< യോശുവ 9 >
1 ൧ എന്നാൽ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാന്‍ നദിക്ക് പടിഞ്ഞാറുള്ള മലകളിലും താഴ്‌വരകളിലും ലെബാനോനെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും
Un kad to dzirdēja visi ķēniņi, kas viņpus Jardānes bija, kalnos un ielejās un gar visu lielās jūras malu, Lībanum pretī, Hetieši un Amorieši, Ferezieši, Hivieši un Jebusieši,
2 ൨ ഈ വസ്തുത കേട്ടപ്പോൾ യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‌വാൻ ഏകമനസ്സോടെ യോജിച്ചു.
Tad tie sapulcējās visi kopā, kauties ar Jozua un ar Israēli.
3 ൩ യോശുവ യെരിഹോവിനോടും ഹായിയോടും ചെയ്തത് ഗിബെയോൻ നിവാസികൾ കേട്ടപ്പോൾ അവർ ഒരു ഉപായം പ്രയോഗിച്ചു.
Kad nu Gibeonas iedzīvotāji dzirdēja, ko Jozuas bija darījis ar Jēriku un ar Aju, tad tie arīdzan darīja viltu
4 ൪ അവര്‍ രാജ്യ നയതന്ത്ര പ്രതിനിധികളെപ്പോലെ അവരെ തന്നെ ഒരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,
Un nogāja un likās vēstneši ejoši un ņēma vecus maisus uz saviem ēzeļiem,
5 ൫ പഴക്കംചെന്ന് കണ്ടംവെച്ച ചെരിപ്പുകളും പഴയവസ്ത്രങ്ങളും ധരിച്ച് പുറപ്പെട്ടു. അവരുടെ ഭക്ഷണത്തിനുള്ള അപ്പം ഉണങ്ങി പൂത്തിരുന്നു.
Un vecus saplīsušus un lāpītus ādas vīna traukus, arī vecas un lāpītas kurpes savās kājās, un tiem bija arī vecas drēbes mugurā, un visa viņu ceļamaize bija sakaltusi un sapelējusi.
6 ൬ അവർ ഗില്ഗാൽ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്ന് അവനോടും യിസ്രായേൽപുരഷന്മാരോടും: “ഞങ്ങൾ ദൂരദേശത്തുനിന്ന് വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോട് ഒരു ഉടമ്പടിചെയ്യേണം” എന്ന് പറഞ്ഞു.
Un tie gāja pie Jozuas Gilgalas lēģerī un sacīja uz to un uz Israēla vīriem: mēs no tālas zemes esam nākuši; tad dariet nu ar mums derību.
7 ൭ യിസ്രായേൽപുരുഷന്മാർ അവരോട്: “പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്യുന്നത് എങ്ങനെ?” എന്ന് പറഞ്ഞു.
Tad Israēla vīri sacīja uz to Hivieti: varbūt, ka tu dzīvo mūsu vidū, kā tad mēs ar tevi varam darīt derību?
8 ൮ അവർ യോശുവയോട്: “ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോശുവ അവരോട്: “നിങ്ങൾ ആർ? എവിടെനിന്ന് വരുന്നു?” എന്ന് ചോദിച്ചു.
Tad tie sacīja uz Jozua: mēs esam tavi kalpi. Tad Jozuas uz tiem sacīja: kas jūs esat un no kurienes jūs nākat?
9 ൯ അവർ അവനോട് പറഞ്ഞത്: “അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്ന് വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ ഈജിപ്റ്റിൽ ചെയ്തതൊക്കെയും
Tie uz viņu sacīja: tavi kalpi nākuši no varen tālas zemes, Tā Kunga, tava Dieva, vārda dēļ; jo mēs esam dzirdējuši Viņa slavu un visu, ko Viņš darījis Ēģiptes zemē.
10 ൧൦ ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് ഇങ്ങനെ യോർദ്ദാനക്കരെയുള്ള അമോര്യരുടെ രണ്ട് രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു.
Un visu, ko Viņš darījis tiem diviem Amoriešu ķēniņiem, kas viņpus Jardānes bija, Sihonam, Hešbonas ķēniņam, un Ogam, Basanas ķēniņam, kas Astarotā dzīvoja.
11 ൧൧ അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികളും ഞങ്ങളോട് നിങ്ങളെ വന്നു കണ്ട്, ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്ന് പറയണമെന്ന് പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടിചെയ്യേണം.
Tāpēc mūsu vecaji un visi, kas mūsu zemē dzīvo, uz mums runāja un sacīja: ņemiet savās rokās ceļamaizi un ejat viņiem pretī un sakāt uz tiem: mēs esam jūsu kalpi; un nu dariet ar mums derību.
12 ൧൨ ഞങ്ങൾ പുറപ്പെട്ട നാളിൽ ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു.
Šo savu maizi mēs jaunu no savām mājām uz ceļu esam paņēmuši līdz, tai dienā, kad mēs izgājām pie jums nākt, bet redzi, nu tā sakaltusi un sapelējusi.
13 ൧൩ ഞങ്ങൾ വീഞ്ഞു നിറച്ച് കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായിരിക്കുന്നു.
Un šie ādas vīna trauki, ko mēs pildījām, bija jauni, bet redzi, tie ir saplīsuši un šīs mūsu drēbes un mūsu kurpes ir vecas palikušas no tā varen tālā ceļa.
