< ന്യായാധിപന്മാർ 2 >
1 ൧ അനന്തരം യഹോവയുടെ ദൂതൻ ഗില്ഗാലിൽനിന്ന് ബോഖീമിലേക്ക് വന്ന് പറഞ്ഞത്: ഞാൻ നിങ്ങളെ “ഈജിപ്റ്റിൽ നിന്ന് മോചിപ്പിച്ച്, നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുവന്നുമിരിക്കുന്നു; നിങ്ങളോടുള്ള എന്റെ ഉടമ്പടിക്ക് ഒരുനാളും മാറ്റം ഉണ്ടാകയില്ല
I wstąpił Anioł PANA z Gilgal do Bokim, i powiedział: Wyprowadziłem was z Egiptu i przyprowadziłem was do ziemi, którą przysiągłem waszym ojcom, i powiedziałem: Nigdy nie naruszę swego przymierza z wami;
2 ൨ നിങ്ങൾ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളയേണമെന്ന് കല്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വാക്ക് കേട്ടനുസരിച്ചില്ല; നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു?
Wy jednak nie zawierajcie przymierza z mieszkańcami tej ziemi, a ich ołtarze zburzcie. Lecz nie słuchaliście mojego głosu. Dlaczego tak postąpiliście?
3 ൩ അതുകൊണ്ട് ഞാൻ ഇപ്രകാരം പറയുന്നു: ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല; അവർ, നിങ്ങൾക്ക് ഒരു ഉപദ്രവവും അവരുടെ ദേവന്മാർനിങ്ങൾക്ക് ഒരു കെണിയും ആയിരിക്കും.
Dlatego też powiedziałem: Nie wypędzę ich przed wami, lecz będą wam [jak ciernie] na boki, a ich bogowie będą dla was sidłem.
4 ൪ അങ്ങനെ യഹോവയുടെ ദൂതൻ ഈ വചനം എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.
Gdy Anioł PANA wypowiedział te słowa do wszystkich synów Izraela, lud podniósł głos i zapłakał.
5 ൫ അനന്തരം അവർ ആ സ്ഥലത്തിന് ബോഖീംകരയുന്നവർ എന്ന് പേരിട്ടു; അവിടെ യഹോവക്ക് യാഗം കഴിച്ചു.
Nadali temu miejscu nazwę Bokim i tam złożyli PANU ofiarę.
6 ൬ യോശുവ ജനത്തെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ, യിസ്രായേൽ മക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്ക് പോയി.
Gdy Jozue rozesłał lud, synowie Izraela rozeszli się, każdy do swego dziedzictwa, aby posiąść ziemię.
7 ൭ അങ്ങനെ യോശുവയുടെ ജീവകാലത്തും അവന്റെ ശേഷം ജീവിച്ചിരുന്നവരും, യഹോവ യിസ്രായേലിന് വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിൽ കണ്ടിട്ടുള്ളവരുമായ മൂപ്പന്മാരുടെ കാലത്തും ജനം യഹോവയെ സേവിച്ചു.
Lud służył PANU przez wszystkie dni Jozuego i przez wszystkie dni starszych, którzy przeżyli Jozuego i widzieli wszystkie wielkie dzieła PANA, jakie uczynił dla Izraela.
8 ൮ അനന്തരം നൂനിന്റെ മകനും, യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസ്സിൽ മരിച്ചു.
A Jozue, syn Nuna, sługa PANA, umarł w wieku stu dziesięciu lat;
9 ൯ അവർ അവനെ അവന്റെ അവകാശഭൂമിയുടെ അതിരായ എഫ്രയീംപർവ്വതത്തിലെ ഗാശ് മലയുടെ വടക്കുവശത്തുള്ള തിമ്നാത്ത്-ഹേരെസിൽ അടക്കം ചെയ്തു.
I pogrzebali go na obszarze jego dziedzictwa w Timnat-Cheres, na górze Efraim, na północ od góry Gaasz.
10 ൧൦ പിന്നെ ആ തലമുറ മരിച്ച് തങ്ങളുടെ പിതാക്കന്മാരോട് ചേർന്നു; അവരുടെ ശേഷം യഹോവയെയും അവിടുന്ന് യിസ്രായേലിന് വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിഞ്ഞിട്ടില്ലാത്ത വേറൊരു തലമുറ ഉണ്ടായി.
Także całe to pokolenie zostało przyłączone do swoich ojców. I powstało po nim inne pokolenie, które nie znało PANA ani też dzieł, których dokonał dla Izraela;
11 ൧൧ അപ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തവ ചെയ്ത് ബാല് വിഗ്രഹങ്ങളെ സേവിച്ചു,
I synowie Izraela czynili to, co złe w oczach PANA, i służyli Baalom;
12 ൧൨ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ച്, ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്ന് നമസ്കരിച്ചു, യഹോവയെ കോപിപ്പിച്ചു.
