< യോശുവ 18 >
1 ൧ അനന്തരം യിസ്രായേൽ മക്കൾ ശീലോവിൽ ഒന്നിച്ചുകൂടി, അവിടെ സമാഗമനകൂടാരം സ്ഥാപിച്ചു; ദേശം അവർ കീഴടക്കിയിരുന്നു.
Și toată adunarea copiilor lui Israel s-a adunat la Șilo și au așezat acolo tabernacolul întâlnirii. Și țara era supusă înaintea lor.
2 ൨ എന്നാൽ യിസ്രായേൽ മക്കളിൽ അവകാശം ഭാഗിച്ച് കിട്ടാതിരുന്ന ഏഴ് ഗോത്രങ്ങൾ ശേഷിച്ചിരുന്നു.
Și au rămas între copiii lui Israel șapte triburi care nu își primiseră încă moștenirea.
3 ൩ യോശുവ യിസ്രായേൽ മക്കളോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ദേശം കൈവശമാക്കുന്നതിൽ നിങ്ങൾ എത്രത്തോളം അലസരായിരിക്കും?
Și Iosua a spus copiilor lui Israel: Până când vă veți lenevi să mergeți să luați în stăpânire țara pe care v-a dat-o DOMNUL Dumnezeul părinților voștri?
4 ൪ ഓരോ ഗോത്രത്തിൽനിന്ന് മൂന്നു പേരെ വീതം നിയമിപ്പീൻ; അവർ ദേശം ചുറ്റിനടന്ന് തങ്ങൾക്ക് അവകാശമായി കിട്ടേണ്ട ഭൂമി സംബന്ധിച്ചുള്ള വിവരങ്ങളുമായി എന്റെ അടുക്കൽ മടങ്ങിവരേണം.
Dați dintre voi trei oameni de fiecare trib și îi voi trimite și să se ridice și să meargă prin țară și să o descrie conform moștenirii lor și să vină la mine.
5 ൫ യെഹൂദാഗോത്രം ദേശത്തിന്റെ തെക്കുഭാഗത്തും യോസേഫ് ഗോത്രം വടക്കു ഭാഗത്തും പാർത്തുകൊള്ളട്ടെ; ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കേണം
Și să o împartă în șapte părți; Iuda să rămână în ținutul său spre sud, iar casa lui Iosif să rămână în ținutul său spre nord.
6 ൬ നിങ്ങൾ ദേശം ഏഴു ഭാഗമായി വിഭാഗിച്ച രേഖ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടും.
Să faceți așadar o descriere a țării în șapte părți și să o aduceți aici, la mine, ca să arunc aici sorț pentru voi înaintea DOMNULUI Dumnezeul nostru.
7 ൭ ലേവ്യർക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ല; യഹോവയുടെ പൗരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും അവരുടെ അവകാശം യോർദ്ദാന് കിഴക്ക് യഹോവയുടെ ദാസനായ മോശെ പറഞ്ഞതുപോലെ വാങ്ങിയിരിക്കുന്നു.
Dar leviții nu au parte între voi, fiindcă preoția DOMNULUI este moștenirea lor. Și Gad, Ruben și jumătate din tribul lui Manase și-au primit dincolo de Iordan, la est, moștenirea pe care le-a dat-o Moise, servitorul DOMNULUI.
8 ൮ അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു. “നിങ്ങൾ ദേശത്തുകൂടി സഞ്ചരിച്ച് അവകാശഭൂമിയെപ്പറ്റി വിവരങ്ങളുമായി ശീലോവിൽ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് മടങ്ങിവരികയും ചെയ്‌വിൻ” എന്ന് യോശുവ അവരോട് പറഞ്ഞിരുന്നു.
Și bărbații s-au ridicat și au plecat; și Iosua a poruncit celor care s-au dus să descrie țara, spunând: Mergeți și umblați prin țară și faceți o descriere a ei și întoarceți-vă la mine, ca să arunc sorț pentru voi, înaintea DOMNULUI, aici la Șilo.
9 ൯ അവർ ദേശം ചുറ്റി സഞ്ചരിച്ച് പട്ടണങ്ങളുടെ വിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു.
Și bărbații s-au dus și au trecut prin țară și au descris-o într-o carte, în șapte părți, după cetăți; și au venit din nou la Iosua în tabără, la Șilo.
10 ൧൦ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ച് അവർക്ക് വേണ്ടി ചീട്ടിട്ടു; അവിടെവെച്ച് യോശുവ യിസ്രായേൽ മക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചു കൊടുത്തു.
Și Iosua a aruncat sorț pentru ei la Șilo, înaintea DOMNULUI; și Iosua a împărțit acolo țara copiilor lui Israel, conform împărțirilor lor.
11 ൧൧ ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വീണു; അവരുടെ അവകാശദേശത്തിന്റെ അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ ആയിരുന്നു.
