< യോശുവ 8 >
1 ൧ യഹോവ യോശുവയോട് അരുളിച്ചെയ്തത്: “ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടയാളികളുമായി ഹായിയിലേക്ക് ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു.
Ug si Jehova miingon kang Josue: Ayaw kahadlok, dili ka magmaluya: dad-a ang tanan mo nga katawohan nga iggugubat, ug tumindog ka ug umadto sa Ai: tan-awa, gihatag ko sa imong kamot ang hari sa Ai, ug ang iyang katawohan, ug ang iyang ciudad, ug ang iyang yuta;
2 ൨ യെരിഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്ക് എടുക്കാം. പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിപ്പുകാരെ ആക്കേണം.
Ug pagabuhaton mo sa Ai ug sa iyang hari ingon sa gibuhat mo sa Jerico ug sa iyang hari: mao lamang nga ang mga butang nga inyong maagaw ug ang panon sa mga vaca, inyong pagakuhaon alang kaninyo: Magbutang ka ug banhiganan sa luyo sa ciudad.
3 ൩ അങ്ങനെ യോശുവ പരാക്രമശാലികളായ മുപ്പതിനായിരം പടയാളികളെ തിരഞ്ഞെടുത്ത് രാത്രിയിൽ ഹായിയിലേക്ക് അയച്ചു,
Busa si Josue mibangon, ug ingon man ang tibook katawohan nga iggugubat, aron sa pag-adto sa Ai: ug si Josue nagpili ug katloan ka libo ka mga tawo, ang mga tawong maisug, ug iyang gipalakaw sila sa gabii.
4 ൪ അവരോട് പറഞ്ഞത് എന്തെന്നാൽ: “നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പീൻ.
Ug iyang gisugo sila nga nagaingon: Ania karon, kamo magapasalipod sa banhiganan batok sa ciudad, sa luyo sa ciudad; ayaw pagpahalayo sa ciudad, kondili manag-andam kamo ngatanan;
5 ൫ ഞാനും എന്നോടുകൂടെയുള്ള പുരുഷന്മാരും പട്ടണത്തോട് അടുക്കും; അവർ ഞങ്ങളുടെ നേരെ പുറപ്പെട്ടു വരുമ്പോൾ മുമ്പിലത്തെപ്പൊലെ ഞങ്ങൾ അവരുടെ മുമ്പിൽനിന്ന് ഓടും.
Ug ako, ug ang tibook katawohan nga ania uban kanako, moduol ngadto sa ciudad. Ug mahitabo, sa diha nga mogula sila sa pag-asdang kanato, ingon sa una, nga mangalagiw kita gikan sa ilang atubangan;
6 ൬ അവർ ഞങ്ങളെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്താകും. ‘അവർ മുമ്പിലത്തെപ്പൊലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു ‘എന്ന് അവർ പറയും.
Ug sila mogukod kanato, hangtud nga madala nato sila gikan sa ciudad; kay moingon unya sila: Nangalagiw sila gikan sa atong atubangan, sama sa una: busa mangalagiw kita gikan sa atubangan nila;
7 ൭ അപ്പോൾ പതിയിരിയ്ക്കുന്ന നിങ്ങൾ എഴുന്നേറ്റ് പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അത് നിങ്ങളുടെ കയ്യിൽ ഏല്പിക്കും.
Ug manindog kamo gikan sa inyong banhiganan, ug agawon ninyo ang ciudad: kay si Jehova nga inyong Dios, magahatag niana sa inyong kamot.
8 ൮ പട്ടണം പിടിച്ചശേഷം നിങ്ങൾ യഹോവയുടെ കല്പനപ്രകാരം അതിന് തീ വെക്കേണം. ഞാൻ തന്നെ നിങ്ങളോട് കല്പിച്ചിരിക്കുന്നു”.
Ug mamao kini, sa diha nga maagaw na ninyo ang ciudad, inyo kanang sunogon; pagabuhaton ninyo sumala sa pulong ni Jehova: matngoni, ako nagsugo kaninyo.
