< യോശുവ 6 >
1 ൧ എന്നാൽ യിസ്രായേൽ മക്കൾ പ്രവേശിക്കാതിരിക്കുവാൻ യെരിഹോ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല.
၁ထိုအခါ ဣသရေလအမျိုးသားတို့ကြောင့်၊ ယေ ရိခေါမြို့သည် ကျပ်တည်းစွာ ပိတ်ထားလျက် ရှိ၍၊ ထွက် သောသူ၊ ဝင်သောသူ တစုံတယောက်မျှမရှိသည်နှင့်အညီ၊
2 ൨ യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരിഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
၂ထာဝရဘုရားက၊ ကြည့်ရှုလော့။ ယေရိခေါမြို့၊ ယေရိခေါမင်းကြီးနှင့်တကွ ခွန်အားကြီးသော စစ်သူရဲတို့ ကို သင့်လက်၌ ငါအပ်လေပြီ။
3 ൩ നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ദിവസം ഒരുവട്ടം വീതം ആറ് ദിവസം പട്ടണത്തെ ചുറ്റിനടക്കേണം;
၃သို့ဖြစ်၍ မြို့ကိုလှည့်ပတ်ရကြမည်။ ဣသရေလ စစ်သူရဲအပေါင်းတို့သည် ခြောက်ရက်ပတ်လုံးလှည့်ပတ် ခြင်းအမှုကို ပြုရကြမည်။
4 ൪ ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.
၄ယဇ်ပုရောဟိတ်ခုနစ်ယောက်တို့သည် သေတ္တာ တော်ရှေ့မှာ ယုဘိလတံပိုးခုနစ်လုံးကို ဆောင်ရကြမည်။ သတ္တမနေ့ရက်၌ ခုနစ်ကြိမ်တိုင်အောင် မြို့ကိုလှည့်ပတ် ၍ ယဇ်ပုရောဟိတ်တို့သည် တံပိုးကိုမှုတ်ရကြမည်။
5 ൫ പുരോഹിതന്മാർ നീട്ടിയൂതുന്ന കാഹളനാദം കേൾക്കുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; പടയാളികൾ ഓരോരുത്തൻ നേരെ കയറി ആക്രമിക്കുകയുംവേണം.
၅ယုဘိလတံပိုးတို့ကို ရှည်သောအသံနှင့် မှုတ်၍၊ တံပိုးသံကိုကြားလျှင် လူအပေါင်းတို့သည် ကျယ်သောအ သံနှင့် ကြွေးကြော်၍၊ မြို့ရိုးသည် အကုန်အစင် ပြိုလဲရလိမ့် မည်။ ထိုအခါ လူများတို့သည် တည့်တည့်တက်ရကြမည် ဟု ယောရှုအား မိန့်တော်မူ၏။
6 ൬ നൂനിന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: “നിയമപെട്ടകം എടുപ്പിൻ; ഏഴ് പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് നടക്കേണം” എന്ന് പറഞ്ഞു.
၆နုန်၏သား ယောရှုသည် ယဇ်ပုရောဟိတ်တို့ကို ခေါ်၍၊ သင်တို့သည် ပဋိညာဉ် သေတ္တာတော်ကို ထမ်း သွားသဖြင့်၊ ထာဝရဘုရား၏ သေတ္တာတော်ရှေ့မှာ ခုနစ် ယောက်တို့သည် ယုဘိလတံပိုးခုနစ်လုံးကို ဆောင်သွား ကြလော့ဟူ၍၎င်း၊
7 ൭ ജനത്തോട് അവൻ: “നിങ്ങൾ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം” എന്ന് പറഞ്ഞു.
