< യോഹന്നാൻ 8 >

1 യേശു ഒലിവുമലയിലേക്ക് പോയി.
但耶稣开始去往橄榄山。
2 അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്ന്; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചു.
黎明时分,他返回圣殿,坐下来教导身边围坐的众人。
3 അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു അവരുടെ നടുവിൽ നിർത്തി അവനോട്:
宗教老师和法利赛人带来一个妇人,她在通奸之时被抓住,叫她站在众人面前。
4 ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
他们就对耶稣说:“老师,这妇人在通奸的时候被抓住。
5 ഇങ്ങനെയുള്ളവരെ കല്ലെറിയണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചു.
摩西在律法上的裁决是:我们应该用石头将这样的妇人打死,你觉得呢?”
6 ഇതു അവനെ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിച്ച് ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.
他们这样说,其实是想找到耶稣言语中的把柄来控告他。但耶稣却弯下身,用手指在地上写字。
7 അവർ അവനോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവൻ നിവർന്നു: ‘നിങ്ങളിൽ പാപമില്ലാത്തവൻ ആകട്ടെ ആദ്യം അവളെ ഒരു കല്ല് എറിയുന്നവൻ’ എന്നു അവരോട് പറഞ്ഞു.
他们不停地要求耶稣给出回答。耶稣直起身对他们说:“你们中谁没有罪,谁就可以先拿起石头打她。”
8 വീണ്ടും അവൻ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.
然后他又弯下身在地上写字。
9 അവർ ഇതു കേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും ശേഷിച്ചു.
听到这番话,控诉者中从最年长的那个人开始一个接一个地离开了,,最后人群中只留下耶稣和站在原地的那位妇人。
10 ൧൦ യേശു നിവർന്നു അവളോട്: സ്ത്രീയേ, നിന്നെ കുറ്റം ചുമത്തിയവർ എവിടെ? നിനക്ക് ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്:
耶稣站直身问她:“他们哪儿去了?没有人留下来定你的罪吗?”
11 ൧൧ ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി മേൽ പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു.
她说:“先生,没有人。” 耶稣说:“我也不会定你的罪。走吧,不要再犯罪了。”
12 ൧൨ യേശു പിന്നെയും അവരോട് സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.
耶稣又对众人说:“我就是这世界的光,如果你跟随我,就不会走进黑暗,因为你将拥有赐予你生命的光。”
13 ൧൩ പരീശന്മാർ അവനോട്: നീ നിന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.
法利赛人反驳:“你不能为自己作证!你所说的无法证明任何事!”
14 ൧൪ യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല.
耶稣告诉他们:“即使我为自己作证,我的证言仍是真实。因为我知道我从哪里来,要到哪里去,但你们却不知道我从哪里来,要到哪里去。
15 ൧൫ നിങ്ങൾ മാനുഷിക നിയമങ്ങൾക്കനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.
你们以人类最常见的方式做出判断,但我不会做出评判。
16 ൧൬ ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.
即使我要做出评判,我的判断也是正确的,因为并非一个人在做这件事情,派我前来的天父与我同在。
17 ൧൭ രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.
你们的律法上也写着:‘两个人的见证才有效。’
18 ൧൮ ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു.
我为自己作证,派我前来的天父也为我作证。”
19 ൧൯ അവർ അവനോട്: നിന്റെ പിതാവ് എവിടെ എന്നു ചോദിച്ചതിന് യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞ് എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
他们问耶稣:“你的父在哪里?”耶稣回答:“你们不认识我或我的天父,如果你们认识我,就会认识我父。”
20 ൨൦ അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തിനരികെവെച്ച് ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവനെ പിടിച്ചില്ല.
耶稣是在圣殿银库附近教导众人时,做出了这番解释。但没有人逮捕他,因为他的时候尚未到来。
21 ൨൧ അവൻ പിന്നെയും അവരോട്: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.
耶稣又对他们说:“我要走了,你们将会寻找我,但你们会因自己的罪而死去,我要去的地方,你们无法抵达。”
22 ൨൨ ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു അവൻ പറഞ്ഞത്; അവൻ തന്നെത്താൻ കൊല്ലുമെന്നാണോ? എന്നു യെഹൂദന്മാർ പറഞ്ഞു.
