< യോശുവ 16 >

1 യോസേഫിന്റെ മക്കൾക്ക് കിട്ടിയ അവകാശദേശത്തിന്റെ അതിരുകൾ: കിഴക്ക് യെരിഹോ നീരുറവിനടുത്തുള്ള യോർദാനിൽ ആരംഭിച്ച്, മരുഭൂമിയിൽകൂടെ യെരിഹോവിൽനിന്ന് മലനാടുവഴിയായി ബേഥേലിലേക്കു കയറി
约瑟的子孙拈阄所得之地是从靠近耶利哥的约旦河起,以耶利哥东边的水为界:从耶利哥上去,通过山地的旷野,到伯特利;
2 ബേഥേലിൽനിന്ന് ലൂസിലേക്ക് ചെന്ന്, അർഖ്യരുടെ അതിരായ അതാരോത്തിൽ കടന്ന്
又从伯特利到路斯,接连到亚基人的境界,至亚他绿;
3 പടിഞ്ഞാറോട്ട് യഫ്ളേത്യരുടെ അതിരിലേക്ക്, താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.
又往西下到押利提人的境界,到下伯·和 的境界,直到基色,通到海为止。
4 ഇങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിനും അവകാശം ലഭിച്ചു.
约瑟的儿子玛拿西、以法莲就得了他们的地业。
5 എഫ്രയീമിന്റെ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ അതിരുകൾ: കിഴക്ക്, അതെരോത്ത്-അദ്ദാരിൽ നിന്നും ബേത്ത്-ഹോരോനിലെക്കും, അവിടെനിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകുന്നു.
以法莲子孙的境界,按着宗族所得的,记在下面:他们地业的东界是亚他绿·亚达到上伯·和 ;
6 ആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ട് ചെന്ന് താനത്ത്-ശീലോവരെ കിഴക്കോട്ട് തിരിഞ്ഞ് അതിനരികത്തുകൂടി
往西通到北边的密米他,又向东绕到他纳·示罗,又接连到雅挪哈的东边;
7 യാനോഹയുടെ കിഴക്ക് വശത്ത് കൂടി യാനോഹയും അതെരോത്തും നാരാത്തും കടന്ന് യോർദ്ദാന്റെ തീരത്ത് യെരിഹോവിൽ അവസാനിക്കുന്നു.
从雅挪哈下到亚他绿,又到拿拉,达到耶利哥,通到约旦河为止;
8 തപ്പൂഹയിൽനിന്ന് ആ അതിർ പടിഞ്ഞാറോട്ട് കാനാതോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ
从他普亚往西,到加拿河,直通到海为止。这就是以法莲支派按着宗族所得的地业。
9 മനശ്ശെമക്കളുടെ ഇടയിൽ എഫ്രയീംമക്കൾക്ക് വേർതിരിച്ചുകൊടുത്ത പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
另外在玛拿西人地业中得了些城邑和属城的村庄。这都是分给以法莲子孙的。
10 ൧൦ എന്നാൽ അവർ ഗേസെരിൽ പാർത്തിരുന്ന കനാന്യരെ അവിടെനിന്ന് നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെ എഫ്രയീമ്യർക്ക് അടിമവേല ചെയ്ത് അവിടെതന്നെ പാർത്തു വരുന്നു.
他们没有赶出住基色的迦南人;迦南人却住在以法莲人中间,成为做苦工的仆人,直到今日。

< യോശുവ 16 >