< ന്യായാധിപന്മാർ 8 >
1 ൧ അപ്പോൾ എഫ്രയീമ്യർ: നീ മിദ്യാന്യരോട് യുദ്ധം ചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ എന്ത് കൊണ്ട് വിളിച്ചില്ല? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ സംഗതി എന്ത് എന്നു പറഞ്ഞ് അവനെ ഉഗ്രമായി ശാസിച്ചു.
Afei, Efraimfo no bisaa Gideon se, “Adɛn nti na woyɛ yɛn saa? Adɛn nti na worekɔko atia Midian kan no, woamfrɛ yɛn?” Na wɔne Gideon kasaa anibere so.
2 ൨ അതിന് അവൻ: നിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ഈ ചെയ്തത് എന്തുള്ളു? അബീയേസെരിന്റെ മുന്തിരിവിളവെടുപ്പിനേക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കലല്ലയോ നല്ലത്?
Na Gideon buaa wɔn se, “Dɛn na mayɛ a mede bɛtoto mo ho? Na Efraim bobe aba a ɛka wɔ twabere akyi no nye nsen Abieser bobe a wɔtewee nyinaa?
3 ൩ നിങ്ങളുടെ കയ്യിലല്ലയോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങൾ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ചെയ്തത് ഒന്നുമില്ല എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു.
Onyankopɔn maa mudii Oreb ne Seeb a na wɔyɛ Midian asahene no so. Dɛn na matumi ayɛ a ɛsɛ eyi?” Efraim mmarima no tee Gideon mmuae no, wɔn bo tɔɔ wɔn yam.
4 ൪ അനന്തരം ഗിദെയോൻ യോർദ്ദാനരികെ എത്തി; അവനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും ശത്രുക്കളെ പിന്തുടരുവാൻ അക്കരെ കടന്നു.
Gideon ne ne mmarima ahaasa no twaa Asubɔnten Yordan, ɛwɔ mu sɛ na wɔabrɛ de, nanso wɔtoaa so taa atamfo no.
5 ൫ അവൻ സുക്കോത്ത് നിവാസികളോട് എന്റെ കൂടെയുള്ള ജനത്തിന് അപ്പം കൊടുക്കണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
Woduu Sukot no, Gideon ka kyerɛɛ ntuanofo a wɔwɔ hɔ no se, “Momma mʼakofo no aduan nni na wɔabrɛ. Meretaa Midian ahemfo Seba ne Salmuna.”
6 ൬ നിന്റെ സൈന്യത്തിന് ഞങ്ങൾ അപ്പം കൊടുക്കണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധീനതയിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.
Na Sukot ntuanofo no buae se, “Kyere Seba ne Salmuna ansa na yɛama wʼakofo no aduan adi.”
7 ൭ അതിന് ഗിദെയോൻ: യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും കൂർത്ത മുൾച്ചെടി കൊണ്ടും ചീന്തിക്കളയും എന്ന് പറഞ്ഞു.
Gideon buae se, “Sɛ Awurade ma midi Seba ne Salmuna so nkonim a, mɛsan aba de sare so nsɔe ne akraate abesunsuan mo honam ani.”
8 ൮ അവിടെനിന്ന് അവൻ പെനീയേലിലേക്ക് ചെന്ന് അവരോടും അപ്രകാരം ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു.
Na Gideon fii hɔ kɔɔ Penuel kɔsrɛɛ aduan bio, na onyaa mmuae koro no ara.
9 ൯ അവൻ പെനീയേൽനിവാസികളോട്: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്ന് പറഞ്ഞു.
Na ɔka kyerɛɛ Penuelfo no se, “Sɛ mifi nkonimdi mu ba a, mebubu saa abantenten yi.”
10 ൧൦ അപ്പോൾ സേബഹും സൽമുന്നയും, കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവുമായി കർക്കോരിൽ ആയിരുന്നു; എന്തെന്നാൽ, വാളൂരിപ്പിടിച്ചവരായ ഒരുലക്ഷത്തിരുപതിനായിരംപേർ വീണുപോയിരുന്നു.
Saa bere yi na Seba ne Salmuna ne akofo mpem dunum wɔ Karkor, aboafo a wofi apuei fam a na emu mpem ɔha aduonu atotɔ dedaw no nkaefo.
11 ൧൧ ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്ന് നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
Gideon faa atutenafo kwan a ɛda Noba ne Yogbeha apuei fam no ho hyiae, na wɔtow hyɛɛ Midian nsraadɔm a na wɔn ani nna wɔn ho so no so.
