< യോശുവ 12 >

1 യിസ്രായേൽ മക്കൾ യോർദ്ദാന്‍ നദിക്ക് കിഴക്ക് അർന്നോൻതാഴ്വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
The Israelis took control of the land that was east of the Jordan River, from the Arnon River gorge [in the south] to Hermon Mountain [in the north], including all the land on the eastern side of the Jordan [River] Valley. That land previously belonged to the two kings whose armies the Israelis defeated.
2 ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് നദിവരെയും
One of them was Sihon, the king of the Amor people-group. He lived in Heshbon [city] and ruled over the area from Aroer [town] along the Arnon River Gorge, north to the Jabbok River. His land started in the middle of the gorge, which was the border between his land and the land of the Ammon people-group. Sihon also ruled over [the southern] half of the Gilead region,
3 കിന്നേരെത്ത് കടൽ മുതൽ ഉപ്പുകടൽവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും, തെക്ക് പിസ്ഗച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.
and over the land on the eastern side of the Jordan [River] Valley, from Galilee Lake [south] to the Dead Sea. He also ruled over the land [east of the Dead Sea] from Beth-Jeshimoth south to the side of Pisgah Mountain.
4 ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.
The other king whom the Israeli army defeated was Og, the king of the Bashan [region]. He was the last of the descendants of [the giant] Rapha. He ruled that land, living alternately in Ashtaroth and Edrei [cities].
5 അവൻ ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
He ruled over the area from Hermon Mountain and Salecah [in the north], and over all the Bashan area in the east, and to the borders of the kingdoms of Geshur and Maacah to the west. Og ruled [the northern] half of the Gilead region, as far as the border of the land ruled by King Sihon.
6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.
Moses, the man who served Yahweh [well], and all the Israeli army defeated the armies of those kings. Then Moses gave that land to the tribes of Reuben and Gad and half of the tribe of Manasseh.
7 യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു.
Joshua and the Israeli army also defeated kings who ruled over the land on the west side of the Jordan [River]. He gave that land to the Israeli people, dividing it among the other tribes. That land was between Baal-Gad [city] in the Lebanon Valley [in the far north all the way south] to Halak Mountain, which is near the land of the Edom people-group.
8 മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ.
That land included the mountains, the western hilly area, the Jordan [River] Valley, the [western] slopes of the mountains, the desert [in Judea], and the Negev [desert in the south]. That whole area was the land where the Heth, Amor, Canaan, Periz, Hiv, and Jebus people-groups lived. The Israeli army defeated the armies of the kings of each of these cities:
9 യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്;
Jericho, Ai (which was near Bethel),
10 ൧൦ യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;
Jerusalem, Hebron,
11 ൧൧ യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;
Jarmuth, Lachish,
12 ൧൨ എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്;
Eglon, Gezer,
13 ൧൩ ദെബീർരാജാവ്; ഗേദെർരാജാവ്;
Debir, Geder,
14 ൧൪ ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;
Hormah, Arad,
15 ൧൫ ലിബ്നരാജാവ്; അദുല്ലാംരാജാവ്;
Libnah, Adullam,
16 ൧൬ മക്കേദാരാജാവ്; ബേഥേൽരാജാവ്;
Makkedah, Bethel,
17 ൧൭ തപ്പൂഹരാജാവ്; ഹേഫെർരാജാവ്;
Tappuah, Hepher,
18 ൧൮ അഫേക് രാജാവ്; ശാരോൻരാജാവ്;
Aphek, Lasharon,
19 ൧൯ മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;
Madon, Hazor,
20 ൨൦ അക്ക്ശാപ്പുരാജാവ്; താനാക് രാജാവ്;
Shimron Meron, Acshaph,
21 ൨൧ മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;
Taanach, Megiddo,
22 ൨൨ കർമ്മേലിലെ യൊക്നെയാംരാജാവ്;
Kedesh, Jokneam in the Carmel area,
23 ൨൩ ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്;
Dor in the Naphoth-Dor area, Goyim in the Gilgal area,
24 ൨൪ തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
and Tirzah. There was a total of 31 kings [that the Israeli army defeated].

< യോശുവ 12 >