< യോശുവ 17 >
1 ൧ യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന് ഓഹരിയായി കിട്ടിയ ദേശങ്ങൾ; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു.
यो मनश्शेको (जो योसेफका जेठा छोरा थिए) कुलको भूमिको भाग थियो, माकीरका निम्ति, जो जेठा छोरा थिए र तिनी गिलादका पिता थिए । माकीरका सन्तानहरूलाई गिलाद र बाशानको भू-भाग दिइयो, किनभने माकीर योद्धा थिए ।
2 ൨ മനശ്ശെയുടെ മറ്റ് പുത്രന്മാരായ അബീയേസെർ, ഹേലെക്, അസ്രീയേൽ, ശേഖെം, ഹേഫെർ, ശെമീദാവ് എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ യോസേഫിന്റെ മകനായ മനശ്ശെയുടെ ആൺ മക്കൾ ആയിരുന്നു.
यो भू-भागलाई मनश्शेका बाँकी कुल अबीएजेर, हेलेक, अस्रीएल, शकेम, हेपेर, शमीदालाई तिनीहरूका कुलअनुसार दिइयो ।
3 ൩ എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫെഹാദിന് പുത്രന്മാർ ഇല്ലായിരുന്നു; അവന് മഹ്ല, നോവ, ഹോഗ്ല, മിൽക്ക, തിർസ എന്നീ പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു.
मनश्शेका छोरा माकीरका छोरा गिलादला छोरा हेपेरका छोरा सलोफादको कुनै छोरा थिएन, तर छोरीहरू मात्र थिए । तिनकी छोरीहरूका नाउँ महला, नोआह, होग्ला, मिल्का र तिर्सा थिए ।
4 ൪ അവർ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും അടുത്ത് ചെന്ന്: “സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്ക് തരുവാൻ യഹോവ മോശെയോട് കല്പിച്ചിട്ടുണ്ട്” എന്ന് പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്ക് ഒരു അവകാശം കൊടുത്തു.
तिनीहरू पुजारी एलाजार, यहोशू र अगुवाहरूकहाँ आए र भने, “परमप्रभु परमेश्वरले हाम्रा दाजुभाइहरूसँगै उत्तराधिकार दिनू भनी आज्ञा गर्नुभएको थियो ।” त्यसैले, परमप्रभुको आज्ञाअनुसार, तिनले ती महिलाहरूलाई तिनीहरूका बुबाका दाजुभाइहरूमाझ उत्तराधिकार दिए ।
5 ൫ ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്ക് അവന്റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ട് മനശ്ശെ ഗോത്രത്തിന് യോർദ്ദാന്‍ നദിക്കക്കരെ ഗിലെയാദ്‌ദേശവും ബാശാനും കൂടാതെ പത്ത് ഓഹരികൾകൂടി കിട്ടി.
गिलाद र बाशानमा मनश्शेलाई दस भाग जमिन दिइयो, जुन यर्दन पारिपट्टि छ,
6 ൬ മനശ്ശെയുടെ പുത്രന്മാർക്ക് ഗിലെയാദ്‌ദേശവും കിട്ടി.
किनभने मनश्शेका छोरीहरूले आफ्ना दाजुभाइहरूसँगै उत्तराधिकार पाए । गिलादको भू-भाग मनश्शेका बाँकी कुललाई दिइयो ।
7 ൭ മനശ്ശെയുടെ അതിരോ, ആശേർമുതൽ ശെഖേമിന് കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ആയിരുന്നു. അത് തെക്കോട്ട് തിരിഞ്ഞ് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടു കിടക്കുന്നു.
मनश्शेको क्षेत्र आसेरबाट मिक्मतातसम्म पुग्यो, जुन शकेमको पूर्वमा छ । त्यसको सिमाना तप्पूहको पानीको मुहान नजिक बसोबास गर्नेहरूकहाँसम्म दक्षिणतिर निस्क्यो ।
8 ൮ തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്ക് ഉള്ളതായിരുന്നു.
(तप्पूहको भू-भाग मनश्शेको थियो, तर मनश्शेको सिमानामा पर्ने तप्पूहको नगर एफ्राइम कुलको थियो ।)
9 ൯ പിന്നെ ആ അതിർ കാനാ തോടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്ന് മെഡിറ്റെറേനിയന്‍ സമുദ്രത്തിൽ അവസാനിക്കുന്നു.
त्यो सिमाना कनाको खोलासम्मै तल गएर निस्क्यो । मनश्शेका नगरहरू माझका खोलाको दक्षिणतिरका यी सहरहरू एफ्राइमका थिए । मनश्शेको सिमाना खोलाको उत्तरतिर थियो र यो समुद्रमा टुङ्गिएको थियो ।
10 ൧൦ തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവരുടെ അതിർ ആകുന്നു;
दक्षिणतिरको भू-भाग एफ्राइमको थियो, र उत्तरतिरको भू-भाग मनश्शेको थियो; यसको सिमाना समुद्र थियो । उत्तरतिर आशेरसम्म र पूर्वतिर इस्साखारसम्म पुगेको थियो ।
11 ൧൧ അത് വടക്ക് ആശേരിന്റെയും കിഴക്ക് യിസ്സാഖാരിന്റെയും അവകാശഭൂമിയോട് ചേർന്നിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ നഗരങ്ങളും യിബ്ളെയാമും അതിന്റെ നഗരങ്ങളും ദോർനിവാസികളും അതിന്റെ നഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ നഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ നഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ നഗരങ്ങളും ഉണ്ടായിരുന്നു; ഇവ മൂന്ന് മലമ്പ്രദേശങ്ങൾ ആകുന്നു.