9 ൯ അങ്ങനെ യോശുവ അയച്ച അവർ ചെന്ന് ബേഥേലിനും ഹായിക്കും മദ്ധ്യേ ഹായിക്ക് പടിഞ്ഞാറ് പതിയിരുന്നു; യോശുവ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.
Ug si Josue nagapaadto kanila; ug sila nangadto sa banhiganan, ug nanghunong sila sa taliwala sa Beth-el ug Ai, dapit sa kasadpan sa Ai: apan niadtong gabhiona, si Josue mipahulay ipon sa katawohan.
10 ൧൦ യോശുവ അതികാലത്ത് എഴുന്നേറ്റ് പടയാളികളെ സജ്ജരാക്കി. അവനും യിസ്രായേൽ മൂപ്പന്മാരും ഹായി നിവാസികളെ ആക്രമിക്കാൻ ചെന്നു.
Ug si Josue mibangon sayo sa buntag, ug gitapok ang katawohan ug mitungas, siya ug ang tanang mga anciano sa Israel, nga nanag-una sa katawohan padulong sa Ai.
11 ൧൧ അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികൾ പട്ടണത്തിന് മുമ്പിൽ എത്തി ഹായിക്ക് വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു.
Ug ang tibook nga katawohan, bisan ang mga tawo nga iggugubat nga uban kaniya, nangadto ug miduol sa ciudad, ug nanghunong dapit sa Amihanan sa Ai: ug didto may usa ka walog sa taliwala niya ug sa Ai.
12 ൧൨ അവൻ ഏകദേശം അയ്യായിരംപേരെ തെരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മദ്ധ്യേ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് പതിയിരുത്തി.
Ug midala siya ug duolan sa lima ka libo ka tawo ug iyang gipabanhig sa taliwala sa Bethel ug sa Ai, dapit sa kasadpan sa ciudad.
13 ൧൩ അവർ പട്ടണത്തിന് വടക്ക് പ്രധാന സൈന്യത്തെയും പട്ടണത്തിന് പടിഞ്ഞാറ് പതിയിരിപ്പുകാരെയും നിർത്തി; യോശുവ ആ രാത്രി താഴ്‌വരയിൽ പാർത്തു.
Busa ilang gipahaluna ang katawohan, bisan ang tibook nga pundok nga didto dapit sa amihanan sa ciudad, ug kadtong nanagbanhig dapit sa kasadpan sa ciudad; ug si Josue miadto niadtong gabhiona sa kinataliwad-an sa walog.
14 ൧൪ ഹായിരാജാവ് അത് കണ്ടപ്പോൾ പടയാളികളുമായി ബദ്ധപ്പെട്ട് സമഭൂമിക്കു മുമ്പിൽ യിസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്ത് തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ടെന്ന് അവൻ അറിഞ്ഞില്ല.
Ug nahitabo, sa pagkakita sa hari sa Ai niini, nagdali-dali sila ug mibangon sa pagsayo, ug ang mga tawo sa ciudad miadto sa pagpakig-away batok sa Israel, siya ug ang tibook niyang katawohan, sa takna nga gikasabutan, sa atbang sa Arabah; apan wala mahibalo siya nga may nanagbanhig batok kaniya sa luyo sa ciudad.
15 ൧൫ യോശുവയും എല്ലാ യിസ്രായേലും അവരോട് തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
Ug si Josue ug ang tibook Israel naghimo ingon sa nadaug sila sa ilang atubangan ug nangalagiw nga miagi sa kamingawan.
16 ൧൬ അവരെ പിന്തുടരേണ്ടതിന് പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്തായി.
Ug ang tibook katawohan nga diha sa ciudad gipanawag aron sa paggukod kanila: ug ilang gigukod si Josue ug silang tanan nahilayo gikan sa ciudad.
17 ൧൭ ഹായിയിലും ബേഥേലിലും ഉള്ള ജനമൊക്കെയും പട്ടണം തുറന്നിട്ടേച്ച് യിസ്രായേലിനെ പിന്തുടർന്നു.
Ug walay bisan usa ka tawo nga nahabilin sa Ai kun sa Bethel, nga wala mogukod sa Israel: ang ciudad ilang gibiyaan nga binuksan ug minggukod sila sa Israel.
