< യോശുവ 11 >

1 ഹാസോർ രാജാവായ യാബീൻ ഇത് കേട്ടപ്പോൾ മാദോൻ രാജാവായ യോബാബ്, ശിമ്രോൻരാജാവ്, അക്ക്ശാഫ് രാജാവ് എന്നിവരുടെ അടുക്കലും
जब हासोरका राजा याबीनले यो सुने, उनले मादोनका राजा रोबाब, शिम्रोनका राजा र आक्षापका राजालाई समाचार पठाए ।
2 വടക്ക് മലമ്പ്രദേശത്തും കിന്നേരെത്തിന് തെക്ക് സമഭൂമിയിലും താഴ്‌വരയിലും പടിഞ്ഞാറ് ദോർമേടുകളിലുമുള്ള രാജാക്കന്മാരുടെ അടുക്കൽ ആളയച്ച്.
उनले उत्तरी पहाडी देशमा, किन्‍नरेतको दक्षिणतिरको यर्दन बेँसीमा, तराईमा र पश्‍चिमतिरको नपोत डोरमा बस्‍ने राजाहरूलाई पनि समाचार पठाए ।
3 കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവ്വതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പെദേശത്ത് ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ച്.
उनले पूर्व र पश्‍चिमका कनानीहरू, एमोरीहरू, हित्तीहरू, परिज्‍जीहरू, पहाडी देशका यबूसीहरू मिस्पाको मैदान नजिकका हेर्मोन डाँडा छेउछाउका हिव्वीहरूलाई पनि समाचार पठाए ।
4 അവർ കടല്ക്കരയിലെ മണൽപോലെ അനവധി പടയാളികളും വളരെ കുതിരകളും രഥങ്ങളും ഉള്ള സൈന്യമായി പുറപ്പെട്ടു.
उनीहरूका सबै फौज उनीहरूसँगै समुद्र किनारको बालुवाका कण जत्तिकै ठुलो सङ्ख्यामा आए । उनीहरूसँग कैयौँ घोडा र रथहरू थिए ।
5 ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മേരോം തടാകത്തിന്നരികെ പാളയമിറങ്ങി.
यी सबै राजा तोकिएको समयमा भेटे र उनीहरू इस्राएलविरुद्ध लड्नलाई मेरोमको पानी नजिकै छाउनी हाले ।
6 അപ്പോൾ യഹോവ യോശുവയോട്: “അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തു വീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം”.
परमप्रभुले यहोशूलाई भन्‍नुभयो, “उनीहरूको उपस्थितिमा नडरा किनभने म भोली यसै समयमा उनीहरू सबैलाई इस्राएलको हातमा मृत मानिसहरूको रूपमा दिँदै छु । तैँले उनीहरूका घोडाहरूको ढोड नसा काटिदिनू र उनीहरूका रथहरू जलाइदिनू ।”
7 അങ്ങനെ യോശുവയും സൈന്യവും മേരോ തടാകത്തിനരികെ പെട്ടെന്ന് അവരുടെ നേരെ വന്ന് അവരെ ആക്രമിച്ചു.
यहोशू र सबै योद्धा आए । तिनीहरू मेरोमको पानीमा अचानक आए र शत्रुहरूलाई आक्रमण गरे ।
8 യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീം വരെയും കിഴക്ക് മിസ്പെതാഴ്‌വരവരെയും അവരെ ഓടിച്ച്, ആരും ശേഷിക്കാതെ സംഹരിച്ചുകളഞ്ഞു.
परमप्रभुले शत्रुहरूलाई इस्राएलको हातमा दिनुभयो र तिनीहरूले उनीहरूलाई प्रहार गरे अनि उनीहरूलाई सीदोनसम्म, मिस्रपोत-मैमसम्मै र पूर्वतिर मिस्पाको बेँसीसम्म खेदे । तिनीहरूले उनीहरूमा कोही पनि जीवित नरहेसम्म नै उनीहरूलाई प्रहार गरे ।
9 യഹോവ കല്പിച്ചതുപോലെ യോശുവ അവരോട് ചെയ്തു; കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ട് ചുട്ടുകളഞ്ഞു.
यहोशूले उनीहरूलाई परमप्रभुले भन्‍नुभएमुताबिक गरे । तिनले घोडाहरूका ढोड नसाहरू काटे र रथहरू जलाए ।
10 ൧൦ യോശുവ ആ സമയം തിരിഞ്ഞ് ഹാസോർ പിടിച്ച് അതിലെ രാജാവിനെ വാൾകൊണ്ട് കൊന്നു; അന്നുണ്ടായിരുന്ന രാജ്യങ്ങളിൽ ഹാസോർ ഏറ്റവും പ്രബലമായിരുന്നു.
त्यस बेला यहोशू फर्के र हासोस कब्जा गरे । तिनले यसका राजालाई तरवारले प्रहार गरे । (हासोर यी सबै राज्यका शिर थियो ।)
11 ൧൧ അവർ അതിലെ സകലമനുഷ്യരെയും വാൾകൊണ്ട് നിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീകൊണ്ട് ചുട്ടുകളഞ്ഞു.
तिनीहरूले त्यहाँ भएका सबै जीवित थोकहरूलाई तरवारले प्रहार गरे र नष्‍ट पार्नलाई अलग गरे । त्यसैले त्यहाँ कोही पनि जीवित रहेन । अनि तिनले हासोरलाई आगो लगाए ।
12 ൧൨ ആ രാജാക്കന്മാരുടെ എല്ലാ പട്ടണങ്ങളെയും യോശുവ പിടിക്കുകയും രാജാക്കന്മാരെ ഒക്കെയും വാളിനാൽ നിർമ്മൂലമാക്കിക്കളയുകയും ചെയ്തു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.
