< യോഹന്നാൻ 8 >
1 ൧ യേശു ഒലിവുമലയിലേക്ക് പോയി.
ਪ੍ਰਤ੍ਯੂਸ਼਼ੇ ਯੀਸ਼ੁਃ ਪਨਰ੍ਮਨ੍ਦਿਰਮ੍ ਆਗੱਛਤ੍
2 ൨ അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്ന്; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചു.
ਤਤਃ ਸਰ੍ੱਵੇਸ਼਼ੁ ਲੋਕੇਸ਼਼ੁ ਤਸ੍ਯ ਸਮੀਪ ਆਗਤੇਸ਼਼ੁ ਸ ਉਪਵਿਸ਼੍ਯ ਤਾਨ੍ ਉਪਦੇਸ਼਼੍ਟੁਮ੍ ਆਰਭਤ|
3 ൩ അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു അവരുടെ നടുവിൽ നിർത്തി അവനോട്:
ਤਦਾ ਅਧ੍ਯਾਪਕਾਃ ਫਿਰੂਸ਼ਿਨਞ੍ਚ ਵ੍ਯਭਿਚਾਰਕਰ੍ੰਮਣਿ ਧ੍ਰੁʼਤੰ ਸ੍ਤ੍ਰਿਯਮੇਕਾਮ੍ ਆਨਿਯ ਸਰ੍ੱਵੇਸ਼਼ਾਂ ਮਧ੍ਯੇ ਸ੍ਥਾਪਯਿਤ੍ਵਾ ਵ੍ਯਾਹਰਨ੍
4 ൪ ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
ਹੇ ਗੁਰੋ ਯੋਸ਼਼ਿਤਮ੍ ਇਮਾਂ ਵ੍ਯਭਿਚਾਰਕਰ੍ੰਮ ਕੁਰ੍ੱਵਾਣਾਂ ਲੋਕਾ ਧ੍ਰੁʼਤਵਨ੍ਤਃ|
5 ൫ ഇങ്ങനെയുള്ളവരെ കല്ലെറിയണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചു.
ਏਤਾਦ੍ਰੁʼਸ਼ਲੋਕਾਃ ਪਾਸ਼਼ਾਣਾਘਾਤੇਨ ਹਨ੍ਤਵ੍ਯਾ ਇਤਿ ਵਿਧਿਰ੍ਮੂਸਾਵ੍ਯਵਸ੍ਥਾਗ੍ਰਨ੍ਥੇ ਲਿਖਿਤੋਸ੍ਤਿ ਕਿਨ੍ਤੁ ਭਵਾਨ੍ ਕਿਮਾਦਿਸ਼ਤਿ?
6 ൬ ഇതു അവനെ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിച്ച് ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.
ਤੇ ਤਮਪਵਦਿਤੁੰ ਪਰੀਕ੍ਸ਼਼ਾਭਿਪ੍ਰਾਯੇਣ ਵਾਕ੍ਯਮਿਦਮ੍ ਅਪ੍ਰੁʼੱਛਨ੍ ਕਿਨ੍ਤੁ ਸ ਪ੍ਰਹ੍ਵੀਭੂਯ ਭੂਮਾਵਙ੍ਗਲ੍ਯਾ ਲੇਖਿਤੁਮ੍ ਆਰਭਤ|
7 ൭ അവർ അവനോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവൻ നിവർന്നു: ‘നിങ്ങളിൽ പാപമില്ലാത്തവൻ ആകട്ടെ ആദ്യം അവളെ ഒരു കല്ല് എറിയുന്നവൻ’ എന്നു അവരോട് പറഞ്ഞു.
ਤਤਸ੍ਤੈਃ ਪੁਨਃ ਪੁਨਃ ਪ੍ਰੁʼਸ਼਼੍ਟ ਉੱਥਾਯ ਕਥਿਤਵਾਨ੍ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯੇ ਯੋ ਜਨੋ ਨਿਰਪਰਾਧੀ ਸਏਵ ਪ੍ਰਥਮਮ੍ ਏਨਾਂ ਪਾਸ਼਼ਾਣੇਨਾਹਨ੍ਤੁ|
8 ൮ വീണ്ടും അവൻ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.
ਪਸ਼੍ਚਾਤ੍ ਸ ਪੁਨਸ਼੍ਚ ਪ੍ਰਹ੍ਵੀਭੂਯ ਭੂਮੌ ਲੇਖਿਤੁਮ੍ ਆਰਭਤ|
9 ൯ അവർ ഇതു കേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും ശേഷിച്ചു.
