< ന്യായാധിപന്മാർ 6 >
1 ൧ അനന്തരം യിസ്രായേൽ മക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു: യഹോവ അവരെ ഏഴു വർഷം മിദ്യാന്റെ കയ്യിൽ ഏല്പിച്ചു.
परमप्रभुको दृष्टिमा जे खराब थियो इस्राएलीहरूले त्यही गरे, र उहाँले तिनीहरूलाई सात वर्षसम्म मिद्यानीका हातमा सुम्पिदिनुभयो ।
2 ൨ മിദ്യാൻ യിസ്രായേലിൻമേൽ പ്രാബല്യം പ്രാപിച്ചു; യിസ്രായേൽ മക്കൾ മിദ്യാന്യരുടെ നിമിത്തം മലയിടുക്കുകളും ഗുഹകളും കോട്ടകളും ശരണമാക്കി.
मिद्दानीको शक्तिले इस्राएललाई अत्याचार गर्यो । मिद्दानीका कारणले इस्राएलका मानिसहरूले पहाडका ओडारहरू, गुफाहरू, र किल्लाहरू बस्न लागे ।
3 ൩ യിസ്രായേൽ ധാന്യം വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവർക്ക് എതിരായി വന്നിരുന്നു.
यस्तो भयो, जति बेला इस्राएलीहरूले आफ्ना बालीहरू लगाउँथे, त्यति बेला मिद्दानीहरू र अमालेकीहरू र पूर्वका मानिसहरूले इस्राएलीहरूलाई आक्रमण गर्थे ।
4 ൪ അവർ യിസ്രയേലിന് വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിച്ചിരുന്നു. യിസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിച്ചിരുന്നില്ല.
तिनीहरूले देशमा आफ्ना सेना तयार गर्थे, र गाजासम्मै सबै बालीहरू नष्ट गर्थे । तिनीहरूले इस्राएलमा भोजन, भेडाहरू, गाइवस्तु वा गधाहरू केही पनि छोड्दैनथे ।
5 ൫ അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ട് വെട്ടുക്കിളിപോലെ കൂട്ടമായി വന്ന് ദേശത്ത് കടന്ന് നാശം ചെയ്തിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു.
तिनीहरूले आफ्ना पाल्तु वस्तुहरू र पालहरू लिएर आउँदा, तिनीहरू सलहहरूका हुलझैं हुन्थे, र तिनीहरूका मानिसहरू र ऊँटहरू गन्न असम्भव हुन्थ्यो । त्यस देशलाई नष्ट गर्नको निम्ति तिनीहरूले आक्रमण गर्थे ।
6 ൬ ഇങ്ങനെ മിദ്യാന്യർ നിമിത്തം യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു.
मिद्दानीहरूले इस्राएलीहरूलाई यति धेरै कमजोर बनाए, जसको कारणले इस्राएलका मानिसहरूले परमप्रभुलाई पुकारे ।
7 ൭ യിസ്രായേൽ മക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോട് നിലവിളിച്ചപ്പോൾ
जब मिद्दानीहरूका कारणले इस्राएलका मानिसहरूले परमप्रभुलाई पुकारा गरे,
8 ൮ യഹോവ ഒരു പ്രവാചകനെ യിസ്രായേൽ മക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോട് പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്ന് പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്ന് നിങ്ങളെ കൊണ്ടുവന്നു;
तब परमप्रभुले इस्राएलका मानिसहरूका निम्ति एक जना अगमवक्ता पठाउनुभयो । ती अगमवक्ताले तिनीहरूलाई भने, “परमप्रभु इस्राएलका परमेश्वर यसो भन्नुहुन्छः ‘मैले तिमीहरूलाई मिश्रदेशबाट निकालेर ल्याएँ । मैले तिमीहरूलाई दासत्वको घरबाट बाहिर निकालेर ल्याएँ ।
9 ൯ മിസ്രയീമ്യരിൽ നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരിൽ നിന്നും ഞാൻ നിങ്ങളെ വിടുവിച്ച് അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്ക് തന്നു.
