< യോശുവ 10 >
1 ൧ യെരൂശലേം രാജാവായ അദോനീസേദെക്, യോശുവ ഹായിപട്ടണം പിടിച്ച് നിർമ്മൂലമാക്കി എന്നും അവൻ യെരിഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും കേട്ടു. ഗിബെയോൻ നിവാസികൾ യിസ്രായേലിനോട് സഖ്യത ചെയ്ത് അവരുടെ കൂട്ടത്തിലായി എന്നും അവൻ കേട്ടു.
A kad èu Adonisedek car Jerusalimski da je Isus uzeo Gaj i raskopao ga, kao što je uèinio s Jerihonom i njegovijem carem, tako da je uèinio i s Gajem i njegovijem carem, i da su Gavaonjani uèinili mir s Izrailjem i stoje usred njih,
2 ൨ ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയ പട്ടണമായിരുന്നു. അത് ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവർ ഏറ്റവും ഭയപ്പെട്ടു.
Uplaši se vrlo; jer Gavaon bijaše velik grad kao kakav carski grad, i bijaše veæi od Gaja, i svi ljudi u njemu bijahu hrabri.
3 ൩ ആകയാൽ യെരൂശലേം രാജാവായ അദോനീ-സേദെക്ക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്‌രാജാവായ പിരാമിന്റെയും ലാഖീശ്‌രാജാവായ യാഹീയയുടെയും എഗ്ലോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ച്:
Zato posla Adonisedek car Jerusalimski k Oamu caru Hevronskom i k Piramu caru Jarmutskom i k Jafiji caru Lahiskom i k Daviru caru Jeglonskom, i poruèi:
4 ൪ “ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യത ചെയ്കകൊണ്ട് നാം അതിനെ നശിപ്പിക്കേണ്ടതിന് എന്നെ സഹായിപ്പിൻ” എന്ന് പറയിപ്പിച്ചു.
Hodite k meni, i pomozite mi da udarimo na Gavaon, jer uèini mir s Isusom i sa sinovima Izrailjevim.
5 ൫ ഇങ്ങനെ ഈ അഞ്ച് അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളും ഗിബെയോന് നേരെ പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു.
I skupi se i poðe pet careva Amorejskih, car Jerusalimski, car Hevronski, car Jarmutski, car Lahiski, car Jeglonski, oni i sva vojska njihova, i stavši u oko pod Gavaonom poèeše ga biti.
6 ൬ അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ച്: “അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽവന്ന് ഞങ്ങളെ സഹായിച്ച് രക്ഷിക്കേണമേ; പർവ്വതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഞങ്ങൾക്ക് വിരോധമായി ഒന്നിച്ച് കൂടിയിരിക്കുന്നു” എന്ന് പറയിപ്പിച്ചു.
Tada Gavaonjani poslaše k Isusu u oko u Galgalu i rekoše: nemoj dignuti ruku svojih sa sluga svojih; hodi brzo k nama, izbavi nas i pomozi nam, jer se skupiše na nas svi carevi Amorejski koji žive u gorama.
7 ൭ അപ്പോൾ യോശുവയും എല്ലാ പടയാളികളും പരാക്രമശാലികളും ഗില്ഗാലിൽനിന്ന് പുറപ്പെട്ടു.
I izide Isus iz Galgala, on i s njim sav narod što bješe za boj, svi junaci.
8 ൮ യഹോവ യോശുവയോട്: “അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല” എന്ന് അരുളിച്ചെയ്തു.
I Gospod reèe Isusu: ne boj ih se; jer ih dadoh tebi u ruke, nijedan ih se neæe održati pred tobom.
9 ൯ യോശുവ ഗില്ഗാലിൽനിന്ന് പുറപ്പെട്ട് രാത്രിമുഴുവനും നടന്ന്, പെട്ടെന്ന് അവരെ ആക്രമിച്ചു.
I Isus udari na njih iznenada, išavši cijelu noæ od Galgala,
10 ൧൦ യഹോവ അവരെ ചിന്താക്കുഴപ്പത്തിലാക്കി. ഗിബെയോനിൽവെച്ച് യിസ്രായേൽ അവരെ കഠിനമായി തോല്പിച്ച് ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ ഓടിച്ച് അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
I smete ih Gospod pred Izrailjem, koji ih ljuto pobi kod Gavaona, pa ih potjera putem kako se ide u Vetoron, i sjekoše ih do Azike i do Makide.