12 ൧൨ സേബഹും സൽമുന്നയും ഓടിപ്പോയപ്പോൾ ഗിദെയോൻ അവരെ പിന്തുടർന്നു; ആ രണ്ട് മിദ്യാന്യരാജാക്കന്മാരെയും പിടിച്ച്, സൈന്യത്തെയൊക്കെയും ചിതറിച്ചുകളഞ്ഞു.
Midian ahemfo baanu a wɔn din de Seba ne Salmuna no guanee, nanso Gideon taa wɔn faa wɔn akofo nyinaa nnommum.
13 ൧൩ അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്ന് മടങ്ങിവന്നപ്പോൾ
Eyi akyi no, Yoas ba Gideon faa Heres tempɔn so sanee.
14 ൧൪ സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചപ്പോൾ, അവൻ സുക്കോത്തിലെ നായകന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു പേരുടെ പേർ അവന് എഴുതിക്കൊടുത്തു.
Ɛhɔ na ɔkyeree aberante bi a ofi Sukot. Ɔhyɛɛ no sɛ ɔnkyerɛw nnipa aduɔson ason a wɔyɛ sodifo ne ntuanofo a wɔwɔ kurow no mu no din mma no.
15 ൧൫ അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്ന്: “ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്ക് ഞങ്ങൾ അപ്പം കൊടുക്കണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധികാരത്തിൻ കീഴിൽ ആകുന്നുവോ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ പരിഹസിച്ച സേബഹും സൽമുന്നയും ഇതാ” എന്ന് പറഞ്ഞു.
Afei, Gideon san kɔɔ Sukot kɔka kyerɛɛ ɛhɔ ntuanofo no se, “Seba ne Salmuna ni. Yɛbaa ha no mudii me ho fɛw, kae se, ‘Kyere Seba ne Salmuna ansa na yɛama wʼakofo a wɔabrɛ no aduan adi.’”
16 ൧൬ അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ച് മരുഭൂമിയിലെ മുള്ളും മുൾച്ചെടിയും കൊണ്ട് സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു.
Afei Gideon faa kurow no mu ntuanofo kyerɛɛ wɔn nyansa. Ɔde sare so nsɔe ne akraate twee wɔn aso.
17 ൧൭ അവൻ പെനീയേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു.
Ɔsan dwiriw Penuel abantenten no guu fam, kunkum kurow no mu mmarima nyinaa.
18 ൧൮ പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെതന്നെ ഓരോരുത്തൻ രാജകുമാരന് തുല്യൻ ആയിരുന്നു എന്ന് അവർ ഉത്തരം പറഞ്ഞു.
Afei, obisaa Seba ne Salmuna se, “Mmarima a mukum wɔn wɔ Tabor no na wɔte dɛn?” Wobuae se, “Mmarima no te sɛ wo. Na wɔn mu biara te sɛ ɔheneba.”
19 ൧൯ അതിന് അവൻ: അവർ എന്റെ സഹോദരന്മാർ; എന്റെ അമ്മയുടെ മക്കൾ തന്നേ. അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവ ജീവിക്കുന്നതിനാൽ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്ന് പറഞ്ഞു.
Gideon ka kyerɛɛ wɔn se, “Na wɔyɛ me nuanom. Sɛ Awurade te ase yi, sɛ moankum wɔn a, anka me nso merenkum mo.”
20 ൨൦ പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്ന് പറഞ്ഞു; എന്നാൽ അവൻ യുവാവ് ആകകൊണ്ട് പേടിച്ച് വാൾ ഊരാതെ നിന്നു.
Ɔdan nʼani kyerɛɛ ne babarima panyin Yeter se, “Kum wɔn.” Nanso Yeter antwe nʼafoa, efisɛ na ɔyɛ abarimaa nti na osuro.
21 ൨൧ അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റ് ഞങ്ങളെ കൊല്ലുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്ന് പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.
Seba ne Salmuna ka kyerɛɛ Gideon se, “Mma abarimaa nyɛ ɔpanyin adwuma! Wʼankasa yɛ!” Enti Gideon kum wɔn baanu, faa adehye agude a ɛsensɛn wɔn yoma kɔn mu no.
22 ൨൨ അനന്തരം യിസ്രായേല്യർ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാന്യരിൽ നിന്ന് രക്ഷിച്ചിരിക്കകൊണ്ട് നീ ഞങ്ങളെ ഭരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്ന് പറഞ്ഞു.
Na Israelfo no ka kyerɛɛ Gideon se, “Di yɛn so hene. Wo ne wo babarima ne wo nena bɛyɛ yɛn ahemfo, efisɛ woagye yɛn afi Midianfo nsam.”
