< വിലാപങ്ങൾ 3 >

1 ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ട് കഷ്ടത കണ്ട പുരുഷനാകുന്നു.
Én vagyok a férfi, ki látta a nyomort indulatának vesszéjével.
2 അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടക്കുമാറാക്കിയത്.
Engem hajtott és elvitt sötétségben és nem világosságban.
3 അതേ, അവിടുത്തെ കരം ഇടവിടാതെ എന്റെ നേരെ തിരിക്കുന്നു.
Bizony ellenem újra meg újra fordítja kezét egész nap.
4 എന്റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു.
Elenyésztette húsomat és bőrömet, összetörte csontjaimat.
5 അവിടുന്ന് എന്നെ ആക്രമിച്ച്, കയ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു.
Épített ellenem és közrefogott méreggel és fáradalommal.
6 പണ്ടേ മരിച്ചവനെപ്പോലെ അവിടുന്ന് എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു
Sötét helyeken lakoztatott, mint őskornak holtjait.
7 പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
Körülfalazott engem, s nem mehetek ki, súlyosította bilincsemet.
8 ഞാൻ കൂകി നിലവിളിച്ചാലും അവിടുന്ന് എന്റെ പ്രാർത്ഥന തടുത്തുകളയുന്നു.
Ha kiáltok is és fohászkodom, elrekeszti imámat.
9 വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്റെ വഴി അടച്ച്, എന്റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു.
Elfalazta útjaimat faragott kővel, elgörbítette ösvényeimet.
10 ൧൦ അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്‍ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
Leselkedő medve ő nekem, oroszlán a rejtekben.
11 ൧൧ അവിടുന്ന് എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
Útjaimat eltérítette, szétvagdalt engem, pusztává tett.
12 ൧൨ അവിടുന്ന് വില്ലു കുലച്ച് എന്നെ അമ്പിന് ലക്ഷ്യമാക്കിയിരിക്കുന്നു.
Megfeszítette íjját s odaállított engem mint czélt a nyilnak.
13 ൧൩ തന്റെ ആവനാഴിയിലെ അമ്പുകളെ അവിടുന്ന് എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു.
Bevitte veséimbe tegzének fiait.
14 ൧൪ ഞാൻ എന്റെ സർവ്വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.
Nevetsége lettem egész népemnek, gúny daluk egész nap.
15 ൧൫ അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു.
Jóllakatott engem keserűségekkel, megittasított ürömmel.
16 ൧൬ അവിടുന്ന് കല്ലുകൊണ്ട് എന്റെ പല്ല് തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
Megzúzta kaviccsal fogaimat, leszorított a hamuba.
17 ൧൭ അങ്ങ് എന്റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.
Letett a békéről lelkem, elfelejtettem a jólétet.
18 ൧൮ എന്റെ മഹത്വവും യഹോവയിലുള്ള എന്റെ പ്രത്യാശയും പൊയ്പ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു.
S mondtam: Elveszett az életerőm és várakozásom az Örökkévalótól.
19 ൧൯ അങ്ങ് എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ.
Gondolj nyomoromra éa hontalanságomra; üröm és méreg!
20 ൨൦ എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു.
Gondolva gondol rá és meggörnyed bennem a lelkem.
21 ൨൧ ഇത് ഞാൻ ഓർക്കും; അതുകൊണ്ട് ഞാൻ പ്രത്യാശിക്കും.
Ezt veszem szivemre, azért várakozom.
22 ൨൨ നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ;
Az Örökkévaló kegyei bizony nem fogytak el, bizony nem lett vége irgalmának.
23 ൨൩ അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു.
Újak reggelenként, nagy a te hűséged!
24 ൨൪ യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു.
Osztályrészem az Örökkévaló, mondta lelkem, azért várakozom reá.
25 ൨൫ തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ.
Jóságos az Örökkévaló az őt remélőkhez, a lélekhez, mely őt keresi.
26 ൨൬ യഹോവയുടെ രക്ഷക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്.
Jó, midőn hallgatagon várakozik az Örökké való segedelmére.
27 ൨൭ ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷന് നല്ലത്.
Jó a férfinak, midőn jármot visel, ifju korában!
28 ൨൮ അവിടുന്ന് അത് അവന്റെമേൽ വച്ചിരിക്കുക കൊണ്ട് അവൻ ഏകനായി മിണ്ടാതിരിക്കട്ടെ.
Magánosan üljön és hallgasson, mert ő vetette rá.
29 ൨൯ അവൻ തന്റെ മുഖം പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.
Porba tegye száját – hátha van remény.
30 ൩൦ തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
Odaadja orczáját az őt ütőnek, lakjék jól gyalázattal.
31 ൩൧ കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ.
Mert nem vet el örökre az Úr.
32 ൩൨ അവിടുന്ന് ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക് ഒത്തവണ്ണം അവിടുത്തേയ്ക്ക് കരുണ തോന്നും.
Mert ha bút okozott, majd irgalmaz kegyei bősége szerint.
33 ൩൩ മനസ്സോടെയല്ലല്ലോ അവിടുന്ന് മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്.
Mert nem szíve szerint sanyargatta és búsította az ember fiait,
34 ൩൪ ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ട് മെതിക്കുന്നതും
hogy valaki lesújtja lábai alá mind az ország foglyait,
35 ൩൫ അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും
hogy elhajlítja a férfi jogát a legfelsőnek színe előtt;
36 ൩൬ അവന്റെ നീതി നിഷേധിക്കുന്നതും കർത്താവ് കാണുകയില്ലയോ?
hogy elgörbíti az embert pörében – nem látta volna az Úr?
