< യോശുവ 20 >

1 യഹോവ യിസ്രായേൽ മക്കളോട് പറയുവാനായി യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു:
Đức Giê-hô-va phán cùng Giô-suê rằng:
2 മന: പ്പൂർവമല്ലാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പീൻ.
Hãy truyền cho dân Y-sơ-ra-ên mà rằng: Hãy lập các thành ẩn náu, mà ta đã cậy Môi-se phán cùng các ngươi,
3 രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്ക് സങ്കേതമായിരിക്കേണം.
hầu cho kẻ sát nhân vì bất ý giết ai có thế trốn đó được; các thành ấy dùng cho các ngươi ẩn náu khỏi kẻ báo thù huyết.
4 ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ട് തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ട് തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന് അവന് ഒരു സ്ഥലം കൊടുക്കുകയും വേണം.
Kẻ sát nhân sẽ chạy trốn đến một của các thành này, đứng nơi cửa thành, thuật sự tình cho các trưởng lão của thành ấy nghe. Các trưởng lão sẽ tiếp dẫn người vào trong thành, chỉ định cho một chỗ ở tại giữa mình.
5 രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ അയൽക്കാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുത്.
Nếu kẻ báo thù huyết đuổi theo, các trưởng lão chớ nộp kẻ sát nhân vào tay người; vì kẻ ấy giết người lân cận mình, không có ý muốn, và trước khi vốn không ghét người.
6 അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്‍ക്കുംവരെയോ അന്നുള്ള മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്‍റെശേഷം കൊല ചെയ്തവന് താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും സ്വന്ത വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
Người phải ở trong thành ấy cho đến chừng chịu đoán xét trước mặt hội chúng, cho đến chừng thầy tế lễ thượng phẩm đang chức qua đời. Kế đó, kẻ sát nhân sẽ trở về vào thành và nhà mình, tức là thành mà mình đã trốn khỏi.
7 അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കാദേശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും
Vậy, dân Y-sơ-ra-ên để riêng ra Kê-đe ở Ga-li-lê tại trên núi Nép-ta-li; Si-chem tại trên núi Eùp-ra-im, và Ki-ri-át-A-ra-ba, tức là Hếp-rôn, ở trên núi Giu-đa.
8 കിഴക്ക് യെരിഹോവിനെതിരെ യോർദ്ദാന്‍ നദിക്കക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.
Bên kia sông Giô-đanh, phía đông thành Giê-ri-cô, trong chi phái Ru-bên, họ chỉ định Bết-se ở trong đồng bằng tại sa mạc; trong chi phái Gát, Ra-mốt tại xứ Ga-la-át; và trong chi phái Ma-na-se, Gô-lan ở xứ Ba-san.
9 അബദ്ധവശാൽ ഒരുവനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്‍ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.
Đó là các thành chỉ định cho hết thảy dân Y-sơ-ra-ên, và cho khách lạ kiều ngụ trong đó; để người nào vô ý giết ai, có thế ẩn núp tại đó được, hầu cho không bị tay kẻ báo thù huyết giết chết, cho đến khi ứng hầu trước mặt hội chúng.

< യോശുവ 20 >