< യോശുവ 19 >

1 രണ്ടാമത്തെ നറുക്ക് ശിമെയോൻ ഗോത്രത്തിന് വീണു. കുടുംബംകുടുംബമായി അവരുടെ അവകാശം യെഹൂദാ ഗോത്രത്തിന്റെ അവകാശഭൂമിയുടെ ഇടയിൽ ആയിരുന്നു.
दोस्रो चिट्ठा कुल-कुलअनुसार शिमियोनको कुललाई पर्‍यो । तिनीहरूको भाग यहूदाको कुलको अधीन रहेको भागको बिचमा थियो ।
2 അവർക്ക് തങ്ങളുടെ അവകാശത്തിൽ
तिनीहरूको उत्तराधिकारमा यी ठाउँहरू थिएः बेर्शेबा, शेबा, मोलादा,
3 ബേർ-ശേബ, ശേബ, മോലാദ,
हसर-शूआल, बाला, एसेम,
4 ഹസർ-ശൂവാൽ, ബാലാ, ഏസെം, എൽതോലദ്, ബേഥൂൽ, ഹോർമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്,
एल्तोलद, बतूल र होर्मा ।
5 ഹസർ-സൂസ, ബേത്ത്-ലെബായോത്ത് - ശാരൂഹെൻ;
शिमियिनको भागमा यी पनि थिएः सिक्लग, बेथ-मर्काबोथ, हसर-सूसा,
6 ഇങ്ങനെ പതിമൂന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ലഭിച്ചു
बेथ-लबाओत, शारूहेन ।
7 കൂടാതെ അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്ക് ലഭിച്ചു;
शिमियोनका यी पनि थिएः ऐन, रिम्‍मोन, एतेर र आशान । यिनीहरू तिनीहरूका सहरहरूसहित चारवटा सहर थिए ।
8 ഈ പട്ടണങ്ങൾക്ക് ചുറ്റും തെക്കെദേശത്തിലെ രാമ എന്ന ബാലത്ത്-ബേർ വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇത് ശിമെയോൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം.
बालात-बेअरसम्म (अर्थात् नेगेवको रामा) यी सहरहरू वरिपरिका तिनीहरूका गाउँहरूलगायत सँगै थिए । यो कुल-कुलअनुसार शिमियोनको कुलको उत्तराधिकार थियो ।
9 ശിമയോൻ ഗോത്രത്തിന് ലഭിച്ച അവകാശം യെഹൂദാ ഗോത്രത്തിന്റെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാ ഗോത്രക്കാർക്ക് ലഭിച്ച ഓഹരി അവർക്ക് അധികമായിരുന്നതുകൊണ്ടാണ് അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്ക് അവകാശം ലഭിച്ചത്.
शिमियोनको कुलको उत्तराधिकारले यहूदाको कुलको क्षेत्रको भाग निर्धारण गर्‍यो । किनभने यहूदाको कुललाई दिइएको भाग तिनीहरूका निम्ति धेरै ठुलो भय । शिमियोनको कुलले तिनीहरूका भागको बिचबाट तिनीहरूका उत्तराधिकार पायो ।
10 ൧൦ മൂന്നാമത്തെ നറുക്ക് സെബൂലൂൻ ഗോത്രത്തിനായിരുന്നു. കുടുംബങ്ങളായി അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.
कुल-कुलअनुसार तेस्रो चिट्ठा जबूलूनको कुललाई पर्‍यो । तिनीहरूको उत्तराधिकारको सिमाना सारीदमा सुरु भयो ।
11 ൧൧ അവരുടെ അതിർ പടിഞ്ഞാറോട്ട് മരലയിലേക്ക് കയറി ദബ്ബേശെത്ത്‌വരെ ചെന്ന് യൊക്നെയാമിനെതിരെയുള്ള തോടുവരെ എത്തുന്നു.
तिनीहरूको सिमाना पश्‍चिमतिर मरलासम्म र दब्‍बेशेतलाई छोयो; त्यसपछि यो योक्‍नामको सामुन्‍नेको खोलासम्म फैलिएको थियो ।
12 ൧൨ സാരീദിൽനിന്ന് അത് കിഴക്കോട്ട് കിസ്ളോത്ത് താബോരിന്റെ അതിരിലേക്ക് തിരിഞ്ഞ് ദാബെരത്തിലേക്ക് ചെന്ന് യാഫീയയിലേക്ക് കയറുന്നു.
