< യോശുവ 20 >
1 ൧ യഹോവ യിസ്രായേൽ മക്കളോട് പറയുവാനായി യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു:
Potom reèe Gospod Isusu govoreæi:
2 ൨ മന: പ്പൂർവമല്ലാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പീൻ.
Kaži sinovima Izrailjevijem i reci: Odredite gradove za utoèišta, za koje sam vam govorio preko Mojsija,
3 ൩ രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്ക് സങ്കേതമായിരിക്കേണം.
Da onamo uteèe krvnik koji ubije koga nehotice, ne misleæi, da vam budu utoèišta od osvetnika.
4 ൪ ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ട് തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ട് തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന് അവന് ഒരു സ്ഥലം കൊടുക്കുകയും വേണം.
Pa kad ko uteèe u koji od tijeh gradova, neka stane pred vratima gradskim i neka kaže starješinama onoga grada stvar svoju, pa neka ga prime k sebi, i dadu mu mjesto da sjedi kod njih.
5 ൫ രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ അയൽക്കാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുത്.
I ako doðe za njim osvetnik, neka mu ne dadu krvnika u ruke, jer je nehotice ubio bližnjega niti je prije mrzio na nj.
6 ൬ അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്‍ക്കുംവരെയോ അന്നുള്ള മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്‍റെശേഷം കൊല ചെയ്തവന് താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും സ്വന്ത വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
Nego neka sjedi u gradu onom dokle ne stane pred zbor na sud, do smrti poglavara sveštenièkoga koji bude onda, tada neka se krvnik vrati i ide u svoj grad i svojoj kuæi, u grad iz kojega je utekao.
7 ൭ അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കാദേശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും
I odijeliše Kedes u Galileji u gori Neftalimovoj i Sihem u gori Jefremovoj i Kirijat-Arvu, to je Hevron, u gori Judinoj.
8 ൮ കിഴക്ക് യെരിഹോവിനെതിരെ യോർദ്ദാന്‍ നദിക്കക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.
A preko Jordana od Jerihona na istok odrediše Vosor u pustinji, u ravni, od plemena Ruvimova, i Ramot u Galadu od plemena Gadova, i Golan u Vasanu od plemena Manasijina.
9 ൯ അബദ്ധവശാൽ ഒരുവനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്‍ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.
To su gradovi odreðeni svijem sinovima Izrailjevijem i došljaku koji se bavi meðu njima, da uteèe u njih ko god ubije koga nehotice i da ne pogine od ruke osvetnikove dokle ne stane pred zbor.