犹太人思索着,然后大声说:“他要自杀吗?他说‘我要去的地方,你们无法抵达。’是这个意思吗?”
23 ൨൩ അവൻ അവരോട്: നിങ്ങൾ താഴെനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.
耶稣告诉他们:“你们来自人间,我来自天上。你们属于这个世界,我却不属于这世界。
24 ൨൪ ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ‘ഞാൻ ആകുന്നു’ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.
所以我对你们说,你们会因自己的罪而死去。因为如果你们不相信我即‘我是’,你们就会因自己的罪而死去。”
25 ൨൫ അവർ അവനോട്: നീ ആർ ആകുന്നു എന്നു ചോദിച്ചതിന് യേശു: ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നത് തന്നേ.
他们又问:“那你到底是谁?” 耶稣回答:“我从一开始就告诉你们的了。
26 ൨൬ നിങ്ങളെക്കുറിച്ച് വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനിൽനിന്ന് കേട്ടതായ ഈ കാര്യങ്ങൾ തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.
关于你们,我有很多可以说的,我可以对你们大加谴责,但派我来此的天父讲述的却是真相,我在这个世界对你们所说的,就是从他那里听来的。”
27 ൨൭ പിതാവിനെക്കുറിച്ച് ആകുന്നു അവൻ തങ്ങളോട് പറഞ്ഞത് എന്നു അവർ ഗ്രഹിച്ചില്ല.
他们不明白耶稣所说的就是天父。于是耶稣解释说:
28 ൨൮ ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ‘ഞാൻ ആകുന്നു’ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും നിങ്ങൾ അറിയും.
“如果你们看到人子被高举,必定知道我即‘我是’,知道我的所作所为并非源于自己,我的言语都是遵循天父的教导。
29 ൨൯ എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവന് പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.
那派我来此之人与我同在,他未弃我,因为我的所行皆令其喜悦。”
30 ൩൦ അവൻ ഈ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അനേകർ അവനിൽ വിശ്വസിച്ചു.
很多人在听到耶稣的这番话后,便相信了他。
31 ൩൧ തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എന്റെ ശിഷ്യന്മാരായി
于是耶稣对信他的犹太人说:“你们若遵循我的道,就真正是我的门徒。
32 ൩൨ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
你们将知晓真理,真理会让你们自由。”
33 ൩൩ അവർ അവനോട്: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ എന്നു ഉത്തരം പറഞ്ഞു.
众人问到:“我们是亚伯拉罕的后裔,从未被奴役过,你说我们会自由,又是何意呢?”
34 ൩൪ അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.
耶稣答道:“说实话,每个罪人都是罪的奴隶。
35 ൩൫ അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. (aiōn g165)
奴隶在家庭中无法拥有永远的地位,只有儿子才是家庭中永远的成员。 (aiōn g165)
36 ൩൬ അതുകൊണ്ട് പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
当上帝之子让你自由,你就真正获得自由。
37 ൩൭ നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന് നിങ്ങളിൽ ഇടം ഇല്ലാത്തതുകൊണ്ട് നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.
我知道你们是亚伯拉罕的后裔,但你们不愿接收我的道,所以想杀我。
38 ൩൮ പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോട് കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
我所说的一切皆为我父显示给我的,但你们只是遵循你们的父亲行事。”
39 ൩൯ അവർ അവനോട്: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ് എന്നു ഉത്തരം പറഞ്ഞതിന് യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.
他们说:“亚伯拉罕就是我们的父亲。” 耶稣说:“你们若真是亚伯拉罕的子孙,就必做亚伯拉罕所行之事。
40 ൪൦ എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.
但现在,只因我讲述了从上帝那里听见的真理,你们便想杀我,亚伯拉罕绝不会这么做。
41 ൪൧ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.
你们只是遵循你们的父亲。” 他们回答:“我们不是非法子孙,上帝是我们唯一的父亲。”
42 ൪൨ യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
耶稣说:“如果上帝真是你们的父亲,你们就该爱我,因我来自上帝,现在我就在这里。这不是我的决定,而是派我前来之人的决定。
43 ൪൩ എന്റെ വാക്കുകൾ നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്റെ വചനം കേൾക്കുവാൻ നിങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടത്രേ.
