< യോശുവ 21 >
1 ൧ അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ കനാൻ ദേശത്തുള്ള ശീലോവിൽ പുരോഹിതനായ എലെയാസാരിന്റെയും നൂനിന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞത്:
Medan dei var i Silo i Kana’ans-landet, gjekk ættefederne åt levitarne gjekk fram for Eleazar, øvstepresten, og Josva Nunsson og ættefederne åt Israels-sønerne,
2 ൨ “യഹോവ ഞങ്ങൾക്ക് പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്ക് മേച്ചിൽപ്പുറങ്ങളും തരുവാൻ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ?”
og tala soleis til deim: «Moses kom med det bodet frå Herren at me skulde få byar til å bu i, med bumark ikring åt feet vårt.»
3 ൩ അപ്പോൾ യിസ്രായേൽ മക്കൾ തങ്ങളുടെ അവകാശത്തിൽനിന്ന് യഹോവയുടെ കല്പനപ്രകാരം താഴെപ്പറയുന്ന പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ലേവ്യർക്കു കൊടുത്തു.
Og Israels-sønerne gjorde som Herren hadde sagt, og gav levitarne av sitt eige land dei byarne me snart skal nemna, med bumarki som låg ikring.
4 ൪ കെഹാത്യകുടുംബങ്ങൾക്കു നറുക്കുവീണതനുസരിച്ച് പുരോഹിതനായ അഹരോന്റെ പിൻ ഗാമികളായ ലേവ്യർക്ക് യെഹൂദാഗോത്രത്തിലും ശിമെയോൻ ഗോത്രത്തിലും ബെന്യാമീൻ ഗോത്രത്തിലും കൂടെ പതിമൂന്ന് പട്ടണങ്ങൾ കിട്ടി.
Då dei no drog strå, fall den fyrste luten på Kahats-sønerne; dei levitarne som var ætta frå Aron, øvstepresten, fekk trettan byar hjå Juda-ætti og Simeons-ætti og Benjamins-ætti,
5 ൫ കെഹാത്തിന്റെ ശേഷം മക്കൾക്ക് എഫ്രയീംഗോത്രത്തിലും ദാൻഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്ത് പട്ടണങ്ങൾ കിട്ടി.
og dei andre Kahats-sønerne fekk for sin lut ti byar hjå Efraims ættgreiner og Dans-ætti og den eine helvti av Manasse-ætti.
6 ൬ ഗേർശോന്റെ മക്കൾക്ക് യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമൂന്ന് പട്ടണങ്ങൾ കിട്ടി.
Gersons-sønerne fekk for sin lut trettan byar hjå Issakars ættgreiner og Assers-ætti og Naftali-ætti og den helvti av Manasse-ætti som var i Basan.
7 ൭ മെരാരിയുടെ മക്കൾക്ക് കുടുംബംകുടുംബമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും കൂടെ പന്ത്രണ്ട് പട്ടണങ്ങൾ ലഭിച്ചു.
Merari-borni og ættgreinerne deira fekk tolv byar hjå Rubens-ætti og Gads-ætti og Sebulons-ætti.
8 ൮ അങ്ങനെ യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും നറുക്കുപ്രകാരം കൊടുത്തു.
Desse byarne, med bumarki som høyrde til, gav Israels-sønerne åt levitarne, soleis som Moses hadde sagt dei frå Herren, og let dei draga strå um deim.
9 ൯ അവർ യെഹൂദാ ഗോത്രത്തിൽനിന്നും ശിമെയോൻ ഗോത്രത്തിൽനിന്നും താഴെ പറയുന്ന പട്ടണങ്ങൾ കൊടുത്തു.
I Judafylket og Simeonsfylket gav dei frå seg dei byarne som me no skal nemna ein for ein:
10 ൧൦ അവ ലേവിഗോത്രത്തിലെ കെഹാത്യരുടെ കുടുംബങ്ങളിലെ അഹരോന്റെ മക്കൾക്കു ലഭിച്ചു. അവർക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നത്.
det var Arons-sønerne av Levi-ætti, Kahat-greini, som fekk dei; for deim fall den fyrste luten på.
11 ൧൧ യെഹൂദാമലനാട്ടിൽ അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ കിര്യത്ത്-അർബ എന്നു പേരുള്ള ഹെബ്രോനും അതിനുചുറ്റുമുള്ള പുല്പുറങ്ങളും അവർക്ക് കൊടുത്തു.