18 ൧൮ അപ്പോൾ യഹോവ യോശുവയോട്: “നിന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടുക; ഞാൻ അത് നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടി.
Ug si Jehova miingon kang Josue: Ilabog ang bangkaw nga anaa sa imong kamot patunong sa Ai; kay ihatag ko kana sa imong kamot. Ug gilabog ni Josue ang bangkaw nga diha sa iyang kamot patunong sa ciudad.
19 ൧൯ അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അത് പിടിച്ച് ക്ഷണത്തിൽ പട്ടണത്തിന് തീ വെച്ചു.
Ug ang nanagbanhig mingdali sa pagbangon gikan sa ilang dapit, ug nanalagan diha-diha sa paglabog niya sa iyang kamot, ug mingsulod sa ciudad ug ilang giagaw kini; ug sila mingdali-dali ug gisunog nila ang ciudad.
20 ൨൦ ഹായി പട്ടണക്കാർ പുറകോട്ട് നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്ക് പൊങ്ങുന്നത് കണ്ടു; അവർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ യിസ്രായേൽ സൈന്യം തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.
Ug sa diha nga ang mga tawo sa Ai nanglingi sa ilang luyo nakita nila, ug, ania karon, ang aso sa ciudad nagautbo ngadto sa langit ug nawad-an sila sa gahum sa pagkalagiw paingon nganhi kun paingon ngadto: ug ang mga tawo nga nangalagiw ngadto sa kamingawan namalik sa paglutos sa mga nanaggukod.
21 ൨൧ പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ട് പൊങ്ങുന്നു എന്ന് യോശുവയും എല്ലാ യിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്ന് ഹായി പട്ടണക്കാരെ കൊന്നു.
Ug unya sa pagkakita ni Josue ug sa tibook Israel nga ang mga nagbanhig nakaagaw na sa ciudad, ug nga ang aso sa ciudad nag-utbo na, sila namalik pag-usab ug gipatay nila ang mga tawo sa Ai.
22 ൨൨ മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ കൊന്നുകളഞ്ഞു.
Ug ang uban nanggula sa ciudad batok kanila; busa sila nahataliwala sa Israel; ang uban dinhing dapita ug ang uban didtong dapita; ug ilang gipanagpatay sila ug busa kanila walay nahabilin kun nahakalagiw.
23 ൨൩ ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
Ug ang hari sa Ai ilang gidala nga buhi ug gidala siya ngadto kang Josue.
24 ൨൪ യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായി പട്ടണക്കാരെ മരുഭൂമിയിൽ വെളിമ്പ്രദേശത്തുവെച്ച് കൊന്നുതീർത്തശേഷം ഹായിയിലേക്ക് മടങ്ങിച്ചെന്ന് വാളിന്റെ വായ്ത്തലയാൽ അതിലെ ജനത്തേയും സംഹരിച്ചു.
Ug nahitabo, sa diha nga ang Israel miundang na sa pagpatay sa tanang pumoluyo sa Ai didto sa campo, sa kamingawan diin sila gipanglutos nila, ug silang tanan nangapukan sa sulab sa pinuti hangtud nga sila nangahurot, nga ang tibook Israel namalik ngadto sa Ai ug gipatay usab nila pinaagi sa sulab sa pinuti.
25 ൨൫ അന്ന് പുരുഷന്മാരും സ്ത്രീകളുമായി മരിച്ചുവീണ ഹായി പട്ടണക്കാർ ആകെ പന്തീരായിരം പേർ.
Ug ang tanan nga nangama ay niadtong adlawa, mga lalake ug mga babaye, may napulo ug duha ka libo, bisan ang tanang mga tawo sa Ai.
26 ൨൬ ഹായി പട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.
Kay wala kuhaa ni Josue ang iyang kamot, nga iyang gilabog sa bangkaw hangtud nga nahurot pagkalaglag ang tanang pumoluyo sa Ai.
27 ൨൭ യഹോവ യോശുവയോട് കല്പിച്ചപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയും തങ്ങൾക്കായിട്ട് എടുത്തു.
