< ന്യായാധിപന്മാർ 10 >
1 ൧ അബീമേലെക്കിന്റെ മരണശേഷം യിസ്സാഖാർ ഗോത്രത്തിൽ ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; അവൻ എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു പാർത്തത്.
Og efter Abimelek opstod Thola, en Søn af Pua, Dodos Søn, en Mand af Isaskar, at frelse Israel; og han boede i Samir paa Efraims Bjerg.
2 ൨ അവൻ യിസ്രായേലിന് ഇരുപത്തുമൂന്നു വർഷം ന്യായപാലനം ചെയ്തു; പിന്നീട് അവൻ മരിച്ചു, ശാമീരിൽ അവനെ അടക്കം ചെയ്തു.
Og han dømte Israel tre og tyve Aar, og han døde og blev begraven i Samir.
3 ൩ തോലയുടെ മരണശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തുരണ്ട് വർഷം ന്യായപാലനം ചെയ്തു.
Og efter ham opstod Gileaditeren Jair og dømte Israel to og tyve Aar.
4 ൪ അവന്, ഓരോ കഴുത സ്വന്തമായുള്ള മുപ്പത് പുത്രന്മാരും, അവർക്ക് മുപ്പത് പട്ടണങ്ങളും ഉണ്ടായിരുന്നു; ഗിലെയാദ്‌ദേശത്തുള്ള ഈ പട്ടണങ്ങൾ ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്ന പേരിൽ അറിയപ്പെടുന്നു.
Og han havde tredive Sønner, som rede paa tredive Asenfoler, og de havde tredive Stæder; dem kaldte de Jairs Byer indtil denne Dag, de ligge i Gileads Land.
5 ൫ യായീർ മരിച്ചു, കാമോന്‍ പട്ടണത്തില്‍ അവനെ അടക്കം ചെയ്തു.
Og Jair døde og blev begraven i Kamon.
6 ൬ യിസ്രായേൽ മക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ബാൽവിഗ്രഹങ്ങളെയും, അസ്തോരെത്ത് ദേവിയേയും അരാമ്യരുടേയും സീദോന്യരുടേയും മോവാബ്യരുടേയും അമ്മോന്യരുടേയും ഫെലിസ്ത്യരുടേയും ദേവന്മാരെയും സേവിച്ചു; യഹോവയെ സേവിക്കാതെ ഉപേക്ഷിച്ചു.
Og Israels Børn bleve ved at gøre ondt for Herrens Øjne og tjente Baalerne og Astarterne og Syriens Guder og Zidons Guder og Moabs Guder og Ammons Børns Guder og Filisternes Guder; og de forlode Herren og tjente ham ikke.
7 ൭ അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവ അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു.
Da optændtes Herrens Vrede imod Israel, og han solgte dem i Filisternes Haand og Ammons Børns Haand.
8 ൮ അവർ ആ വർഷംമുതൽ പതിനെട്ട് വർഷം യോർദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തെ എല്ലാ യിസ്രായേൽമക്കളെയും, ഉപദ്രവിച്ചു ഞെരുക്കി.
Og de nedsloge og knuste Israels Børn i det samme Aar; atten Aar plagede de alle Israels Børn, som vare paa hin Side Jordanen i Amoriternes Land, som er i Gilead.
9 ൯ കൂടാതെ, യിസ്രായേൽ വളരെ കഷ്ടത്തിൽ ആകത്തക്കവണ്ണം അമ്മോന്യർ, യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്‌വാൻ യോർദ്ദാൻ കടന്നു.
Og Ammons Børn droge over Jordanen at stride endog imod Juda og imod Benjamin og imod Efraims Hus, saa at Israel var saare trængt.
10 ൧൦ യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് അങ്ങയോട് പാപം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു.
Da raabte Israels Børn til Herren og sagde: Vi have syndet imod dig, fordi vi have forladt vor Gud og tjent Baalerne.
11 ൧൧ യഹോവ യിസ്രായേൽ മക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?
Og Herren sagde til Israels Børn: Havde ikke Ægypter og Amoriter, Ammons Børn og Filister
12 ൧൨ കൂടാതെ സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു.
og Zidonier og Amalek og Maon undertrykket eder? og I raabte til mig, og jeg frelste eder af deres Haand.
13 ൧൩ എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.
Og I forlode mig og tjente andre Guder; derfor vil jeg ikke blive ved at frelse eder.
14 ൧൪ നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.
Gaar og raaber til de Guder, som I have udvalgt; lad dem frelse eder i eders Trængsels Tid.
15 ൧൫ യിസ്രായേൽ മക്കൾ യഹോവയോട്: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇന്ന് മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്ന് പറഞ്ഞു.
Da sagde Israels Børn til Herren: Vi have syndet; gør du med os efter alt det, som er godt for dine Øjne; dog, kære, udfri os paa denne Dag.
16 ൧൬ അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ്, യഹോവയെ സേവിച്ചു; ആകയാൽ അവരുടെ അരിഷ്ടതയിൽ യഹോവക്ക് സഹതാപം തോന്നി.
Og de kastede de fremmedes Guder bort fra sig og tjente Herren; og han ynkedes inderlig over Israels Nød.
17 ൧൭ അനന്തരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽ മക്കൾ ഒരുമിച്ച് മിസ്പയിലും പാളയമിറങ്ങി.
Og Ammons Børn bleve sammenkaldte, og de lejrede sig i Gilead; men Israels Børn samledes og lejrede sig i Mizpa.
18 ൧൮ ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽതമ്മിൽ: അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദ്നിവാസികൾക്ക് തലവനാകും എന്ന് പറഞ്ഞു.
Og Folket, Fyrsterne i Gilead, sagde den ene til den anden: Hvo er den Mand, som vil begynde at stride imod Ammons Børn? han skal være Hoved for alle dem, som bo i Gilead.