< യോശുവ 15 >

1 യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെ അറ്റത്ത് ഏദോമിന്റെ അതിരായ സീൻമരുഭൂമിവരെ ആയിരുന്നു.
А ово беше део синова Јудиних по породицама њиховим: уз међу едомску, пустиња Син к југу на крају јужне стране;
2 അവരുടെ ദേശത്തിന്റെ തെക്കെ അതിർ ഉപ്പുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽ നിന്നു ആരംഭിച്ച്
И беше им јужна међа од краја сланог мора, од залива који иде к југу.
3 അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെനിന്ന് കാദേശ്ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ്
А отуда иде на југ на брдо Акравим, прелази преко Сина, и пружа се од југа на Кадис-Варнију, и допире до Есрона, а отуда иде на Адар и савија се на Карку;
4 അസ്മോനിലേക്ക് കടന്ന് ഈജിപ്റ്റിലെ തോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
Отуда, идући до Аселмона, излази на поток мисирски и крај тој међи удара у море. То вам је јужна међа.
5 കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ നദീമുഖത്തുള്ള
А међа к истоку: слано море до краја Јордана; а међа са северне стране: од залива морског, до краја Јордана;
6 ഉൾക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്ക് കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്ന്, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
Одатле иде та међа на Вет-Оглу, и пружа се од севера до Вет-Араве; и одатле иде та међа на камен Воана сина Рувимовог;
7 പിന്നെ ആ അതിർ ആഖോർ താഴ്‌വരമുതൽ ദെബീരിലേക്ക് കടന്ന് തോടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിൽ ചെന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു.
Одатле иде та међа до Давира од долине Ахора, и на север иде на Галгал, према брду адумимском на јужној страни потока; потом иде та међа до воде Ен-Семеса, и удара у студенац Рогил;
8 പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യനഗരിയുടെ തെക്കോട്ട് കടന്ന് ഹിന്നോം താഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫയീം താഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു.
Одатле иде та међа преко долине синова Еномових покрај Јевусеја с југа, а то је Јерусалим; отуда иде међа на врх горе која је према долини Еном к западу и која је накрај долине рафајске к северу;
9 പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്ക് തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലയിലേക്ക് തിരിയുന്നു.
Потом се савија међа с врха те горе к извору воде Нефтоје и излази на градове у гори Ефрону; а одатле се пружа међа до Вала, а то је Киријат-Јарим;
10 ൧൦ പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു.
Потом иде међа до Вала на запад ка гори Сиру, и иде покрај горе Јарима са севера, а то је Хасалон, и спушта се на Вет-Семес, и долази до Тамне;
11 ൧൧ പിന്നെ ആ അതിർ വടക്കോട്ട് തിരിഞ്ഞ് എക്രോന്റെ പാർശ്വംവരെ ചെന്ന് ശിക്രോനിലേക്ക് തിരിഞ്ഞ് ബാലാ മലയിലേക്ക് കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.
И иде међа покрај Акарона к северу, и допире до Сикрона, и иде преко горе Вала и пружа се до Јавнила, и излази та међа на море.
12 ൧൨ പടിഞ്ഞാറെ അതിർ മെഡിറ്ററേനിയൻസമുദ്രം തന്നേ; ഇതാകുന്നു യെഹൂദാമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.
А међа је западна покрај великог мора и његових међа. То су међе синова Јудиних унаоколо по породицама њиховим.
13 ൧൩ യഹോവ യോശുവയോട് കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.
А Халеву сину Јефонијином даде Исус део међу синовима Јудиним, као што му заповеди Господ: Киријат-Арву; а Арва је био отац Енаков, и то је Хеврон;
14 ൧൪ അവിടെനിന്ന് കാലേബ് അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ ഓടിച്ചുകളഞ്ഞു.
И одатле изагна Халев три сина Енакова: Сесаја и Ахимана и Талмаја синове Енакове.
15 ൧൫ അവിടെനിന്ന് അവൻ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു.
И одатле оде на Давиране; а Давир се пре зваше Киријат-Сефер.
16 ൧൬ കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു.
И рече Халев: Ко савлада Киријат-Сефер и узме га, даћу му за жену Ахсу кћер своју.
17 ൧൭ കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
И узе га Готонило син Кенезов, брат Халевов; и даде му Ахсу, кћер своју, за жену.
18 ൧൮ അവൾ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്ക് എന്തുവേണം?” എന്ന് ചോദിച്ചു.
И кад полажаше, наговараше га да иште поље у оца њеног; па скочи с магарца. А Халев јој рече: Шта ти је?
19 ൧൯ “എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കെ ദേശമാണല്ലൊ തന്നിരിക്കുന്നത്; ഏതാനും നീരുറവുകൾകൂടെ എനിക്ക് തരേണം” എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവുകൾ കൊടുത്തു.
А она рече: Дај ми дар; кад си ми дао суву земљу, дај ми и изворе водене. И даде јој изворе горње и изворе доње.
20 ൨൦ യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു.