11 ൧൧ അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കം മുതൽ അസേക്കവരെ യഹോവ ആകാശത്തിൽനിന്ന് അവരുടെ മേൽ വലിയ ആലിപ്പഴം പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽ മക്കൾ വാൾകൊണ്ട് കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.
A kad bježahu ispred Izrailja i bijahu niz vrlet Vetoronsku, baci Gospod na njih kamenje veliko iz neba dori do Azike, te ginjahu: i više ih izgibe od kamenja gradnoga nego što ih pobiše sinovi Izrailjevi maèem.
12 ൧൨ എന്നാൽ യഹോവ അമോര്യരെ യിസ്രായേൽ മക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോട് സംസാരിച്ചു. യിസ്രായേൽ മക്കൾ കേൾക്കെ: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്ക്ക” എന്ന് പറഞ്ഞു.
Tada progovori Isus Gospodu onaj dan kad Gospod predade Amorejca sinovima Izrailjevijem, i reèe pred sinovima Izrailjevijem: stani sunce nad Gavaonom, i mjeseèe nad dolinom Elonskom.
13 ൧൩ ജനം തങ്ങളുടെ ശത്രുക്കളോട് പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
I stade sunce i ustavi se mjesec, dokle se ne osveti narod neprijateljima svojim. Ne piše li to u knjizi istinitoga? I stade sunce nasred neba i ne naže k zapadu skoro za cio dan.
14 ൧൪ യഹോവ ഒരു മനുഷ്യന്റെ വാക്ക് കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.
I ne bi takoga dana ni prije ni poslije, da Gospod posluša glas èovjeèji, jer Gospod vojeva za Izrailja.
15 ൧൫ യോശുവയും യിസ്രായേൽ ജനമൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിവന്നു.
I vrati se Isus i sav Izrailj s njim u oko u Galgal.
16 ൧൬ എന്നാൽ ആ രാജാക്കന്മാർ അഞ്ചുപേരും രക്ഷപെട്ട് മക്കേദയിലെ ഗുഹയിൽ ചെന്ന് ഒളിച്ചു.
A onijeh pet careva utekoše i sakriše se u peæinu kod Makide.
17 ൧൭ രാജാക്കന്മാർ മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി യോശുവെക്ക് അറിവുകിട്ടി.
I doðe glas Isusu: naðe se pet careva sakrivenijeh u peæini kod Makide.
18 ൧൮ യോശുവ: “ഗുഹയുടെ ദ്വാരത്തിൽ വലിയ കല്ലുകൾ ഉരുട്ടിവെച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവീൻ;
A Isus reèe: privalite veliko kamenje na vrata peæini, i namjestite ljude kod nje da ih èuvaju.
19 ൧൯ നിങ്ങൾ ശത്രുക്കളെ പിന്തുടർന്ന് അവരുടെ പിൻപടയെ ആക്രമിക്കുക. പട്ടണങ്ങളിൽ കടക്കുവാൻ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
A vi ne stojte, nego gonite neprijatelje svoje i bijte ostatak njihov, ne dajte im da uðu u gradove svoje, jer vam ih dade u ruke Gospod Bog vaš.
20 ൨൦ അങ്ങനെ യോശുവയും യിസ്രായേൽമക്കളും ഒരു മഹാസംഹാരം നടത്തി. ജീവനോടെ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.
A kad Isus i sinovi Izrailjevi prestaše biti ih u boju vrlo velikom, razbivši ih sasvijem, a koji ih ostaše živi, utekoše u tvrde gradove,
21 ൨൧ പടയാളികൾ സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽ മക്കളുടെ നേരെ ആരും നാവനക്കിയില്ല.
Vrati se sav narod zdravo u oko k Isusu u Makidu, i niko ne maèe jezikom svojim na sinove Izrailjeve, ni na jednoga.