14 ൧൪ അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോട് ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങളിൽ ചിലത് വാങ്ങി.
Tad tie vīri ņēma no viņu ceļamaizes un nevaicāja Tā Kunga muti.
15 ൧൫ യോശുവ അവരോട് സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോട് സത്യംചെയ്തു.
Un Jozuas derēja mieru ar tiem un darīja derību ar tiem, tos atstāt dzīvus, un tie draudzes virsnieki tiem zvērēja.
16 ൧൬ ഉടമ്പടി ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥർ എന്നും തങ്ങളുടെ ദേശത്ത് പാർക്കുന്നവർ എന്നും അവർ കേട്ടു.
Un pēc trim dienām, kad tie derību ar tiem bija darījuši, tad tie dzirdēja, viņus no tuvienes esam un dzīvojam viņu vidū.
17 ൧൭ യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ട് മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീര, ബെരോത്ത്, കിര്യത്ത്-യെയാരീം എന്നിവയിൽ എത്തി.
Jo kad Israēla bērni cēlās, tad tie nāca trešā dienā pie viņu pilsētām. Bet viņu pilsētas bija Gibeona, Kavira un Beērote un Kiriat-Jearima.
18 ൧൮ അവരുടെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോട് സത്യംചെയ്തിരിക്കയാൽ യിസ്രായേൽ മക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
Un Israēla bērni tos nekāva, tāpēc ka draudzes virsnieki tiem bija zvērējuši pie Tā Kunga, Israēla Dieva; tāpēc visa draudze kurnēja pret tiem virsniekiem.
19 ൧൯ പ്രഭുക്കന്മാർ സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങൾ അവരോട് സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ.
Tad visi tie virsnieki uz visu draudzi sacīja: mēs pie Tā Kunga, Israēla Dieva, tiem esam zvērējuši, tāpēc mēs tos nu nevaram aizskart.
20 ൨൦ നാം അവരെ ജീവനോട് രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്ന് പറഞ്ഞു.
Bet mēs tiem darīsim tā: pametīsim tos dzīvus, ka nekāda dusmība pār mums nenāk tā zvēresta dēļ, ko mēs tiem esam zvērējuši.
21 ൨൧ പ്രഭുക്കന്മാർ അവരോട്: “ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭയ്ക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം” എന്ന് പറഞ്ഞു.
Tad tie virsnieki uz tiem sacīja: lai paliek dzīvi; un tie bija malkas cirtēji un ūdens smēlēji visai draudzei, kā tie virsnieki tiem bija runājuši.
22 ൨൨ പിന്നെ യോശുവ അവരെ വിളിച്ച് അവരോട്: “നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്ന് പറഞ്ഞ് ഞങ്ങളെ വഞ്ചിച്ചത് എന്ത്?
Un Jozuas tos aicināja un uz tiem runāja sacīdams: kāpēc jūs mūs esat pievīluši sacīdami, mēs esam ļoti tālu no jums, - un jūs tomēr mūsu vidū dzīvojat?
23 ൨൩ ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ; നിങ്ങൾ എല്ലാകാലത്തും എന്‍റെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ ആയിരിക്കും” എന്ന് പറഞ്ഞു.
Nu tad esat nolādēti, ka no jums netrūkst kalpu un malkas cirtēju un ūdens smēlēju priekš mūsu Dieva nama.
24 ൨൪ അവർ യോശുവയോട്: “നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോട്, നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചത് അടിയങ്ങൾ അറിഞ്ഞതിനാൽ ഞങ്ങളുടെ ജീവനെക്കുറിച്ച് ഞങ്ങൾ ഭയപ്പെട്ട് ഈ കാര്യം ചെയ്തിരിക്കുന്നു.
Tie atbildēja Jozuam un sacīja: taviem kalpiem tapa stāstīts, ko Tas Kungs, tavs Dievs, Mozum Savam kalpam, ir pavēlējis, ka Viņš jums visu to zemi grib dot, un visus tos, kas tai zemē dzīvo, no jūsu priekšas izdeldēt, tad mēs savas dzīvības dēļ ļoti bijāmies no jums un tā darījām.
25 ൨൫ ഇപ്പോൾ ഇതാ, ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു; നിനക്ക് നല്ലതും യുക്തവുമായി തോന്നുന്നത് ഞങ്ങളോട് ചെയ്തുകൊൾക” എന്ന് ഉത്തരം പറഞ്ഞു.
Un nu redzi, mēs esam tavā rokā, dari mums, tā kā darīt tavās acīs rādās labi un taisni.
26 ൨൬ അങ്ങനെ യോശുവ, യിസ്രായേൽ മക്കൾ അവരെ കൊല്ലാതെ, അവരുടെ കയ്യിൽനിന്ന് രക്ഷിച്ചു.
Tad viņš tiem tā darīja un tos izglāba no Israēla bērnu rokas, ka tie tos nenokāva.
27 ൨൭ അന്ന് യോശുവ അവരെ സഭയ്ക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുള്ള യാഗപീഠത്തിനും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അത് ഇന്നുവരെയും തുടരുന്നു.
Un Jozuas tai dienā tos nodeva draudzei par malkas cirtējiem un ūdens smēlējiem un priekš Tā Kunga altāra līdz šai dienai tai vietā, ko Viņš izredzētu.