၇လူများတို့အားလည်း၊ သင်တို့သွား၍ မြို့ကိုလှည့် ပတ်ကြလော့။ လက်နက်ကိုင်တို့သည် ထာဝရဘုရား၏ သေတ္တာတော်ရှေ့မှာ သွားကြလော့ဟူ၍၎င်းမှာထားလေ ၏။
8 ൮ യോശുവ ജനത്തോട് പറഞ്ഞതിൻ പ്രകാരം ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴ് പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
၈ယောရှုသည် လူများတို့အား မှာထားပြီးမှ၊ ယု ဘိလတံပိုး ခုနစ်လုံးကို ဆောင်သော ယဇ်ပုရောဟိတ်ခု နစ်ယောက်တို့သည် ထာဝရဘုရားရှေ့တော်၌ တံပိုးမှုတ် လျက်သွားကြ၏။ ထာဝရဘုရား၏ ပဋိညာဉ်သေတ္တာ တော်သည် သူတို့နောက်သို့ လိုက်လေ၏။
9 ൯ ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.
၉တံပိုးမှုတ်သော ယဇ်ပုရောဟိတ်တို့ရှေ့မှာ လက် နက်ကိုင်တို့သည် သွား၍၊ ယဇ်ပုရောဟိတ်များ တံပိုးမှုတ် လျက်သွားကြစဉ်၊ နောက်တပ်သားတို့သည် သေတ္တာ တော်နောက်သို့ လိုက်ကြ၏။
10 ൧൦ യോശുവ ജനത്തോട്: “ആർപ്പിടുവിൻ എന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്” എന്ന് കല്പിച്ചു.
၁၀ယောရှုကလည်း၊ သင်တို့သည် ကြွေးကြော်စေ ခြင်းငှါ ငါမှာထားသောနေ့မရောက်မှီတွင် မကြွေးကြော် ရ၊ အသံတစုံတခုကိုမျှ မပြုရ၊ စကားတခွန်းကိုမျှ မပြော ရ။ ထိုနေ့ရောက်မှ ကြွေးကြော်ရကြမည်ဟု လူများတို့အား မှာနှင့်လေပြီ။
11 ൧൧ അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്ക് വന്ന് രാപാർത്തു.
၁၁ထိုသို့ ထာဝရဘုရား၏ သေတ္တာတော်သည် မြို့ ကိုတကြိမ်လှည့်ပတ်ဝိုင်းသွားပြီးလျှင်၊ တပ်ထဲသို့ ဝင်ပြန်၍ ညဉ့်ကိုလွန်စေကြ၏။
12 ൧൨ യോശുവ അതികാലത്ത് എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
၁၂နံနက်စောစော ယောရှုသည်ထ၍ ယဇ်ပုရော ဟိတ်တို့သည် ထာဝရဘုရား၏ သေတ္တာတော်ကို ထမ်းယူ ကြ၏။
13 ൧൩ ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.
၁၃ထာဝရဘုရား၏ သေတ္တာတော်ရှေ့မှာ ယုဘိလ တံပိုးခုနစ်လုံးကို ဆောင်သော ယဇ်ပုရောဟိတ် ခုနှစ် ယောက်တို့သည် သွားမြဲသွား၍ တံပိုးမှုတ်ကြ၏။ လက် နက်ကိုင်တို့သည် သူတို့ရှေ့မှာသွား၍ ယဇ်ပုရောဟိတ် များ တံပိုးမှုတ်လျက် သွားကြစဉ်၊ နောက်တပ်သားတို့ သည် ထာဝရဘုရား၏ သေတ္တာတော်နောက်သို့ လိုက်ကြ ၏။
14 ൧൪ രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റി പാളയത്തിലേക്ക് മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറ് ദിവസം ചെയ്തു;
၁၄ဒုတိယနေ့၌ မြို့ကိုတကြိမ်လှည့်ပတ်ပြီးမှ တပ် ထဲသို့ ပြန်လာကြ၏။ ထိုသို့ ခြောက်ရက်ပတ်လုံး ပြုကြ၏။
15 ൧൫ ഏഴാം ദിവസമോ അവർ അതികാലത്ത് എഴുന്നേറ്റ് പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴു പ്രാവശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.