मैले तिमीहरूलाई मिश्रीहरूका हातबाट र तिमीहरूलाई अत्याचार गरिरहेका सबै जनाका हातबाट बचाएँ । तिनीहरूलाई मैले तिमीहरूका सामुबाट लखेटें, र तिमीहरूलाई मैले तिनीहरूका देश दिएँ ।
10 ൧൦ യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെ ഭജിക്കരുത് എന്നും ഞാൻ നിങ്ങളോട് കല്പിച്ചു; എന്നാൽ നിങ്ങളോ എന്റെ വാക്ക് കേട്ടനുസരിച്ചില്ല.
मैले तिमीहरूलाई भनें, “म परमप्रभु तिमीहरूका परमेश्वर हुँ । मैले तिमीहरूलाई एमोरीहरूका देवहरूलाई नपुज भनेर आज्ञा दिएँ, जसको देशमा तिमीहरू बसोबास गरिरहेका छौ ।” तर तिमीहरूले मेरो आज्ञा पालना गरेका छैनौ ।’”
11 ൧൧ അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ ഗോതമ്പ് മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കുകയായിരുന്നു.
यति बेला परमप्रभुका दूत आए र अबीएजेरी योआशको, ओप्रा भन्ने ठाउँको फलाँटको रूखमुनि बसे, जति बेला मिद्दानीहरूबाट लुकाउनलाई योआशका छोरा गिदोनचाहिं दाखको कोल भइँमा गहूँ चुटेर छुट्याउँदै थिए ।
12 ൧൨ യഹോവയുടെ ദൂതൻ അവന് പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോട് പറഞ്ഞു.
परमप्रभुका दूत तिनीकहाँ देखा परे र तिनलाई भने, “तँ बलवान् योद्धा होस्, परमप्रभु तँसँग हुनुहुन्छ!”
13 ൧൩ ഗിദെയോൻ അവനോട്: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെയും ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്ന് അത്ഭുതകരമായി കൊണ്ടുവന്നു എന്ന് നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ച് മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്ന് പറഞ്ഞു.
गिदोनले तिनलाई भने, “ओहो, मेरा मालिक, परमप्रभु हामीसँग हुनुहुन्छ भने, किन हामीलाई यी सबै कुरा हुन आएका हुन्? उहाँका सबै आश्चर्यपूर्ण कामहरू कहाँ छन् जसका बारेमा हाम्रा पुर्खाहरूले हामीलाई यसो भनेका थिए, ‘के परमप्रभुले हामीलाई मिश्रदेशबाट बाहिर निकाल्नुभएन र?’ तर अहिले परमप्रभुले हामीलाई त्याग्नुभएको र हामीलाई मिद्दानीका हातमा दिनुभएको छ ।”
14 ൧൪ അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരിൽ നിന്ന് രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നത് എന്ന് പറഞ്ഞു.
परमप्रभुले तिनलाई हेर्नुभयो र यसो भन्नुभयो, “तँसँग भएको बलमा तँ जा । इस्राएललाई मिद्दानीको हातबाट छुटा । के मैले तँलाई पठाएको होइन र?”
15 ൧൫ അവൻ യഹോവയോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ച് ഞാൻ ചെറിയവനും അല്ലോ എന്ന് പറഞ്ഞു.
गिदोनले उहाँलाई भने, “कृपया, परमप्रभु, म कसरी इस्राएललाई छुटाउन सक्छु र? हेर्नुहोस्, मेरो परिवार मनश्शेमा सबैभन्दा कमजोर छ, र मेरो पिताको घरानामा म सबैभन्दा कम महत्त्वको छु ।”
16 ൧൬ യഹോവ അവനോട്: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോല്പിക്കും എന്ന് കല്പിച്ചു.
परमप्रभुले तिनलाई भन्नुभयो, “म तँसँग हुनेछु, र तैंले सम्पूर्ण मिद्दानी सेनालाई एक जना मानिसलाई झैं गरी परास्त गर्नेछस् ।”
17 ൧൭ അതിന് അവൻ: അങ്ങേക്ക് എന്നോട് കൃപയുണ്ടെങ്കിൽ എന്നോട് സംസാരിക്കുന്നത് അവിടുന്ന് തന്നേ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ.
