< യോഹന്നാൻ 15 >

1 ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു.
अहं सत्यद्राक्षालतास्वरूपो मम पिता तूद्यानपरिचारकस्वरूपञ्च।
2 എന്നിലുള്ള കൊമ്പുകളിൽ ഫലം കായ്ക്കാത്തതിനെ ഒക്കെയും അവൻ നീക്കിക്കളയുന്നു; ഫലം കായ്ക്കുന്നതിനെ ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന് ചെത്തി വെടിപ്പാക്കുന്നു.
मम यासु शाखासु फलानि न भवन्ति ताः स छिनत्ति तथा फलवत्यः शाखा यथाधिकफलानि फलन्ति तदर्थं ताः परिष्करोति।
3 ഞാൻ നിങ്ങളോടു സംസാരിച്ച വചനംനിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.
इदानीं मयोक्तोपदेशेन यूयं परिष्कृताः।
4 എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന് മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി ഫലം കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കും കഴിയുകയില്ല.
अतः कारणात् मयि तिष्ठत तेनाहमपि युष्मासु तिष्ठामि, यतो हेतो र्द्राक्षालतायाम् असंलग्ना शाखा यथा फलवती भवितुं न शक्नोति तथा यूयमपि मय्यतिष्ठन्तः फलवन्तो भवितुं न शक्नुथ।
5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്‌വാൻ കഴിയുകയില്ല.
अहं द्राक्षालतास्वरूपो यूयञ्च शाखास्वरूपोः; यो जनो मयि तिष्ठति यत्र चाहं तिष्ठामि, स प्रचूरफलैः फलवान् भवति, किन्तु मां विना यूयं किमपि कर्त्तुं न शक्नुथ।
6 ആരെങ്കിലും എന്നിൽ വസിക്കാതിരുന്നാൽ അവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; മനുഷ്യർ ആ കൊമ്പുകൾ ചേർത്ത് തീയിലേക്ക് എറിയുകയും; അത് വെന്തുപോകുകയും ചെയ്യുന്നു.
यः कश्चिन् मयि न तिष्ठति स शुष्कशाखेव बहि र्निक्षिप्यते लोकाश्च ता आहृत्य वह्नौ निक्षिप्य दाहयन्ति।
7 നിങ്ങൾ എന്നിലും എന്റെ വചനങ്ങൾ നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിക്കുവിൻ; അത് നിങ്ങൾക്ക് ലഭിക്കും.
यदि यूयं मयि तिष्ठथ मम कथा च युष्मासु तिष्ठति तर्हि यद् वाञ्छित्वा याचिष्यध्वे युष्माकं तदेव सफलं भविष्यति।
8 അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാരാകും; നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവ് മഹത്വപ്പെടുന്നു;
यदि यूयं प्रचूरफलवन्तो भवथ तर्हि तद्वारा मम पितु र्महिमा प्रकाशिष्यते तथा यूयं मम शिष्या इति परिक्षायिष्यध्वे।
9 പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചിരിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുവിൻ.
पिता यथा मयि प्रीतवान् अहमपि युष्मासु तथा प्रीतवान् अतो हेतो र्यूयं निरन्तरं मम प्रेमपात्राणि भूत्वा तिष्ठत।
10 ൧൦ ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
अहं यथा पितुराज्ञा गृहीत्वा तस्य प्रेमभाजनं तिष्ठामि तथैव यूयमपि यदि ममाज्ञा गुह्लीथ तर्हि मम प्रेमभाजनानि स्थास्यथ।
11 ൧൧ എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
युष्मन्निमित्तं मम य आह्लादः स यथा चिरं तिष्ठति युष्माकम् आनन्दश्च यथा पूर्य्यते तदर्थं युष्मभ्यम् एताः कथा अत्रकथम्।
12 ൧൨ ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.
अहं युष्मासु यथा प्रीये यूयमपि परस्परं तथा प्रीयध्वम् एषा ममाज्ञा।
13 ൧൩ തന്റെ സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.
मित्राणां कारणात् स्वप्राणदानपर्य्यन्तं यत् प्रेम तस्मान् महाप्रेम कस्यापि नास्ति।
14 ൧൪ ഞാൻ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നു എങ്കിൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ തന്നേ
अहं यद्यद् आदिशामि तत्तदेव यदि यूयम् आचरत तर्हि यूयमेव मम मित्राणि।
15 ൧൫ യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി വിളിക്കുകയില്ല; ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു.
अद्यारभ्य युष्मान् दासान् न वदिष्यामि यत् प्रभु र्यत् करोति दासस्तद् न जानाति; किन्तु पितुः समीपे यद्यद् अशृणवं तत् सर्व्वं यूष्मान् अज्ञापयम् तत्कारणाद् युष्मान् मित्राणि प्रोक्तवान्।
16 ൧൬ നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിനും നിങ്ങളെ നിയോഗിച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്ക് തരുവാനായിട്ടു തന്നേ.
