< യോഹന്നാൻ 17 >
1 ൧ ഇതു സംസാരിച്ചിട്ട് യേശു സ്വർഗ്ഗത്തേക്ക് നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ.
Are xbꞌiꞌtaj we tzij riꞌ rumal ri Jesús, xkaꞌy chikaj, xubꞌan chꞌawem, xubꞌij: Tat, xopan ri qꞌotaj. Nimarisaj ri Kꞌojol la rech ri Kꞌojol la kunimarisaj xuqujeꞌ qꞌij la.
2 ൨ നീ അവന് നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കണ്ടതിന് നീ സകലജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ. (aiōnios )
Yaꞌom la che ronojel kwinem puꞌwiꞌ konojel ri winaq rech jeriꞌ kuya kikꞌaslemal konojel ri e yoꞌm la che. (aiōnios )
3 ൩ ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു. (aiōnios )
Ri kꞌaslemal ri maj ukꞌisik are chi ketaꞌmax wach la, xa jun Dios, xuqujeꞌ ri Jesucristo ri xtaq la loq. (aiōnios )
4 ൪ നീ എനിക്ക് ചെയ്‌വാൻ തന്ന പ്രവൃത്തി തികച്ചുകൊണ്ട് ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
Ri in nunimarisam qꞌij la cho ri uwachulew xuqujeꞌ nubꞌanom ri chak ri xbꞌij la chi kinbꞌano.
5 ൫ ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്ക് നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്നോടുകൂടെ മഹത്വപ്പെടുത്തേണമേ.
Chanim kꞌut Tat, ya la nuqꞌij jetaq ri yaꞌom la kan chwe are majaꞌ katiktaj loq ri uwachulew.
6 ൬ നീ ലോകത്തിൽനിന്ന് എനിക്ക് തന്നിട്ടുള്ള മനുഷ്യർക്ക് ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്ക് തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
Xinbꞌij chike ri xeya la chwe jachin ri lal. Ech la nabꞌe kanoq, xeꞌya kꞌu la chwe xuqujeꞌ e nimaninaq kꞌut che ri tzij la.
7 ൭ നീ എനിക്ക് തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
Kamik ketaꞌm chik chi ukꞌ la petinaq wi ronojel ri yaꞌom la chwe.
8 ൮ നീ എനിക്ക് തന്ന വചനം ഞാൻ അവർക്ക് കൊടുത്തു; അവർ അത് സ്വീകരിക്കുകയും ഞാൻ നിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
Jeriꞌ rumal nubꞌim chike ri tzij ri xya la chwe, xkikꞌamawaꞌj kꞌut, qas tzij ketaꞌm chi che la in petinaq wi, xuqujeꞌ kikojom chi lal xintaqow la loq.
9 ൯ ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു; ലോകത്തിനു വേണ്ടി അല്ല; നീ എനിക്ക് തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്ക് വേണ്ടിയത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
Kinta che la pa kiwiꞌ aꞌreꞌ. Man xaq xwi taj kinta che la pa kiwiꞌ ri winaq aꞌjuwachulew, xane kinta xuqujeꞌ pa kiwiꞌ ri xeya la chwe, jeriꞌ rumal aꞌreꞌ ech la.
10 ൧൦ എന്റേത് എല്ലാം നിന്റേതും നിന്റേത് എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
Ronojel ri kꞌo wukꞌ in, ech la, xuqujeꞌ ronojel ri kꞌo ukꞌ la we in, xuqujeꞌ rumal ke aꞌreꞌ xyaꞌtaj nuqꞌij in.
11 ൧൧ ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
Man naj ta chik kinkꞌojiꞌ cho ri uwachulew, aꞌreꞌ kꞌut naj e kꞌo na waral, in kintzalij ukꞌ la. Tat, che chajij la pa ri ukwinem ri bꞌiꞌ la ri xya la chwe, rech xa jun kuꞌxik, jetaq ri qaꞌnik uj ukꞌ la.
12 ൧൨ അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ച്; തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിന് ആ നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
Xeꞌnchajij are xinkꞌojiꞌk kukꞌ xuqujeꞌ xeꞌntoꞌo rukꞌ ri bꞌiꞌaj ri xya la chwe, maj jun chike xtzaqik xwi xtzaq ri tzaqel rij xkꞌojiꞌk, rech jeriꞌ kakꞌulmataj ri tzꞌibꞌatalik.
13 ൧൩ ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണ്ണമാകേണ്ടതിന് ഞാൻ ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
Chanim kintzalij ukꞌ la, kinbꞌij kꞌu we tzij riꞌ, utz in kꞌo na choch ri uwachulew, rech jeriꞌ katzꞌaqat ri nukiꞌkotemal pa kanimaꞌ aꞌreꞌ.