ਤਾਂ ਕਥੰ ਸ਼੍ਰੁਤ੍ਵਾ ਤੇ ਸ੍ਵਸ੍ਵਮਨਸਿ ਪ੍ਰਬੋਧੰ ਪ੍ਰਾਪ੍ਯ ਜ੍ਯੇਸ਼਼੍ਠਾਨੁਕ੍ਰਮੰ ਏਕੈਕਸ਼ਃ ਸਰ੍ੱਵੇ ਬਹਿਰਗੱਛਨ੍ ਤਤੋ ਯੀਸ਼ੁਰੇਕਾਕੀ ਤਯਕ੍ੱਤੋਭਵਤ੍ ਮਧ੍ਯਸ੍ਥਾਨੇ ਦਣ੍ਡਾਯਮਾਨਾ ਸਾ ਯੋਸ਼਼ਾ ਚ ਸ੍ਥਿਤਾ|
10 ൧൦ യേശു നിവർന്നു അവളോട്: സ്ത്രീയേ, നിന്നെ കുറ്റം ചുമത്തിയവർ എവിടെ? നിനക്ക് ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്:
ਤਤ੍ਪਸ਼੍ਚਾਦ੍ ਯੀਸ਼ੁਰੁੱਥਾਯ ਤਾਂ ਵਨਿਤਾਂ ਵਿਨਾ ਕਮਪ੍ਯਪਰੰ ਨ ਵਿਲੋਕ੍ਯ ਪ੍ਰੁʼਸ਼਼੍ਟਵਾਨ੍ ਹੇ ਵਾਮੇ ਤਵਾਪਵਾਦਕਾਃ ਕੁਤ੍ਰ? ਕੋਪਿ ਤ੍ਵਾਂ ਕਿੰ ਨ ਦਣ੍ਡਯਤਿ?
11 ൧൧ ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി മേൽ പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു.
ਸਾਵਦਤ੍ ਹੇ ਮਹੇੱਛ ਕੋਪਿ ਨ ਤਦਾ ਯੀਸ਼ੁਰਵੋਚਤ੍ ਨਾਹਮਪਿ ਦਣ੍ਡਯਾਮਿ ਯਾਹਿ ਪੁਨਃ ਪਾਪੰ ਮਾਕਾਰ੍ਸ਼਼ੀਃ|
12 ൧൨ യേശു പിന്നെയും അവരോട് സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.
ਤਤੋ ਯੀਸ਼ੁਃ ਪੁਨਰਪਿ ਲੋਕੇਭ੍ਯ ਇੱਥੰ ਕਥਯਿਤੁਮ੍ ਆਰਭਤ ਜਗਤੋਹੰ ਜ੍ਯੋਤਿਃਸ੍ਵਰੂਪੋ ਯਃ ਕਸ਼੍ਚਿਨ੍ ਮਤ੍ਪਸ਼੍ਚਾਦ ਗੱਛਤਿ ਸ ਤਿਮਿਰੇ ਨ ਭ੍ਰਮਿਤ੍ਵਾ ਜੀਵਨਰੂਪਾਂ ਦੀਪ੍ਤਿੰ ਪ੍ਰਾਪ੍ਸ੍ਯਤਿ|
13 ൧൩ പരീശന്മാർ അവനോട്: നീ നിന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.
ਤਤਃ ਫਿਰੂਸ਼ਿਨੋ(ਅ)ਵਾਦਿਸ਼਼ੁਸ੍ਤ੍ਵੰ ਸ੍ਵਾਰ੍ਥੇ ਸ੍ਵਯੰ ਸਾਕ੍ਸ਼਼੍ਯੰ ਦਦਾਸਿ ਤਸ੍ਮਾਤ੍ ਤਵ ਸਾਕ੍ਸ਼਼੍ਯੰ ਗ੍ਰਾਹ੍ਯੰ ਨ ਭਵਤਿ|
14 ൧൪ യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല.
ਤਦਾ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਦਿਤਵਾਨ੍ ਯਦ੍ਯਪਿ ਸ੍ਵਾਰ੍ਥੇ(ਅ)ਹੰ ਸ੍ਵਯੰ ਸਾਕ੍ਸ਼਼੍ਯੰ ਦਦਾਮਿ ਤਥਾਪਿ ਮਤ੍ ਸਾਕ੍ਸ਼਼੍ਯੰ ਗ੍ਰਾਹ੍ਯੰ ਯਸ੍ਮਾਦ੍ ਅਹੰ ਕੁਤ ਆਗਤੋਸ੍ਮਿ ਕ੍ਵ ਯਾਮਿ ਚ ਤਦਹੰ ਜਾਨਾਮਿ ਕਿਨ੍ਤੁ ਕੁਤ ਆਗਤੋਸ੍ਮਿ ਕੁਤ੍ਰ ਗੱਛਾਮਿ ਚ ਤਦ੍ ਯੂਯੰ ਨ ਜਾਨੀਥ|
15 ൧൫ നിങ്ങൾ മാനുഷിക നിയമങ്ങൾക്കനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.
ਯੂਯੰ ਲੌਕਿਕੰ ਵਿਚਾਰਯਥ ਨਾਹੰ ਕਿਮਪਿ ਵਿਚਾਰਯਾਮਿ|
16 ൧൬ ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.
ਕਿਨ੍ਤੁ ਯਦਿ ਵਿਚਾਰਯਾਮਿ ਤਰ੍ਹਿ ਮਮ ਵਿਚਾਰੋ ਗ੍ਰਹੀਤਵ੍ਯੋ ਯਤੋਹਮ੍ ਏਕਾਕੀ ਨਾਸ੍ਮਿ ਪ੍ਰੇਰਯਿਤਾ ਪਿਤਾ ਮਯਾ ਸਹ ਵਿਦ੍ਯਤੇ|
17 ൧൭ രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.