၁၅သတ္တမနေ့ နံနက်စောစော မိုဃ်းလင်းစက ထ၍ အရင်နည်းတူ၊ ခုနစ်ကြိမ်တိုင်အောင် မြို့ကို လှည့်ပတ်ကြ ၏။ ထိုနေ့၌သာ ခုနစ်ကြိမ်တိုင်အောင် မြို့ကို လှည့်ပတ်ရ ကြ၏။
16 ൧൬ ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോട് പറഞ്ഞതെന്തെന്നാൽ: “ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്ക് തന്നിരിക്കുന്നു.
၁၆သတ္တမအကြိမ်တွင် ယဇ်ပုရောဟိတ်တို့သည် တံပိုးမှုတ်သောအခါ၊ ယောရှုက၊ ကြွေးကြော်ကြလော့။ ထာဝရဘုရားသည် သင်တို့အား မြို့ကို ပေးတော်မူမည်။
17 ൧൭ ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്ക് ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.
၁၇မြို့နှင့်တကွ မြို့၌ရှိသမျှတို့ကို ကျိန်၍ ထာဝရ ဘုရား၌ အပ်ရမည်။ သို့ရာတွင် ပြည်တန်ဆာရာခပ်သည် ငါတို့စေလွှတ်သော တမန်တို့ကို ဝှက်ထားသောကြောင့်၊ သူနှင့်တကွ သူ၏အိမ်၌ ရှိသမျှတို့အား အသက်ချမ်းသာ ပေးရမည်။
18 ൧൮ എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
၁၈သင်တို့သည် ကျိန်အပ်သောအရာကို သတိနှင့် ရှောင်ကြလော့။ သို့မဟုတ် ထိုအရာကို သိမ်းယူလျှင် မိမိ တို့ကို၎င်း၊ ဣသရေလတပ်ကို၎င်း အကျိန်ခံစေ၍၊ နှောင့် ရှက်မည်ကို စိုးရိမ်စရာရှိ၏။
19 ൧൯ വെള്ളിയും പൊന്നും ചെമ്പും ഇരിമ്പും കൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്ക് വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരേണം.
၁၉ရွှေငွေကို၎င်း၊ ကြေးဝါတန်ဆာ၊ သံတန်ဆာရှိ သမျှတို့ကို၎င်း၊ ထာဝရဘုရားအဘို့ သန့်ရှင်းစေ၍၊ ဘဏ္ဍာတော်ထဲသို့ သွင်းထားရကြမည်ဟု လူများတို့အား ယောရှုသည် မှာထားလေ၏။
20 ൨൦ അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ട് കടന്ന് പട്ടണം പിടിച്ചു.
၂၀ထိုသို့နှင့်အညီ တံပိုးကိုမှုတ်၍၊ လူများတို့သည် ကြွေးကြော်ကြ၏။ တံပိုးသံကို ကြား၍ ကျယ်သောအသံ နှင့် ကြွေးကြော်ကြသောအခါ၊ မြို့ရိုးသည် အကုန်အစင် ပြိုလဲ၍၊ လူများအပေါင်းတို့သည် မြို့ထဲသို့ တည့်တည့်ဝင် ပြီးလျှင် သိမ်းယူကြ၏။
21 ൨൧ പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
၂၁မြို့ထဲ၌ ရှိသမျှသော ယောက်ျား၊ မိန်းမ၊ အကြီး အငယ်၊ သိုး၊ နွား၊ မြည်းရှိသမျှတို့ကို ထားနှင့် ရှင်းရှင်းဖျက် ဆီးကြ၏။
22 ൨൨ എന്നാൽ രാജ്യം ഒറ്റുനോക്കിയ രണ്ട് പുരുഷന്മാരോട് യോശുവ: “വേശ്യയുടെ വീട്ടിൽചെന്ന് അവിടെനിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോട് സത്യം ചെയ്തതുപോലെ പുറത്തുകൊണ്ടുവരുവീൻ” എന്ന് പറഞ്ഞു.