यहोशूले यी राजाहरूका सबै सहर कब्जा गरे । तिनले उनीहरूका सबै राजालाई कब्जा गरे र उनीहरूलाई तरवारले प्रहार गरे । परमप्रभुका दास मोशाले भनेझैँ तिनले उनीहरूलाई तरवारले पूर्ण रूपमा नष्‍ट पारे ।
13 ൧൩ ഹാസോർ ഒഴികെ കുന്നുകളിലെ പട്ടണങ്ങൾ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല.
इस्राएलले डाँडामाथि निर्मित सहरहरू हासोरबाहेक अरू कुनैलाई पनि जलाएन । यहोशूले यसलाई मात्र जलाए ।
14 ൧൪ ഈ പട്ടണങ്ങളിലെ കൊള്ളയും കന്നുകാലികളെയും യിസ്രായേൽ മക്കൾ എടുത്തു; മനുഷ്യരെ ഒക്കെയും അവർ വാളുകൊണ്ട് സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.
इस्राएलको फौजले यी सहरहरूबाट गाईवस्तुहरूसहित सबै लूटका माल लिए । तिनीहरूले सबै मानिस नमरेसम्म सबै मानिसलाई तरवारले मारे । तिनीहरूले सास फेर्ने कुनै प्राणीलाई जीवित छाडेनन् ।
15 ൧൫ യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചിരുന്നു; അതിനാൽ യഹോവ മോശെയോട് കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല.
परमप्रभुले जसरी मोशालाई आज्ञा गर्नुभयो, त्यसरी नै मोशाले यहोशूलाई आज्ञा गरे र यहोशूले त्यसै गरे । परमप्रभुले मोशालाई आज्ञा गर्नुभएको कुनै पनि कुरालाई यहोशूले अपूरा छोडेनन् ।
16 ൧൬ ഇങ്ങനെ മലനാടും തെക്കേദേശവും ഗോശെൻദേശവും താഴ്‌വരയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വരയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശവും യോശുവ പിടിച്ചു.
यहोशूले पहाडी देश, सबै नेगेव, गोशेनका सबै भूमि, पहाडहरू, यर्दन नदीको बेँसी, इस्राएको पहाडी देश र तराईको सबै भूमिलाई लिए ।
17 ൧൭ അവിടങ്ങളിലെ രാജാക്കന്മാരെയും അവൻ പിടിച്ച് വെട്ടിക്കൊന്നു.
तिनले एदोम नजिकको हालाक डाँडादेखि उत्तरतिर हेर्मोन डाँडाको मुनि लेबनान नजिकको बेँसीमा पर्ने बाल-गादसम्म उनीहरूका सबै राजाहरूलाई कब्जा गरे र उनीहरूलाई मारे ।
18 ൧൮ ആ രാജാക്കന്മാരോട് യോശുവ ദീർഘകാലം യുദ്ധം ചെയ്തിരുന്നു.
यहोशूले सबै राजासँग लामो समयसम्म युद्ध गरे ।
19 ൧൯ ഗിബെയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽ മക്കളോട് സഖ്യത ചെയ്തില്ല; ശേഷമുള്ള പട്ടണമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി.
गिबोनमा बस्‍ने हिव्वीहरूबाहेक कुनै पनि सहरले इस्राएलको फौजसँग शान्ति सम्झौता गरेनन् । इस्राएलले सबै बाँकी सहरलाई कब्जा गरे ।
20 ൨൦ യഹോവ മോശെയോട് കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണ കൂടാതെ നശിപ്പിക്കയും ചെയ്യേണ്ടതിന് അവർ യിസ്രായേലിനോട് യുദ്ധത്തിന് പുറപ്പെടാൻ തക്കവണ്ണം യഹോവ അവരുടെ മനസ്സ് കഠിനമാക്കിയിരുന്നു.
किनभने उनीहरूका हृदय कठोर बनाउनुहुने परमप्रभु नै हुनुहुन्थ्यो, त्यसैले उनीहरूले इस्राएलविरुद्ध लडाइँ गर्थे, ताकि उहाँले मोशालाई अह्राउनुभएझैँ उहाँले उनीहरूलाई दयाविना नै पूर्ण रूपमा नष्‍ट पार्नुभएको होस् ।
21 ൨൧ അക്കാലത്ത് യോശുവ മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നിവിടങ്ങളിലെ അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി.
त्यसपछि यहोशू आए र तिनले अनाकीलाई नष्‍ट पारे । तिनले यो पहाडी देश, हेब्रोन, दबीर, अनाब, यहूदाका सबै पहाडी देश र इस्राएलका सबै पहाडी देशमा यसो गरे ।
22 ൨൨ ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽ മക്കളുടെ ദേശത്ത് ഒരു അനാക്യനും ശേഷിച്ചില്ല.
गाजा, गात र अश्दोदमा बस्‍ने बाहेक अनाकीहरू इस्राएलको भूमिमा कोही पनि रहेनन् ।
23 ൨൩ യഹോവ മോശെയോട് കല്പിച്ചതുപോലെ യോശുവ ദേശം മുഴുവനും പിടിച്ചു; അതിനെ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്ത് സമാധാനം ഉണ്ടായി.
त्यसैले परमप्रभुले मोशालाई भन्‍नुभएअनुसार यहोशूले सारा भूमि कब्जा गरे । यहोशूले यसलाई इस्राएललाई उत्तराधिकारको रूपमा दिए अर्थात् उनीहरूका हरेक कुललाई भाग लगाइदिए । त्यसपछि मुलुकले युद्धबाट विश्राम लियो ।

< യോശുവ 11 >