ਦ੍ਵਯੋ ਰ੍ਜਨਯੋਃ ਸਾਕ੍ਸ਼਼੍ਯੰ ਗ੍ਰਹਣੀਯੰ ਭਵਤੀਤਿ ਯੁਸ਼਼੍ਮਾਕੰ ਵ੍ਯਵਸ੍ਥਾਗ੍ਰਨ੍ਥੇ ਲਿਖਿਤਮਸ੍ਤਿ|
18 ൧൮ ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു.
ਅਹੰ ਸ੍ਵਾਰ੍ਥੇ ਸ੍ਵਯੰ ਸਾਕ੍ਸ਼਼ਿਤ੍ਵੰ ਦਦਾਮਿ ਯਸ਼੍ਚ ਮਮ ਤਾਤੋ ਮਾਂ ਪ੍ਰੇਰਿਤਵਾਨ੍ ਸੋਪਿ ਮਦਰ੍ਥੇ ਸਾਕ੍ਸ਼਼੍ਯੰ ਦਦਾਤਿ|
19 ൧൯ അവർ അവനോട്: നിന്റെ പിതാവ് എവിടെ എന്നു ചോദിച്ചതിന് യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞ് എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
ਤਦਾ ਤੇ(ਅ)ਪ੍ਰੁʼੱਛਨ੍ ਤਵ ਤਾਤਃ ਕੁਤ੍ਰ? ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵਾਦੀਦ੍ ਯੂਯੰ ਮਾਂ ਨ ਜਾਨੀਥ ਮਤ੍ਪਿਤਰਞ੍ਚ ਨ ਜਾਨੀਥ ਯਦਿ ਮਾਮ੍ ਅਕ੍ਸ਼਼ਾਸ੍ਯਤ ਤਰ੍ਹਿ ਮਮ ਤਾਤਮਪ੍ਯਕ੍ਸ਼਼ਾਸ੍ਯਤ|
20 ൨൦ അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തിനരികെവെച്ച് ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവനെ പിടിച്ചില്ല.
ਯੀਸ਼ੁ ਰ੍ਮਨ੍ਦਿਰ ਉਪਦਿਸ਼੍ਯ ਭਣ੍ਡਾਗਾਰੇ ਕਥਾ ਏਤਾ ਅਕਥਯਤ੍ ਤਥਾਪਿ ਤੰ ਪ੍ਰਤਿ ਕੋਪਿ ਕਰੰ ਨੋਦਤੋਲਯਤ੍|
21 ൨൧ അവൻ പിന്നെയും അവരോട്: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.
ਤਤਃ ਪਰੰ ਯੀਸ਼ੁਃ ਪੁਨਰੁਦਿਤਵਾਨ੍ ਅਧੁਨਾਹੰ ਗੱਛਾਮਿ ਯੂਯੰ ਮਾਂ ਗਵੇਸ਼਼ਯਿਸ਼਼੍ਯਥ ਕਿਨ੍ਤੁ ਨਿਜੈਃ ਪਾਪੈ ਰ੍ਮਰਿਸ਼਼੍ਯਥ ਯਤ੍ ਸ੍ਥਾਨਮ੍ ਅਹੰ ਯਾਸ੍ਯਾਮਿ ਤਤ੍ ਸ੍ਥਾਨਮ੍ ਯੂਯੰ ਯਾਤੁੰ ਨ ਸ਼ਕ੍ਸ਼਼੍ਯਥ|
22 ൨൨ ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു അവൻ പറഞ്ഞത്; അവൻ തന്നെത്താൻ കൊല്ലുമെന്നാണോ? എന്നു യെഹൂദന്മാർ പറഞ്ഞു.
ਤਦਾ ਯਿਹੂਦੀਯਾਃ ਪ੍ਰਾਵੋਚਨ੍ ਕਿਮਯਮ੍ ਆਤ੍ਮਘਾਤੰ ਕਰਿਸ਼਼੍ਯਤਿ? ਯਤੋ ਯਤ੍ ਸ੍ਥਾਨਮ੍ ਅਹੰ ਯਾਸ੍ਯਾਮਿ ਤਤ੍ ਸ੍ਥਾਨਮ੍ ਯੂਯੰ ਯਾਤੁੰ ਨ ਸ਼ਕ੍ਸ਼਼੍ਯਥ ਇਤਿ ਵਾਕ੍ਯੰ ਬ੍ਰਵੀਤਿ|
23 ൨൩ അവൻ അവരോട്: നിങ്ങൾ താഴെനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.
