< ന്യായാധിപന്മാർ 2 >

1 അനന്തരം യഹോവയുടെ ദൂതൻ ഗില്ഗാലിൽനിന്ന് ബോഖീമിലേക്ക് വന്ന് പറഞ്ഞത്: ഞാൻ നിങ്ങളെ “ഈജിപ്റ്റിൽ നിന്ന് മോചിപ്പിച്ച്, നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുവന്നുമിരിക്കുന്നു; നിങ്ങളോടുള്ള എന്റെ ഉടമ്പടിക്ക് ഒരുനാളും മാറ്റം ഉണ്ടാകയില്ല
I doðe anðeo Gospodnji od Galgala u Vokim i reèe: izveo sam vas iz Misira i doveo vas u zemlju za koju sam se zakleo ocima vašim; i rekoh: neæu pokvariti zavjeta svojega s vama dovijeka.
2 നിങ്ങൾ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളയേണമെന്ന് കല്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വാക്ക് കേട്ടനുസരിച്ചില്ല; നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു?
A vi ne hvatajte vjere sa stanovnicima te zemlje, oltare njihove raskopajte. Ali ne poslušaste glasa mojega. Šta ste to uèinili?
3 അതുകൊണ്ട് ഞാൻ ഇപ്രകാരം പറയുന്നു: ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല; അവർ, നിങ്ങൾക്ക് ഒരു ഉപദ്രവവും അവരുടെ ദേവന്മാർനിങ്ങൾക്ക് ഒരു കെണിയും ആയിരിക്കും.
Zato i ja rekoh: neæu ih odagnati ispred vas, nego æe vam biti kao trnje, i bogovi njihovi biæe vam zamka.
4 അങ്ങനെ യഹോവയുടെ ദൂതൻ ഈ വചനം എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.
A kad izgovori anðeo Gospodnji ove rijeèi svijem sinovima Izrailjevijem, narod podiže glas svoj i plaka.
5 അനന്തരം അവർ ആ സ്ഥലത്തിന് ബോഖീംകരയുന്നവർ എന്ന് പേരിട്ടു; അവിടെ യഹോവക്ക് യാഗം കഴിച്ചു.
Zato prozvaše ono mjesto Vokim; i ondje prinesoše žrtve Gospodu.
6 യോശുവ ജനത്തെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ, യിസ്രായേൽ മക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്ക് പോയി.
A Isus raspusti narod, i razidoše se sinovi Izrailjevi svaki na svoje našljedstvo, da naslijede zemlju.
7 അങ്ങനെ യോശുവയുടെ ജീവകാലത്തും അവന്റെ ശേഷം ജീവിച്ചിരുന്നവരും, യഹോവ യിസ്രായേലിന് വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിൽ കണ്ടിട്ടുള്ളവരുമായ മൂപ്പന്മാരുടെ കാലത്തും ജനം യഹോവയെ സേവിച്ചു.
I služi narod Gospodu svega vijeka Isusova i svega vijeka starješina koje živješe dugo iza Isusa i koje bijahu vidjele sva velika djela Gospodnja što uèini Izrailju.
8 അനന്തരം നൂനിന്റെ മകനും, യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസ്സിൽ മരിച്ചു.
Ali umrije Isus sin Navin sluga Gospodnji, kad mu bješe sto i deset godina.
9 അവർ അവനെ അവന്റെ അവകാശഭൂമിയുടെ അതിരായ എഫ്രയീംപർവ്വതത്തിലെ ഗാശ് മലയുടെ വടക്കുവശത്തുള്ള തിമ്നാത്ത്-ഹേരെസിൽ അടക്കം ചെയ്തു.
I pogreboše ga u meðama našljedstva njegova u Tamnat-Aresu u gori Jefremovoj sa sjevera gori Gasu.
10 ൧൦ പിന്നെ ആ തലമുറ മരിച്ച് തങ്ങളുടെ പിതാക്കന്മാരോട് ചേർന്നു; അവരുടെ ശേഷം യഹോവയെയും അവിടുന്ന് യിസ്രായേലിന് വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിഞ്ഞിട്ടില്ലാത്ത വേറൊരു തലമുറ ഉണ്ടായി.
I sav onaj naraštaj pribra se k ocima svojim, i nasta drugi naraštaj iza njih, koji ne poznavaše Gospoda ni djela koja je uèinio Izrailju.
11 ൧൧ അപ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തവ ചെയ്ത് ബാല്‍ വിഗ്രഹങ്ങളെ സേവിച്ചു,
I sinovi Izrailjevi èiniše što je zlo pred Gospodom, i služiše Valima.
12 ൧൨ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ച്, ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്ന് നമസ്കരിച്ചു, യഹോവയെ കോപിപ്പിച്ചു.
