< ന്യായാധിപന്മാർ 8 >

1 അപ്പോൾ എഫ്രയീമ്യർ: നീ മിദ്യാന്യരോട് യുദ്ധം ചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ എന്ത് കൊണ്ട് വിളിച്ചില്ല? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ സംഗതി എന്ത് എന്നു പറഞ്ഞ് അവനെ ഉഗ്രമായി ശാസിച്ചു.
Бэрбаций луй Ефраим ау зис луй Гедеон: „Че ынсямнэ фелул ачеста де пуртаре фацэ де ной? Пентру че ну не-ай кемат кынд ай плекат сэ те лупць ымпотрива луй Мадиан?” Ши ау авут о маре чартэ ку ел.
2 അതിന് അവൻ: നിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ഈ ചെയ്തത് എന്തുള്ളു? അബീയേസെരിന്റെ മുന്തിരിവിളവെടുപ്പിനേക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കലല്ലയോ നല്ലത്?
Гедеон ле-а рэспунс: „Че-ам фэкут еу пе лынгэ вой? Оаре ну фаче май мулт кулесул чоркинелор рэмасе ын вия луй Ефраим декыт кулесул ынтреӂий вий а луй Абиезер?
3 നിങ്ങളുടെ കയ്യിലല്ലയോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങൾ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ചെയ്തത് ഒന്നുമില്ല എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു.
Ын мыниле воастре а дат Думнезеу пе кэпетенииле луй Мадиан: Ореб ши Зееб. Че-ам путут фаче еу деч пе лынгэ вой?” Дупэ че ле-а ворбит астфел, ли с-а потолит мыния.
4 അനന്തരം ഗിദെയോൻ യോർദ്ദാനരികെ എത്തി; അവനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും ശത്രുക്കളെ പിന്തുടരുവാൻ അക്കരെ കടന്നു.
Гедеон а ажунс ла Йордан ши л-а трекут, ел ши чей трей суте де оамень каре ерау ку ел, обосиць, дар урмэринд мереу пе врэжмаш.
5 അവൻ സുക്കോത്ത് നിവാസികളോട് എന്റെ കൂടെയുള്ള ജനത്തിന് അപ്പം കൊടുക്കണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
Ел а зис челор дин Сукот: „Даць, вэ рог, кытева пынь попорулуй каре мэ ынсоцеште, кэч сунт обосиць ши сунт ын урмэриря луй Зебах ши Цалмуна, ымпэраций Мадианулуй.”
6 നിന്റെ സൈന്യത്തിന് ഞങ്ങൾ അപ്പം കൊടുക്കണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധീനതയിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.
Кэпетенииле дин Сукот ау рэспунс: „Есте оаре мына луй Зебах ши Цалмуна ын стэпыниря та, ка сэ дэм пыне оштирий тале?”
7 അതിന് ഗിദെയോൻ: യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും കൂർത്ത മുൾച്ചെടി കൊണ്ടും ചീന്തിക്കളയും എന്ന് പറഞ്ഞു.
Ши Гедеон а зис: „Ей бине, дупэ че Домнул ва да ын мыниле ноастре пе Зебах ши пе Цалмуна, вэ вой скэрпина карня ку спинь дин пустиу ши ку мэрэчинь.”
8 അവിടെനിന്ന് അവൻ പെനീയേലിലേക്ക് ചെന്ന് അവരോടും അപ്രകാരം ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു.
Де аколо с-а суит ла Пенуел ши а фэкут челор дин Пенуел ачеяшь ругэминте. Ей й-ау рэспунс кум ый рэспунсесерэ чей дин Сукот.
9 അവൻ പെനീയേൽനിവാസികളോട്: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്ന് പറഞ്ഞു.
Ши а зис ши челор дин Пенуел: „Кынд мэ вой ынтоарче ын паче, вой дэрыма турнул ачеста.”
10 ൧൦ അപ്പോൾ സേബഹും സൽമുന്നയും, കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവുമായി കർക്കോരിൽ ആയിരുന്നു; എന്തെന്നാൽ, വാളൂരിപ്പിടിച്ചവരായ ഒരുലക്ഷത്തിരുപതിനായിരംപേർ വീണുപോയിരുന്നു.
Зебах ши Цалмуна ерау ла Каркор ымпреунэ ку оштиря лор де апроапе чинчспрезече мий де оамень; тоць чей че май рэмэсесерэ дин тоатэ оштиря фиилор Рэсэритулуй, о сутэ доуэзечь де мий де оамень каре скотяу сабия, фусесерэ учишь.
11 ൧൧ ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്ന് നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
Гедеон с-а суит пе друмул челор че локуеск ын кортурь ла рэсэрит де Нобах ши де Иогбеха ши а бэтут оштиря каре се кредя ла адэпост.
