< യോശുവ 8 >

1 യഹോവ യോശുവയോട് അരുളിച്ചെയ്തത്: “ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടയാളികളുമായി ഹായിയിലേക്ക് ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു.
တဖန် ထာဝရဘုရားကလည်း၊ သင်သည် မကြောက်နှင့်၊ စိတ်မပျက်နှင့်။ သင်၌ပါသော စစ်သူရဲ အပေါင်းတို့ကို ခေါ်၍ အာဣမြို့သို့ ထသွားလော့။ အာဣ မင်းကြီးနှင့် သူ့လူများ၊ သူ့မြို့၊ သူ့မြေကို သင့်လက်၌ ငါအပ်မည်။
2 യെരിഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്ക് എടുക്കാം. പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിപ്പുകാരെ ആക്കേണം.
ယေရိခေါမြို့နှင့် မင်းကြီးအား ပြုသကဲ့သို့ အာဣမြို့နှင့် မင်းကြီးအား ပြုရမည်။ သို့ရာတွင် လုယူ သော ဥစ္စာ၊ တိရစ္ဆာန်များကို ကိုယ်အဘို့ သိမ်းရမည်။ မြို့နောက်မှာ ကင်းတပ်ကို ထားရမည်ဟု ယောရှုအား မိန့်တော်မူသည်အတိုင်း၊
3 അങ്ങനെ യോശുവ പരാക്രമശാലികളായ മുപ്പതിനായിരം പടയാളികളെ തിരഞ്ഞെടുത്ത് രാത്രിയിൽ ഹായിയിലേക്ക് അയച്ചു,
ယောရှုနှင့် စစ်သူရဲအပေါင်းတို့သည် အာဣမြို့ ကို တိုက်ခြင်းငှါ ထကြ၏။ ယောရှုသည် ခွန်အားကြီးသော စစ်သူရဲသုံးသောင်းတို့ကို ရွေးချယ်၍ ညဉ့်အခါစေလွှတ် လျက်၊
4 അവരോട് പറഞ്ഞത് എന്തെന്നാൽ: “നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പീൻ.
သင်တို့သည် ထိုမြို့ကို တိုက်ခြင်းငှါ မြို့နောက် မှာ ကင်းထိုလျက်နေကြလော့။ မြို့နှင့်ဝေးဝေးခွာ၍ မသွား ကြနှင့်။ တညီတညွတ်တည်း အသင့်နေကြလော့။
5 ഞാനും എന്നോടുകൂടെയുള്ള പുരുഷന്മാരും പട്ടണത്തോട് അടുക്കും; അവർ ഞങ്ങളുടെ നേരെ പുറപ്പെട്ടു വരുമ്പോൾ മുമ്പിലത്തെപ്പൊലെ ഞങ്ങൾ അവരുടെ മുമ്പിൽനിന്ന് ഓടും.
ငါနှင့်တကွ ငါ၌ပါသောသူအပေါင်းတို့သည် မြို့အနီးသို့ ချဉ်းကပ်မည်။ သူတို့သည် ယမန်ကဲ့သို့ တိုက် ခြင်းငှါ ထွက်လာကြသောအခါ၊ ငါတို့သည် သူတို့ရှေ့မှာ ပြေးရကြမည်။
6 അവർ ഞങ്ങളെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്താകും. ‘അവർ മുമ്പിലത്തെപ്പൊലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു ‘എന്ന് അവർ പറയും.
သူတို့လည်း လိုက်ခြင်းငှါ မြို့ထဲကထွက်၍၊ မြို့ နှင့်ကွာမှန်းကိုမသိဘဲ ခွါ၍ လိုက်ကြလိမ့်မည်။ အကြောင်း မူကား၊ သူတို့ရှေ့မှာ ငါတို့သည် ပြေးသောအခါ၊ ယမန်ကဲ့ သို့ ငါတို့ရှေ့မှာ ပြေးကြပြီဟု သူတို့ဆိုကြလိမ့်မည်။
7 അപ്പോൾ പതിയിരിയ്ക്കുന്ന നിങ്ങൾ എഴുന്നേറ്റ് പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അത് നിങ്ങളുടെ കയ്യിൽ ഏല്പിക്കും.