ਤਤੋ ਯੀਸ਼ੁਸ੍ਤੇਭ੍ਯਃ ਕਥਿਤਵਾਨ੍ ਯੂਯਮ੍ ਅਧਃਸ੍ਥਾਨੀਯਾ ਲੋਕਾ ਅਹਮ੍ ਊਰ੍ਦ੍ੱਵਸ੍ਥਾਨੀਯਃ ਯੂਯਮ੍ ਏਤੱਜਗਤ੍ਸਮ੍ਬਨ੍ਧੀਯਾ ਅਹਮ੍ ਏਤੱਜਗਤ੍ਸਮ੍ਬਨ੍ਧੀਯੋ ਨ|
24 ൨൪ ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ‘ഞാൻ ആകുന്നു’ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.
ਤਸ੍ਮਾਤ੍ ਕਥਿਤਵਾਨ੍ ਯੂਯੰ ਨਿਜੈਃ ਪਾਪੈ ਰ੍ਮਰਿਸ਼਼੍ਯਥ ਯਤੋਹੰ ਸ ਪੁਮਾਨ੍ ਇਤਿ ਯਦਿ ਨ ਵਿਸ਼੍ਵਸਿਥ ਤਰ੍ਹਿ ਨਿਜੈਃ ਪਾਪੈ ਰ੍ਮਰਿਸ਼਼੍ਯਥ|
25 ൨൫ അവർ അവനോട്: നീ ആർ ആകുന്നു എന്നു ചോദിച്ചതിന് യേശു: ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നത് തന്നേ.
ਤਦਾ ਤੇ (ਅ)ਪ੍ਰੁʼੱਛਨ੍ ਕਸ੍ਤ੍ਵੰ? ਤਤੋ ਯੀਸ਼ੁਃ ਕਥਿਤਵਾਨ੍ ਯੁਸ਼਼੍ਮਾਕੰ ਸੰਨਿਧੌ ਯਸ੍ਯ ਪ੍ਰਸ੍ਤਾਵਮ੍ ਆ ਪ੍ਰਥਮਾਤ੍ ਕਰੋਮਿ ਸਏਵ ਪੁਰੁਸ਼਼ੋਹੰ|
26 ൨൬ നിങ്ങളെക്കുറിച്ച് വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനിൽനിന്ന് കേട്ടതായ ഈ കാര്യങ്ങൾ തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.
ਯੁਸ਼਼੍ਮਾਸੁ ਮਯਾ ਬਹੁਵਾਕ੍ਯੰ ਵਕ੍ੱਤਵ੍ਯੰ ਵਿਚਾਰਯਿਤਵ੍ਯਞ੍ਚ ਕਿਨ੍ਤੁ ਮਤ੍ਪ੍ਰੇਰਯਿਤਾ ਸਤ੍ਯਵਾਦੀ ਤਸ੍ਯ ਸਮੀਪੇ ਯਦਹੰ ਸ਼੍ਰੁਤਵਾਨ੍ ਤਦੇਵ ਜਗਤੇ ਕਥਯਾਮਿ|
27 ൨൭ പിതാവിനെക്കുറിച്ച് ആകുന്നു അവൻ തങ്ങളോട് പറഞ്ഞത് എന്നു അവർ ഗ്രഹിച്ചില്ല.
ਕਿਨ੍ਤੁ ਸ ਜਨਕੇ ਵਾਕ੍ਯਮਿਦੰ ਪ੍ਰੋਕ੍ੱਤਵਾਨ੍ ਇਤਿ ਤੇ ਨਾਬੁਧ੍ਯਨ੍ਤ|
28 ൨൮ ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ‘ഞാൻ ആകുന്നു’ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും നിങ്ങൾ അറിയും.
ਤਤੋ ਯੀਸ਼ੁਰਕਥਯਦ੍ ਯਦਾ ਮਨੁਸ਼਼੍ਯਪੁਤ੍ਰਮ੍ ਊਰ੍ਦ੍ੱਵ ਉੱਥਾਪਯਿਸ਼਼੍ਯਥ ਤਦਾਹੰ ਸ ਪੁਮਾਨ੍ ਕੇਵਲਃ ਸ੍ਵਯੰ ਕਿਮਪਿ ਕਰ੍ੰਮ ਨ ਕਰੋਮਿ ਕਿਨ੍ਤੁ ਤਾਤੋ ਯਥਾ ਸ਼ਿਕ੍ਸ਼਼ਯਤਿ ਤਦਨੁਸਾਰੇਣ ਵਾਕ੍ਯਮਿਦੰ ਵਦਾਮੀਤਿ ਚ ਯੂਯੰ ਜ੍ਞਾਤੁੰ ਸ਼ਕ੍ਸ਼਼੍ਯਥ|
29 ൨൯ എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവന് പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.
ਮਤ੍ਪ੍ਰੇਰਯਿਤਾ ਪਿਤਾ ਮਾਮ੍ ਏਕਾਕਿਨੰ ਨ ਤ੍ਯਜਤਿ ਸ ਮਯਾ ਸਾਰ੍ੱਧੰ ਤਿਸ਼਼੍ਠਤਿ ਯਤੋਹੰ ਤਦਭਿਮਤੰ ਕਰ੍ੰਮ ਸਦਾ ਕਰੋਮਿ|
30 ൩൦ അവൻ ഈ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അനേകർ അവനിൽ വിശ്വസിച്ചു.