I opuścili PANA, Boga swoich ojców, który wyprowadził ich z ziemi Egiptu, i poszli za cudzymi bogami, za bogami okolicznych narodów, i oddawali im pokłon, i tak pobudzili PANA do gniewu.
13 ൧൩ അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തോരെത്ത് ദേവിയേയും പ്രതിഷ്ഠകളെയും സേവിച്ചു.
Opuścili PANA, a służyli Baalowi i Asztartom.
14 ൧൪ യഹോവ യിസ്രായേലിന്റെ നേരെ ഏറ്റവുമധികം കോപിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന് അവിടുന്ന് അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു; ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്ക് പിന്നെ കഴിഞ്ഞില്ല.
Wtedy zapłonął gniew PANA przeciw Izraelowi, wydał ich w ręce grabieżców, którzy ich grabili, i sprzedał ich w ręce ich okolicznych wrogów, tak że nie mogli się dalej ostać przed swymi wrogami.
15 ൧൫ യഹോവ സത്യംചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ, യഹോവയുടെ കൈ അവർ ചെന്നിടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു.
A gdziekolwiek wyruszyli, ręka PANA była przeciwko nim ku nieszczęściu, jak PAN powiedział i jak PAN im przysiągł; i byli bardzo uciskani.
16 ൧൬ എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു.
Potem PAN wzbudził sędziów, którzy ich wyzwalali z rąk grabieżców;
17 ൧൭ എന്നാലും അവർ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോട് ഇടകലർന്ന് അവയെ നമസ്കരിച്ചു; യഹോവയുടെ കല്പനകൾ അനുസരിച്ച് നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളിൽ നടക്കാതെ അതിൽനിന്ന് വേഗം മാറിപ്പോയി.
Lecz także swoich sędziów nie słuchali, ale uprawiali nierząd z obcymi bogami i oddawali im pokłon. Szybko zboczyli z drogi, którą kroczyli ich ojcowie, słuchający przykazań PANA; ci tak nie postępowali.
18 ൧൮ യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ, അവിടുന്ന്, അതാത് ന്യായാധിപനോടു കൂടെയിരുന്ന് അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചിരുന്നു; എന്തെന്നാൽ തങ്ങളെ ഉപദ്രവിച്ച് പീഡിപ്പിക്കുന്നവരുടെ നിമിത്തമുള്ള അവരുടെ നിലവിളിയിങ്കൽ യഹോവക്ക് മനസ്സലിവ്തോന്നിയിരുന്നു.
A gdy PAN wzbudzał im sędziów, to PAN był z każdym sędzią i wybawiał ich z rąk ich wrogów przez wszystkie dni sędziego. PAN bowiem litował się nad ich jękiem z powodu tych, którzy ich uciskali i trapili.
19 ൧൯ എന്നാൽ ആ ന്യായാധിപന്റെ മരണശേഷം അവർ വീണ്ടും അന്യദൈവങ്ങളെ സേവിച്ചും നമസ്കരിച്ചും കൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചിരുന്നു; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിട്ടിരുന്നില്ല.
Jednak po śmierci sędziego odwracali się i psuli się bardziej niż ich ojcowie, chodząc za cudzymi bogami i służąc im oraz oddając im pokłon; nie odstępowali od swoich czynów ani od swej upartej drogi.
20 ൨൦ അങ്ങനെ യഹോവ യിസ്രായേലിനോട് ഏറ്റവുമധികം കോപിച്ചു: ഈ ജനം അവരുടെ പിതാക്കന്മാരോട് ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ച് എന്റെ വാക്ക് കേൾക്കായ്കയാൽ
Zapłonął więc gniew PANA przeciw Izraelowi i powiedział: Ponieważ ten naród złamał moje przymierze, które zawarłem z jego ojcami, i nie usłuchał mojego głosu;
21 ൨൧ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും നടക്കുമോ ഇല്ലയോ എന്ന് യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്,
Ja też odtąd nie wypędzę przed nim żadnego z narodów, które pozostawił Jozue, kiedy umarł;
22 ൨൨ യോശുവ മരിക്കുമ്പോൾ നശിപ്പിക്കാതെ വിട്ട ജാതികളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല എന്ന് അവൻ അരുളിച്ചെയ്തു.
Aby przez nie doświadczyć Izraela, czy będą strzec drogi PANA, aby po niej kroczyć, jak strzegli [jej] ich ojcowie, czy też nie.
23 ൨൩ അങ്ങനെ യഹോവ ആ ജനതകളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയുമിരുന്നു.
PAN więc pozostawił te narody, nie wypędzając ich szybko, ani ich nie wydał w ręce Jozuego.