ထိုအခါ သင်တို့သည် ကင်းထိုးလျက် နေရာအ ရပ်မှထ၍ မြို့ကိုတိုက်လျှင်၊ သင်တို့၏ဘုရားသခင် ထာဝရဘုရားသည် သင်တို့လက်၌ အပ်တော်မူမည်။
8 പട്ടണം പിടിച്ചശേഷം നിങ്ങൾ യഹോവയുടെ കല്പനപ്രകാരം അതിന് തീ വെക്കേണം. ഞാൻ തന്നെ നിങ്ങളോട് കല്പിച്ചിരിക്കുന്നു”.
တိုက်၍ အောင်သောအခါ မြို့ကို မီးရှို့ရကြ မည်။ ထာဝရဘုရားမိန့်တော်မူသည်အတိုင်း ပြုရကြမည်။ ထိုသို့ ငါဆင့်ဆိုသည်ဟု ထိုသူတို့အား မှာထားလေ၏။
9 അങ്ങനെ യോശുവ അയച്ച അവർ ചെന്ന് ബേഥേലിനും ഹായിക്കും മദ്ധ്യേ ഹായിക്ക് പടിഞ്ഞാറ് പതിയിരുന്നു; യോശുവ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.
ယောရှုစေလွှတ်သည်အတိုင်း၊ ထိုသူတို့သည် ကင်းထိုးခြင်းငှါ သွား၍၊ ဗေသလမြို့နှင့် အာဣမြို့ စပ်ကြားတွင် အာဣမြို့ အနောက်ဘက်မှာ နေကြ၏။ ယောရှုသည် ထိုညဉ့်တွင် လူများထဲမှာနေသေး၏။
10 ൧൦ യോശുവ അതികാലത്ത് എഴുന്നേറ്റ് പടയാളികളെ സജ്ജരാക്കി. അവനും യിസ്രായേൽ മൂപ്പന്മാരും ഹായി നിവാസികളെ ആക്രമിക്കാൻ ചെന്നു.
၁၀နံနက်စောစောထ၍ လူများတို့ကို ရေတွက်ပြီးမှ၊ ဣသရေလအမျိုး အသက်ကြီးသူတို့နှင့်အတူ အာဣမြို့ သို့ အဦးချီသွားလေ၏။
11 ൧൧ അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികൾ പട്ടണത്തിന് മുമ്പിൽ എത്തി ഹായിക്ക് വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു.
၁၁ယောရှု၌ပါသော စစ်သူရဲအပေါင်းတို့သည် လိုက်၍ မြို့အနီးသို့ ရောက်ပြီးလျှင်၊ မြို့မြောက်ဘက်၌ တပ်ချကြ၏။ သူတို့နှင့် မြို့စပ်ကြားမှာ ချိုင့်တခုရှိ၏။
12 ൧൨ അവൻ ഏകദേശം അയ്യായിരംപേരെ തെരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മദ്ധ്യേ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് പതിയിരുത്തി.
၁၂တဖန် အာဣမြို့အနောက်၊ ထိုမြို့နှင့် ဗေသလ မြို့စပ်ကြားမှာ ကင်းထိုးစေခြင်းငှါ လူငါးထောင်ခန့်မျှ ထားလေ၏။
13 ൧൩ അവർ പട്ടണത്തിന് വടക്ക് പ്രധാന സൈന്യത്തെയും പട്ടണത്തിന് പടിഞ്ഞാറ് പതിയിരിപ്പുകാരെയും നിർത്തി; യോശുവ ആ രാത്രി താഴ്‌വരയിൽ പാർത്തു.
၁၃ထိုသို့လျှင်၊ မြို့မြောက်ဘက်မှာ ဗိုလ်ခြေအပေါင်း ခင်းကျင်းလျက်၊ အနောက်ဘက်မှာလည်း ကင်းထိုးလျက်၊ အသီးသီး နေရာကျကြသောအခါ၊ ယောရှုသည် ထိုညဉ့် တွင် ချိုင့်အလယ်သို့ သွားလေ၏။
14 ൧൪ ഹായിരാജാവ് അത് കണ്ടപ്പോൾ പടയാളികളുമായി ബദ്ധപ്പെട്ട് സമഭൂമിക്കു മുമ്പിൽ യിസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്ത് തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ടെന്ന് അവൻ അറിഞ്ഞില്ല.
