< ന്യായാധിപന്മാർ 7 >
1 ൧ അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്ത് പുറപ്പെട്ട് ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മോരേ കുന്നിന്നരികെ താഴ്വരയിൽ, മിദ്യാന്യരുടെ പാളയം അവർക്ക് വടക്ക് വരത്തക്കവണ്ണമായിരുന്നു അവർ പാളയമിറങ്ങിയത്.
I urani Jeroval, to je Gedeon, i sav narod što bijaše s njim, i stadoše u oko kod izvora Aroda; a vojska Madijanska bješe mu sa sjevera kraj gore Moreha u dolini.
2 ൨ യഹോവ ഗിദെയോനോട്: നിന്റെ കൂടെയുള്ള ജനം അധികമാകുന്നു; എന്നെ ഞാൻ തന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എനിക്കെതിരായി മഹത്വം എടുക്കാതിരിക്കേണ്ടതിന് ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല.
A Gospod reèe Gedeonu: mnogo je naroda s tobom, zato im neæu dati Madijana u ruke, da se ne bi hvalio Izrailj suprot meni govoreæi: moja me ruka izbavi.
3 ൩ ആകയാൽ നീ ചെന്ന് ഭയവും ഭീരുത്വവും ഉള്ളവർ ഗിലെയാദ് പർവ്വതത്തിൽനിന്ന് മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്ന് ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്ന് കല്പിച്ചു. അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.
Nego sada oglasi da èuje narod i reci: ko se boji i koga je strah, neka se vrati i nek ide odmah ka gori Galadu. I vrati se iz naroda dvadeset i dvije tisuæe; a deset tisuæa osta.
4 ൪ യഹോവ പിന്നെയും ഗിദെയോനോട്: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരീക്ഷിക്കും; നിന്നോടുകൂടെ പോരേണ്ടവൻ ആരെന്നും അല്ലാത്തവൻ ആരെന്നും ഞാൻ കല്പിക്കും എന്ന് പറഞ്ഞു.
Opet reèe Gospod Gedeonu: još je mnogo naroda; svedi ih na vodu, i ondje æu ti ih prebrati; za kojega ti god reèem: taj neka ide s tobom, neka ide s tobom; a za koga ti god reèem: taj neka ne ide s tobom, neka ne ide.
5 ൫ അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോയി; യഹോവ ഗിദെയോനോട്: പട്ടി കുടിക്കുംപോലെ നാവുകൊണ്ട് വെള്ളം നക്കി കുടിക്കുന്നവരെയൊക്കെ വേറെയും, കുടിക്കുവാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറെയും മാറ്റിനിർത്തുക എന്ന് കല്പിച്ചു.
I svede narod na vodu; a Gospod reèe Gedeonu: koji stane laptati jezikom vodu, kao što lapæe pas, metni ga na stranu; tako i svakoga koji klekne na koljena da pije.
6 ൬ കൈ വായ്ക്കു വെച്ച് നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിക്കുവാൻ മുട്ടുകുത്തി കുനിഞ്ഞു.
I onijeh koji laptaše, rukom svojom k ustima prinesavši vodu, bješe tri stotine ljudi; a sav ostali narod kleèe na koljena svoja da piju vode.
7 ൭ യഹോവ ഗിദെയോനോട്: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങി പോകട്ടെ എന്നു കല്പിച്ചു.
Tada reèe Gospod Gedeonu: s tijeh trista ljudi koji laptaše vodu izbaviæu vas i predaæu ti u ruke Madijane; neka dakle odlazi sav ovaj narod svaki na svoje mjesto.
8 ൮ അങ്ങനെ ജനം ഭക്ഷണസാധനങ്ങളും കാഹളങ്ങളും എടുത്തു; ശേഷം യിസ്രായേല്യരെ അവൻ വീട്ടിലേക്കു പറഞ്ഞയക്കുകയും ആ മുന്നൂറുപേരെ കൂടെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.
I narod uze brašnjenice i trube; i Gedeon otpusti sve ljude Izrailjce da idu svaki u svoj šator, a onijeh trista ljudi zadrža. A oko Madijanski bijaše niže njega u dolini.
9 ൯ അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: എഴുന്നേറ്റ് പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിനക്ക് ഏല്പിച്ചിരിക്കുന്നു.
I onu noæ reèe mu Gospod: ustani, siði u oko, jer ti ga dadoh u ruke.
10 ൧൦ ഇറങ്ങിച്ചെല്ലുവാൻ നിനക്ക് പേടിയുണ്ടെങ്കിൽ നീ നിന്റെ ബാല്യക്കാരൻ പൂരയുമായി പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.
Ako li se bojiš sam siæi, siði u oko sa Furom momkom svojim,
11 ൧൧ എന്നാൽ അവർ സംസാരിക്കുന്നത് എന്തെന്ന് നീ കേൾക്കും; അതിന്‍റെശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്ക് ധൈര്യം ഉണ്ടാകും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും കൂടി സൈനിക താവളത്തിന് സമീപത്തോളം ഇറങ്ങിച്ചെന്നു.