37 ൩൭ കർത്താവ് കല്പിക്കാതെ ആര് പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്?
Ki az, ki mondta, és lett, amit az Úr nem parancsolt volna?
38 ൩൮ അത്യുന്നതനായ ദൈവത്തിന്റെ വായിൽനിന്ന് നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
A Legfelsőnek szájából nem származik-e a rossz és a jó?
39 ൩൯ ജീവനുള്ള മനുഷ്യൻ നെടുവീർപ്പിടുന്നതെന്ത്? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ.
Hát mit panaszkodik az ember, míg él, a férfi az ő vétkei mellett?
40 ൪൦ നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധനചെയ്ത് യഹോവയുടെ അടുക്കലേക്ക് തിരിയുക.
Kutassuk át utainkat s vizsgáljuk meg, bogy megtérjünk az Örökkévalóhoz!
41 ൪൧ നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയർത്തുക.
Emeljük fel szivünket kezeinkkel együtt Istenhez az égben!
42 ൪൨ ഞങ്ങൾ അതിക്രമം ചെയ്ത് മത്സരിച്ചു; അങ്ങ് ക്ഷമിച്ചതുമില്ല.
Mi el pártoltunk és engedetlenkedtünk, te nem bocsátottál meg.
43 ൪൩ അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, കരുണ കൂടാതെ കൊന്നുകളഞ്ഞു.
Haragban elfödted magadat s üldöztél minket, öltél, nem sajnáltál.
44 ൪൪ ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം അങ്ങ് സ്വയം മേഘംകൊണ്ട് മറച്ചു.
Elfödted magadat felhővel; hogy át nem hatott imádság.
45 ൪൫ അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
Szemétté és megvetéssé tettél minket a népek közt.
46 ൪൬ ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ് പിളർന്നിരിക്കുന്നു.
Szájukat nyitották reánk mind az ellenségeink.
47 ൪൭ പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു.
Rettegés és örvény jutott nekünk, a pusztulás és romlás.
48 ൪൮ എന്റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം എന്റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു.
Vizpatakoktól folyik szét szemem népem leányának romlása miatt.
49 ൪൯ യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം
Szemem elomlott s nem csillapodott, szünet nélkül,
50 ൫൦ എന്റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; നിലയ്ക്കുന്നതുമില്ല.
míg le nem tekint és nem látja az Örökkévaló az égből.
51 ൫൧ എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച് ഞാൻ കാണുന്നത് എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
Szemem bút okozott lelkemnek városomnak mind a leányai miatt.
52 ൫൨ കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.
Vadászva vadásztak rám, mint madárra, ok nélkül való ellenségim.
53 ൫൩ അവർ എന്റെ ജീവനെ കുഴിയിൽ ഇട്ട് നശിപ്പിച്ച്, എന്റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു.
Gödörbe szorították éltemet s követ hajítottak reám.
54 ൫൪ വെള്ളം എന്റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്ന് ഞാൻ പറഞ്ഞു.
Vizek áradtak fejem fölé, azt mondtam: el vagyok veszve.
55 ൫൫ യഹോവേ, ഞാൻ ആഴമുള്ളകുഴിയിൽ നിന്ന് അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
Szólítottam nevedet, Örökkévaló, mélységes gödörből.
56 ൫൬ ‘എന്റെ നെടുവീർപ്പിനും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ’ എന്ന എന്റെ പ്രാർത്ഥന അങ്ങ് കേട്ടിരിക്കുന്നു.
Szavamat hallottad, ne rejtsd el füledet, szabadulásom kedvéért, fohászom elől!
57 ൫൭ ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്: “ഭയപ്പെടേണ്ടാ” എന്ന് പറഞ്ഞു.
Közel voltál, amely napon hívtalak, azt mondtad: ne félj!
58 ൫൮ കർത്താവേ, അങ്ങ് എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
Vitted, Uram, lelkem ügyeit, megváltottad éltemet.
59 ൫൯ യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്ത് തരേണമേ.
Láttad, Örökkévaló, bántalmamat, szerezz jogot nekem!
60 ൬൦ അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു.
Láttad minden boszúállásukat, mind az ő gondolataikat ellenem.
61 ൬൧ യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
Hallottad gyalázásukat, Örökkévaló, mind az ő gondolataikat ellenem.
62 ൬൨ എന്റെ ശത്രുക്കളുടെ വാക്കുകളും ഇടവിടാതെ എനിക്ക് വിരോധമായുള്ള ആലോചനകളും അങ്ങ് കേട്ടിരിക്കുന്നു.
Támadóim ajkai és elmélkedésük ellenem vannak egész nap.
63 ൬൩ അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.
Ültöket és keltöket tekintsd, én vagyok gúnydaluk.
64 ൬൪ യഹോവേ, അവരുടെ പ്രവൃത്തിക്ക് തക്കവണ്ണം അവർക്ക് പകരം ചെയ്യേണമേ;
Viszonozd nekik tettüket, Örökkévaló, kezeik műve szerint!
65 ൬൫ അങ്ങ് അവർക്ക് ഹൃദയകാഠിന്യം വരുത്തും; അങ്ങയുടെ ശാപം അവർക്ക് വരട്ടെ.
Adjad nekik szívnek elborulását: átkodat nekik!
66 ൬൬ അങ്ങ് അവരെ കോപത്തോടെ പിന്തുടർന്ന്, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്ന് നശിപ്പിച്ചുകളയും.
Üldözd haragban és semmisítsd meg őket az Örökkévaló egei alól!

< വിലാപങ്ങൾ 3 >