23 ൨൩ ഗിദെയോൻ അവരോട്: ഞാനോ എന്റെ മകനോ നിങ്ങളെ ഭരിക്കയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവ് എന്ന് പറഞ്ഞു.
Nanso Gideon buae se, “Merenni mo so hene na me babarima nso renni mo so hene. Awurade na obedi mo so.”
24 ൨൪ പിന്നെ ഗിദെയോൻ അവരോട്: നിങ്ങളോടു എനിക്ക് ഒരു അപേക്ഷ ഉണ്ട്; നിങ്ങളിൽ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്ക് തരേണം എന്ന് പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് അവർക്ക് പൊൻകടുക്കൻ ഉണ്ടായിരുന്നു.
Mmom Gideon ka kyerɛɛ wɔn se, mewɔ abisade baako. “Mo mu biara mma me asokaa baako a mofa fii asade a munya fii mo atamfo a mudii wɔn so no nkyɛn.” (Atamfo a na wɔyɛ Ismaelfo no na obiara hyɛ sikakɔkɔɔ asokaa).
25 ൨൫ ഞങ്ങൾ സന്തോഷത്തോടെ തരാം എന്ന് അവർ പറഞ്ഞു; ഒരു വസ്ത്രം വിരിച്ച് ഒരോരുത്തന് കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു.
Wobuaa se, “Yɛpene so dodo.” Wɔde nkataho sɛw fam. Na obiara de ne sikakɔkɔɔ asokaa a onyae beguu so.
26 ൨൬ അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ, ചന്ദ്രക്കലകളും പതക്കങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
Na sikakɔkɔɔ asokaa dodow a wonyae no karii kilogram aduonu ne akyi pɔw anan a nyanne nketewa ne kɔnmuade, Midian ahemfo adehye ahyehyɛde ne nkɔnsɔnkɔnsɔn a egu wɔn yoma kɔn mu nka ho.
27 ൨൭ ഗിദെയോൻ അതുകൊണ്ട് ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം യഹോവയെ വിട്ട് ആരാധനക്ക് അതിന്റെ അടുക്കൽ ചെന്നു; അത് ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായി തീർന്നു.
Gideon de yɛɛ asɔfotade kronkron na ɔde sii kurow Ofra, ne kurow mu. Nanso ankyɛ na Israelfo no kɔsom no de guu wɔn ho fi na ɛdan afiri maa Gideon ne ne fifo.
28 ൨൮ എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽ മക്കൾക്ക് കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്ത് ദേശത്തിന് നാല്പതു വർഷം സ്വസ്ഥതയുണ്ടായി.
Eyi ne abasɛm a ɛkyerɛ sɛnea Israelfo dii Midianfo so nkonim a wɔantumi ansɔre bio. Gideon nna a etwa to bɛyɛ mfe aduanan mu no, na asomdwoe wɔ asase no so.
29 ൨൯ യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽചെന്ന് സുഖമായി പാർത്തു.
Afei, Yoas babarima Yerub-Baal san kɔɔ ne kurom.
30 ൩൦ ഗിദെയോന് വളരെ ഭാര്യമാർ ഉണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നേ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു.
Na ɔwɔ yerenom bebree nti ɔwoo mmabarima aduɔson.
31 ൩൧ ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക്ക് എന്നു അവൻ പേരിട്ടു.
Na ɔwɔ mpena nso wɔ Sekem a ɔne no woo ɔbabarima, too ne din Abimelek.
32 ൩൨ യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.
Gideon wui no na wanyin yiye. Na wosiee no wɔ nʼagya Yoas da mu wɔ Ofra wɔ Abieserfo abusuasase so.
33 ൩൩ ഗിദെയോൻ മരിച്ചശേഷം യിസ്രായേൽ മക്കൾ വീണ്ടും യഹോവയെ വിട്ട് ബാൽവിഗ്രഹങ്ങളെ ആരാധിച്ചു; ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.
Gideon wui ara pɛ, Israelfo no kɔsom Baal ahoni, de bɔɔ wɔn ho ahohwi. Wɔnam so yɛɛ Baal-Berit wɔn nyame.
34 ൩൪ യിസ്രായേൽ മക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യിൽനിന്ന് തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല.
Wɔn werɛ fii Awurade, wɔn Nyankopɔn a ogyee wɔn fii wɔn atamfo a wɔatwa wɔn ho ahyia no nsam no.
35 ൩൫ ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിന് ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കുടുംബത്തോട് ദയ ചെയ്തതുമില്ല.
Na mpo, wɔanni nokware ankyerɛ Yerub-Baal (a ɔne Gideon) fifo wɔ nneɛma pa a ɔyɛ maa Israelfo no ho.