< ന്യായാധിപന്മാർ 10 >

1 അബീമേലെക്കിന്റെ മരണശേഷം യിസ്സാഖാർ ഗോത്രത്തിൽ ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; അവൻ എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു പാർത്തത്.
Efter Abimelek fremstod som Israels Befrier Tola, en Søn af Dodos Søn Pua, en Mand af Issakar, som boede i Sjamir i Efraims Bjerge.
2 അവൻ യിസ്രായേലിന് ഇരുപത്തുമൂന്നു വർഷം ന്യായപാലനം ചെയ്തു; പിന്നീട് അവൻ മരിച്ചു, ശാമീരിൽ അവനെ അടക്കം ചെയ്തു.
Han var Dommer i Israel i tre og tyve Aar. Da han døde, blev han jordet i Sjamir.
3 തോലയുടെ മരണശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തുരണ്ട് വർഷം ന്യായപാലനം ചെയ്തു.
Efter ham fremstod Gileaditen Ja'ir; han var Dommer i Israel i to og tyve Aar.
4 അവന്, ഓരോ കഴുത സ്വന്തമായുള്ള മുപ്പത് പുത്രന്മാരും, അവർക്ക് മുപ്പത് പട്ടണങ്ങളും ഉണ്ടായിരുന്നു; ഗിലെയാദ്‌ദേശത്തുള്ള ഈ പട്ടണങ്ങൾ ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്ന പേരിൽ അറിയപ്പെടുന്നു.
Han havde tredive Sønner, som red paa tredive Æsler, og de havde tredive Byer, som endnu den Dag i Dag kaldes Ja'irs Teltbyer; de ligger i Gilead.
5 യായീർ മരിച്ചു, കാമോന്‍ പട്ടണത്തില്‍ അവനെ അടക്കം ചെയ്തു.
Da Ja'ir døde, blev han jordet i Kamon.
6 യിസ്രായേൽ മക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ബാൽവിഗ്രഹങ്ങളെയും, അസ്തോരെത്ത് ദേവിയേയും അരാമ്യരുടേയും സീദോന്യരുടേയും മോവാബ്യരുടേയും അമ്മോന്യരുടേയും ഫെലിസ്ത്യരുടേയും ദേവന്മാരെയും സേവിച്ചു; യഹോവയെ സേവിക്കാതെ ഉപേക്ഷിച്ചു.
Men Israeliterne blev ved at gøre, hvad der var ondt i HERRENS Øjne, idet de dyrkede Ba'alerne og Astarterne og Aramæernes, Zidons, Moabs, Ammoniternes og Filisternes Guder og faldt fra HERREN og undlod at dyrke ham.
7 അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവ അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു.
Da blussede HERRENS Vrede op mod Israel, og han gav dem til Pris for Filisterne og Ammoniterne,
8 അവർ ആ വർഷംമുതൽ പതിനെട്ട് വർഷം യോർദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തെ എല്ലാ യിസ്രായേൽമക്കളെയും, ഉപദ്രവിച്ചു ഞെരുക്കി.
som kuede og mishandlede Israeliterne i det Aar; i atten Aar kuede de alle Israeliterne hinsides Jordan i Amoriternes Land i Gilead.
9 കൂടാതെ, യിസ്രായേൽ വളരെ കഷ്ടത്തിൽ ആകത്തക്കവണ്ണം അമ്മോന്യർ, യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്‌വാൻ യോർദ്ദാൻ കടന്നു.
Og Ammoniterne satte over Jordan for ogsaa at angribe Juda, Benjamin og Efraims Slægt, saa at Israeliterne kom i stor Nød.
10 ൧൦ യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് അങ്ങയോട് പാപം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു.
Da raabte Israeliterne til HERREN og sagde: »Vi har syndet imod dig, thi vi har forladt HERREN vor Gud og dyrket Ba'alerne!«
11 ൧൧ യഹോവ യിസ്രായേൽ മക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?
Men HERREN svarede Israeliterne: »Har ikke Ægypterne, Amoriterne, Ammoniterne, Filisterne,
12 ൧൨ കൂടാതെ സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു.
Zidonierne, Amalekiterne og Midjaniterne mishandlet eder? Og da I raabte til mig, frelste jeg eder af deres Haand.
13 ൧൩ എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.
Men I forlod mig og dyrkede andre Guder! Derfor vil jeg ikke mere frelse eder!
14 ൧൪ നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.
Gaa nu hen og raab til de Guder, I udvalgte eder, og lad dem frelse eder i eders Nød!«
15 ൧൫ യിസ്രായേൽ മക്കൾ യഹോവയോട്: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇന്ന് മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്ന് പറഞ്ഞു.
Da sagde Israeliterne til HERREN: »Vi har syndet! Gør med os, hvad dig tykkes godt, men frels os blot nu!«
16 ൧൬ അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ്, യഹോവയെ സേവിച്ചു; ആകയാൽ അവരുടെ അരിഷ്ടതയിൽ യഹോവക്ക് സഹതാപം തോന്നി.
Og de skilte sig af med de fremmede Guder og dyrkede HERREN; da kunde han ikke længer holde ud at se Israels Nød.
17 ൧൭ അനന്തരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽ മക്കൾ ഒരുമിച്ച് മിസ്പയിലും പാളയമിറങ്ങി.
Ammoniterne stævnedes sammen, og de slog Lejr i Gilead; ogsaa Israeliterne samlede sig, og de slog Lejr i Mizpa.
18 ൧൮ ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽതമ്മിൽ: അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദ്നിവാസികൾക്ക് തലവനാകും എന്ന് പറഞ്ഞു.
Da sagde Folket, Gileads Høvdinger, til hverandre: »Hvis der findes en Mand, som vil tage Kampen op med Ammoniterne, skal han være Høvding over alle Gileads Indbyggere!«

< ന്യായാധിപന്മാർ 10 >