ਤਦਾ ਤਸ੍ਯੈਤਾਨਿ ਵਾਕ੍ਯਾਨਿ ਸ਼੍ਰੁਤ੍ਵਾ ਬਹੁਵਸ੍ਤਾਸ੍ਮਿਨ੍ ਵ੍ਯਸ਼੍ਵਸਨ੍|
31 ൩൧ തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എന്റെ ശിഷ്യന്മാരായി
ਯੇ ਯਿਹੂਦੀਯਾ ਵ੍ਯਸ਼੍ਵਸਨ੍ ਯੀਸ਼ੁਸ੍ਤੇਭ੍ਯੋ(ਅ)ਕਥਯਤ੍
32 ൩൨ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
ਮਮ ਵਾਕ੍ਯੇ ਯਦਿ ਯੂਯਮ੍ ਆਸ੍ਥਾਂ ਕੁਰੁਥ ਤਰ੍ਹਿ ਮਮ ਸ਼ਿਸ਼਼੍ਯਾ ਭੂਤ੍ਵਾ ਸਤ੍ਯਤ੍ਵੰ ਜ੍ਞਾਸ੍ਯਥ ਤਤਃ ਸਤ੍ਯਤਯਾ ਯੁਸ਼਼੍ਮਾਕੰ ਮੋਕ੍ਸ਼਼ੋ ਭਵਿਸ਼਼੍ਯਤਿ|
33 ൩൩ അവർ അവനോട്: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ എന്നു ഉത്തരം പറഞ്ഞു.
ਤਦਾ ਤੇ ਪ੍ਰਤ੍ਯਵਾਦਿਸ਼਼ੁਃ ਵਯਮ੍ ਇਬ੍ਰਾਹੀਮੋ ਵੰਸ਼ਃ ਕਦਾਪਿ ਕਸ੍ਯਾਪਿ ਦਾਸਾ ਨ ਜਾਤਾਸ੍ਤਰ੍ਹਿ ਯੁਸ਼਼੍ਮਾਕੰ ਮੁਕ੍ੱਤਿ ਰ੍ਭਵਿਸ਼਼੍ਯਤੀਤਿ ਵਾਕ੍ਯੰ ਕਥੰ ਬ੍ਰਵੀਸ਼਼ਿ?
34 ൩൪ അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.
ਤਦਾ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵਦਦ੍ ਯੁਸ਼਼੍ਮਾਨਹੰ ਯਥਾਰ੍ਥਤਰੰ ਵਦਾਮਿ ਯਃ ਪਾਪੰ ਕਰੋਤਿ ਸ ਪਾਪਸ੍ਯ ਦਾਸਃ|
35 ൩൫ അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. (aiōn )
ਦਾਸਸ਼੍ਚ ਨਿਰਨ੍ਤਰੰ ਨਿਵੇਸ਼ਨੇ ਨ ਤਿਸ਼਼੍ਠਤਿ ਕਿਨ੍ਤੁ ਪੁਤ੍ਰੋ ਨਿਰਨ੍ਤਰੰ ਤਿਸ਼਼੍ਠਤਿ| (aiōn )
36 ൩൬ അതുകൊണ്ട് പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
ਅਤਃ ਪੁਤ੍ਰੋ ਯਦਿ ਯੁਸ਼਼੍ਮਾਨ੍ ਮੋਚਯਤਿ ਤਰ੍ਹਿ ਨਿਤਾਨ੍ਤਮੇਵ ਮੁਕ੍ੱਤਾ ਭਵਿਸ਼਼੍ਯਥ|
37 ൩൭ നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന് നിങ്ങളിൽ ഇടം ഇല്ലാത്തതുകൊണ്ട് നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.
ਯੁਯਮ੍ ਇਬ੍ਰਾਹੀਮੋ ਵੰਸ਼ ਇਤ੍ਯਹੰ ਜਾਨਾਮਿ ਕਿਨ੍ਤੁ ਮਮ ਕਥਾ ਯੁਸ਼਼੍ਮਾਕਮ੍ ਅਨ੍ਤਃਕਰਣੇਸ਼਼ੁ ਸ੍ਥਾਨੰ ਨ ਪ੍ਰਾਪ੍ਨੁਵਨ੍ਤਿ ਤਸ੍ਮਾੱਧੇਤੋ ਰ੍ਮਾਂ ਹਨ੍ਤੁਮ੍ ਈਹਧ੍ਵੇ|
38 ൩൮ പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോട് കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
ਅਹੰ ਸ੍ਵਪਿਤੁਃ ਸਮੀਪੇ ਯਦਪਸ਼੍ਯੰ ਤਦੇਵ ਕਥਯਾਮਿ ਤਥਾ ਯੂਯਮਪਿ ਸ੍ਵਪਿਤੁਃ ਸਮੀਪੇ ਯਦਪਸ਼੍ਯਤ ਤਦੇਵ ਕੁਰੁਧ੍ਵੇ|
39 ൩൯ അവർ അവനോട്: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ് എന്നു ഉത്തരം പറഞ്ഞതിന് യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.