Ово је наследство племена синова Јудиних по породицама њиховим;
21 ൨൧ തെക്കെ ദേശത്ത് ഏദോമിന്റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കബ്സേയേൽ, ഏദെർ, യാഗൂർ,
Ово су градови по крајевима племена синова Јудиних, дуж међе едомске к југу: Кавсеил и Едер и Јагур,
22 ൨൨ കീന, ദിമോന, അദാദ,
И Кина и Димона и Адада,
23 ൨൩ കാദേശ്, ഹാസോർ, യിത്നാൻ,
И Кадес и Асор и Итнан,
24 ൨൪ സീഫ്, തേലെം, ബയാലോത്ത്,
Зиф и Телем и Валот,
25 ൨൫ ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ,
И Асор-Адата и Кириот; Есрон је Асор;
26 ൨൬ അമാം, ശെമ, മോലാദ,
Амам и Сама и Молада,
27 ൨൭ ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,
И Асар-Гада и Есемон и Вет-Фалет,
28 ൨൮ ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
И Асар-Суал и Вирсавеја и Визиотија,
29 ൨൯ ബാല, ഇയ്യീം, ഏസെം,
Вала и Им и Асем,
30 ൩൦ എൽതോലദ്, കെസീൽ, ഹോർമ്മ,
И Елтолад и Хесил и Орма,
31 ൩൧ സിക്ലാഗ്, മദ്മന്ന, സൻസന്ന,
И Сиклаг и Мадмана и Сансана,
32 ൩൨ ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
И Леваот и Силеим и Ајин и Римон; свега двадесет и девет градова са селима својим.
33 ൩൩ താഴ്‌വരയിൽ എസ്തായോൽ, സോരാ, അശ്ന,
У равни Естол и Сараја и Асна.
34 ൩൪ സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
И Заноја и Ен-Ганим, Тафуја и Инам,
35 ൩൫ യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
Јармут и Одолам, Сохот и Азика.
36 ൩൬ ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
И Сагарим и Адитајим и Гедира и Гедиротајим; четрнаест градова са селима својим.
37 ൩൭ സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
Севан и Адаса и Магдал-Гад,
38 ൩൮ ദിലാൻ, മിസ്പെ, യൊക്തെയേൽ,
И Дилан и Миспа и Јоктеил,
39 ൩൯ ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ,
Лахис и Васкат и Јеглон,
40 ൪൦ കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
И Хавон и Ламас и Хитлис,
41 ൪൧ ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
И Гедирот, Вет-Дагон, и Нама и Макида; шеснаест градова са селима својим.
42 ൪൨ ലിബ്ന, ഏഥെർ, ആശാൻ,
Ливна и Етер и Асан,
43 ൪൩ യിപ്താഹ്, അശ്ന, നെസീബ്,
И Јефта и Асна и Несив,
44 ൪൪ കെയീല, അക്ലീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
И Кеила и Ахзив и Мариса девет градова са селима својим.
45 ൪൫ എക്രോനും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും;
Акарон са селима и засеоцима;
46 ൪൬ എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും;
Од Акарона до мора све што је покрај Азота са селима својим;
47 ൪൭ അസ്തോദും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, ഈജിപറ്റ് തോടുവരെ അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു.
Азот са селима и засеоцима, Газа са селима и засеоцима до потока мисирског и до великог мора с међама.
48 ൪൮ മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
А у гори: Самир и Јатир и Сохот,
49 ൪൯ ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
И Дана и Киријат-Сана, а то је Давир,
50 ൫൦ അനാബ്, എസ്തെമോ, ആനീം,
И Анав и Естемон и Аним,
51 ൫൧ ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
И Госен и Олон и Гилон; једанаест градова са селима својим.
52 ൫൨ അരാബ്, ദൂമ, എശാൻ,
Арав и Дума и Есан,
53 ൫൩ യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
И Јанум и Вет-Тафуја и Афека,
54 ൫൪ ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
И Хумата и Киријат-Арва, а то је Хеврон, и Сиор; девет градова са селима својим.
55 ൫൫ മാവോൻ, കർമ്മേൽ, സീഫ്, യുത്ത,
Маон, Кармел и Зиф и Јута,
56 ൫൬ യിസ്രായേൽ, യോക്ക്ദെയാം, സാനോഹ,
Језраел и Јогдеам и Заноја,
57 ൫൭ കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്ത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
Кајин, Гаваја и Тамна; десет градова са селима својим.
58 ൫൮ ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
Алул, Вет-сур и Гедор,
59 ൫൯ മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
И Марат и Вет-Анат и Елтекон, шест градова са селима својим.
60 ൬൦ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
Киријат-Вал, то је Киријат-Јарим, и Рава; два града са селима својим.
61 ൬൧ മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
У пустињи: Вет-Арава, Мидин и Сехаха,
62 ൬൨ നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറ് പട്ടണവും അവയുടെ ഗ്രാമങ്ങളും.
И Нивсан, и град соли, и Енгадија; шест градова са селима својим.
63 ൬൩ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ യെഹൂദാമക്കൾക്ക് നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തു വരുന്നു.
А Јевусеја који живљаху у Јерусалиму не могоше истерати синови Јудини; зато осташе Јевусеји са синовима Јудиним у Јерусалиму до данас.

< യോശുവ 15 >