< ന്യായാധിപന്മാർ 17 >
1 ൧ എഫ്രയീംമലനാട്ടിൽ മീഖാവ് എന്ന ഒരു പുരുഷൻ ഉണ്ടായിരുന്നു.
Vala pedig egy férfiú Efraimnak hegyéről való, kinek neve Míka vala;
2 ൨ അവൻ തന്റെ അമ്മയോട്: “കളവുപോയതും, ഞാൻ കേൾക്കെ നീ ശാപം ഉച്ചരിച്ചതുമായ നിന്റെ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അത് എടുത്തത്” എന്ന് പറഞ്ഞു. “എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് അവന്റെ അമ്മ പറഞ്ഞു.
És monda az ő anyjának: Az az ezerszáz ezüst, mely tőled elvétetett, és a mely miatt te átkozódál, és füleimbe is mondtad, ímé az az ezüst én nálam van, én vettem el azt. És monda az ő anyja: Légy megáldva, fiam, az Úrtól!
3 ൩ അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ: “കൊത്തുപണിയും, വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകന് വേണ്ടി യഹോവയ്ക്ക് നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അത് നിനക്ക് മടക്കിത്തരുന്നു” എന്ന് പറഞ്ഞു.
És visszaadta az ezerszáz ezüstpénzt az ő anyjának. És monda az ő anyja: Szentelve szentelem e pénzt az Úrnak az én kezeimből fiaimért, hogy egy faragott és öntött bálvány készíttessék abból, azért most visszaadom azt tenéked.
4 ൪ അവൻ വെള്ളി തന്റെ അമ്മയ്ക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ ഇരുനൂറ് വെള്ളിപ്പണം എടുത്ത് തട്ടാന്റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ട് കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അത് മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
De ő megint visszaadá a pénzt anyjának, és vőn az ő anyja kétszáz ezüstpénzt, és odaadá azt az ötvösnek, és az készített abból egy faragott és öntött bálványt. Ez azután a Míka házában volt.
5 ൫ മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ മഹാപുരോഹിത വസ്ത്രമായ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കി തന്റെ പുത്രന്മാരിൽ ഒരുവനെ സമർപ്പണം ചെയ്ത്, അവന്റെ പുരോഹിതനാക്കി.
És a férfiúnak, Míkának volt egy temploma, és készített efódot és terafimot, és felszentele az ő fiai közül egyet, és ez lőn néki papja.
6 ൬ അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതുപോലെ നടന്നു.
Ebben az időben nem volt király Izráelben, hanem kiki azt cselekedte, a mit jónak látott.
7 ൭ യെഹൂദയിലെ ബേത്ത്-ലേഹേമിൽ, യെഹൂദാഗോത്രത്തിൽനിന്നുള്ള ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ താമസമാക്കിയവനും ആയിരുന്നു.
Vala pedig egy ifjú, Júdának Bethleheméből, a Júda nemzetségéből való, ki Lévita vala, és ott tartózkodott vala.
8 ൮ യെഹൂദയിലെ ബേത്ത്ലേഹെംപട്ടണത്തിൽ നിന്ന് പുറപ്പെട്ട് സൗകര്യം പോലെ പലയിടത്ത് അവൻ താമസിച്ചിരുന്നു. യാത്രയിൽ അവൻ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീട്ടിൽ എത്തി.
És elméne ez a férfiú Júdának Bethlehem városából, hogy ott tartózkodjék, a hol helyet talál. Így jött az Efraim hegyére, Míka házához, vándorlása közben.
9 ൯ മീഖാവ് അവനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചു. “ഞാൻ യെഹൂദയിലെ ബേത്ത്-ലേഹേമിൽനിന്ന് വരുന്ന ഒരു ലേവ്യൻ ആകുന്നു; താമസത്തിന് ഒരു സൗകര്യം അന്വേഷിക്കുകയായിരുന്നു” എന്ന് ഉത്തരം പറഞ്ഞു.
És monda néki Míka: Honnan jössz? És monda: Lévita vagyok Júdának Bethleheméből, és járok s kelek, hogy hol találnék helyet.
10 ൧൦ മീഖാവ് അവനോട്: “നീ എന്നോടുകൂടെ പാർത്ത്, എനിക്ക് പിതാവും പുരോഹിതനുമായിരിക്കുക; ഞാൻ നിനക്ക് ആണ്ടിൽ പത്ത് വെള്ളിപ്പണവും, ഉടുപ്പും, ഭക്ഷണവും തരാം” എന്ന് പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്ത് ചെന്നു.
És monda néki Míka: Maradj nálam, és légy nékem atyám és papom, és én adok néked esztendőnként tíz ezüstpénzt és egy öltöző ruhát és eledelt. És a Lévita beszegődött.
11 ൧൧ അവനോട് കൂടെ പാർപ്പാൻ ലേവ്യന് സമ്മതമായി; ആ യുവാവു അവന് സ്വന്തപുത്രന്മാരിൽ ഒരുവനെപ്പോലെ ആയിത്തീർന്നു.
És tetszék a Lévitának, hogy megmaradjon annál a férfiúnál; és olyan lőn néki az az ifjú, mint egyik az ő fiai közül.
12 ൧൨ മീഖാവ് ലേവ്യനെ സമർപ്പണം ചെയ്ത് പുരോഹിതനാക്കി; അവൻ മീഖാവിന്റെ വീട്ടിൽ പാർത്തു.
És felszentelte Míka a Lévitát; így lett papjává az ifjú, és maradt Míka házánál.
13 ൧൩ “ഒരു ലേവ്യൻ എനിക്ക് പുരോഹിതനായിരിക്കയാൽ, യഹോവ എനിക്ക് നന്മചെയ്യുമെന്ന് ഞാൻ ഇപ്പോൾ അറിയുന്നു” എന്ന് മീഖാവ് പറഞ്ഞു.
És monda Míka: Most tudom, hogy jól fog velem tenni az Úr, mert e Lévita lett papom.