ਤਦਾ ਤੇ ਪ੍ਰਤ੍ਯਵੋਚਨ੍ ਇਬ੍ਰਾਹੀਮ੍ ਅਸ੍ਮਾਕੰ ਪਿਤਾ ਤਤੋ ਯੀਸ਼ੁਰਕਥਯਦ੍ ਯਦਿ ਯੂਯਮ੍ ਇਬ੍ਰਾਹੀਮਃ ਸਨ੍ਤਾਨਾ ਅਭਵਿਸ਼਼੍ਯਤ ਤਰ੍ਹਿ ਇਬ੍ਰਾਹੀਮ ਆਚਾਰਣਵਦ੍ ਆਚਰਿਸ਼਼੍ਯਤ|
40 ൪൦ എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.
ਈਸ਼੍ਵਰਸ੍ਯ ਮੁਖਾਤ੍ ਸਤ੍ਯੰ ਵਾਕ੍ਯੰ ਸ਼੍ਰੁਤ੍ਵਾ ਯੁਸ਼਼੍ਮਾਨ੍ ਜ੍ਞਾਪਯਾਮਿ ਯੋਹੰ ਤੰ ਮਾਂ ਹਨ੍ਤੁੰ ਚੇਸ਼਼੍ਟਧ੍ਵੇ ਇਬ੍ਰਾਹੀਮ੍ ਏਤਾਦ੍ਰੁʼਸ਼ੰ ਕਰ੍ੰਮ ਨ ਚਕਾਰ|
41 ൪൧ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.
ਯੂਯੰ ਸ੍ਵਸ੍ਵਪਿਤੁਃ ਕਰ੍ੰਮਾਣਿ ਕੁਰੁਥ ਤਦਾ ਤੈਰੁਕ੍ੱਤੰ ਨ ਵਯੰ ਜਾਰਜਾਤਾ ਅਸ੍ਮਾਕਮ੍ ਏਕਏਵ ਪਿਤਾਸ੍ਤਿ ਸ ਏਵੇਸ਼੍ਵਰਃ
42 ൪൨ യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
ਤਤੋ ਯੀਸ਼ੁਨਾ ਕਥਿਤਮ੍ ਈਸ਼੍ਵਰੋ ਯਦਿ ਯੁਸ਼਼੍ਮਾਕੰ ਤਾਤੋਭਵਿਸ਼਼੍ਯਤ੍ ਤਰ੍ਹਿ ਯੂਯੰ ਮਯਿ ਪ੍ਰੇਮਾਕਰਿਸ਼਼੍ਯਤ ਯਤੋਹਮ੍ ਈਸ਼੍ਵਰਾੰਨਿਰ੍ਗਤ੍ਯਾਗਤੋਸ੍ਮਿ ਸ੍ਵਤੋ ਨਾਗਤੋਹੰ ਸ ਮਾਂ ਪ੍ਰਾਹਿਣੋਤ੍|
43 ൪൩ എന്റെ വാക്കുകൾ നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേൾക്കുവാൻ നിങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടത്രേ.
ਯੂਯੰ ਮਮ ਵਾਕ੍ਯਮਿਦੰ ਨ ਬੁਧ੍ਯਧ੍ਵੇ ਕੁਤਃ? ਯਤੋ ਯੂਯੰ ਮਮੋਪਦੇਸ਼ੰ ਸੋਢੁੰ ਨ ਸ਼ਕ੍ਨੁਥ|
44 ൪൪ നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്ത സ്വഭാവത്തിൽനിന്ന് എടുത്തു പറയുന്നു; എന്തുകൊണ്ടെന്നാൽ അവൻ ഭോഷ്ക് പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
ਯੂਯੰ ਸ਼ੈਤਾਨ੍ ਪਿਤੁਃ ਸਨ੍ਤਾਨਾ ਏਤਸ੍ਮਾਦ੍ ਯੁਸ਼਼੍ਮਾਕੰ ਪਿਤੁਰਭਿਲਾਸ਼਼ੰ ਪੂਰਯਥ ਸ ਆ ਪ੍ਰਥਮਾਤ੍ ਨਰਘਾਤੀ ਤਦਨ੍ਤਃ ਸਤ੍ਯਤ੍ਵਸ੍ਯ ਲੇਸ਼ੋਪਿ ਨਾਸ੍ਤਿ ਕਾਰਣਾਦਤਃ ਸ ਸਤ੍ਯਤਾਯਾਂ ਨਾਤਿਸ਼਼੍ਠਤ੍ ਸ ਯਦਾ ਮ੍ਰੁʼਸ਼਼ਾ ਕਥਯਤਿ ਤਦਾ ਨਿਜਸ੍ਵਭਾਵਾਨੁਸਾਰੇਣੈਵ ਕਥਯਤਿ ਯਤੋ ਸ ਮ੍ਰੁʼਸ਼਼ਾਭਾਸ਼਼ੀ ਮ੍ਰੁʼਸ਼਼ੋਤ੍ਪਾਦਕਸ਼੍ਚ|
45 ൪൫ ഞാനോ സത്യം സംസാരിക്കുന്നു എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
ਅਹੰ ਤਥ੍ਯਵਾਕ੍ਯੰ ਵਦਾਮਿ ਕਾਰਣਾਦਸ੍ਮਾਦ੍ ਯੂਯੰ ਮਾਂ ਨ ਪ੍ਰਤੀਥ|
46 ൪൬ നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ച് ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്?