၂၂ထိုပြည်ကို စူးစမ်းသော လူနှစ်ယောက်တို့အား ယောရှုက၊ သင်တို့သည် ကျိန်ဆိုသည်အတိုင်း၊ ပြည်တန် ဆာမိန်းမအိမ်သို့ သွား၍၊ သူနှင့်တကွ သူ၌ရှိသမျှတို့ကို ဆောင်ခဲ့ကြလော့ဟု မှာလိုက်သည်အတိုင်း၊
23 ൨൩ അങ്ങനെ ഒറ്റുകാരായിരുന്ന യൗവനക്കാർ ചെന്ന് രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്ത് കൊണ്ടുവന്ന് യിസ്രായേൽപാളയത്തിന് പുറത്ത് പാർപ്പിച്ചു.
၂၃တံလျှိုလုပ်သောလုလင်တို့သည် ဝင်၍၊ ရာခပ် နှင့်သူ့မိဘ၊ သူ့မောင်များ၊ သူ၌ရှိသမျှတို့ကို၎င်း၊ သူ့ပေါက် ဘော်အပေါင်းတို့ကို၎င်း ထုတ်ဆောင်ခဲ့၍၊ ဣသရေလတပ် ပြင်မှာ ထားပြီးလျှင်၊
24 ൨൪ പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ച് ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചു.
၂၄မြို့နှင့်တကွ မြို့၌ရှိသမျှတို့ကို မီးရှို့ကြ၏။ သို့ရာ တွင် ရွှေငွေကို၎င်း၊ ကြေးဝါတန်ဆာ၊ သံတန်ဆာတို့ကို၎င်း၊ ထာဝရဘုရား၏ ဘဏ္ဍာတော်ထဲသို့ သွင်းထားကြ၏။
25 ൨൫ യെരിഹോ പട്ടണം ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.
၂၅ယောရှုသည်လည်း၊ ပြည်တန်ဆာ ရာခပ်နှင့် သူ့ပေါက်ဘော်၊ သူ၌ရှိသမျှတို့ကို အသက်ချမ်းသာပေး၍၊ သူသည် ဣသရေလအမျိုးသားတို့တွင် ယနေ့တိုင်အောင် နေရလေ၏။ အကြောင်းမူကား၊ ယေရိခေါမြို့ကို စူးစမ်း စေခြင်းငှါ၊ ယောရှုစေလွှတ်သော တမန်တို့ကို သူသည် ဝှက်ထားသောကြောင့်တည်း။
26 ൨൬ അക്കാലത്ത് യോശുവ ശപഥം ചെയ്തു: “ഈ യെരിഹോ പട്ടണം പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കവാടങ്ങൾ ഉറപ്പിക്കുമ്പോൾ ഇളയ മകനും നഷ്ടമാകും” എന്ന് പറഞ്ഞു. 27 യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു.
၂၆ထိုအခါ ယောရှုက၊ အကြင်သူသည် ထ၍ ယေရိခေါမြို့ကို တည်ပြန်၏။ ထိုသူသည် ထာဝရဘုရား ရှေ့တော်၌ ကျိန်အပ်သောသူဖြစ်ပါစေ။ သူသည် သားဦး လက်ထက်၌ မြို့ရိုးအမြစ်ကိုတည်၍ သားထွေးလက်ထက် ၌ မြို့တံခါးတို့ကို ထောင်ပါစေဟု ကျိန်ဆို၏။
27 ൨൭ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.
၂၇ထိုသို့ ထာဝရဘုရားသည် ယောရှုနှင့်အတူ ရှိတော်မူ၍၊ သူ၏ သိတင်းသည် တပြည်လုံး၌ နှံ့ပြားကျော် စောလေ၏။