Dei gav deim den byen på Judafjellet som heitte etter Arba, ættefaren åt anakitarne, og som me no kallar Hebron, med bumarki som låg rundt ikring;
12 ൧൨ എന്നാൽ പട്ടണത്തോടു ചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.
men åkerlandet og gardarne som høyrde til byen, gav dei Kaleb Jefunneson til odel og eiga.
13 ൧൩ പുരോഹിതനായ അഹരോന്റെ മക്കൾക്ക് ലഭിച്ച അവകാശം: കൊല ചെയ്തവന് സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
Dei som var ætta frå Aron, øvstepresten, fekk i desse tvo fylki både Hebron, som var fristad for dråpsmenner, og Libna
14 ൧൪ യത്ഥീരും അതിന്റെ പുല്പുറങ്ങളും
og Jattir og Estemoa
15 ൧൫ എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
og Holon og Debir
16 ൧൬ അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും. ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽനിന്ന് ഒമ്പതു പട്ടണങ്ങളും,
og Ajin og Jutta og Bet-Semes, ni byar, med bumarki som høyrde til,
17 ൧൭ ബെന്യാമീൻ ഗോത്രത്തിൽനിന്ന് ഗിബെയോനും അതിന്റെ പുല്പുറങ്ങളും
og i Benjaminsfylket Gibeon og Geba
18 ൧൮ ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാല് പട്ടണങ്ങളും.
og Anatot og Almon, fire byar, med bumarki som høyrde til.
19 ൧൯ അഹരോന്റെ മക്കളായ പുരോഹിതന്മാർക്ക് എല്ലാംകൂടി പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
Soleis fekk Arons-sønerne, prestarne, i alt trettan byar med bumark attåt.
20 ൨൦ ലേവിഗോത്രത്തിലെ കെഹാത്യകുടുംബങ്ങളിൽ ശേഷിച്ചവർക്ക്, നറുക്കുപ്രകാരം എഫ്രയീം ഗോത്രത്തിൽനിന്ന് കിട്ടിയ പട്ടണങ്ങൾ ഇവ ആയിരുന്നു:
No skal me nemna dei byarne som fall på dei andre Kahats-sønerne, dei levitiske Kahats-ætterne: Dei fekk i Efraimsfylket
21 ൨൧ എഫ്രയീംനാട്ടിൽ, കൊല ചെയ്തവന് സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
Sikem, som var fristad for dråpsmenner, på Efraimsfjellet, og Gezer
22 ൨൨ കിബ്സയീമും അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാല് പട്ടണങ്ങൾ.
og Kibsajim og Bet-Horon, fire byar, med bumarki som høyrde til,
23 ൨൩ ദാൻഗോത്രത്തിൽ എൽതെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
og i Dansfylket Elteke og Gibbeton
24 ൨൪ അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങൾ.
og Ajjalon og Gat-Rimmon, fire byar, med bumarki som høyrde til,
25 ൨൫ മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ രണ്ടു പട്ടണങ്ങൾ.
og i det eine halve Manassefylket Ta’anak og Gat-Rimmon, tvo byar, med bumarki som høyrde til.
26 ൨൬ ഇങ്ങനെ കെഹാത്തിന്റെ ശേഷിച്ച മക്കളുടെ കുടുംബങ്ങൾക്ക് എല്ലാംകൂടെ പത്ത് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
Det var i alt ti byar med bumark attåt som dei hine greinerne av Kahats-ætti fekk.
27 ൨൭ ലേവ്യ കുടുംബത്തിൽപ്പെട്ട ഗേർശോന്യർക്ക് മനശ്ശെയുടെ പാതിഗോത്രത്തിൽ നിന്ന്, കൊല ചെയ്തവന് സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
Levitarne av Gersons-greini fekk i det andre halve Manassefylket Golan i Basan, ein av fristaderne for dråpsmenner, og Be’estera, tvo byar, med bumarki som høyrde til,
28 ൨൮ ഇങ്ങനെ രണ്ടു പട്ടണങ്ങളും യിസ്സാഖാർ ഗോത്രത്തിൽനിന്ന് കിശ്യോനും അതിന്റെ പുല്പുറങ്ങളും
og i Issakarsfylket Kisjon og Daberat,
29 ൨൯ ദാബെരത്തും അതിന്റെ പുല്പുറങ്ങളും യർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങളും,
Jarmut og En-Gannim, fire byar, med bumarki som høyrde til,
30 ൩൦ ആശേർ ഗോത്രത്തിൽനിന്ന് മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
og i Assersfylket Misal og Abdon
31 ൩൧ ഹെല്ക്കത്തും അതിന്റെ പുല്പുറങ്ങളും രഹോബും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങളും,
og Helkat og Rehob, fire byar, med bumarki som høyrde til,
32 ൩൨ നഫ്താലി ഗോത്രത്തിൽനിന്നു, കൊല ചെയ്തവന് സങ്കേതനഗരമായ ഗലീലയിലെ കാദേശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ മൂന്നു പട്ടണങ്ങളും കൊടുത്തു.
