< യോഹന്നാൻ 5 >
1 ൧ അതിനുശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ആയതുകൊണ്ട് യേശു യെരൂശലേമിലേക്കു പോയി.
Khawnghi iqyt awm a dii hlanawh, Judakhqi poei bul aham Jesu taw Jerusalem na cet hy.
2 ൨ യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ച് മണ്ഡപം ഉണ്ട്.
Jerusalem khaw awhkaw Tuu chawmkeng a venawh tuili pynoet awm hy, Aqamaic awi na Bethesdatina khy uhy, ce tuili ce tung pumha ing chung unawh tih uhy.
3 ൩ അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ട് കിടന്നിരുന്നു.
Cawh ak tlo ak naa thlang khawzah zaih uhy, mikhyp, khawkhem, khawk zuikhqi ce awm uhy, cekkhqi ing tui ak phyl ce qeh uhy.
4 ൪ അതത് സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏത് വ്യാധിപിടിച്ചവനായിരുന്നാലും അവന് സൌഖ്യംവരും.
A tym tym awh Bawipa ak khan ceityih ce nu law hoeih hoeih nawh tui ce phyl sak hy. A u awm lamma cyk na tui a phyl huili awh ak cawn taw ikawmyih a tlawhnaak awm qoei hy.
5 ൫ എന്നാൽ മുപ്പത്തെട്ടു വർഷമായി രോഗംപിടിച്ച് കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
Amah cawh kum thumkip kumkhqet ak zaih hawh thlaktlo pynoet awm hy.
6 ൬ അവൻ കിടക്കുന്നത് യേശു കണ്ട്, ഇങ്ങനെ അവൻ അവിടെ വളരെ കാലമായിരിക്കുന്നു എന്നറിഞ്ഞ്: നിനക്ക് സൌഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോട് ചോദിച്ചു.
Jesu ing cawhkaw thlaktlo kum khawqyt cawh awm hawh hy tice a sim dawngawh, doet hy, “Roei nak ngaih aw?” tina hy.
7 ൭ രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്ക് മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
Cawhkaw thlaktlo ing, “Bawipa, tui a phyl awh tui na anik khawng hly thlang am awm hy. Tho lawt hlai nyng, nik khai boeih uhy,” tina hy.
8 ൮ യേശു അവനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.
Jesu ing a venawh, “Tho nawh na hiphaih ce lo nawh cet hlah!” tina hy.
9 ൯ ഉടനെ ആ മനുഷ്യൻ സൌഖ്യമായി തന്റെ കിടക്ക എടുത്തു നടന്നു.
Cawh cawhkaw thlang ce qoei pahoei hy; a hiphaih ce lo nawh cet hy. Ce nyn taw Sabbath nyn na awm hy.
10 ൧൦ എന്നാൽ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൌഖ്യം പ്രാപിച്ചവനോട്: ഇന്ന് ശബ്ബത്ത് ആകുന്നു; കിടക്ക ചുമക്കുവാൻ നിനക്ക് അനുവാദമില്ല എന്നു പറഞ്ഞു.
Cedawngawh Judakhqi ing cawhkaw ak qoei thlang a venawh, “Tuhngawi ve Sabbath nyn ni; anaa awi ing hiphaih doeng aham kham hy,” tina uhy.
11 ൧൧ അവൻ അവരോട്: എന്നെ സൌഖ്യമാക്കിയവൻ കിടക്ക എടുത്ത നടക്ക എന്നു എന്നോട് പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
Cehlai anih ing, “Kai anik qoei sak thlang ing, ‘Na hiphaih ce lo nawh cet hlah,’ ni tina hy,” tinak khqi hy.
12 ൧൨ അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോട് പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.
Na hiphaih doeng nawh ceh aham anik kqawn peekkung ce a u nu?” tinawh doet uhy.
13 ൧൩ എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്ന് സൌഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
Cawh ak awm thlang kqeng khuina a lut taak valh hawh a dawngawh, cawhkaw ak qoei thlang ing a u hy voei nu tice am sim hy.
14 ൧൪ അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ച് കണ്ട് അവനോട്: നോക്കു, നിനക്ക് സൌഖ്യമായല്ലോ; അധികം തിന്മയായത് ഭവിക്കാതിരിക്കുവാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു.
A huna Jesu ing anih ce bawkim khuiawh hu nawh a venawh, “Toek lah, na sa dip hawh hy. Thawlhnaak koeh sai voel, cemyih am awhtaw nak khanawh ik-oeih amak leek khqoet pha law kaw,” tina hy.