सारीदबाट सिमाना पूर्वतिर मोडियो र किस्लोथतबोरको सिमानासम्म छोयो । त्यहाँबाट दाबरतसम्म र यापीसम्म छोयो ।
13 ൧൩ അവിടെനിന്ന് കിഴക്കോട്ട് ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്ന് നേയാ വരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്ക് ചെല്ലുന്നു.
त्यहाँबाट यो पूर्वतिर छिचोलेर गात-हेपेर र इथ-कासीनसम्म पुग्यो; त्यसपछि यो रिम्‍मोनसम्म पुग्यो र नेआतिर मोडियो ।
14 ൧൪ പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്ത് തിരിഞ്ഞ് യിഫ്താഹ്-ഏൽ താഴ്‌വരയിൽ അവസാനിക്കുന്നു.
सिमानाले हन्‍नतोनतिर उत्तरतिर मोड लियो र यिप्‍ताहएलको बेँसीमा टुङ्गियो ।
15 ൧൫ കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹേം മുതലായ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
यो प्रदेशमा यी सहरहरू परेः काथाथ, नहलल, शिम्रोन, इदलाह र बेथेलेहेम । तिनीहरूका गाउँहरूसहित बाह्रवटा सहर थिए ।
16 ൧൬ ഇവ സെബൂലൂൻ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
यी सहरहरूलगायत तिनीहरूका गाउँहरूसहित कुल-कुलअनुसार यो जबूलूनको कुलको उत्तराधिकार थियो ।
17 ൧൭ നാലാമത്തെ നറുക്ക് യിസ്സാഖാർ ഗോത്രത്തിനായിരുന്നു. കുടുംബംകുടുംബമായി യിസ്സാഖാർ ഗോത്രത്തിന്
चौथो चिट्ठा कुल-कुलअनुसार इस्साखारको कुलको पर्‍यो ।
18 ൧൮ ലഭിച്ച ദേശങ്ങൾ: യിസ്രയേൽ, കെസുല്ലോത്ത്,
तिनीहरूका क्षेत्रमा यी परेः यिजरेल, कसुल्लोत, शूनेम,
19 ൧൯ ശൂനേം, ഹഫാരയീം, ശീയോൻ,
हपरैम, शीओन र अनाहारत ।
20 ൨൦ അനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ,
यसमा रब्बीत, किश्‍योन, एबेस,
21 ൨൧ ഏബെസ്, രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
रेमेथ, एन-गन्‍नीम, एन-हद्दा र बेथ-पसेस पर्छन् ।
22 ൨൨ അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നീ സ്ഥലങ്ങളിൽ കൂടി കടന്ന് യോർദ്ദാനിൽ അവസാനിക്കുന്നു. അവർക്ക് പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
तिनीहरूका सिमानाले तबोर, शहसूमा र बेथ-शेमेश छोयो र यर्दनमा अन्त भयो । तिनीहरूका गाउँहरूसहित सोह्रवटा सहर थिए ।
23 ൨൩ ഈ പട്ടണങ്ങളും ഗ്രാമങ്ങളും യിസ്സാഖാർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
तिनीहरूका गाउँहरूसहित तिनीहरूको कुलअनुसार यो इस्साखारको उत्तराधिकार थियो ।
24 ൨൪ ആശേർമക്കളുടെ ഗോത്രത്തിനായിരുന്നു അഞ്ചാമത്തെ നറുക്കു വീണത്.