Ang mga panon lamang sa vaca ug ang mga inagaw niadtong ciudara mao ang gipangdala sa mga Israelhanon alang sa ilang kaugalingon, sumala sa pulong ni Jehova nga iyang gisugo kang Josue.
28 ൨൮ പിന്നെ യോശുവ ഹായിപട്ടണം ചുട്ട് സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അത് ഇന്നുവരെയും അങ്ങനെ കിടക്കുന്നു.
Busa gisunog ni Josue ang Ai, ug gihimong usa ka tinapok nga walay katapusan, bisan usa ka binayaan hangtud niining mga adlawa.
29 ൨൯ ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതില്ക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്ന് കൂട്ടുകയും ചെയ്തു.
Ug iyang gibitay ang hari sa Ai sa ibabaw sa usa ka kahoy hangtud sa kahaponon: ug sa pagkasalop sa adlaw si Josue nagsugo ug gikuha nila ang iyang lawas gikan sa kahoy, ug gibutang sa alagianan sa ganghaan sa ciudad, ug nagpatindog didto ug usa ka dakung pot-ong sa mga bato hangtud niining mga adlawa.
30 ൩൦ അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപർവ്വതത്തിൽ ഒരു യാഗപീഠം പണിതു.
Unya nagtukod si Josue ug usa ka halaran didto sa bukid sa Ebal alang kang Jehova, ang Dios sa Israel.
31 ൩൧ യഹോവയുടെ ദാസനായ മോശെ യിസ്രായേൽ മക്കളോട് കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയൊ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവർ അതിന്മേൽ യഹോവക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
Ingon sa gisugo ni Moises nga alagad ni Jehova, sa mga anak sa Israel, sumala sa nahasulat sa basahon sa balaod ni Moises, usa ka halaran sa mga bato nga dili hininloan, nga sa ibabaw niana wala pay tawo nga nakasakwat sa puthaw: ug sa ibabaw niadto naghalad sila ug mga halad-nga-sinunog alang kang Jehova, ug hinalad nga mga halad-sa-pakigdait.
32 ൩൨ മോശെയുടെ ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ് അവൻ അവിടെ യിസ്രായേൽ മക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
Ug sa ibabaw sa mga bato nagsulat siya ug usa ka hulad sa Kasugoan ni Moises nga iyang gisulat, sa atubangan sa mga anak sa Israel.
33 ൩൩ എല്ലാ യിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപ്പെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരുപോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീംപർവ്വതത്തിന്റെ വശത്തും പാതിപേർ ഏബാൽപർവ്വതത്തിന്റെ വശത്തും നിന്ന് യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ യിസ്രായേൽ ജനത്തെ അനുഗ്രഹിച്ചു.
Ug ang tibook nga Israel, ingon man ang ilang mga anciano ug mga punoan; ug ang ilang mga maghuhukom, nanagtindog niining daplina ug niadtong daplina sa arca unahan sa mga sacerdote, ang mga Levihanon nga nanagyayong sa arca sa tugon ni Jehova, ang dumuloong ingon man ang mga molupyo; ang katunga kanila sa atbang sa bukid sa Geresim, ug ang katunga kanila sa atbang sa bukid sa Ebal; sumala sa gisugo ni Moises, ang alagad ni Jehova, kaniadto sa sinugdan, nga ilang panalanginan ang katawohan sa Israel.
34 ൩൪ അതിന്‍റെശേഷം യോശുവ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയരിക്കുന്നതുപോലെ അനുഗ്രഹവും ശാപവുമായ വചനങ്ങളെല്ലാം വായിച്ചു.
Ug unya iyang gibasa ang tanang mga pulong sa Kasugoan ang panalangin ug ang tunglo, sumala sa tanang nga nahisulat sa basahon sa Kasugoan.
35 ൩൫ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭ മുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ, മോശെ കല്പിച്ച സകലവചനങ്ങളും വായിച്ചു; യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.
Walay usa ka pulong nga gisugo ni Moises, nga wala basaha ni Josue sa atubangan sa tibook katilingban sa Israel, ug sa mga babaye, ug sa mga gagmay nga mga kabataan ug sa mga dumuloong nga diha kanila.