ਮਯਿ ਪਾਪਮਸ੍ਤੀਤਿ ਪ੍ਰਮਾਣੰ ਯੁਸ਼਼੍ਮਾਕੰ ਕੋ ਦਾਤੁੰ ਸ਼ਕ੍ਨੋਤਿ? ਯਦ੍ਯਹੰ ਤਥ੍ਯਵਾਕ੍ਯੰ ਵਦਾਮਿ ਤਰ੍ਹਿ ਕੁਤੋ ਮਾਂ ਨ ਪ੍ਰਤਿਥ?
47 ൪൭ ദൈവത്തിൽനിന്നുള്ളവർ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരല്ലായ്കകൊണ്ട് അവ കേൾക്കുന്നില്ല.
ਯਃ ਕਸ਼੍ਚਨ ਈਸ਼੍ਵਰੀਯੋ ਲੋਕਃ ਸ ਈਸ਼੍ਵਰੀਯਕਥਾਯਾਂ ਮਨੋ ਨਿਧੱਤੇ ਯੂਯਮ੍ ਈਸ਼੍ਵਰੀਯਲੋਕਾ ਨ ਭਵਥ ਤੰਨਿਦਾਨਾਤ੍ ਤਤ੍ਰ ਨ ਮਨਾਂਸਿ ਨਿਧਦ੍ਵੇ|
48 ൪൮ യെഹൂദന്മാർ അവനോട്: നീ ഒരു ശമര്യൻ; നിനക്ക് ഭൂതം ഉണ്ട് എന്നു ഞങ്ങൾ പറയുന്നത് ശരിയല്ലയോ എന്നു പറഞ്ഞു.
ਤਦਾ ਯਿਹੂਦੀਯਾਃ ਪ੍ਰਤ੍ਯਵਾਦਿਸ਼਼ੁਃ ਤ੍ਵਮੇਕਃ ਸ਼ੋਮਿਰੋਣੀਯੋ ਭੂਤਗ੍ਰਸ੍ਤਸ਼੍ਚ ਵਯੰ ਕਿਮਿਦੰ ਭਦ੍ਰੰ ਨਾਵਾਦਿਸ਼਼੍ਮ?
49 ൪൯ അതിന് യേശു: എനിക്ക് ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിയ്ക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵਾਦੀਤ੍ ਨਾਹੰ ਭੂਤਗ੍ਰਸ੍ਤਃ ਕਿਨ੍ਤੁ ਨਿਜਤਾਤੰ ਸੰਮਨ੍ਯੇ ਤਸ੍ਮਾਦ੍ ਯੂਯੰ ਮਾਮ੍ ਅਪਮਨ੍ਯਧ੍ਵੇ|
50 ൫൦ ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അങ്ങനെ അന്വേഷിക്കുകയും വിധിക്കുകയും ചെയ്യുന്ന ഒരുവൻ ഉണ്ട്.
ਅਹੰ ਸ੍ਵਸੁਖ੍ਯਾਤਿੰ ਨ ਚੇਸ਼਼੍ਟੇ ਕਿਨ੍ਤੁ ਚੇਸ਼਼੍ਟਿਤਾ ਵਿਚਾਰਯਿਤਾ ਚਾਪਰ ਏਕ ਆਸ੍ਤੇ|
51 ൫൧ ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു. (aiōn )
ਅਹੰ ਯੁਸ਼਼੍ਮਭ੍ਯਮ੍ ਅਤੀਵ ਯਥਾਰ੍ਥੰ ਕਥਯਾਮਿ ਯੋ ਨਰੋ ਮਦੀਯੰ ਵਾਚੰ ਮਨ੍ਯਤੇ ਸ ਕਦਾਚਨ ਨਿਧਨੰ ਨ ਦ੍ਰਕ੍ਸ਼਼੍ਯਤਿ| (aiōn )
52 ൫൨ യെഹൂദന്മാർ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. (aiōn )
ਯਿਹੂਦੀਯਾਸ੍ਤਮਵਦਨ੍ ਤ੍ਵੰ ਭੂਤਗ੍ਰਸ੍ਤ ਇਤੀਦਾਨੀਮ੍ ਅਵੈਸ਼਼੍ਮ| ਇਬ੍ਰਾਹੀਮ੍ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਞ੍ਚ ਸਰ੍ੱਵੇ ਮ੍ਰੁʼਤਾਃ ਕਿਨ੍ਤੁ ਤ੍ਵੰ ਭਾਸ਼਼ਸੇ ਯੋ ਨਰੋ ਮਮ ਭਾਰਤੀਂ ਗ੍ਰੁʼਹ੍ਲਾਤਿ ਸ ਜਾਤੁ ਨਿਧਾਨਾਸ੍ਵਾਦੰ ਨ ਲਪ੍ਸ੍ਯਤੇ| (aiōn )
53 ൫൩ ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്
ਤਰ੍ਹਿ ਤ੍ਵੰ ਕਿਮ੍ ਅਸ੍ਮਾਕੰ ਪੂਰ੍ੱਵਪੁਰੁਸ਼਼ਾਦ੍ ਇਬ੍ਰਾਹੀਮੋਪਿ ਮਹਾਨ੍? ਯਸ੍ਮਾਤ੍ ਸੋਪਿ ਮ੍ਰੁʼਤਃ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨੋਪਿ ਮ੍ਰੁʼਤਾਃ ਤ੍ਵੰ ਸ੍ਵੰ ਕੰ ਪੁਮਾਂਸੰ ਮਨੁਸ਼਼ੇ?
