< ന്യായാധിപന്മാർ 21 >
1 ൧ എന്നാൽ “നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന് ഭാര്യയായി കൊടുക്കരുത്” എന്ന് യിസ്രായേല്യർ മിസ്പയിൽവെച്ച് ശപഥം ചെയ്തിരുന്നു.
इस्राएलका मानिसहरूले मिस्पामा एउटा प्रतिज्ञा गरेका थिए, “हामीहरूमध्ये कसैले पनि आफ्नी छोरीलाई बेन्यामीनीलाई विवाह गरेर दिनेछैनौं ।”
2 ൨ ആകയാൽ ജനം ബേഥേലിൽ ചെന്ന് അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ മഹാവിലാപം കഴിച്ചു:
त्यसपछि मानिसहरू बेथेलमा गए र साँझसम्म परमेश्वरको सामुन्ने बसे, र तिनीहरू ठुलो स्वरले धरुधुरु रोए ।
3 ൩ “യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്ന് യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെപോകുവാൻ തക്കവണ്ണം ഇങ്ങനെ സംഭവിച്ചുവല്ലോ” എന്ന് പറഞ്ഞു.
तिनीहरूले यसो भनी पुकारा गरे, “हे परमप्रभु इस्राएलका परमेश्वर, इस्राएलमा हामीमध्येको एउटा कुलचाहिं आजको दिनामा किन विलिन भयो?”
4 ൪ പിറ്റെന്നാൾ ജനം അതികാലത്ത് എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിത് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
भोलिपल्ट मानिसहरू बिहान सबेरै उठे र त्यहाँ एउटा वेदी बनाए र होमबलिहरू र मेलबलिहरू चढाए ।
5 ൫ പിന്നെ യിസ്രായേൽ മക്കൾ: “എല്ലാ യിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ സഭയിൽ വരാതെ ആരെങ്കിലും ഉണ്ടോ” എന്ന് ചോദിച്ചു. “മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം” എന്ന് അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
इस्राएलका मानिसहरूले भने, “परमप्रभुको सभामा इस्राएलका कुलमध्ये कुनचाहिं आएन?” किनकि मिस्पामा परमप्रभुकहाँ नआउनेको बारेमा तिनीहरूले एउटा महत्त्वपूर्ण निर्णय गरेका थिए । तिनीहरूले भने, “त्यो निश्चय नै मारिनेछ ।”
6 ൬ എന്നാൽ യിസ്രായേൽ മക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് അനുതപിച്ചു: “ഇന്ന് യിസ്രായേലിൽനിന്ന് ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.
इस्राएलका मानिसहरूमा तिनीहरूका दाजुभाइ बेन्यामिनीहरू प्रति दया जाग्यो । तिनीहरूले भने, “आज इस्राएलबाट एउटा कुल बाहिरिएको छ ।
7 ൭ ശേഷിച്ചിരിക്കുന്നവർക്ക് നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുത് എന്ന് നാം യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് അവർക്ക് ഭാര്യമാരെ കിട്ടുവാൻ നാം എന്ത് ചെയ്യേണം?” എന്ന് പറഞ്ഞു.
बाँकी भएकाहरूलाई कसले पत्नीहरू दिनेछन्, किनकि हामी कसैले पनि आफ्ना छोरीहरू तिनीहरूलाई विवाह गरेर दिनेछैनौं भनेर परमप्रभुसँग प्रतिज्ञा गरेका छौं?”
8 ൮ “യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്ന് ആരും പാളയത്തിൽ കടന്നു വന്നിട്ടില്ല എന്ന് മനസ്സിലാക്കി.
तिनीहरूले भने, “मिस्पामा परमप्रभुकहाँ इस्राएलका कुनचाहिं कुल आएनन्?” याबेश-गिलादबाट कोही पनि सभामा आएका थिएनन् भन्ने कुरा थाहा भयो ।
9 ൯ ജനത്തെ എണ്ണിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ലായിരുന്നു.
किनकि मानिसहरूलाई मिलाएर राखेर गन्ती गर्दा, हेर, याबेश-गिलादका कोही पनि बासिन्दा त्यहाँ थिएनन् ।
10 ൧൦ അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്ക് അയച്ച് അവരോട് കല്പിച്ചത്: “നിങ്ങൾ ചെന്ന് ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപ്പെടെ വാളാൽ കൊല്ലുവിൻ”.