为什么你们无法理解我的话?因为你们不肯听我所传递的讯息!
44 ൪൪ നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്ത സ്വഭാവത്തിൽനിന്ന് എടുത്തു പറയുന്നു; എന്തുകൊണ്ടെന്നാൽ അവൻ ഭോഷ്ക് പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
你们的父是魔鬼,你们也喜欢遵循其魔鬼的欲望行事。他从一开始就是杀人犯,不讲真理,因他心里没有真理。当他说谎时便显露了他的本性,因为他就是一个说谎者,是谎言之父。
45 ൪൫ ഞാനോ സത്യം സംസാരിക്കുന്നു എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
我说的都是真理,你们却因此而不相信我!
46 ൪൬ നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ച് ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്?
你们中有谁能指证我有罪?我既然讲真理,你们为什么不信我?
47 ൪൭ ദൈവത്തിൽനിന്നുള്ളവർ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരല്ലായ്കകൊണ്ട് അവ കേൾക്കുന്നില്ല.
归属于上帝之人就会聆听上帝之语。你们不听,因为你们并不归属于上帝。”
48 ൪൮ യെഹൂദന്മാർ അവനോട്: നീ ഒരു ശമര്യൻ; നിനക്ക് ഭൂതം ഉണ്ട് എന്നു ഞങ്ങൾ പറയുന്നത് ശരിയല്ലയോ എന്നു പറഞ്ഞു.
犹太人对耶稣说:“我们说你是魔鬼附体的撒玛利亚人,难道不对吗?”
49 ൪൯ അതിന് യേശു: എനിക്ക് ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിയ്ക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
耶稣回答:“我不是魔鬼附体。我尊敬我父,你们却侮辱我。
50 ൫൦ ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അങ്ങനെ അന്വേഷിക്കുകയും വിധിക്കുകയും ചെയ്യുന്ന ഒരുവൻ ഉണ്ട്.
我来此并非追求自己的荣耀,但确有一人为我寻求荣耀,来此对人做出审判。
51 ൫൧ ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു. (aiōn g165)
告诉你们实话,遵守我的教导将永远不会死去。” (aiōn g165)
52 ൫൨ യെഹൂദന്മാർ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. (aiōn g165)
犹太人对他说:“现在我们知道你的确是魔鬼附身。亚伯拉罕死了,先知们也死了,你居然还说‘遵守我的教导将永远不会死去’, (aiōn g165)
53 ൫൩ ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്
难道你比我们的祖先亚伯拉罕还伟大吗?他死了,先知们也死了,你把自己当做什么人呢?”
54 ൫൪ യേശു: ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നത് എന്റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
耶稣回答:“如果我只获得自己的荣耀,那荣耀就不值一提;让我荣耀之人是上帝,正如你们所说的‘他就是上帝’。
55 ൫൫ നിങ്ങൾ അവനെ അറിയുന്നില്ല എങ്കിലും ഞാൻ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.
你们不认识他,我却认识。如果我说不认识他,就会像你们一样说谎。但我的确认识他,也遵守他的道。
56 ൫൬ നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ട് സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
你们的祖先亚伯拉罕,因为期待我降临的日子而充满喜悦。当看到指示便感到如此幸福。”
57 ൫൭ യെഹൂദന്മാർ അവനോട്: നിനക്ക് അമ്പത് വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.
犹太人回答:“你还不到五十岁,怎会见过亚伯拉罕呢?”
58 ൫൮ യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന് മുമ്പ് ഞാൻ ഉണ്ട് എന്നു പറഞ്ഞു.
耶稣说:“告诉你们实话,亚伯拉罕出生以前,我就已存在。”
59 ൫൯ അപ്പോൾ അവർ അവനെ എറിയുവാൻ കല്ല് എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടുപോയി.
于是他们捡起石头要去砸他。耶稣躲开他们,离开了圣殿。

< യോഹന്നാൻ 8 >