၁၄ထိုအခြင်းအရာတို့ကို အာဣမင်းကြီးသည် မြင် လျှင်၊ မြို့သားယောက်ျားတို့သည် စောစောထ၍ အလျင် အမြန်ပြင်ဆင်ပြီးမှ၊ မင်းကြီးသည် လူအပေါင်းတို့နှင့်တကွ ဣသရေလအမျိုးသားတို့ကို တိုက်ခြင်းငှါ၊ ချိန်းချက်သော အချိန်၌ လွင်ပြင်သို့ ချီသွားလေ၏။ သို့ရာတွင် မြို့နောက် မှာ ကင်းတပ်ရှိမှန်းကို မသိ။
15 ൧൫ യോശുവയും എല്ലാ യിസ്രായേലും അവരോട് തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
၁၅ယောရှုနှင့်ဣသရေလ အမျိုးသားအပေါင်းတို့ သည် ရှုံးဟန်ပြုလျက် တောလမ်းဖြင့် ပြေးကြ၏။
16 ൧൬ അവരെ പിന്തുടരേണ്ടതിന് പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്തായി.
၁၆သူတို့ကို လိုက်ခြင်းငှါ၊ အာဣမင်းကြီးသည် မြို့၌ ရှိသမျှသော ယောက်ျားတို့ကို နှိုးဆော်ပြီးလျှင်၊ မြို့သားတို့ သည် ယောရှုကိုလိုက်၍၊ မြို့နှင့်ကွာမှန်းမသိ ခွါသွားကြ၏။
17 ൧൭ ഹായിയിലും ബേഥേലിലും ഉള്ള ജനമൊക്കെയും പട്ടണം തുറന്നിട്ടേച്ച് യിസ്രായേലിനെ പിന്തുടർന്നു.
၁၇ဣသရေလအမျိုးသားတို့ကို မလိုက်ဘဲ၊ အာဣ မြို့နှင့် ဗေသလမြို့၌ ယောက်ျားတယောက်မျှ မနေ၊ မြို့ကို လှပ်ထားလျက် ဣသရေလအမျိုးသားတို့ကို လိုက် ကြ၏။
18 ൧൮ അപ്പോൾ യഹോവ യോശുവയോട്: “നിന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടുക; ഞാൻ അത് നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടി.
၁၈ထာဝရဘုရားကလည်း၊ သင်ကိုင်သောလှံကို အာဣမြို့သို့ ရွယ်လော့။ ထိုမြို့ကို သင့်လက်သို့ ငါအပ် မည်ဟု ယောရှုအား မိန့်တော်မူသည်အတိုင်း၊ ယောရှု သည် မိမိကိုင်သောလှံကို ထိုမြို့သို့ရွယ်လေ၏။
19 ൧൯ അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അത് പിടിച്ച് ക്ഷണത്തിൽ പട്ടണത്തിന് തീ വെച്ചു.
၁၉ရွယ်သောအခါ၊ ကင်းတပ်သားတို့သည် ချက် ခြင်းထ၍ အလျင်အမြန်ပြေးလျက် မြို့ထဲသို့ဝင်မိလျှင်၊ ကြိုးစား၍ သိမ်းယူပြီးမှ မီးရှို့ကြ၏။
20 ൨൦ ഹായി പട്ടണക്കാർ പുറകോട്ട് നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്ക് പൊങ്ങുന്നത് കണ്ടു; അവർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ യിസ്രായേൽ സൈന്യം തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.
၂၀အာဣမြို့သားတို့သည် ပြန်ကြည့်၍၊ မြို့ကို လောင်သော မီး၏အခိုးသည် မိုဃ်းကောင်းကင်သို့ တက် လျက်ရှိသည်ကို မြင်သောအခါ၊ အဘယ်အရပ်ကိုမျှ ပြေး ခြင်းငှါ မတတ်စွမ်းနိုင်ကြ။ တောသို့ပြေးသောသူတို့သည် လည်း လိုက်သောသူတို့ကို ပြန်လှန်၍ တိုက်ကြ၏။
21 ൨൧ പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ട് പൊങ്ങുന്നു എന്ന് യോശുവയും എല്ലാ യിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്ന് ഹായി പട്ടണക്കാരെ കൊന്നു.