पाँचौँ चिट्ठा कुल-कुलअनुसार आशेरको कुलमा पर्‍यो ।
25 ൨൫ കുടുബം കുടുംബമായി അവർക്ക് ലഭിച്ച ദേശങ്ങൾ ഹെല്‍ക്കത്ത്, ഹലി, ബേതെൻ,
तिनीहरूको सिमानामा हेल्कत, हली, बेतेन, अक्षाप,
26 ൨൬ അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതിന്റെ അതിർ പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തും വരെ എത്തി,
अल्लम्मेलेक, अमाद र मिशाल पर्थे । पश्‍चिमतिरको सिमाना कार्मेल र शीहोरलिब्‍नातसम्म फैलिएको थियो ।
27 ൨൭ കിഴക്ക് ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞ്, വടക്ക് സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽ താഴ്‌വരയിലും എത്തി, ഇടത്തോട്ട് കാബൂൽ,
त्यसपछि यो पूर्वतिर बेथ-दागोनतिर र जबूलूनतिर लाग्यो र यिप्‍ताह-एलको बेँसीसम्म, उत्तरतिर बेथ-एमेक र नीएलसम्म पुग्यो । यो उत्तरतिर काबूलसम्म गयो ।
28 ൨൮ ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻവരെയും ചെല്ലുന്നു.
यो एब्रोन, रहोब, हम्मोन र कनासाथै महा-सीदोनसम्म पुग्यो ।
29 ൨൯ പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ അത് ഹോസയിലേക്ക് തിരിഞ്ഞ് അക്സീബ് ദേശത്ത് സമുദ്രത്തിൽ അവസാനിക്കുന്നു.
सिमाना रामातिर र टुरोसको किल्ला भएको सहरतिर मोडियो । त्यसपछि सिमाना होसातिर मोडियो र अक्जीबको प्रदेशमा,
30 ൩൦ ഉമ്മ, അഫേക്, രഹോബ് മുതലായ ഇരുപത്തിരണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
उम्मा, अपेक र रहोब समुद्रमा टुङ्गियो । तिनीहरूका गाउँहरूसहित बाइसवटा सहर थिए ।
31 ൩൧ ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആശേർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
तिनीहरूको गाउँलगायत सहरहरू यो कुल-कुलअनुसार आशेरको कुलको उत्तराधिकार थियो ।
32 ൩൨ ആറാമത്തെ നറുക്ക് നഫ്താലി ഗോത്രത്തിലെ, കുടുംബങ്ങൾക്കു വീണു.
छैठौँ चिट्ठा कुल-कुलअनुसार नप्‍तालीको कुललाई पर्‍यो ।
33 ൩൩ അവരുടെ അതിർ ഹേലെഫിൽ സാനന്നീമിലെ കരുവേലകച്ചുവട്ടിൽ തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടെ ലക്കൂം വരെ ചെന്ന് യോർദ്ദാനിൽ അവസാനിക്കുന്നു.
तिनीहरूको सिमाना हेलेपबाट, सानन्‍नीमको अग्राठको रुखबाट अदामी-नेकेब, याब्‍नेल र लक्‍कूमसम्म पुग्यो; यो यर्दनमा अन्त भयो ।
34 ൩൪ പിന്നെ ആ അതിർ പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിലേക്ക് തിരിഞ്ഞ് അവിടെനിന്ന് ഹൂക്കോക്കിലേക്ക് ചെന്ന് തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോർദ്ദാന് സമീപമുള്ള യെഹൂദയോടും ചേർന്നിരിക്കുന്നു.
सिमाना पश्‍चिमपट्टि अज्नोथ-तबोरतिर मोडियो र हक्‍कोकतिर लाग्यो; यसले दक्षिणमा जबूलूनलाई छोयो र पश्‍चिममा आशेरलाई र पूर्वमा यहूदालाई यर्दन नदीमा भेट्टायो ।
35 ൩൫ ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്,
यिनीहरू किल्ला भएका सहरहरू थिएः सिद्दीम, सेर, हम्मत, रक्‍कत, किन्‍नरेत,
36 ൩൬ രക്കത്ത്, കിന്നേരത്ത്, അദമ, രാമ
अदामा, रामा, हासोर,
37 ൩൭ ഹാസോർ, കാദേശ്, എദ്രെയി, ഏൻ-ഹാസോർ,
केदेश, एद्रेई, एन-हासोर ।
38 ൩൮ യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും
यिरोन, मिग्दलएल, होरेम, बेथ-अनात बेथ-शेमेश थिए । तिनीहरूका गाउँहरूसहित उन्‍नाइसवटा सहर थिए ।
39 ൩൯ നഫ്താലി ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശദേശം ആകുന്നു.