त्यस सभाले आफ्ना बाह्र हजार वीरहरूलाई याबेश गिलादका स्त्री र बालबालिका सहित सबै बासिन्दाहरूलाई तरवारको धारले प्रहार गर्ने सुझावहरू दिएर पठाए ।
11 ൧൧ ഇപ്രകാരം നിങ്ങൾ “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിർമ്മൂലമാക്കേണം”.
“यस्तो गर्नू: हरेक पुरुष र मानिससँग सहवास गरेका स्त्रीलाई मार्नू ।”
12 ൧൨ അങ്ങനെ ചെയ്തപ്പോൾ, ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷസംസർഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറ് കന്യകമാരെ കണ്ടെത്തി, അവരെ കനാൻദേശത്തിലെ ശീലോവിൽ പാളയത്തിലേക്ക് കൊണ്ടുവന്നു.
याबेश-गिलादमा बस्नेहरूमध्ये ती मानिसहरूले चार सय यस्ता जवान स्त्रीहरू भेट्टाए को कहिल्यै कुनै मानिससँग सुतेका थिएनन्, र तिनीहरूले उनीहरूलाई कनानमा शीलोको छाउनीमा लगे ।
13 ൧൩ സർവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോട് സംസാരിച്ച് സമാധാനം അറിയിക്കുവാൻ ആളയച്ച്.
सारा सभाले रिम्मोनको चट्टानमा भएका बेन्यामीनका मानिसहरूलाई सन्देश पठाए र तिनीहरूले उनीहरूलाई शान्तिको प्रस्ताव राखेका थिए ।
14 ൧൪ അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ, അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്ക് കൊടുത്തു;
ती बेन्यामीनीहरू त्यो समयमा फर्के र तिनीहरूलाई याबेश गिलादका स्त्रीहरू दिइयो । तर तिनीहरू सबैका निम्ति पुग्ने स्त्रीहरू थिएनन् ।
15 ൧൫ അവർക്ക് തികയാൻ മാത്രം സ്ത്രീകൾ ഇല്ലായിരുന്നു. യഹോവ യിസ്രായേൽ ഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്ക കൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ച് ദുഃഖിച്ചു.
बेन्यामीनीहरूलाई जे भयो त्यसको निम्ति मानिसहरू दुःखित थिए, किनभने परमप्रभुले इस्राएलका कुलहरूका बिचमा विभाजन गराउनुभएको थियो ।
16 ൧൬ “ശേഷിച്ചവർക്ക് സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്ത് ചെയ്യേണ്ടു? ബെന്യാമീൻ ഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെ പോയല്ലൊ” എന്ന് സഭയിലെ മൂപ്പന്മാർ പറഞ്ഞു.
त्यसपछि सभाका अगुवाहरूले भने, “बाँकी भएका बेन्यामीनीहरूका निम्ति पत्नीहरू हामी कसरी जुटाउनेछौं? किनभने बेन्यामीनी स्त्रीहरू मारिएका छन् ।”
17 ൧൭ “യിസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചുപോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപ്പെട്ടവർക്ക് അവരുടെ അവകാശം നിലനില്ക്കേണം.
तिनीहरूले भने, “बेन्यामीनका बाँचेकाहरूको निम्ति एउटा उत्तराधिकार हुनुपर्छ, ताकि इस्राएलबाट एउटा कुलको नाश नहोस् ।
18 ൧൮ എങ്കിലും നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യർക്ക് സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് യിസ്രായേൽ മക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ” എന്നും അവർ പറഞ്ഞു.
हामीले तिनीहरूलाई आफ्ना छोरीहरूबाट पत्नीहरू दिन सक्दैनौं, किनकि इस्राएलका मानिसहरूले प्रतिज्ञा गरेका थिए, “बेन्यामीनीहरूलाई पत्नी दिने कुनै पनि व्यक्ति श्रापित होस् ।’”
19 ൧൯ അപ്പോൾ അവർ: “ബേഥേലിന് വടക്കും, ബേഥേലിൽനിന്ന് ശെഖേമിലേക്ക് പോകുന്ന പെരുവഴിക്ക് കിഴക്കും ലെബോനെക്ക് തെക്കും ഉള്ള ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ” എന്ന് പറഞ്ഞു.