12 ൧൨ സേബഹും സൽമുന്നയും ഓടിപ്പോയപ്പോൾ ഗിദെയോൻ അവരെ പിന്തുടർന്നു; ആ രണ്ട് മിദ്യാന്യരാജാക്കന്മാരെയും പിടിച്ച്, സൈന്യത്തെയൊക്കെയും ചിതറിച്ചുകളഞ്ഞു.
Зебах ши Цалмуна ау луат фуга; Гедеон й-а урмэрит, а принс пе чей дой ымпэраць ай Мадианулуй, Зебах ши Цалмуна, ши а пус пе фугэ тоатэ оштиря.
13 ൧൩ അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്ന് മടങ്ങിവന്നപ്പോൾ
Гедеон, фиул луй Иоас, с-а ынторс де ла луптэ прин суишул Херес.
14 ൧൪ സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചപ്പോൾ, അവൻ സുക്കോത്തിലെ നായകന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു പേരുടെ പേർ അവന് എഴുതിക്കൊടുത്തു.
А принс динтре чей дин Сукот ун тынэр пе каре л-а ынтребат ши каре й-а дат ын скрис нумеле кэпетениилор ши бэтрынилор дин Сукот; ерау шаптезечь ши шапте де бэрбаць.
15 ൧൫ അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്ന്: “ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്ക് ഞങ്ങൾ അപ്പം കൊടുക്കണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധികാരത്തിൻ കീഴിൽ ആകുന്നുവോ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ പരിഹസിച്ച സേബഹും സൽമുന്നയും ഇതാ” എന്ന് പറഞ്ഞു.
Апой а венит ла чей дин Сукот ши а зис: „Ятэ пе Зебах ши Цалмуна, пентру каре м-аць батжокорит зикынд: ‘Оаре мына луй Зебах ши Цалмуна есте ын стэпыниря та, ка сэ дэм пыне оаменилор тэй обосиць?’”
16 ൧൬ അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ച് മരുഭൂമിയിലെ മുള്ളും മുൾച്ചെടിയും കൊണ്ട് സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു.
Ши а луат пе бэтрыний четэций ши а педепсит пе оамений дин Сукот ку спинь дин пустиу ши ку мэрэчинь.
17 ൧൭ അവൻ പെനീയേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു.
А дэрымат ши турнул дин Пенуел ши а учис пе оамений четэций.
18 ൧൮ പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെതന്നെ ഓരോരുത്തൻ രാജകുമാരന് തുല്യൻ ആയിരുന്നു എന്ന് അവർ ഉത്തരം പറഞ്ഞു.
Ел а зис луй Зебах ши луй Цалмуна: „Кум ерау оамений пе каре й-аць учис ла Табор?” Ей ау рэспунс: „Ерау ка тине, фиекаре авя ынфэцишаря унуй фиу де ымпэрат.”
19 ൧൯ അതിന് അവൻ: അവർ എന്റെ സഹോദരന്മാർ; എന്റെ അമ്മയുടെ മക്കൾ തന്നേ. അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവ ജീവിക്കുന്നതിനാൽ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്ന് പറഞ്ഞു.
Ел а зис: „Ерау фраций мей, фиий мамей меле. Виу есте Домнул кэ, дакэ й-аць фи лэсат ку вяцэ, ну в-аш учиде.”
20 ൨൦ പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്ന് പറഞ്ഞു; എന്നാൽ അവൻ യുവാവ് ആകകൊണ്ട് പേടിച്ച് വാൾ ഊരാതെ നിന്നു.
Ши а зис луй Иетер, ынтыюл луй нэскут: „Скоалэ-те ши учиде-й!” Дар тынэрул ну шь-а скос сабия, пентру кэ-й ера тямэ, кэч ера ынкэ ун копил.
21 ൨൧ അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റ് ഞങ്ങളെ കൊല്ലുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്ന് പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.
Зебах ши Цалмуна ау зис: „Скоалэ-те ту ынсуць ши учиде-не! Кэч кум е омул аша е ши путеря луй.” Ши Гедеон с-а скулат ши а учис пе Зебах ши Цалмуна. А луат апой лунишоареле де ла гытул кэмилелор лор.
22 ൨൨ അനന്തരം യിസ്രായേല്യർ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാന്യരിൽ നിന്ന് രക്ഷിച്ചിരിക്കകൊണ്ട് നീ ഞങ്ങളെ ഭരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്ന് പറഞ്ഞു.
Бэрбаций луй Исраел ау зис луй Гедеон: „Домнеште песте ной, ту ши фиул тэу, ши фиул фиулуй тэу, кэч не-ай избэвит дин мына луй Мадиан.”
