< യോശുവ 1 >
1 ൧ യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂനിന്റെ മകനും മോശെയുടെ ശുശ്രൂഷകനുമായ യോശുവയോടു അരുളിച്ചെയ്തത്:
Po śmierci Mojżesza, sługi PANA, powiedział PAN do Jozuego, syna Nuna, sługi Mojżesza:
2 ൨ എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ട് ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുക്കുന്ന ദേശത്തേക്ക് യോർദ്ദാൻ കടന്നുപോകുവിൻ.
Mojżesz, mój sługa, umarł; teraz więc wstań, przepraw się przez ten Jordan, ty i cały ten lud, do ziemi, którą daję im, synom Izraela.
3 ൩ ഞാൻ മോശെയോട് കല്പിച്ചതുപോലെ, നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും നിങ്ങൾക്ക് തന്നിരിക്കുന്നു.
Każde miejsce, po którym będzie stąpać wasza noga, dałem wam, jak obiecałem Mojżeszowi.
4 ൪ നിങ്ങളുടെ അതിരുകൾ മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കും.
Od pustyni i od Libanu aż do wielkiej rzeki, rzeki Eufrat, cała ziemia Chetytów, aż do Morza Wielkiego na zachodzie, będzie wasza granica.
5 ൫ നിന്റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെനേരെ നില്‍ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
Nikt nie ostoi się przed tobą po wszystkie dni twego życia; jak byłem z Mojżeszem, [tak] będę z tobą. Nie porzucę cię ani cię nie opuszczę.
6 ൬ ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും.
Wzmocnij się i bądź mężny. Ty bowiem dasz temu ludowi w dziedzictwo ziemię, którą przysiągłem dać ich ojcom.
7 ൭ നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക. എന്റെ ദാസനായ മോശെ നിന്നോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണം. ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അത് വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
Tylko wzmocnij się i bądź bardzo mężny, abyś pilnował wypełniania wszystkiego według prawa, które nakazał ci Mojżesz, mój sługa. Nie odstępuj od niego ani na prawo, ani na lewo, aby ci się wiodło, dokądkolwiek pójdziesz.
8 ൮ ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നീ രാവും പകലും അത് ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും. നീ കൃതാർഥനായും ഇരിക്കും.
Niech ta księga Prawa nie oddala się od twoich ust, ale rozmyślaj o niej we dnie i w nocy, abyś pilnował wypełnienia wszystkiego, co w niej jest napisane. Wtedy bowiem poszczęści się twojej drodze i będzie ci się wiodło.
9 ൯ നിന്റെ ദൈവമായ യഹോവ നീ പോകുന്ന ഇടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് ഞാൻ തന്നെ നിന്നോട് കല്പിച്ചുവല്ലോ.
Czyż ci nie nakazałem? Wzmocnij się i bądź mężny. Nie lękaj się i nie przerażaj, gdyż PAN, twój Bóg, jest z tobą, dokądkolwiek pójdziesz.
10 ൧൦ അപ്പോൾ യോശുവ ജനത്തിന്റെ പ്രമാണികളോട് കല്പിച്ചത്:
Wtedy Jozue rozkazał przełożonym ludu:
11 ൧൧ “നിങ്ങൾ പാളയത്തിൽകൂടി കടന്ന് ജനത്തോട് പറയേണ്ടത്: ‘ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊൾവീൻ. ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന് നിങ്ങൾ മൂന്നുദിവസം കഴിഞ്ഞിട്ട് യോർദ്ദാൻ കടക്കേണ്ടതാകുന്നു’”.
Przejdźcie przez obóz i rozkażcie ludowi: Przygotujcie sobie żywność, bo za trzy dni przejdziecie przez ten Jordan, aby wejść i posiąść ziemię, którą PAN, wasz Bóg, daje wam w posiadanie.
12 ൧൨ പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ:
A do Rubenitów, Gadytów i połowy pokolenia Manassesa Jozue powiedział:
13 ൧൩ “യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് സ്വസ്ഥത നല്കി ഈ ദേശം തന്നിരിക്കുന്നു.
Przypomnijcie sobie słowo, które nakazał wam Mojżesz, sługa PANA: PAN, wasz Bóg, zapewnił wam odpoczynek i dał wam tę ziemię;
14 ൧൪ നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും യോർദ്ദാനിക്കരെ മോശെ നിങ്ങൾക്ക് തന്നിട്ടുള്ള ദേശത്ത് വസിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്ന് അവരെ സഹായിക്കണം.
Niech wasze żony, dzieci i bydło zostaną w ziemi, którą Mojżesz dał wam po tej stronie Jordanu; wy zaś, wszyscy dzielni wojownicy, pójdziecie uzbrojeni przed waszymi braćmi i będziecie im pomagać;
15 ൧൫ യഹോവ നിങ്ങൾക്കും നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കണം; അതിന്‍റെശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്ക് യോർദ്ദാനിക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്തേക്ക് മടങ്ങിവന്ന് അത് അനുഭവിച്ചുകൊള്ളേണം”.
Aż PAN da odpoczynek waszym braciom, jak i wam, i oni posiądą ziemię, którą daje im PAN, wasz Bóg. Potem wrócicie do ziemi swojej posiadłości, którą dał wam Mojżesz, sługa PANA, po tej stronie Jordanu na wschodzie, i posiądziecie ją.
16 ൧൬ അവർ യോശുവയോട്: “നീ ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും.
I odpowiedzieli Jozuemu: Wszystko, co nam nakazałeś, uczynimy i gdziekolwiek nas poślesz, pójdziemy.
17 ൧൭ ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കട്ടെ.
Jak byliśmy posłuszni Mojżeszowi we wszystkim, tak będziemy posłuszni i tobie. Niech tylko PAN, twój Bóg, będzie z tobą, jak był z Mojżeszem.
18 ൧൮ ആരെങ്കിലും നിന്റെ കല്പനകളോട് മത്സരിക്കയും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവും ഉള്ളവനായി ഇരുന്നാലും” എന്ന് ഉത്തരം പറഞ്ഞു.
Ktokolwiek sprzeciwi się twemu rozkazowi i nie będzie posłuszny twoim słowom we wszystkim, co mu rozkażesz, niech umrze. Tylko wzmocnij się i bądź mężny.