< യോഹന്നാൻ 21 >
1 ൧ അതിന്‍റെശേഷം യേശു പിന്നെയും തിബര്യാസ് കടല്ക്കരയിൽവച്ച് ശിഷ്യന്മാർക്ക് പ്രത്യക്ഷനായി; പ്രത്യക്ഷനായത് ഈ വിധം ആയിരുന്നു:
μετα ταυτα εφανερωσεν εαυτον παλιν ο ιησουσ τοισ μαθηταισ επι τησ θαλασσησ τησ τιβεριαδοσ εφανερωσεν δε ουτωσ
2 ൨ ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും യേശുവിന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
ησαν ομου σιμων πετροσ και θωμασ ο λεγομενοσ διδυμοσ και ναθαναηλ ο απο κανα τησ γαλιλαιασ και οι του ζεβεδαιου και αλλοι εκ των μαθητων αυτου δυο
3 ൩ ശിമോൻ പത്രൊസ് അവരോട്: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടക് കയറി പോയി; എന്നാൽ ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.
λεγει αυτοισ σιμων πετροσ υπαγω αλιευειν λεγουσιν αυτω ερχομεθα και ημεισ συν σοι εξηλθον και ενεβησαν εισ το πλοιον ευθυσ και εν εκεινη τη νυκτι επιασαν ουδεν
4 ൪ പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.
πρωιασ δε ηδη γενομενησ εστη ο ιησουσ εισ τον αιγιαλον ου μεντοι ηδεισαν οι μαθηται οτι ιησουσ εστιν
5 ൫ യേശു അവരോട്: കുഞ്ഞുങ്ങളെ, നിങ്ങൾക്ക് കഴിക്കുവാൻ വല്ലതും ഉണ്ടോഎന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു.
λεγει ουν αυτοισ ο ιησουσ παιδια μη τι προσφαγιον εχετε απεκριθησαν αυτω ου
6 ൬ പടകിന്റെ വലത്തുഭാഗത്ത് വല വീശുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടുംഎന്നു അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിക്കുവാൻ കഴിഞ്ഞില്ല.
ο δε ειπεν αυτοισ βαλετε εισ τα δεξια μερη του πλοιου το δικτυον και ευρησετε εβαλον ουν και ουκετι αυτο ελκυσαι ισχυσαν απο του πληθουσ των ιχθυων
7 ൭ യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: അത് കർത്താവ് ആകുന്നു എന്നു പറഞ്ഞു; കർത്താവ് ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടപ്പോൾ, താൻ അല്പം വസ്ത്രം മാത്രം ധരിച്ചിരുന്നതുകൊണ്ട്; തന്റെ പുറംവസ്ത്രമെടുത്ത് അരയിൽ ചുറ്റി കടലിൽ ചാടി.
λεγει ουν ο μαθητησ εκεινοσ ον ηγαπα ο ιησουσ τω πετρω ο κυριοσ εστιν σιμων ουν πετροσ ακουσασ οτι ο κυριοσ εστιν τον επενδυτην διεζωσατο ην γαρ γυμνοσ και εβαλεν εαυτον εισ την θαλασσαν
8 ൮ മറ്റുള്ള ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറ് മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് പടകിൽ വന്നു.
οι δε αλλοι μαθηται τω πλοιαριω ηλθον ου γαρ ησαν μακραν απο τησ γησ αλλ ωσ απο πηχων διακοσιων συροντεσ το δικτυον των ιχθυων
9 ൯ കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ട്.
ωσ ουν απεβησαν εισ την γην βλεπουσιν ανθρακιαν κειμενην και οψαριον επικειμενον και αρτον
10 ൧൦ യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലത് കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
λεγει αυτοισ ο ιησουσ ενεγκατε απο των οψαριων ων επιασατε νυν
11 ൧൧ ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തി മൂന്ന് വലിയ മീൻ നിറഞ്ഞ വല കരയ്ക്ക് വലിച്ചുകയറ്റി; അത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
ανεβη σιμων πετροσ και ειλκυσεν το δικτυον επι τησ γησ μεστον ιχθυων μεγαλων εκατον πεντηκοντα τριων και τοσουτων οντων ουκ εσχισθη το δικτυον
12 ൧൨ യേശു അവരോട്: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; ഇതു കർത്താവാകുന്നു എന്നു അറിഞ്ഞിരുന്നതുകൊണ്ട് ശിഷ്യന്മാരിൽ ഒരുവനും: നീ ആർ എന്നു അവനോട് ചോദിപ്പാൻ തുനിഞ്ഞില്ല.
λεγει αυτοισ ο ιησουσ δευτε αριστησατε ουδεισ δε ετολμα των μαθητων εξετασαι αυτον συ τισ ει ειδοτεσ οτι ο κυριοσ εστιν
13 ൧൩ യേശു വന്നു അപ്പം എടുത്തു അവർക്ക് കൊടുത്തു; മീനും അങ്ങനെ തന്നെ.