गिदोनले उहाँलाई भने, “तपाईं मसँग खुशी हुनुहुन्छ भने, मसँग बोल्ने तपाईं नै हुनुहुन्छ भनेर तपाईंले मलाई एउटा चिन्ह दिनुहोस् ।
18 ൧൮ ഞാൻ പോയി എന്റെ വഴിപാട് കൊണ്ടുവന്ന് അങ്ങയുടെ മുമ്പാകെ വെക്കുവോളം ഇവിടെനിന്ന് പോകരുതേ എന്ന് പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്ന് യഹോവ അരുളിച്ചെയ്തു.
म तपाईंकहाँ आउन र तपाईंलाई मेरो उपहार ल्याएर तपाईंको सामु नराखेसम्म, कृपया यहाँबाट नजानुहोस् ।” परमप्रभुले भन्नुभयो, “तँ नफर्केसम्म म पर्खनेछु ।”
19 ൧൯ അങ്ങനെ ഗിദെയോൻ ചെന്ന് ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പവും ഒരുക്കി, മാംസം ഒരു കൊട്ടയിൽവെച്ച്, ചാറ് ഒരു പാത്രത്തിൽ പകർന്നു; കരുവേലകത്തിൻ കീഴെ കൊണ്ടുവന്ന് യഹോവയുടെ മുമ്പിൽ വെച്ചു.
गिदोन गए र एउटा पाठो तयार गरे र पाँच पाथी पिठोबाट अखमिरी रोटी बनाए । उनले मासुलाई एउटा टोकरीमा राखे, र झोलचाहिं एउटा भाँडोमा राखे, अनि ती फलाँटको रूखमुनि उहाँकहाँ ल्याए र ती टक्र्याए ।
20 ൨൦ അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോട്: മാംസവും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറമേൽവെച്ച് ചാറ് അതിന്മേൽ ഒഴിക്ക എന്ന് കല്പിച്ചു; അവൻ അങ്ങനെ ചെയ്തു.
तब परमप्रभुका दूतले तिनलाई भने, “मासु र अखमिरी रोटी उठा र ती यस चट्टानमाथि राख्, र तीमाथि त्यो झोल खन्याइदे ।” गिदोनले त्यसै गरे ।
21 ൨൧ യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും തൊട്ടു; ഉടനെ പാറയിൽനിന്ന് തീ പുറപ്പെട്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിന് കാണാതായി.
तब परमप्रभुका दूतले आफ्नो हातको लौरोको टुप्पोले त्यो छोए । त्यसले उहाँले मासु र अखमिरी रोटीलाई छुनुभयो । त्यो चट्टानबाट एउटा आगो निस्कियो, र मासु र अखमिरी रोटीलाई भस्म गर्यो । तब परमप्रभुका दूत गइहाले र गिदोनले उनलाई फेरि देखेनन् ।
22 ൨൨ അവൻ യഹോവയുടെ ദൂതൻ എന്ന് ഗിദെയോൻ മനസ്സിലാക്കിയപ്പോൾ അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്ന് പറഞ്ഞു.
तिनी परमप्रभुका दूत रहेछन् भनेर गिदोनले बुझे । गिदोनले भने, “हे परमप्रभु परमेश्वर! किनकि मैले परमप्रभुका दूतलाई आमने-सामने देखें!”
23 ൨൩ യഹോവ അവനോട്: നിനക്ക് സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്ന് അരുളിച്ചെയ്തു.
परमप्रभुले तिनलाई भन्नुभयो, “तँलाई शान्ति होस्! नडरा, तँ मर्नेछैनस् ।”
24 ൨൪ ഗിദെയോൻ അവിടെ യഹോവക്കു ഒരു യാഗപീഠം പണിത് അതിന് യഹോവ ഷാലോം എന്ന് പേരിട്ടു; അത് ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ട്.
यसैले गिदोनले त्यहाँ परमप्रभुको निम्ति एउटा वेदी बनाए । तिनले त्यसको नाउँ “परमप्रभु शान्ति हुनुहुन्छ” भने । आजको दिनसम्म त्यो अबीएजेरी वंशको ओप्रामा छ ।
25 ൨൫ അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: നിന്റെ അപ്പന്റെ ഏഴുവയസ്സുള്ളതും ഇളയതുമായ രണ്ടാമത്തെ കാളയെ യാഗം കഴിക്കേണ്ടതിനു അപ്പന്റെ ബാല്‍ ബലിപീഠം ഇടിച്ചു, അതിന്നരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളക.