၂၁ကင်းတပ်သားတို့သည် မြို့ကိုရ၍ မြို့၌ မီးခိုး တက်လျက် ရှိသည်ကို ယောရှုနှင့် ဣသရေလအမျိုးသား အပေါင်းတို့သည် မြင်လျှင်၊ တဖန် ပြန်လှည့်၍ အာဣမြို့ သားတို့ကို တိုက်သတ်ကြ၏။
22 ൨൨ മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ കൊന്നുകളഞ്ഞു.
၂၂အခြားသောသူတို့သည်လည်း မြို့ထဲကထွက်၍ တိုက်သောကြောင့် ဣသရေလအမျိုးသားတို့သည် အာဣ လူတို့ကို ညှပ်၍ တိုက်သဖြင့် တယောက်ကိုမျှမလွှတ် မကျန်ကြွင်းစေခြင်းငှါ လုပ်ကြံကြ၏။
23 ൨൩ ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
၂၃အာဣမင်းကြီးကို အရှင်ဘမ်း၍ ယောရှုထံသို့ ဆောင်ခဲ့ကြ၏။
24 ൨൪ യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായി പട്ടണക്കാരെ മരുഭൂമിയിൽ വെളിമ്പ്രദേശത്തുവെച്ച് കൊന്നുതീർത്തശേഷം ഹായിയിലേക്ക് മടങ്ങിച്ചെന്ന് വാളിന്റെ വായ്ത്തലയാൽ അതിലെ ജനത്തേയും സംഹരിച്ചു.
၂၄ဣသရေလအမျိုးသားတို့သည် လွင်ပြင်၌၎င်း၊ လိုက်ရှာရာ တော၌၎င်း၊ အာဣမြို့သားအပေါင်းတို့ကို လုပ်ကြံ၍ ထားဖြင့် အကုန်အစင်သုတ်သင်ပြီးမှ၊ တဖန် မြို့သို့ပြန်လာ၍ ထားဖြင့် လုပ်ကြံကြ၏။
25 ൨൫ അന്ന് പുരുഷന്മാരും സ്ത്രീകളുമായി മരിച്ചുവീണ ഹായി പട്ടണക്കാർ ആകെ പന്തീരായിരം പേർ.
၂၅ထိုနေ့၌ တသောင်းနှစ်ထောင်ခန့်မျှ ရှိသော အာဣမြို့သား ယောက်ျားမိန်းမအပေါင်းတို့သည် သေကြ ၏။
26 ൨൬ ഹായി പട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.
၂၆အာဣမြို့သူမြို့သား အပေါင်းတို့ကို အကုန်အ စင် မဖျက်ဆီးမှီတိုင်အောင် ယောရှုသည် လှံကိုင်သော လက်ကို မသိမ်းမရုပ်။
27 ൨൭ യഹോവ യോശുവയോട് കല്പിച്ചപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയും തങ്ങൾക്കായിട്ട് എടുത്തു.
၂၇သို့ရာတွင် ထာဝရဘုရားသည် ယောရှုအား မှာ ထားတော်မူသော စကားအတိုင်း၊ တိရစ္ဆာန်များနှင့် လက် ရဥစ္စာများကို၊ ဣသရေလအမျိုးသားတို့သည် ကိုယ်အဘို့ သိမ်းယူကြ၏။
28 ൨൮ പിന്നെ യോശുവ ഹായിപട്ടണം ചുട്ട് സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അത് ഇന്നുവരെയും അങ്ങനെ കിടക്കുന്നു.
၂၈ယောရှုသည်လည်း အာဣမြို့ကို မီးရှို့၍၊ ယနေ့ တိုင်အောင် ထာဝရဖျက်ဆီးရာ အမှိုက်ပုံ ဖြစ်စေ၏။
29 ൨൯ ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതില്ക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്ന് കൂട്ടുകയും ചെയ്തു.
၂၉အာဣမင်းကြီးကို ညဦးတိုင်အောင် သစ်ပင် တွင် ဆွဲထား၍၊ မိုဃ်းချုပ်သောအခါ၊ ယောရှုစီရင်သည် အတိုင်း၊ အသေကောင်ကို သစ်ပင်ကချပြီးလျှင် မြို့တံခါး ဝ၌ ပစ်ထား၍၊ အသေကောင်အပေါ်၌ များစွာသော ကျောက်တို့ကို စုပုံကြ၏။ ထိုကျောက်ပုံသည် ယနေ့တိုင် အောင်ရှိ၏။
30 ൩൦ അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപർവ്വതത്തിൽ ഒരു യാഗപീഠം പണിതു.