23 ൨൩ ഗിദെയോൻ അവരോട്: ഞാനോ എന്റെ മകനോ നിങ്ങളെ ഭരിക്കയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവ് എന്ന് പറഞ്ഞു.
Гедеон ле-а зис: „Еу ну вой домни песте вой, нич фиий мей ну вор домни песте вой, чи Домнул ва домни песте вой.”
24 ൨൪ പിന്നെ ഗിദെയോൻ അവരോട്: നിങ്ങളോടു എനിക്ക് ഒരു അപേക്ഷ ഉണ്ട്; നിങ്ങളിൽ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്ക് തരേണം എന്ന് പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് അവർക്ക് പൊൻകടുക്കൻ ഉണ്ടായിരുന്നു.
Гедеон ле-а зис: „Ам сэ вэ фак о ругэминте: даци-мь фиекаре вериӂиле де нас пе каре ле-аць луат ка прадэ.” (Врэжмаший авяу вериӂь де аур, кэч ерау исмаелиць.)
25 ൨൫ ഞങ്ങൾ സന്തോഷത്തോടെ തരാം എന്ന് അവർ പറഞ്ഞു; ഒരു വസ്ത്രം വിരിച്ച് ഒരോരുത്തന് കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു.
Ей ау зис: „Ци ле вом да ку плэчере.” Ши ау ынтинс о манта, пе каре а арункат фиекаре вериӂиле пе каре ле прэдасе.
26 ൨൬ അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ, ചന്ദ്രക്കലകളും പതക്കങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
Греутатя вериӂилор де аур пе каре ле-а черут Гедеон а фост де о мие шапте суте де сикли де аур, афарэ де лунишоаре, де черчеий де аур ши де хайнеле де пурпурэ пе каре ле пуртау ымпэраций Мадианулуй ши афарэ де лэнцишоареле де ла гытул кэмилелор лор.
27 ൨൭ ഗിദെയോൻ അതുകൊണ്ട് ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം യഹോവയെ വിട്ട് ആരാധനക്ക് അതിന്റെ അടുക്കൽ ചെന്നു; അത് ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായി തീർന്നു.
Гедеон а фэкут дин еле ун ефод ши л-а пус ын четатя луй, ла Офра, унде а ажунс о причинэ де курвие пентру тот Исраелул ши а фост о курсэ пентру Гедеон ши пентру каса луй.
28 ൨൮ എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽ മക്കൾക്ക് കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്ത് ദേശത്തിന് നാല്പതു വർഷം സ്വസ്ഥതയുണ്ടായി.
Мадианул а фост смерит ынаинтя копиилор луй Исраел ши н-а май ридикат капул. Ши цара а авут одихнэ патрузечь де ань, ын тимпул веций луй Гедеон.
29 ൨൯ യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽചെന്ന് സുഖമായി പാർത്തു.
Иерубаал, фиул луй Иоас, с-а ынторс ши а локуит ын каса луй.
30 ൩൦ ഗിദെയോന് വളരെ ഭാര്യമാർ ഉണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നേ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു.
Гедеон а авут шаптезечь де фий ешиць дин ел, кэч а авут май мулте невесте.
31 ൩൧ ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക്ക് എന്നു അവൻ പേരിട്ടു.
Циитоаря луй, каре ера ла Сихем, й-а нэскут де асеменя ун фиу, кэруя й-ау пус нумеле Абимелек.
32 ൩൨ യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.
Гедеон, фиул луй Иоас, а мурит дупэ о бэтрынеце феричитэ ши а фост ынгропат ын мормынтул татэлуй сэу Иоас, ла Офра, каре ера а фамилией луй Абиезер.
33 ൩൩ ഗിദെയോൻ മരിച്ചശേഷം യിസ്രായേൽ മക്കൾ വീണ്ടും യഹോവയെ വിട്ട് ബാൽവിഗ്രഹങ്ങളെ ആരാധിച്ചു; ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.
Дупэ моартя луй Гедеон, копиий луй Исраел ау ынчепут ярэшь сэ курвяскэ ку баалий ши ау луат пе Баал-Берит ка думнезеу ал лор.
34 ൩൪ യിസ്രായേൽ മക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യിൽനിന്ന് തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല.
Копиий луй Исраел ну шь-ау адус аминте де Домнул Думнезеул лор, каре-й избэвисе дин мына тутурор врэжмашилор каре-й ынконжурау.
35 ൩൫ ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിന് ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കുടുംബത്തോട് ദയ ചെയ്തതുമില്ല.
Ши н-ау цинут ла каса луй Иерубаал, а луй Гедеон, дупэ тот бинеле пе каре-л фэкусе ел луй Исраел.

< ന്യായാധിപന്മാർ 8 >