22 ൨൨ പിന്നെ യോശുവ: “ഗുഹയുടെ വായ് തുറന്ന് രാജാക്കന്മാരെ അഞ്ചുപേരേയും എന്റെ അടുക്കൽ കൊണ്ടുവരുവീൻ” എന്ന് പറഞ്ഞു.
Tada reèe Isus: otvorite vrata od one peæine, i izvedite k meni onijeh pet careva iz peæine.
23 ൨൩ അവർ യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത് രാജാവ്, ലാഖീശ്‌രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു.
I uèiniše tako, i izvedoše k njemu onijeh pet careva iz peæine: cara Jerusalimskoga, cara Hevronskoga, cara Jarmutskoga, cara Lahiskoga, cara Jeglonskoga.
24 ൨൪ അപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ എല്ലാം വിളിപ്പിച്ചു. തന്നോടുകൂടെ പോയ പടയാളികളുടെ അധിപതിമാരോടു: “ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വെക്കുവീൻ” എന്ന് പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു.
A kad izvedoše te careve k Isusu, sazva Isus sve ljude Izrailjce, i reèe vojvodama od vojske koje bijahu išle s njim: pristupite i stanite nogama svojim na vratove ovijem carevima. I oni pristupiše i stadoše im na vratove nogama svojim.
25 ൨൫ യോശുവ അവരോട്: “ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധം ചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെതന്നെ ചെയ്യും” എന്ന് പറഞ്ഞു.
A Isus im reèe: ne bojte se i ne plašite se; budite slobodni i hrabri, jer æe tako uèiniti Gospod svijem neprijateljima vašim na koje zavojštite.
26 ൨൬ അതിന് ശേഷം യോശുവ ആ അഞ്ച് രാജാക്കന്മരെ വെട്ടിക്കൊന്ന് മരത്തിന്മേൽ തൂക്കി
Potom ih pobi Isus i pogubi ih, i objesi ih na pet drveta, i ostaše viseæi na drvetima do veèera.
27 ൨൭ സൂര്യൻ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ വായിൽ വലിയ കല്ല് ഉരുട്ടിവച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു.
A o zahodu sunèanom zapovjedi Isus te ih skidoše s drveta i baciše ih u peæinu, u koju se bijahu sakrili, i metnuše veliko kamenje na vrata peæini, koje osta ondje do danas.
28 ൨൮ അന്ന് യോശുവ മക്കേദ പിടിച്ച് വാളിനാൽ അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരിഹോരാജാവിനോട് ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.
Istoga dana uze Isus i Makidu, i sve u njoj isijeèe oštrijem maèem, i cara njezina i njih pobi, sve duše koje bjehu u njoj, ne ostavi nijednoga živa; i uèini s carem Makidskim kao što uèini s carem Jerihonskim.
29 ൨൯ യോശുവയും യിസ്രായേൽ ജനവും മക്കേദയിൽനിന്ന് ലിബ്നെക്ക് ചെന്ന് അതിനോട് യുദ്ധംചെയ്തു.
Potom otide Isus i sav Izrailj s njim iz Makide u Livnu, i stade biti Livnu.
30 ൩൦ യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിലുള്ള എല്ലാവരെയും സംഹരിച്ചു; ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരിഹോരാജാവിനോട് ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
Pa i nju predade Gospod u ruke Izrailju i cara njezina; i isijeèe sve oštrijem maèem, sve duše koje bijahu u njoj, ne ostavi u njoj nijednoga živa; i uèini s carem njezinijem kao što uèini s carem Jerihonskim.
31 ൩൧ യോശുവയും യിസ്രായേൽ ജനവും ലിബ്നയിൽനിന്ന് ലാഖീശിലേക്ക് ചെന്ന് പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു.
Potom otide Isus i sav Izrailj s njim iz Livne na Lahis, i stade u oko pred njim, i stade ga biti.
32 ൩൨ യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാംദിവസം പിടിച്ചു; ലിബ്നയോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
I Gospod predade Lahis u ruke Izrailju, i on ga uze sjutradan, i isijeèe sve oštrijem maèem, sve duše što bijahu u njemu, isto onako kako uèini s Livnom.