၃၀ထိုအခါ ယောရှုသည်၊ ဧဗလတောင်ပေါ်မှာ ဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရားအဘို့၊ ယဇ်ပလ္လင်ကို တည်လေ၏။
31 ൩൧ യഹോവയുടെ ദാസനായ മോശെ യിസ്രായേൽ മക്കളോട് കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയൊ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവർ അതിന്മേൽ യഹോവക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
၃၁ထာဝရဘုရား၏ ကျွန်မောရှေသည်၊ ဣသရေ လအမျိုးသားတို့ကို မှာထား၍ မောရှေ၏ ပညတ္တိကျမ်း၌ ရေးမှတ်လျက်ရှိသည်အတိုင်း၊ သံတန်ဆာမပါမသုံးဘဲ မကွဲမပြတ်သော ကျောက်တို့ဖြင့် ယဇ်ပလ္လင်ကို တည်၍၊ ထာဝရဘုရားအဘို့ မီးရှို့ရာယဇ်၊ မိဿဟာယ ယဇ်တို့ကို ပူဇော်ကြ၏။
32 ൩൨ മോശെയുടെ ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ് അവൻ അവിടെ യിസ്രായേൽ മക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
၃၂ယောရှုသည်လည်း၊ ထိုကျောက်ပေါ်၌ မောရှေ ၏ ပညတ်တရားကို ဣသရေလအမျိုးသားတို့ရှေ့မှာ ရေးကူးလေ၏။
33 ൩൩ എല്ലാ യിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപ്പെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരുപോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീംപർവ്വതത്തിന്റെ വശത്തും പാതിപേർ ഏബാൽപർവ്വതത്തിന്റെ വശത്തും നിന്ന് യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ യിസ്രായേൽ ജനത്തെ അനുഗ്രഹിച്ചു.
၃၃ဣသရေလအမျိုးသားတို့ကို ကောင်းကြီးပေး ခြင်း အလိုငှါ၊ ထာဝရဘုရား၏ကျွန် မောရှေမှာထားခဲ့ သည်အတိုင်း၊ ဣသရေလအမျိုး အသက်ကြီး၊ ဗိုလ်မင်း၊ တရားသူကြီး အမျိုးသားအပေါင်းတို့သည်၊ ယဇ်ပုရော ဟိတ် လေဝိသားထမ်းသော ထာဝရဘုရား၏ ပဋိညာဉ် သေတ္တာနှစ်ဘက်၌ ရပ်၍၊ အမျိုးသားစစ်နှင့် တကျွန်းနိုင် ငံသားပါလျက်၊ ဂေရဇိမ်တောင်ပေါ်မှာ လူတဝက်၊ ဧဗလ တောင်ပေါ်မှာ တဝက်တို့သည် နေကြလျှင်၊
34 ൩൪ അതിന്‍റെശേഷം യോശുവ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയരിക്കുന്നതുപോലെ അനുഗ്രഹവും ശാപവുമായ വചനങ്ങളെല്ലാം വായിച്ചു.
၃၄ပညတ္တိကျမ်း၌ ရေးထားသမျှသော ကောင်းကြီး မင်္ဂလာစကားနှင့် ကျိန်ခြင်းအမင်္ဂလာစကား တည်းဟူ သော တရားစကားအလုံးစုံတို့ကို ဘတ်ရွတ်လေ၏။
35 ൩൫ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭ മുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ, മോശെ കല്പിച്ച സകലവചനങ്ങളും വായിച്ചു; യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.
၃၅ယောရှုသည် မောရှေမှာထားသော စကားတ ခွန်းကိုမျှ မချန်မထား၊ မိန်းမ၊ သူငယ်၊ တကျွန်းနိုင်ငံသား ပါသော ဣသရေလအမျိုးသား ပရိတ်သတ်အပေါင်းတို့ ရှေ့မှာ အကုန်အစင် ဘတ်ရွတ်လေ၏။

< യോശുവ 8 >