14 ൧൪ ഞാൻ അവർക്ക് നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തു.
Xintzijoj ri tzij la chike, ri winaq ajuwachulew xeꞌketzelaj, jeriꞌ rumal man ajuwachulew taj, xuqujeꞌ in man in ajuwachulew taj.
15 ൧൫ അവരെ ലോകത്തിൽ നിന്നു എടുക്കണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
Man are ta kinta che la chi keꞌsaj la cho ri uwachulew, xane kinta che la chi keꞌchajij la che ri Itzel.
16 ൧൬ ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.
Aꞌreꞌ man aꞌjuwachulew taj, je xuqujeꞌ in man in ajuwachulew taj.
17 ൧൭ സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
Cheꞌtyoxirisaj la pa ri qas tzij; ri tzij la are qas tzij.
18 ൧൮ നീ എന്നെ ലോകത്തിലേക്കു അയച്ചു; ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
Jetaq ri xbꞌan la chinutaqik loq cho ri uwachulew, in xuqujeꞌ keꞌntaq bꞌik kukꞌ ri winaq aꞌjuwachulew.
19 ൧൯ അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്ക് വേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
Kumal ke aꞌreꞌ kintyoxirisaj wibꞌ in, rech jeriꞌ ketyoxirisataj xuqujeꞌ na aꞌreꞌ pa ri tunal.
20 ൨൦ ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.
Man xwi ta kinta che la pa kiwiꞌ aꞌreꞌ xane kinta xuqujeꞌ pa kiwiꞌ ri kekojon na chwe rumal ri tzij ri kakitzijoj na aꞌreꞌ chike nikꞌaj chik.
21 ൨൧ അവർ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിനും, നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കേണ്ടതിനും പ്രാർത്ഥിക്കുന്നു.
Rech jeriꞌ xa jun kuꞌxik. Jetaq ri qaꞌnik ukꞌ la, Tat, lal kꞌo la pa wanimaꞌ xuqujeꞌ ri in, in kꞌo pa animaꞌ la. Ya xuqujeꞌ la bꞌe chi aꞌreꞌ kekꞌojiꞌ chaqe uj, rech jeriꞌ kekojon ri winaq aꞌjuwachulew chi lal xintaqow la loq.
22 ൨൨ നീ എനിക്ക് തന്നിട്ടുള്ള മഹത്വം ഞാൻ അവർക്ക് കൊടുത്തിരിക്കുന്നു:
Ri in xinya chike ri juluwem ri xya la chwe, rech jeriꞌ xa jun kuꞌxik, jetaq ri qaꞌnik uj ukꞌ la xa uj jun.
23 ൨൩ നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന് തന്നെ.
Ri in in kꞌo pa kanimaꞌ aꞌreꞌ xuqujeꞌ lal kꞌo la pa wanimaꞌ in. Ya la bꞌe chike rech kuꞌx sukꞌ xuqujeꞌ xa jun, jeriꞌ kaketaꞌmaj ri winaq aꞌjuwachulew chi lal xintaqow la loq xuqujeꞌ e loqꞌam la jetaq ri bꞌanom la chinuloqꞌaxik in.
24 ൨൪ പിതാവേ, നീ ലോകസ്ഥാപനത്തിന് മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ട് എനിക്ക് നല്കിയ മഹത്വം നീ എനിക്ക് തന്നിട്ടുള്ളവർ കാണേണ്ടതിന് ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോട് കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
Tat, kawaj kekꞌojiꞌk wukꞌ ri xeꞌya la chwe jawjeꞌ ri kinkꞌojiꞌ wi. Rech jeriꞌ kakil ri nujuluwem, ri juluwem ri xya la chwe, jeriꞌ rumal xinloqꞌaj la are majaꞌ katiktaj loq ri uwachulew.
25 ൨൫ നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
Sukꞌ laj Tataxel, pune man etaꞌmatal ta wach la kumal ri winaq aꞌjuwachulew, in wetaꞌm wach xuqujeꞌ aꞌreꞌ ketaꞌm chi lal xintaqow la loq.
26 ൨൬ ഞാൻ നിന്റെ നാമം അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു; നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനുമായി ഇനിയും അത് വെളിപ്പെടുത്തും.
In nubꞌim chike jachin ri lal, xuqujeꞌ man kintaniꞌ taj chutzijoxik, rech jeriꞌ ri loqꞌanik la ri in loqꞌam la rukꞌ kakꞌojiꞌ na pa kanimaꞌ aꞌreꞌ xuqujeꞌ in kinkꞌojiꞌ na pa kanimaꞌ aꞌreꞌ.