I èuæeš šta govore, pa æe ti osiliti ruke i udariæeš na oko. I siðe on i Fura momak njegov do kraja vojske koja bijaše u okolu.
12 ൧൨ എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കെ ദേശക്കാരൊക്കെയും വെട്ടുക്കിളിപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അനേകം ആയിരുന്നു.
A Madijani i Amalici i sav narod istoèni ležahu po dolini kao skakavci, tako ih bješe mnogo; i kamilama njihovijem ne bješe broja; bješe ih mnogo kao pijeska po brijegu morskom.
13 ൧൩ ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവത്തപ്പം അപ്രതീക്ഷിതമായി മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടു വന്ന് കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്ന് പറഞ്ഞു. അതിന് മറ്റവൻ:
I kad doðe Gedeon, a to jedan pripovijedaše drugu svojemu san, i govoraše: gle, usnih, a to peèen hljeb jeèmen kotrljaše se k okolu Madijanskom i doðe do šatora i stade udarati o njih, te padahu, i ispremeta ih, i popadaše šatori.
14 ൧൪ ഇത് യിസ്രയേല്യൻ യോവാശിന്റെ മകനായ ഗിദെയോന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.
A drug mu odgovori i reèe: to nije drugo nego maè Gedeona sina Joasova èovjeka Izrailjca; predao mu je u ruke Bog Madijane i sav ovaj oko.
15 ൧൫ ഗിദെയോൻ സ്വപ്നവും അർഥവും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു.
I kad Gedeon èu kako onaj pripovjedi san i kako ga ovaj istumaèi, pokloni se i vrati se u oko Izrailjski i reèe: ustajte, jer vam dade Gospod u ruke oko Madijanski.
16 ൧൬ അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറും കുടവും, കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു; അനന്തരം അവരോടു പറഞ്ഞത്;
Potom razdijeli trista ljudi u tri èete, i dade svakome po trubu u ruku i po prazan žban i po luè u žban.
17 ൧൭ “ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെ തന്നെ ചെയ്‌വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‌വിൻ.
I reèe im: na mene gledajte, pa tako èinite; gle, je æu doæi na kraj okola, pa šta ja ušèinim, to èinite.
18 ൧൮ ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ, നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്ന് കാഹളം ഊതി: ‘യഹോവയുടെയും ഗിദെയോന്റെയും വാൾ’ എന്ന് ആർക്കുവിൻ”.
Kad ja zatrubim u trubu i svi koji budu sa mnom, tada i vi zatrubite u trube oko svega okola, i vièite: maè Gospodnji i Gedeonov.
19 ൧൯ മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.
I doðe Gedeon i sto ljudi što bijahu s njim na kraj okola, u poèetak srednje straže, istom bijahu promijenili stražu; a oni zatrubiše u trube i polupaše žbanove koje imahu u rukama.
20 ൨൦ ഉടനെ മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്ത് കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവയുടെയും ഗിദെയോന്റെയും വാൾ എന്ന് ആർത്തു.
Tako tri èete zatrubiše u trube i polupaše žbanove, i držahu u lijevoj ruci luèeve a u desnoj trube trubeæi, i povikaše: maè Gospodnji i Gedeonov.
21 ൨൧ അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം ഓട്ടം തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.
I stadoše svaki na svom mjestu oko vojske; a sva se vojska smete i stadoše vikati i bježati.
22 ൨൨ ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാ വഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.
A kad zatrubiše u trube onijeh tri stotine, Gospod obrati maè svakome na druga njegova po svemu okolu, te pobježe vojska do Vet-Asete, u Zererat, do obale Avel-meolske kod Tavata.
23 ൨൩ യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു.
A Izrailjci iz plemena Neftalimova i Asirova i iz svega plemena Manasijina stekoše se i goniše Madijane.
24 ൨൪ ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലായിടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാ വരെയും യോർദ്ദാൻ വരെയും ഉള്ള ജലസ്രോതസ്സുകൾ അവർക്ക് മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്ന് പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാ വരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി.
I Gedeon posla glasnike po svoj gori Jefremovoj govoreæi: siðite pred Madijane i uhvatite im vode do Vetvare duž Jordana. I stekoše se svi ljudi iz plemena Jefremova i uhvatiše vode do Vetvare duž Jordana.
25 ൨൫ ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ച്, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ച് കൊന്നിട്ട്, മിദ്യാന്യരെ പിന്തുടർന്നു; ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാനക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.
I uhvatiše dva kneza Madijanska, Oriva i Ziva, i ubiše Oriva na stijeni Orivovoj, a Ziva ubiše kod tijeska Zivova; i goniše Madijane, i donesoše glavu Orivovu i Zivovu ka Gedeonu preko Jordana.