ 5 >
1 ൧ യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്ന് ഓർക്കേണമേ; ഞങ്ങൾക്ക് നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
여호와여, 우리의 당한 것을 기억하시고 우리의 수욕을 감찰하옵소서
2 ൨ ഞങ്ങളുടെ സ്വത്ത് അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയി.
우리 기업이 외인에게, 우리 집들도 외인에게 돌아갔나이다
3 ൩ ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു.
우리는 아비 없는 외로운 자식이오며 우리 어미는 과부 같으니
4 ൪ ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലകൊടുത്ത് വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറക് ഞങ്ങൾ വിലകൊടുത്ത് വാങ്ങുന്നു.
우리가 은을 주고 물을 마시며 값을 주고 섶을 얻으오며
5 ൫ ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്ക് വിശ്രാമവുമില്ല.
우리를 쫓는 자는 우리 목을 눌렀사오니 우리가 곤비하여 쉴 수 없나이다
6 ൬ അപ്പം തിന്ന് തൃപ്തരാകേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങിയിരിക്കുന്നു.
우리가 애굽 사람과 앗수르 사람과 악수하고 양식을 얻어 배불리고자 하였나이다
7 ൭ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ പാപംചെയ്ത് ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.
우리 열조는 범죄하고 없어졌고 우리는 그 죄악을 담당하였나이다
8 ൮ ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല.
종들이 우리를 관할함이여 그 손에서 건져낼 자가 없나이다
9 ൯ മരുഭൂമിയിലെ വാൾ നിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്ന് കൊണ്ടുവരുന്നു.
광야에는 칼이 있으므로 죽기를 무릅써야 양식을 얻사오니
10 ൧൦ ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.
주림의 열기로 인하여 우리의 피부가 아궁이처럼 검으니이다
11 ൧൧ അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു.
대적이 시온에서 부녀들을, 유다 각 성에서 처녀들을 욕보였나이다
12 ൧൨ അവർ സ്വന്ത കൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.
방백들의 손이 매어달리며 장로들의 얼굴이 존경을 받지 못하나이다
13 ൧൩ യൗവനക്കാർ തിരികല്ല് ചുമക്കുന്നു; ബാലന്മാർ വിറകുചുമന്ന് ഇടറി വീഴുന്നു.
소년들이 맷돌을 지오며 아이들이 섶을 지다가 엎드러지오며
14 ൧൪ വൃദ്ധന്മാരെ പട്ടണവാതില്‍ക്കലും യൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല.
노인은 다시 성문에 앉지 못하며 소년은 다시 노래하지 못하나이다
15 ൧൫ ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു.
우리 마음에 희락이 그쳤고 우리의 무도가 변하여 애통이 되었사오며
16 ൧൬ ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം!
우리 머리에서 면류관이 떨어졌사오니 오호라! 우리의 범죄함을 인함이니이다
17 ൧൭ ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് രോഗം പിടിച്ചിരിക്കുന്നു; ഇതു നിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു.
이러므로 우리 마음이 피곤하고 이러므로 우리 눈이 어두우며
18 ൧൮ സീയോൻപർവ്വതം ശൂന്യമായി; കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ട് തന്നെ.
시온산이 황무하여 여우가 거기서 노나이다
19 ൧൯ യഹോവേ, അങ്ങ് ശാശ്വതനായും അങ്ങയുടെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
여호와여, 주는 영원히 계시오며 주의 보좌는 세세에 미치나이다
20 ൨൦ അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്?
주께서 어찌하여 우리를 영원히 잊으시오며 우리를 이같이 오래 버리시나이까?
21 ൨൧ യഹോവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേയ്ക്ക് മടക്കിവരുത്തേണമേ; ഞങ്ങൾക്ക് പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തേണമേ;
여호와여, 우리를 주께로 돌이키소서 그리하시면 우리가 주께로 돌아가겠사오니 우리의 날을 다시 새롭게 하사 옛적 같게 하옵소서
22 ൨൨ അല്ല, അങ്ങ് ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോട് അങ്ങ് അതികഠിനമായി കോപിച്ചിരിക്കുന്നുവോ?
주께서 우리를 아주 버리셨사오며 우리에게 진노하심이 특심하시니이다