15 ൧൫ ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയത് യേശു ആണെന്ന് യെഹൂദന്മാരോട് അറിയിച്ചു.
Ce ak thlang ce cet nawh anih ak qoei sakkung taw Jesu ni, tice Judakhqi venawh kqawn pehy.
16 ൧൬ യേശു ശബ്ബത്തിൽ അത് ചെയ്തതുകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.
Ceamyihna Sabbath nyn awh Jesu ing vemyih ik-oeihkhqi a sai dawngawh, Judakhqi ing the a kha na uhy.
17 ൧൭ യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
Jesu ing a mingmih a venawh, “Ka pa ing a poepa na tuhngawi dy awh bibi hy, cedawngawh kai ingawm bibi nyng,” tinak khqi hy.
18 ൧൮ അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
Sabbath nyn ama zeih doeng am nawh, Khawsa awm Ka pa tinawh khy hy, Khawsa ingkaw amah ce ang myihna a taak ak caming, Judakhqi ing anih ce him aham cai khqoet uhy.
19 ൧൯ ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രന് സ്വയമായി ഒന്നും ചെയ്‌വാൻ കഴിയുകയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അപ്രകാരം തന്നേ ചെയ്യുന്നു.
Jesu ing cekkhqi ce vemyihna awi hlat hy: “Awitak ka nik kqawn peek khqi. Capa ing amah poek awh ikaw awm am sai thai hy, a Pa ing a sai boeih boeih ce Capa ingawm sai lawt hy.
20 ൨൦ പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയിൽ വലിയ പ്രവൃത്തികളും അവന് കാണിച്ചുകൊടുക്കും.
Pa ing Capa a lungnaak dawngawh a ik-oeih sai boeih boeih ce huh hy. Oeih, nangmih naming ngaih a kyinaak aham ve anglakawh ik-oeih ak bau khqoet ce nim huh khqi hyn bai kaw.
21 ൨൧ പിതാവ് മരിച്ചവരെ ഉയിർത്തെഴുന്നേല്പിച്ച് അവർക്ക് ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നൽകുന്നു.
Pa ing thlakthikhqi thawh nawh hqingnaak a peek amyihna, Capa ingawm amah ing a ngaih thlangkhqi venawh hqingnaak ce pehy.
22 ൨൨ എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന് പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന് കൊടുത്തിരിക്കുന്നു.
Cekcoengawh, Pa ing u awm awi am deng hy, cehlai awi deng thainaak ce Capa a venawh pe boeih hy,
23 ൨൩ പുത്രനെ ബഹുമാനിയ്ക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
Pa ce amik kqihchah a myihna Capa ce thlang boeih ing ak kqihchahnaak thai aham cemyihna pehy. U awm Capa ce amak kqihchahnaak taw, Capa ak tyikung Pa awm anih ing ap kqihchah hy.
24 ൨൪ ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു. (aiōnios )
Awitak ka nik kqawn peek khqi, u awm kak awi ce za nawh ak tyikung ce ak cangnaak thlang taw kumqui hqingnaak ce ta hawh hy, anih ce thawlh sak na am awm voel kaw: thihnaak awhkawng hqingnaak ak khuiawh lut hawh hy. (aiōnios )
25 ൨൫ ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
Awitak ka nik kqawn peek khqi, thlakthikhqi ing Thlanghqing Capa ak awi aming zaaknaak tym ce law kaw, tuh awm law hawh hy, ak zakhqi boeih ce hqing kawm uh.
26 ൨൬ പിതാവിന് തന്നിൽതന്നേ ജീവനുള്ളതുപോലെ, പുത്രനും തന്നിൽതന്നേ ജീവനുണ്ടാകുവാൻ തക്കവണ്ണം അവൻ അങ്ങനെ നല്കിയിരിക്കുന്നു.
Pa ing amah awh hqingnaak a taak amyihna, Capa ingawm amah awh hqingnaak a taaknaak lawt aham pe hawh hy.
27 ൨൭ അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ പിതാവ് അവന് അധികാരവും നല്കിയിരിക്കുന്നു.
Anih ce Thlanghqing Capa na a awm dawngawh awideng thainaak ce pehy.
28 ൨൮ ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു,
Ve ak camawh naming ngaih koeh kyi sak uh, phyi ak khuiawh ak awmkhqi boeih ing anih ak awi aming zaaknaak tym ce law kaw,
29 ൨൯ നന്മ ചെയ്തിട്ടുള്ളവർ ജീവന്റെ ഉയിർപ്പിനായും തിന്മ ചെയ്തിട്ടുള്ളവർ ശിക്ഷാവിധിയ്ക്കുള്ള ഉയിർപ്പിനായും പുറത്തുവരും.
them leek ak saikhqi taw hqingnaak pang aham tho kawm usaw, them che ak saikhqi awm awidengnaak pang aham tho lawt kawm uh.