यसैले तिनीहरूले भने, “तिमीहरूलाई थाहा छ, कि हरेक वर्ष शीलोमा परमप्रभुको निम्ति एउटा भोज हुन्छ (जुनचाहिं बेथेलको उत्तरमा, बेथेलबाट शकेमजाने बाटोको पूर्व, र लबोनाको दक्षिणमा पर्छ) ।”
20 ൨൦ ആകയാൽ അവർ ബെന്യാമീന്യരോട്: “നിങ്ങൾ ചെന്ന്, മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ.
तिनीहरूले बेन्यामीनका मानिसहरूलाई यसो भनेर निर्देशन दिए, “गुप्तमा लुक र दाखबारीहरूमा पर्ख ।
21 ൨൧ ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തംചെയ്‌വാൻ പുറപ്പെട്ട് വരുമ്പോൾ, മുന്തിരിത്തോട്ടങ്ങളിൽനിന്ന് വന്ന് ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്ന് തനിക്ക് ഭാര്യയെ പിടിച്ച് ബെന്യാമീൻ ദേശത്തേക്ക് പൊയ്ക്കൊൾവിൻ” എന്ന് കല്പിച്ചു.
शीलोबाट युवतीहरू नाच्नलाई बाहिर निस्कने समयलाई हेर । तब दाखबारीहरूबाट बाहिर निस्क र तिमीहरू हरेकले शीलोबाट युवतीललाई आफ्नी पत्नीको रूपमा लिएर बेन्यामीनको भूमिमा फर्क ।
22 ൨൨ അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽവന്ന് പരാതി പറഞ്ഞാൽ ഞങ്ങൾ അവരോട്: “ഞങ്ങൾക്കുവേണ്ടി, അവരോട് ദയ ചെയ്യേണം; ഞങ്ങൾ പടയിൽ അവർക്ക് ആർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; ശപഥം സംബന്ധിച്ച് കുറ്റക്കാരാകുവാൻ, നിങ്ങൾ ഇപ്പോൾ അവർക്ക് ഭാര്യമാരെ കൊടുത്തില്ലല്ലോ “എന്ന് പറഞ്ഞുകൊള്ളാം.
जब तिनीहरूका बुबा वा दाजुभाइहरू हाम्रो विरोध गर्न हामीकहाँ आउँछन्, तब हामी तिनीहरूलाई भन्नेछौं, ‘हामीमाथि कृपा गर्नुहोस्! तिनीहरूलाई रहन दिनुहोस् किनभने हामीले युद्धको बेला हरेक मानिसको निम्ति पत्नी दिएनौं । तपाईंहरू निर्दोष हुनुहुन्छ, किनकि तपाईंले तिनीहरूलाई आफ्ना छोरीहरू दिनुभएको होइन ।’”
23 ൨൩ ബെന്യാമീന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ച്, തങ്ങളുടെ അവകാശ ദേശത്തിലേക്ക് മടങ്ങിച്ചെന്ന് പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാർത്തു.
बेन्यामीनी मानिसहरूले त्यस्तै गरे । तिनीहरूले नाचिरहेका युवतीहरूबाट पत्नीहरू लिए र तिनीहरूसँगै अगि बढे । तिनीहरू आफ्नै उत्तराधिकारको ठाउँमा फर्केर गए । तिनीहरूले नगरहरू बनाए र त्यसमा बसोबास गरे ।
24 ൨൪ ആ കാലയളവിൽ യിസ്രായേൽ മക്കൾ അവിടംവിട്ട് ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ ഓരോരുത്തൻ അവരവരുടെ അവകാശഭൂമിയിൽ പാർത്തു.
तब इस्राएलका मानिसहरूले त्यो ठाउँ छोडे, अनि हरेक व्यक्ति आ-आफ्नै कुल, र वंशमा र हरेक व्यक्ति आ-आफ्नै उत्तराधिकारको घरमा गए ।
25 ൨൫ ആ കാലത്ത് യിസ്രായേലിൽ ഒരു രാജാവുമില്ലായിരുന്നു; ഓരോരുത്തൻ സ്വന്തം ഇഷ്ടം അനുസരിച്ചു ജീവിച്ചു.
ती दिनहरूमा इस्राएलमा कोही पनि राजा थिएन । हरेक व्यक्तिले आ-आफ्नो दृष्टिमा जे ठिक लाग्यो त्यही गर्थ्यो ।