33 ൩൩ അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിക്കുവാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
Tada doðe Oram car Gezerski u pomoæ Lahisu; ali pobi Isus njega i narod njegov da ne osta nijedan živ.
34 ൩൪ യോശുവയും യിസ്രായേൽ ജനവും ലാഖീശിൽനിന്ന് എഗ്ലോനിലേക്ക് ചെന്ന് പാളയമിറങ്ങി അതിനോട് യുദ്ധംചെയ്തു,
Potom poðe Isus i sav Izrailj s njim iz Lahisa na Jeglon, i stavši u oko prema njemu udariše na nj;
35 ൩൫ അവർ അന്ന് തന്നേ അതിനെ പിടിച്ചു. വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോട് ചെയ്തതുപോലെ അതിലുള്ള എല്ലാവരെയും അന്ന് നിർമ്മൂലമാക്കി.
I uzeše ga isti dan, i isjekoše sve oštrijem maèem; sve duše što bijahu u njemu pobi taj dan isto onako kako uèini s Lahisom.
36 ൩൬ യോശുവയും യിസ്രായേൽ ജനവും എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്ക് ചെന്ന് യുദ്ധംചെയ്തു.
Potom se podiže Isus i sav Izrailj s njim iz Jeglona na Hevron, i stadoše ga biti;
37 ൩൭ അവർ അത് പിടിച്ച്, വാളിന്റെ വായ്ത്തലയാൽ അതിലെ രാജാവിനെയും എല്ലാ പട്ടണങ്ങളും അതിലുള്ള എല്ലാവരെയും സംഹരിച്ചു; എഗ്ലോനോട് ചെയ്തതുപോലെ അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി.
I uzeše ga i isjekoše oštrijem maèem, i cara njegova i sve gradove njegove, sve duše što bijahu u njima; ne ostavi nijednoga živa isto onako kako uèini s Jeglonom; zatr ga sa svijem dušama što bijahu u njemu.
38 ൩൮ പിന്നെ യോശുവയും യിസ്രായേൽ ജനവും തിരിഞ്ഞ് ദെബീരിലേക്ക് ചെന്ന് യുദ്ധംചെയ്തു.
Potom se obrati Isus i sav Izrailj s njim na Davir, i stade ga biti;
39 ൩൯ അവൻ അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളും പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതെ നിർമ്മൂലമാക്കി; അവൻ ഹെബ്രോനിലെയും ലിബ്നയിലെയും രാജാക്കന്മാരോട് ചെയ്തതുപോലെ ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.
I uze ga i cara njegova i sve gradove njegove, i isjekoše ih oštrijem maèem i zgubiše sve duše što bijahu u njima; ne ostavi nijednoga živa; kao što uèini s Hevronom, tako uèini s Davirom i carom njegovijem, i kao što uèini s Livnom i carem njezinijem.
40 ൪൦ ഇങ്ങനെ യോശുവ, മലനാട്, തെക്കേദേശം, താഴ്‌വര, മലഞ്ചരിവുകൾ എന്നിങ്ങനെ ദേശം ഒക്കെയും സകല രാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി.
Tako pobi Isus svu zemlju, gore i južnu stranu i ravnice i doline, i sve careve njihove; ne ostavi nijednoga živa, nego sve duše žive zgubi, kao što bješe zapovjedio Gospod Bog Izrailjev.
41 ൪൧ യോശുവ കാദേശ്ബർന്നേയ മുതൽ ഗസ്സാവരെയും ഗിബെയോൻ വരെ ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി.
I pobi ih Isus od Kadis-Varnije do Gaze, i svu zemlju Gosensku do Gavaona.
42 ൪൨ യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തതിനാൽ ഈ രാജാക്കന്മാരെയൊക്കെയും അവരുടെ ദേശവും യോശുവ ഒരേ സമയത്ത് പിടിച്ചു.
A sve te careve i zemlju njihovu uze Isus ujedanput; jer Gospod Bog Izrailjev vojevaše za Izrailja.
43 ൪൩ പിന്നെ യോശുവയും എല്ലാ യിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിപ്പോന്നു.
Potom se vrati Isus i sav Izrailj s njim u oko u Galgal.