30 ൩൦ എനിക്ക് സ്വന്തമായി ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു.
Kamah ak caming ikaw awm am sai thai nyng; kang zaak amyihna awi deng nyng, kamah ak kawngaih ce am sui nyng saw, kai anik tyikung Pa ak kawngaih ce ka sui dawngawh, kak awidengnaak awm dyng hy.
31 ൩൧ ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.
Kamah akawng ve kamah ha ing dyihthing na kang dyih pyi mantaw, dyihthing na kang dyihpyinaak ve am thym kaw.
32 ൩൨ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.
Cehlai kai dyihthing na anik dyih pyikung thlang pynoet awm hy, anih ing kai a ning dyihpyinaak ce thym hy.
33 ൩൩ നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ച്; അവൻ സത്യത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു.
Nangmih ing Johan a venna thlang tyi u tiksaw anih ing awitak dyihthing ce dyihpyi hy.
34 ൩൪ ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല, എങ്കിലും നിങ്ങൾ രക്ഷിയ്ക്കപ്പെടുവാനത്രേ ഞാൻ ഇതു പറയുന്നത്.
Thlanghqing a simpyinaak ce am do nyng; thaawngnaak nami huh thainaak ahamni kak kqawn hy.
35 ൩൫ യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു.
Johan taw vangnaak ak pekung mai-im na awm hy, nangmih ing anih a vangnaak khuiawh zeel aham kawlhkalh awhtaw tyk uhyk ti.
36 ൩൬ എനിക്കോ അവന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിക്കുവാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ച് സാക്ഷീകരിക്കുന്നു.
Kai a simpyinaak ve Johan a simpyinaak anglakawh bau khqoet hy. Kai ing kak coeng aham Pa ing ka venawh ani peek bibi, tuhkaw ka bibi ing, Pa ing kai ni tyi hy, tice dyih pyi hy.
37 ൩൭ എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടുമില്ല, അവന്റെ രൂപം കണ്ടിട്ടുമില്ല;
Kai anik tyikung Pa ing kai awh ce simpyinaak tahy. Nanngmih ing anih ak awi ce am za khawi uhyk ti, a myi awm am hu khawi uhyk ti,
38 ൩൮ അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നില്ല.
anih ing a tyih ak thlang ce nangmih ing am namik cangnaak dawngawh, ak awi ce nangmih ak khuiawh awm am awm hy.
39 ൩൯ നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു. (aiōnios )
Cabu Ciim ak caming kumqui hqingnaak ak ta thlang na namik poek dawngawh, Cakciim taw ak leek cana toek uhyk ti. Vawhkaw Cakciim ing kai ve ning dyihpyi hlai ti maw, (aiōnios )
40 ൪൦ എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല.
kumqui hqingnaak huh aham ka venawh law aham taw am ngaih lak law bai uhyk ti.
41 ൪൧ ഞാൻ മനുഷ്യരിൽനിന്ന് ബഹുമാനം സ്വീകരിക്കുന്നില്ല.
Thlanghqing am kyihcahnaak awi ce am do nyng,
42 ൪൨ എന്നാൽ നിങ്ങളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
cehlai nangmih ce ni sim khqi nyng. Nangmih ing Khawsa a lungnaak namik kawlung khuiawh am ta uhyk ti, tice sim nyng.
43 ൪൩ ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
Kapa ang ming ing kai taw law nyng, cehlai nangmih ing amni do uhyk ti; thlakchang a u awm amah ang ming ing a law mantaw, do hlai voei uk ti.
44 ൪൪ തമ്മിൽതമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?
Khawsa a ven doeng awhkawng ak law kyihcahnaak ce huh aham a sui kaana, pynoet ingkaw pynoet am kyihcahnaak ak suikhqi ing ikawmyihna namik cangnaak pai kaw?
45 ൪൫ ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
Cehlai kai ing Pa a haiawh thawlh nik puk kaw, tinawh koeh poek uh. Nangmih thawlh anik pukkhqikung taw nangmih ing naming ngaih-u Mosi ce ni.
46 ൪൬ നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.
Mosi ce namik cangnaak mantaw, anih ing kai akawng ce ana qee dawngawh, kai awm nik cangna hlai voei uk ti.
47 ൪൭ അവന്റെ എഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?
Cehlai anih a qee ce am namik cangnaak hawh awhtaw, ikawmyihna nu ak awi ve namik cangnaak pai kaw?” tinak khqi hy.