Și a ieșit sorțul tribului copiilor lui Beniamin, după familiile lor, și ținutul sorțului lor a ieșit între copiii lui Iuda și copiii lui Iosif.
12 ൧൨ അവരുടെ വടക്കെ അതിർ യോർദ്ദാനിൽ തുടങ്ങി യെരിഹോവിന്റെ പാർശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിൽ അവസാനിക്കുന്നു.
Și granița lor dinspre partea de nord era de la Iordan; și granița urca spre latura Ierihonului spre nord și se urca prin munți spre vest; și ieșirile lui erau la pustiul Bet-Aven.
13 ൧൩ അവിടെനിന്ന് ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്ന് താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്ക് ഇറങ്ങുന്നു.
Și granița trecea de acolo spre Luz către latura de sud a Luzului, care este Betel; și granița cobora spre Atarot-Adar, de lângă dealul care este în partea de sud a Bet-Horonului de jos.
14 ൧൪ പിന്നെ ആ അതിർ വളഞ്ഞ് പടിഞ്ഞാറെ വശത്ത് ബേത്ത്-ഹോരോന് എതിരെയുള്ള മല മുതൽ തെക്കോട്ട് തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലയിൽ അവസാനിക്കുന്നു. ഇതുതന്നെ പടിഞ്ഞാറെ അതിർ.
Și granița a fost trasă de acolo și înconjura către colțul mării, spre sud de la dealul care este înaintea Bet-Horonului către sud; și ieșirile lui erau la Chiriat-Baal, care este Chiriat-Iearim, o cetate a copiilor lui Iuda; aceasta era partea dinspre vest.
15 ൧൫ തെക്കെ അതിർ കിര്യത്ത്-യെയാരീമിന്റെ സമീപത്ത് നിന്ന് തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹ ഉറവുവരെ ചെല്ലുന്നു.
Și partea de sud era de la capătul Chiriat-Iearimului; și ținutul ieșea spre vest și ieșea spre izvorul apelor Neftoah.
16 ൧൬ പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരക്കെതിരെയും രെഫയീം താഴ്‌വരയുടെ വടക്കുവശത്തുള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോം താഴ്‌വരയിൽ കൂടെ തെക്കോട്ട് യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി
Și granița cobora la capătul muntelui care este înaintea văii fiului lui Hinom, care este în valea uriașilor spre nord și cobora până la valea lui Hinom, în latura de sud a iebusiților și cobora la En-Roguel;
17 ൧൭ വടക്കോട്ട് തിരിഞ്ഞ് ഏൻ-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി
Și a fost trasă de la nord și ieșea la En-Șemeș și ieșea spre Ghelilot, care este în fața urcușului Adumim și cobora la piatra lui Bohan, fiul lui Ruben,
18 ൧൮ അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബയിലേക്ക് ഇറങ്ങുന്നു.
Și trecea spre latura din dreptul Arabei spre nord și cobora până la Araba.
19 ൧൯ പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്റെ നദീമുഖത്ത് ചാവുകടലിന്റെ വടക്കെ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കെ അതിർ.
Și granița trecea spre latura Bet-Hoglei spre nord; și ieșirile ținutului erau la golful de nord al Mării Sărate, la capătul de sud al Iordanului; acesta era ținutul de sud.
20 ൨൦ കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതാകുന്നു ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ അതിരുകൾ.
Și Iordanul era granița lui în partea de est. Aceasta era moștenirea copiilor lui Beniamin, cu ținuturile ei de jur-împrejur, după familiile lor.
21 ൨൧ എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരിഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്,
Și cetățile tribului copiilor lui Beniamin, după familiile lor, erau: Ierihon și Bet-Hogla și valea Chețiț,
22 ൨൨ ബേത്ത്-അരാബ, സെമറയീം, ബേഥേൽ,
Și Bet-Araba și Țemaraim și Betel,
23 ൨൩ അവ്വീം, പാര, ഒഫ്രെ,
Și Avim și Para și Ofra,
24 ൨൪ കെഫാർ-അമ്മോനീ, ഒഫ്നി, ഗിബ; ഇങ്ങനെ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
Și Chefar-Amonai și Ofni și Gaba; douăsprezece cetăți cu satele lor.
25 ൨൫ ഗിബെയോൻ, രാമ, ബെരോത്ത്,
Gabaon și Rama și Beerot,
26 ൨൬ മിസ്പെ, കെഫീര, മോസ,
Și Mițpa și Chefira și Moța,
27 ൨൭ രേക്കെം, യിർപ്പേൽ, തരല,
Și Rechem și Iirpeel și Tareala,
28 ൨൮ സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. ഇതാകുന്നു ബെന്യാമീൻ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം.
Și Țela și Elef și Iebus, care este Ierusalim, Ghibeat și Chiriat; paisprezece cetăți cu satele lor. Aceasta este moștenirea copiilor lui Beniamin, după familiile lor.