यूयं मां रोचितवन्त इति न, किन्त्वहमेव युष्मान् रोचितवान् यूयं गत्वा यथा फलान्युत्पादयथ तानि फलानि चाक्षयाणि भवन्ति, तदर्थं युष्मान् न्यजुनजं तस्मान् मम नाम प्रोच्य पितरं यत् किञ्चिद् याचिष्यध्वे तदेव स युष्मभ्यं दास्यति।
17 ൧൭ നിങ്ങൾ തമ്മിൽതമ്മിൽ സ്നേഹിക്കേണ്ടതിന് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു കല്പിക്കുന്നു.
यूयं परस्परं प्रीयध्वम् अहम् इत्याज्ञापयामि।
18 ൧൮ ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ അത് നിങ്ങൾക്ക് മുമ്പെ എന്നെ വെറുത്തിരിക്കുന്നു എന്നു അറിയുവിൻ.
जगतो लोकै र्युष्मासु ऋतीयितेषु ते पूर्व्वं मामेवार्त्तीयन्त इति यूयं जानीथ।
19 ൧൯ നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമെന്നപോലെ നിങ്ങളെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരല്ലാത്തതുകൊണ്ടും, ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടും ലോകം നിങ്ങളെ വെറുക്കുന്നു.
यदि यूयं जगतो लोका अभविष्यत तर्हि जगतो लोका युष्मान् आत्मीयान् बुद्ध्वाप्रेष्यन्त; किन्तु यूयं जगतो लोका न भवथ, अहं युष्मान् अस्माज्जगतोऽरोचयम् एतस्मात् कारणाज्जगतो लोका युष्मान् ऋतीयन्ते।
20 ൨൦ ഒരു ദാസൻ അവന്റെ യജമാനനേക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞവാക്ക് ഓർക്കുവിൻ; അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.
दासः प्रभो र्महान् न भवति ममैतत् पूर्व्वीयं वाक्यं स्मरत; ते यदि मामेवाताडयन् तर्हि युष्मानपि ताडयिष्यन्ति, यदि मम वाक्यं गृह्लन्ति तर्हि युष्माकमपि वाक्यं ग्रहीष्यन्ति।
21 ൨൧ എങ്കിലും എന്നെ അയച്ചവനെ അവർ അറിയാത്തതുകൊണ്ട് എന്റെ നാമംനിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.
किन्तु ते मम नामकारणाद् युष्मान् प्रति तादृशं व्यवहरिष्यन्ति यतो यो मां प्रेरितवान् तं ते न जानन्ति।
22 ൨൨ ഞാൻ വന്നു അവരോട് സംസാരിക്കാതിരുന്നെങ്കിൽ അവർക്ക് പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന് ഒഴികഴിവില്ല.
तेषां सन्निधिम् आगत्य यद्यहं नाकथयिष्यं तर्हि तेषां पापं नाभविष्यत् किन्त्वधुना तेषां पापमाच्छादयितुम् उपायो नास्ति।
23 ൨൩ എന്നെ വെറുക്കുന്നവൻ എന്റെ പിതാവിനെയും വെറുക്കുന്നു.
यो जनो माम् ऋतीयते स मम पितरमपि ऋतीयते।
24 ൨൪ മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവർക്ക് പാപം ഇല്ലായിരുന്നു; എന്നാൽ ഇപ്പോൾ അവർ കാണുകയും എന്നെയും എന്റെ പിതാവിനെയും വെറുക്കുകയും ചെയ്തിരിക്കുന്നു.
यादृशानि कर्म्माणि केनापि कदापि नाक्रियन्त तादृशानि कर्म्माणि यदि तेषां साक्षाद् अहं नाकरिष्यं तर्हि तेषां पापं नाभविष्यत् किन्त्वधुना ते दृष्ट्वापि मां मम पितरञ्चार्त्तीयन्त।
25 ൨൫ “അവർ ഒരു കാരണവുമില്ലാതെ എന്നെ വെറുത്തു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന് തന്നേ.
तस्मात् तेऽकारणं माम् ऋतीयन्ते यदेतद् वचनं तेषां शास्त्रे लिखितमास्ते तत् सफलम् अभवत्।
26 ൨൬ ഞാൻ പിതാവിന്റെ അടുക്കൽനിന്ന് നിങ്ങൾക്ക് അയക്കുവാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം പറയും.
किन्तु पितु र्निर्गतं यं सहायमर्थात् सत्यमयम् आत्मानं पितुः समीपाद् युष्माकं समीपे प्रेषयिष्यामि स आगत्य मयि प्रमाणं दास्यति।
27 ൨൭ നിങ്ങൾ ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ട് നിങ്ങളും സാക്ഷ്യം പറയും.
यूयं प्रथममारभ्य मया सार्द्धं तिष्ठथ तस्माद्धेतो र्यूयमपि प्रमाणं दास्यथ।

< യോഹന്നാൻ 15 >