त्यस रात परमप्रभुले तिनलाई भन्नुभयो, “तेरो बुबाको एउटा साँढे, र अर्को सात वर्षको एउटा साँढे ले, र तेरो बुबाको बाल देवताको वेदी भत्काइदे, र त्यसको छेऊमा भएको अशेरा देवीको मुर्ति ढालिदे ।
26 ൨൬ അതിനുശേഷം ഈ പാറമേൽ നിന്റെ ദൈവമായ യഹോവയുടെ നിയമപ്രകാരം ഒരു യാഗപീഠം പണിത് ആ കാളയെ എടുത്ത് നീ വെട്ടിക്കളയുന്ന വിഗ്രഹത്തിന്റെ വിറകുകൊണ്ട് ഹോമയാഗം കഴിക്ക.
यो शरणस्थानको माथिल्लो भागमा परमप्रभु तेरा परमेश्वरको निम्ति एउटा वेदी बना र त्यसलाई ठिक किसिमले बना । तैँले काटेर ढालेको अशेरा देवीको काठ प्रयोग गरेर दोस्रो साँढेलाई होमबलिको रूपमा चढा ।”
27 ൨൭ ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോട് കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ പിതാവിന്റെ ഭവനക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ട് പകൽ സമയത്ത് ചെയ്യാതെ രാത്രിയിൽ ചെയ്തു.
यसैले गिदोनले आफ्ना दश जना सेवकलाई लिए र परमप्रभुले तिनलाई भन्नुभएझैं गरे । तर दिनको समयमा त्यो काम गर्न तिनी आफ्ना पिताका घराना र नगरका मानिसहरूसँग सह्रै डराएका हुनाले, तिनले त्यो काम रातमा गरे ।
28 ൨൮ പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞിരിക്കുന്നതും അതിന്നരികെയുള്ള വിഗ്രഹം വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു.
बिहान जब नगरका मानिसहरू उठे, तब बाल देवताको वेदी भत्किएको, र त्यसको छेऊमा भएको अशेरा देवीको मुर्ति काटेर ढलिएको थियो, र त्यहाँ बनाइएको वेदीमाथि त्यो दोस्रो साँढेलाई चढाइएको थियो ।
29 ൨൯ ഇതു ചെയ്തത് ആരെന്ന് അവർ തമ്മിൽതമ്മിൽ ചോദിച്ചു; അന്വേഷിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു എന്ന് മനസ്സിലായി.
सहरका मानिसहरूले एक-अर्कामा यसो भने, “यो कसले गरेको हो?” जब तिनीहरूले अरूसँग कुरा गरे र जवाफको खोजे, तब तिनीहरूले भने, “योआशका छोरा गिदोनले यो कुरा गरेको हो ।”
30 ൩൦ പട്ടണക്കാർ യോവാശിനോട്: നിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ച് അതിനരികെ ഉണ്ടായിരുന്ന വിഗ്രഹത്തെ വെട്ടിക്കളഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു.
अनि सहरका मानिसहरूले योआशलाई भने, “तिम्रो छोरालाई बाहिर ल्याऊ, ताकि त्यो मारियोस्, किनभने त्यसले बाल देवताको वेदी भत्काइदिएको र त्यस छेऊको अशेरा देवीको मुर्ति ढालिदिएको छ ।”
31 ൩൧ യോവാശ് തനിക്ക് ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: ബാലിന് വേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? അവന് വേണ്ടി വാദിക്കുന്നവൻ ഇന്ന് രാവിലെ തന്നേ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ട്, താൻ തന്നേ തന്റെ കാര്യം വാദിക്കട്ടെ.
आफ्नो विरुद्धमा भएका सबै जनालाई योआशले भने, “के तिमीहरू बालको पक्षमा बोल्दछौ? के तिमीहरू त्यसलाई बचाउँछौ? जसले त्यसको पक्षमा बोल्छ, त्यो बिहानकै समयमा मारियोस् । बाल देवता हो भने, कसैले त्यसको वेदी भत्काइदिंदा त्यसले आफ्नो सुरक्षा आफैं गरोस् ।”
32 ൩൨ “ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാല്‍ ഇവന്റെ നേരെ വാദിക്കട്ടെ എന്ന് പറഞ്ഞ് അവന് അന്ന് യെരുബ്ബാൽ എന്ന് പേരിട്ടു.