I ostaviše Gospoda Boga otaca svojih, koji ih je izveo iz zemlje Misirske, i poðoše za drugim bogovima izmeðu bogova onijeh naroda koji bijahu oko njih, i klanjaše im se, i razgnjeviše Gospoda.
13 ൧൩ അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തോരെത്ത് ദേവിയേയും പ്രതിഷ്ഠകളെയും സേവിച്ചു.
I ostaviše Gospoda, i služiše Valu i Astarotama.
14 ൧൪ യഹോവ യിസ്രായേലിന്റെ നേരെ ഏറ്റവുമധികം കോപിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന് അവിടുന്ന് അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു; ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്ക് പിന്നെ കഴിഞ്ഞില്ല.
I razgnjevi se Gospod na Izrailja, i dade ih u ruke ljudima koji ih plijenjahu, i prodade ih u ruke neprijateljima njihovijem unaokolo, i ne mogaše se više držati pred neprijateljima svojim.
15 ൧൫ യഹോവ സത്യംചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ, യഹോവയുടെ കൈ അവർ ചെന്നിടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു.
Kuda god polažahu, ruka Gospodnja bješe protiv njih na zlo, kao što bješe rekao Gospod i kao što im se bješe zakleo Gospod; i bijahu u velikoj nevolji.
16 ൧൬ എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു.
Tada im Gospod podizaše sudije, koji ih izbavljahu iz ruku onijeh što ih plijenjahu.
17 ൧൭ എന്നാലും അവർ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോട് ഇടകലർന്ന് അവയെ നമസ്കരിച്ചു; യഹോവയുടെ കല്പനകൾ അനുസരിച്ച് നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളിൽ നടക്കാതെ അതിൽനിന്ന് വേഗം മാറിപ്പോയി.
Ali ni sudija svojih ne slušaše, nego èiniše preljubu za drugim bogovima, i klanjaše im se; brzo zaðoše s puta kojim idoše oci njihovi slušajuæi zapovijesti Gospodnje; oni ne èiniše tako.
18 ൧൮ യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ, അവിടുന്ന്, അതാത് ന്യായാധിപനോടു കൂടെയിരുന്ന് അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചിരുന്നു; എന്തെന്നാൽ തങ്ങളെ ഉപദ്രവിച്ച് പീഡിപ്പിക്കുന്നവരുടെ നിമിത്തമുള്ള അവരുടെ നിലവിളിയിങ്കൽ യഹോവക്ക് മനസ്സലിവ്തോന്നിയിരുന്നു.
I kad im Gospod podizaše sudije, bijaše Gospod sa svakim sudijom, i izbavljaše ih iz ruku neprijatelja njihovijeh svega vijeka sudijina; jer se sažali Gospodu radi njihova uzdisanja na one koji im krivo èinjahu i koji ih cvijeljahu.
19 ൧൯ എന്നാൽ ആ ന്യായാധിപന്റെ മരണശേഷം അവർ വീണ്ടും അന്യദൈവങ്ങളെ സേവിച്ചും നമസ്കരിച്ചും കൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചിരുന്നു; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിട്ടിരുന്നില്ല.
A kad sudija umrije, oni se vraæahu opet i bivahu gori od otaca svojih iduæi za bogovima drugim i služeæi im i klanjajuæi im se; ne ostavljahu se djela svojih niti putova svojih opakih.
20 ൨൦ അങ്ങനെ യഹോവ യിസ്രായേലിനോട് ഏറ്റവുമധികം കോപിച്ചു: ഈ ജനം അവരുടെ പിതാക്കന്മാരോട് ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ച് എന്റെ വാക്ക് കേൾക്കായ്കയാൽ
Zato se raspali gnjev Gospodnji na Izrailja, i reèe: kad je taj narod prestupio moj zavjet koji sam zapovjedio ocima njihovijem, i ne poslušaše glasa mojega,
21 ൨൧ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും നടക്കുമോ ഇല്ലയോ എന്ന് യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്,
Ni ja neæu više nijednoga goniti ispred njih izmeðu naroda koje ostavi Isus kad umrije,
22 ൨൨ യോശുവ മരിക്കുമ്പോൾ നശിപ്പിക്കാതെ വിട്ട ജാതികളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല എന്ന് അവൻ അരുളിച്ചെയ്തു.
Da njima kušam Izrailja hoæe li se držati puta Gospodnjega hodeæi po njemu, kao što su se držali oci njihovi, ili neæe.
23 ൨൩ അങ്ങനെ യഹോവ ആ ജനതകളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയുമിരുന്നു.
I Gospod ostavi te narode i ne izagna ih odmah ne predavši ih u ruke Isusu.

< ന്യായാധിപന്മാർ 2 >