इस्साखार र आशेरमा पनि मनश्शेले बेथ-शान र यसका गाउँहरू, योबलाम र यसका गाउँहरू, डोरका बासिन्दाहरू र यसका गाउँहरू, एन्दोर र यसका गाउँहरू, तानाका बासिन्दाहरू र यसका गाउँहरू, मगिद्दोका बासिन्दाहरू र यसका गाउँहरू (र तेस्रो सहरचाहिँ नपेत हो) ।
12 ൧൨ എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർ ആ ദേശത്ത് തന്നേ പാർത്തു.
तैपनि मनश्शेको कुलले ती सहरहरू अधिकार गर्न सकेनन्, किनभने यस भू-भागमा कनानीहरू निरन्तर बस्दै रहे ।
13 ൧൩ എന്നാൽ യിസ്രായേൽ മക്കൾ ബലവാന്മാരായി തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
जब इस्राएलका मानिसहरू वृद्धि भए, तिनीहरूले कनानीहरूलाई बेगारी काममा लगाए, तर तिनीहरूलाई पूर्ण रूपमा धपाएनन् ।
14 ൧൪ അനന്തരം യോസേഫിന്റെ മക്കൾ യോശുവയോട്: “യഹോവ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്ക് തന്നത് എന്ത്?” എന്ന് ചോദിച്ചു.
त्यसपछि योसेफका सन्तानहरूले यहोशूलाई यसो भने, “तपाईंले हामीलाई किन जमिन एक भाग र उत्तराधिकारको निम्ति एक अंश मात्र दिनुभएको, किनभने हामी धेरै सङ्ख्यामा भएका मानिसहरू हौँ र परमप्रभुले हामीलाई पर्याप्त आशिष् दिनुभएको छ?”
15 ൧൫ യോശുവ അവരോട്: “നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്ക് വിസ്താരം പോരാത്തതുകൊണ്ട് പെരിസ്യരുടെയും മല്ലന്മാരുടെയും വനപ്രദേശത്ത് ചെന്ന് കാടുവെട്ടി സ്ഥലം എടുത്തു കൊൾവീൻ” എന്ന് പറഞ്ഞു.
यहोशूले तिनीहरूलाई भने, “यदि तिमीहरू धेरै सङ्ख्यामा छौ भने, तिमीहरू जङ्गलतिर जाओ र परिज्जीहरू र रपाईहरूको भू-भागमा आफ्नो निम्ति फँडानी गर । यसो गर, किनभने एफ्राइमको पहाडी देश तिमीहरूको निम्ति साह्रै सानो छ ।”
16 ൧൬ അപ്പോൾ അവർ: “മലനാട് ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ നഗരങ്ങളിലും യിസ്രയേൽ താഴ്‌വരയിലും പാർക്കുന്ന കനാന്യർക്ക് ഇരിമ്പുരഥങ്ങൾ ഉണ്ട്” എന്ന് പറഞ്ഞു.
योसेफका सन्तानहरूले भने, “पहाडी देश हामीलाई पर्याप्त हुँदैन । तर बेथ-शान र यसका गाउँहरू अनि यिजरेलको बेँसी दुवैमा बस्ने कनानीहरूसँग फलामका रथहरू छन् ।
17 ൧൭ യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞത്: “നിങ്ങൾ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ട്; നിങ്ങൾക്ക് ഒരു ഓഹരിമാത്രമല്ല വരേണ്ടത്.
त्यपछि यहोशूले योसेफका घराना एफ्राइम र मनश्शेलाई भने, “तिमीहरू धेरै सङ्ख्यामा भएका मानिसहरू हौ र तिमीहरूसँग धेरै शक्ति छ । तिमीहरूसँग एक भाग मात्र हुनुहुँदैन ।
18 ൧൮ മലനാടും നിങ്ങൾക്കുള്ളതാകുന്നു; അത് കാടാകുന്നു എങ്കിലും നിങ്ങൾ അത് വെട്ടിത്തെളിക്കേണം അതിന്റെ അതിർത്തിപ്രദേശങ്ങൾ വരെ വെട്ടിത്തെളിച്ച് സ്വന്തമാക്കണം; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും”.
पहाडी देश पनि तिमीहरूको नै हुने छ । तथापि यो जङ्गल हो, तिमीहरूले यसलाई फँडानी गर र यसलाई र यसका टाढा-टाढाको सिमानासम्म अधीन गर । तिमीहरूले कनानीहरूलाई धपाउने छौ, तथापि तिनीहरूसँग फलामका रथहरू छन् र तिनीहरू बलिया छन् ।”