ερχεται ουν ο ιησουσ και λαμβανει τον αρτον και διδωσιν αυτοισ και το οψαριον ομοιωσ
14 ൧൪ യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇതു മൂന്നാമത്തെ പ്രാവശ്യമായിരുന്നു തന്നത്താൻ ശിഷ്യന്മാർക്ക് പ്രത്യക്ഷനായത്.
τουτο ηδη τριτον εφανερωθη ο ιησουσ τοισ μαθηταισ αυτου εγερθεισ εκ νεκρων
15 ൧൫ അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്കഎന്നു അവൻ അവനോട് പറഞ്ഞു.
οτε ουν ηριστησαν λεγει τω σιμωνι πετρω ο ιησουσ σιμων ιωνα αγαπασ με πλειον τουτων λεγει αυτω ναι κυριε συ οιδασ οτι φιλω σε λεγει αυτω βοσκε τα αρνια μου
16 ൧൬ രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിയ്ക്ക എന്നു അവൻ അവനോട് പറഞ്ഞു.
λεγει αυτω παλιν δευτερον σιμων ιωνα αγαπασ με λεγει αυτω ναι κυριε συ οιδασ οτι φιλω σε λεγει αυτω ποιμαινε τα προβατα μου
17 ൧൭ മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോഎന്നു ചോദിച്ചു. എന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നും നീ അറിയുന്നു എന്നു അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക.
λεγει αυτω το τριτον σιμων ιωνα φιλεισ με ελυπηθη ο πετροσ οτι ειπεν αυτω το τριτον φιλεισ με και ειπεν αυτω κυριε συ παντα οιδασ συ γινωσκεισ οτι φιλω σε λεγει αυτω ο ιησουσ βοσκε τα προβατα μου
18 ൧൮ ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അരകെട്ടി നിനക്ക് ഇഷ്ടമുള്ളേടത്ത് നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അരകെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു പറഞ്ഞു.
αμην αμην λεγω σοι οτε ησ νεωτεροσ εζωννυεσ σεαυτον και περιεπατεισ οπου ηθελεσ οταν δε γηρασησ εκτενεισ τασ χειρασ σου και αλλοσ σε ζωσει και οισει οπου ου θελεισ
19 ൧൯ യേശു ഇതു പറഞ്ഞത്, ഏത് വിധത്തിലുള്ള മരണത്താൽ പത്രൊസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. ഇതു പറഞ്ഞതിനുശേഷം: “എന്നെ അനുഗമിക്ക” എന്നു അവനോട് പറഞ്ഞു.
τουτο δε ειπεν σημαινων ποιω θανατω δοξασει τον θεον και τουτο ειπων λεγει αυτω ακολουθει μοι
20 ൨൦ പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ അവരെ പിൻചെല്ലുന്നത് കണ്ട്; അത്താഴത്തിൽ അവന്റെ നെഞ്ചോട് ചാഞ്ഞുകൊണ്ട്: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചത് ഇവൻ തന്നേ.
επιστραφεισ δε ο πετροσ βλεπει τον μαθητην ον ηγαπα ο ιησουσ ακολουθουντα οσ και ανεπεσεν εν τω δειπνω επι το στηθοσ αυτου και ειπεν κυριε τισ εστιν ο παραδιδουσ σε
21 ൨൧ അവനെ പത്രൊസ് കണ്ടിട്ട്: കർത്താവേ, ഈ മനുഷ്യന് എന്ത് ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.
τουτον ιδων ο πετροσ λεγει τω ιησου κυριε ουτοσ δε τι
22 ൨൨ യേശു അവനോട്: ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണമെന്ന് എനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ അത് നിനക്ക് എന്ത്? നീ എന്നെ അനുഗമിക്കഎന്നു പറഞ്ഞു.
λεγει αυτω ο ιησουσ εαν αυτον θελω μενειν εωσ ερχομαι τι προσ σε συ ακολουθει μοι
23 ൨൩ ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ കാത്തിരിക്കേണം എന്നു എനിക്ക് ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് എന്ത് എന്നത്രേ അവനോട് പറഞ്ഞത്.
εξηλθεν ουν ο λογοσ ουτοσ εισ τουσ αδελφουσ οτι ο μαθητησ εκεινοσ ουκ αποθνησκει και ουκ ειπεν αυτω ο ιησουσ οτι ουκ αποθνησκει αλλ εαν αυτον θελω μενειν εωσ ερχομαι τι προσ σε
24 ൨൪ ഈ ശിഷ്യൻ ഇതിനെക്കുറിച്ച് സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യമാകുന്നു എന്നു ഞങ്ങൾ അറിയുന്നു.
ουτοσ εστιν ο μαθητησ ο μαρτυρων περι τουτων και γραψασ ταυτα και οιδαμεν οτι αληθησ εστιν η μαρτυρια αυτου
25 ൨൫ യേശു ചെയ്തതു മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നെയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.
εστιν δε και αλλα πολλα οσα εποιησεν ο ιησουσ ατινα εαν γραφηται καθ εν ουδε αυτον οιμαι τον κοσμον χωρησαι τα γραφομενα βιβλια αμην