त्यसकारण, त्यो दिनमा तिनीहरूले गिदोनलाई “यरूब-बाल” भने, किनभने तिनले यसो भनेका थिए, “बालले त्यसको विरुद्ध आफ्नो सुरक्षा आफैं गरोस्,” किनभने गिदोनले बालको वेदी भत्काए ।
33 ൩൩ അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കെദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്വരയിൽ പാളയം ഇറങ്ങി.
यत बेला सबै मिद्दानीहरू, अमालेकीहरू, र पूर्वका मानिसहरू एकसाथ भेला भए । तिनीहरूले यर्दन तरे र यिजरेलको बेसीमा छाउनी हाले ।
34 ൩൪ അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.
तर परमप्रभुको आत्मा गिदोनमाथि आउनुभयो । गिदोनले तुरही फुके, र अबीएजेरी वंशलाई बोलाए ताकि उनीहरू तिनको पछि लाग्न सकून् ।
35 ൩൫ അവൻ മനശ്ശെയിൽ എല്ലായിടവും ദൂതന്മാരെ അയച്ചു; അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേർ, സെബൂലൂൻ, നഫ്താലി എന്നിവിടങ്ങളിലും ദൂതന്മാരെ അയച്ചു; അവരും അവരോട് ചേർന്നു.
उनले मनश्शेभरि नै दूतहरू पठाए, र उनीहरूलाई पनि तिनको पछि लाग्न बोलाइयो । तिनले आशेर, जबूलून, र नप्तालीकहाँ पनि दूतहरू पठाए, र उनीहरू तिनलाई भेट्न निस्के ।
36 ൩൬ അപ്പോൾ ഗിദെയോൻ ദൈവത്തോട്: അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ,
गिदोनले परमेश्वरलाई भने, “तपाईंले भन्नुभएझैं, तपाईंले इस्राएललाई बचाउनलाई मलाई प्रयोग गर्ने इच्छा गर्नुहुन्छ भने—
37 ൩൭ ഇതാ ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിയിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും എന്ന് പറഞ്ഞു.
हेर्नुहोस्, म खलामा भेडाको ऊन राख्दैछु । यस ऊनमा मात्र शीत पर्यो, र जमिनचाहिं पुरै सुक्खा रह्यो भने, तब तपाईंले भन्नुभएझैं इस्राएललाई बचाउनलाई तपाईंले मलाई प्रयोग गर्नुहुनेछ भनी म जान्नेछु ।”
38 ൩൮ അങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്ന് അതികാലത്ത് എഴുന്നേറ്റ് തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു.
यस्तो भयो – भोलिपल्ट बिहानै गिदोन उठे, उनले ऊन निचोरे, र ऊनबाट शीत निचरेर एक बटुको पानी भरे ।
39 ൩൯ ഗിദെയോൻ പിന്നെയും ദൈവത്തോട്: അടിയനോട് കോപിക്കരുതേ; ഞാൻ ഒരിക്കൽ കൂടി സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു തവണ കൂടി പരീക്ഷിപ്പാൻ അനുവദിക്കേണമേ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ ഇടയാകേണമേ എന്ന് പറഞ്ഞു.
त्यसपछि गिदोनले परमप्रभुलाई भने, “कृपया मसँग नरिसाउनुहोस्, म फेरि एकपल्ट बोल्नेछु । मलाई फेरि एकपल्ट ऊनको प्रयोग गरेर जाँच गर्न दिनुहोस् । योपल्ट त्यो ऊनलाई सुक्खा छोडिदिनुहोस्, र त्यसको वरिपरिको जमिनमा सबैतिर शीत रहोस् ।”
40 ൪൦ അന്ന് രാത്രി ദൈവം അങ്ങനെ തന്നെ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനെഞ്ഞുമിരുന്നു.
तिनले त्यस रात जे होस् भनी मागेका थिए, परमेश्वरले त्यस्तै गर्नुभयो । त्यो ऊन सुक्खा थियो, र त्यसको वरिपरिको जमिनमा चारैतिर शीत थियो ।