54 ൫൪ യേശു: ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നത് എന്റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵੋਚਦ੍ ਯਦ੍ਯਹੰ ਸ੍ਵੰ ਸ੍ਵਯੰ ਸੰਮਨ੍ਯੇ ਤਰ੍ਹਿ ਮਮ ਤਤ੍ ਸੰਮਨਨੰ ਕਿਮਪਿ ਨ ਕਿਨ੍ਤੁ ਮਮ ਤਾਤੋ ਯੰ ਯੂਯੰ ਸ੍ਵੀਯਮ੍ ਈਸ਼੍ਵਰੰ ਭਾਸ਼਼ਧ੍ਵੇ ਸਏਵ ਮਾਂ ਸੰਮਨੁਤੇ|
55 ൫൫ നിങ്ങൾ അവനെ അറിയുന്നില്ല എങ്കിലും ഞാൻ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.
ਯੂਯੰ ਤੰ ਨਾਵਗੱਛਥ ਕਿਨ੍ਤ੍ਵਹੰ ਤਮਵਗੱਛਾਮਿ ਤੰ ਨਾਵਗੱਛਾਮੀਤਿ ਵਾਕ੍ਯੰ ਯਦਿ ਵਦਾਮਿ ਤਰ੍ਹਿ ਯੂਯਮਿਵ ਮ੍ਰੁʼਸ਼਼ਾਭਾਸ਼਼ੀ ਭਵਾਮਿ ਕਿਨ੍ਤ੍ਵਹੰ ਤਮਵਗੱਛਾਮਿ ਤਦਾਕ੍ਸ਼਼ਾਮਪਿ ਗ੍ਰੁʼਹ੍ਲਾਮਿ|
56 ൫൬ നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ട് സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ਯੁਸ਼਼੍ਮਾਕੰ ਪੂਰ੍ੱਵਪੁਰੁਸ਼਼ ਇਬ੍ਰਾਹੀਮ੍ ਮਮ ਸਮਯੰ ਦ੍ਰਸ਼਼੍ਟੁਮ੍ ਅਤੀਵਾਵਾਞ੍ਛਤ੍ ਤੰਨਿਰੀਕ੍ਸ਼਼੍ਯਾਨਨ੍ਦੱਚ|
57 ൫൭ യെഹൂദന്മാർ അവനോട്: നിനക്ക് അമ്പത് വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.
ਤਦਾ ਯਿਹੂਦੀਯਾ ਅਪ੍ਰੁʼੱਛਨ੍ ਤਵ ਵਯਃ ਪਞ੍ਚਾਸ਼ਦ੍ਵਤ੍ਸਰਾ ਨ ਤ੍ਵੰ ਕਿਮ੍ ਇਬ੍ਰਾਹੀਮਮ੍ ਅਦ੍ਰਾਕ੍ਸ਼਼ੀਃ?
58 ൫൮ യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന് മുമ്പ് ഞാൻ ഉണ്ട് എന്നു പറഞ്ഞു.
ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵਾਦੀਦ੍ ਯੁਸ਼਼੍ਮਾਨਹੰ ਯਥਾਰ੍ਥਤਰੰ ਵਦਾਮਿ ਇਬ੍ਰਾਹੀਮੋ ਜਨ੍ਮਨਃ ਪੂਰ੍ੱਵਕਾਲਮਾਰਭ੍ਯਾਹੰ ਵਿਦ੍ਯੇ|
59 ൫൯ അപ്പോൾ അവർ അവനെ എറിയുവാൻ കല്ല് എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടുപോയി.
ਤਦਾ ਤੇ ਪਾਸ਼਼ਾਣਾਨ੍ ਉੱਤੋਲ੍ਯ ਤਮਾਹਨ੍ਤੁਮ੍ ਉਦਯੱਛਨ੍ ਕਿਨ੍ਤੁ ਯੀਸ਼ੁ ਰ੍ਗੁਪ੍ਤੋ ਮਨ੍ਤਿਰਾਦ੍ ਬਹਿਰ੍ਗਤ੍ਯ ਤੇਸ਼਼ਾਂ ਮਧ੍ਯੇਨ ਪ੍ਰਸ੍ਥਿਤਵਾਨ੍|