तिनीहरूका गाउँहरूसहित सहरहरू यो कुल-कुलअनुसार यो नप्‍तालीको उत्तराधिकार थियो ।
40 ൪൦ ദാൻ ഗോത്രത്തിന് കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വീണു.
सातौँ चिट्ठा कुल-कुलअनुसार दानको कुललाई पर्‍यो ।
41 ൪൧ അവരുടെ അവകാശദേശം സോരാ, എസ്തായോൽ, ഈർ-ശേമെശ്,
यसको उत्तराधिकारको क्षेत्रमा सोरा, एश्‍तोल, इर-शेमेश,
42 ൪൨ ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
शालवीन, अय्यालोन, इत्ला पर्थे ।
43 ൪൩ ഏലോൻ, തിമ്ന, എക്രോൻ,
यसमा एलोन, तिम्‍ना, एक्रोन,
44 ൪൪ എൽതെക്കേ, ഗിബ്ബെഥോൻ, ബാലാത്ത്,
एल्तके, गिब्‍बतोन, बालात,
45 ൪൫ യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,
यहूद, बने-बरक, गात-रिम्‍मोन,
46 ൪൬ മേയർക്കോൻ, രക്കോൻ എന്നിവയും യാഫോവിനെതിരെയുള്ള ദേശവും ആയിരുന്നു.
मे-यरकोन र योप्पापारिको क्षेत्रसँगै रक्‍कोन पर्थ्यो ।
47 ൪൭ എന്നാൽ ദാൻഗോത്രത്തിന്റെ ദേശം അവർക്ക് നഷ്ടമായപ്പോൾ അവർ പുറപ്പെട്ട് ലേശെമിനോട് യുദ്ധം ചെയ്ത് അത് പിടിച്ചു. വാൾകൊണ്ട് ജനത്തെ സംഹരിച്ച് അവിടെ പാർത്തു; ലേശെമിന് തങ്ങളുടെ പൂർവപിതാവായ ദാനിന്റെ പേരിടുകയും ചെയ്തു.
जब दानको कुल आफैमा हरायो, दानले लेशेमलाई आक्रमण गर्‍यो, यसविरुद्ध लड्यो, र तरवारले प्रहार गरेर यसलाई कब्जा गर्‍यो; यसलाई अधीन गरेर यसमा बसोबास गर्‍यो । तिनीहरूले लेशेमलाई आफ्नो पुर्खाको नाउँअनुसार यसको नाउँ राखे ।
48 ൪൮ ഇത് ദാൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കിട്ടിയ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
कुल-कुलअनुसार तिनीहरूको गाउँहरूसहितको सहरहरू यो दानको कुलको उत्तराधिकारको थियो ।
49 ൪൯ ദേശം വിഭജിച്ചു കഴിഞ്ഞശേഷം യിസ്രായേൽ മക്കൾ നൂനിന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.
जब इस्राएलका मानिसहरूले भूमिको बाँडफाँड गर्न सिद्ध्यायो, तिनीहरूले नूनका छोरा यहोशूलाई तिनीहरू माझमा एउटा भाग दिए ।
50 ൫൦ എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവൻ ചോദിക്കയും അവർ യഹോവയുടെ കല്പനപ്രകാരം അത് അവന് കൊടുക്കുകയും ചെയ്തു; അവൻ ആ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു.
परमप्रभुको आज्ञाद्वारा तिनले मागेका, तिनीहरूले तिनलाई एफ्राइमको पहाडी देशको तिम्‍नथ-सेरह दिए । तिनले त्यो सहरको पुनर्निर्माण गरे र त्यहाँ बसे ।
51 ൫൧ പുരോഹിതനായ എലെയാസാരും, നൂനിന്റെ മകനായ യോശുവയും, യിസ്രായേൽ മക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും, ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൂടി, ദേശം ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്തു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.
भेट हुने पालको प्रवेशद्वारमा पुजारी एलाजार, नूनका छोरा यहोशू र इस्राएलका मानिसहरूको कुलहरूका अगुवाहरूले शीलोमा परमप्रभुको सामु चिट्ठा हालेर बाँडेका उत्तराधिकार यिनीहरू नै हुन् । यसरी तिनीहरूले भू-भाग बाँड्न सिद्ध्याए ।

< യോശുവ 19 >