og i Naftalifylket Kedes i Galilæa, ein av fristaderne for dråpsmenner, og Hammot-Dor og Kartan, tri byar, med bumarki som høyrde til.
33 ൩൩ ഇങ്ങനെ ഗേർശോന്യർക്ക് കുടുംബംകുടുംബമായി പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
Soleis fekk gersonitarne og ættgreinerne deira i alt trettan byar med bumark attåt.
34 ൩൪ ലേവ്യഗോത്രത്തിൽ ശേഷിച്ച മെരാര്യകുടുംബങ്ങൾക്ക് സെബൂലൂൻ ഗോത്രത്തിൽനിന്ന് യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും
Dei som var att av levitarne, Merari-sønerne og ættgreinerne deira, fekk i Sebulonsfylket Jokneam og Karta
35 ൩൫ ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങളും
og Dimna og Nahalal, fire byar, med bumarki som høyrde til,
36 ൩൬ രൂബേൻ ഗോത്രത്തിൽനിന്ന് ബേസെരും അതിന്റെ പുല്പുറങ്ങളും
og i Rubensfylket Beser og Jahsa,
37 ൩൭ യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാല് പട്ടണങ്ങളും,
Kedemot og Mefa’at, fire byar, med bumarki som høyrde til,
38 ൩൮ ഗാദ്ഗോത്രത്തിൽനിന്നു, കൊല ചെയ്തവന് സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
og i Gadsfylket Ramot i Gilead, ein av fristaderne for dråpsmenner, og Mahanajim
39 ൩൯ ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങളും കൊടുത്തു.
og Hesbon og Jaser, fire byar, med bumarki som høyrde til.
40 ൪൦ അങ്ങനെ ലേവ്യകുടുംബത്തിൽ ശേഷിച്ച മെരാര്യർക്ക് നറുക്കനുസരിച്ച് കുടുംബംകുടുംബമായി കിട്ടിയത് പന്ത്രണ്ട് പട്ടണങ്ങൾ ആയിരുന്നു.
Det var i alt tolv byar som fall på dei siste Levi-ætterne, Merari-sønerne og ættgreinerne deira.
41 ൪൧ യിസ്രായേൽ മക്കളുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് എല്ലാംകൂടെ നാല്പത്തെട്ട് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
Alt i alt fekk levitarne i odelslandet åt Israels-sønerne åtte og fyrti byar, med bumark attåt.
42 ൪൨ ഈ പട്ടണങ്ങളിൽ ഓരോന്നിനും ചുറ്റും പുല്പുറങ്ങൾ ഉണ്ടായിരുന്നു.
Desse byarne hadde kvar si bumark ikring seg; so var det med deim alle.
43 ൪൩ യഹോവ യിസ്രായേലിന് താൻ അവരുടെ പൂര്വ്വ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് സത്യംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അത് കൈവശമാക്കി അവിടെ പാർത്തു.
Soleis gav Herren Israel heile det landet som han hadde lova at han vilde gjeva federne deira, og dei eigna det til seg og vart buande der.
44 ൪൪ യഹോവ അവരുടെ പൂര്വ്വ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെ എല്ലായിടത്തും അവർക്ക് സ്വസ്ഥത നല്കി. ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകലശത്രുക്കളെയും അവരുടെ കയ്യിൽ ഏല്പിച്ചു.
Og Herren let deim hava fred på alle leder, heiltupp soleis som han hadde lova federne deira. Ingen av alle uvenerne deira kunde standa seg imot deim; Herren gav alle fiendar i deira hender.
45 ൪൫ യഹോവ യിസ്രായേൽഗൃഹത്തിന് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
Ikkje eit einaste av alle dei gode ordi Herren hadde tala til Israels hus, vart um inkje; alt saman gjekk fram.