< യോഹന്നാൻ 10 >
1 ൧ ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെ കടക്കാതെ മറ്റു വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.
»Resnično, resnično, povem vam: ›Kdor v ovčjo stajo ne vstopa pri vratih, temveč se vzpenja po neki drugi poti, ta isti je tat in razbojnik.
2 ൨ വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.
Toda kdor vstopa pri vratih, je pastir ovc.
3 ൩ അവന് വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
Njemu vratar odpira in ovce slišijo njegov glas in svoje lastne ovce kliče po imenu in jih vodi ven.
4 ൪ തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ട് പോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിയുന്നതുകൊണ്ട് അവനെ അനുഗമിക്കുന്നു.
In ko svoje lastne ovce poganja naprej, gre pred njimi in ovce mu sledijo, kajti njegov glas poznajo.
5 ൫ അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ ഒരു അപരിചിതനെ അനുഗമിക്കുകയില്ല മറിച്ച് അവനെ വിട്ടു ഓടിപ്പോകും.
Tujcu pa ne bodo sledile, temveč bodo bežale pred njim, kajti glasu tujcev ne poznajo.‹«
6 ൬ ഈ ഉപമ യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോട് പറഞ്ഞ ഈ കാര്യങ്ങൾ എന്തെന്ന് അവർ ഗ്രഹിച്ചില്ല.
Jezus jim je povedal to prispodobo, toda niso razumeli, kaj bi bile te besede, ki jim jih je govoril.
7 ൭ യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
Potem jim je Jezus ponovno rekel: »Resnično, resnično, povem vam: ›Jaz sem vrata ovcam.
8 ൮ എനിക്ക് മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; എന്നാൽ ആടുകൾ അവരെ ചെവിക്കൊണ്ടില്ല.
Vsi, ki so kadarkoli prišli pred menoj, so tatovi in razbojniki, toda ovce jih niso poslušale.
9 ൯ ഞാൻ വാതിൽ ആകുന്നു; ആരെങ്കിലും എന്നിലൂടെ അകത്ത് കടന്നാൽ അവൻ രക്ഷപെടും; അവൻ അകത്ത് വരികയും പുറത്തു പോകയും മേച്ചൽസ്ഥലം കണ്ടെത്തുകയും ചെയ്യും.
Jaz sem vrata; če kdorkoli vstopi noter po meni, bo rešen in bo hodil ven in noter ter najde pašo.
10 ൧൦ മോഷ്ടിപ്പാനും കൊല്ലുവാനും നശിപ്പിക്കുവാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.
Tat ne prihaja, razen da krade in da ubija ter da uničuje. Jaz sem prišel, da bi lahko imeli življenje in da bi ga lahko imeli bolj obilno.
11 ൧൧ ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
Jaz sem dobri pastir. Dobri pastir daje svoje življenje za ovce.
12 ൧൨ ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നത് കണ്ട് ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
Toda kdor je najemnik in ni pastir, katerega ovce niso njegova last, vidi prihajati volka in zapusti ovce ter zbeži, volk pa ovce lovi in jih razkropi.
13 ൧൩ അവൻ കൂലിക്കാരനും ആടുകളെക്കുറിച്ച് വിചാരമില്ലാത്തവനുമായതുകൊണ്ട് അവൻ ഓടിപോകുന്നു.
Najemnik beži, ker je najemnik in ne skrbi za ovce.
14 ൧൪ ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു.
Jaz sem dobri pastir in poznam svoje ovce in moje poznajo mene.
15 ൧൫ ആടുകൾക്ക് വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
Kakor Oče pozna mene, točno tako jaz poznam Očeta in svoje življenje dam za ovce.
16 ൧൬ ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; അങ്ങനെ ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
Imam pa tudi druge ovce, ki niso iz te staje. Tudi te moram privesti in bodo slišale moj glas in bo ena staja in en pastir.
17 ൧൭ എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു.
Zato me moj Oče ljubi, ker dam svoje življenje, da ga lahko ponovno prejmem.
18 ൧൮ ആരും അതിനെ എന്നിൽനിന്ന് എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുക്കുവാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും എടുക്കുവാനും എനിക്ക് അധികാരം ഉണ്ട്; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്ക് ലഭിച്ചിരിക്കുന്നു.
Nihče ga ne jemlje od mene, temveč ga dajem sam od sebe. Imam moč, da ga dam in imam moč, da ga ponovno prejmem. To zapoved sem prejel od svojega Očeta.‹«
19 ൧൯ ഈ വചനംനിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി.
Zaradi teh besed je bilo med Judi ponovno nesoglasje.
20 ൨൦ അവരിൽ പലരും; അവന് ഭൂതം ഉണ്ട്; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്ക് കേൾക്കുന്നത് എന്തിന് എന്നു പറഞ്ഞു.
In mnogi izmed njih so rekli: »Hudiča ima, pa tudi nor je; zakaj ga poslušate?«
21 ൨൧ മറ്റുചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന് കുരുടന്മാരുടെ കണ്ണ് തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
Drugi so rekli: »To niso besede tistega, ki ima hudiča. Ali lahko hudič slepemu odpre oči?«
22 ൨൨ അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം വന്നു; അന്ന് ശീതകാലമായിരുന്നു.
V Jeruzalemu pa je bil praznik posvetitve in bila je zima.
23 ൨൩ യേശു ദൈവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു.
In Jezus je hodil v templju po Salomonovem preddverju.
24 ൨൪ അപ്പോൾ യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ വ്യക്തമായി ഞങ്ങളോടു പറക എന്നു അവനോട് പറഞ്ഞു.
Potem so prišli Judje, ga obkrožili in mu rekli: »Doklej nas boš še pustil, da dvomimo? Če si ti Kristus, nam odkrito povej.«
25 ൨൫ യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എന്നെക്കുറിച്ചുള്ള സാക്ഷ്യം നൽകുന്നു.
Jezus jim je odgovoril: »Povedal sem vam, pa niste verovali. Dela, ki jih delam v imenu svojega Očeta, ta pričujejo o meni.
26 ൨൬ എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല കാരണം നിങ്ങൾ എന്റെ ആടുകളല്ല.
Toda vi ne verujete, ker kakor sem vam povedal, niste izmed mojih ovc.
27 ൨൭ എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.
Moje ovce slišijo moj glas in jaz jih poznam in one mi sledijo,
28 ൨൮ ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (aiōn , aiōnios )
in dam jim večno življenje in nikoli ne bodo propadle niti jih noben človek ne bo iztrgal iz moje roke. (aiōn , aiōnios )
29 ൨൯ അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു അവയെ പിടിച്ചുപറിപ്പാൻ ആർക്കും കഴിയുകയില്ല
Moj Oče, ki jih je dal meni, je večji od vseh in noben človek jih ne more izpuliti iz roke mojega Očeta.
30 ൩൦ ഞാനും പിതാവും ഒന്നാകുന്നു.
Jaz in moj Oče sva eno.«
31 ൩൧ അപ്പോൾ യെഹൂദന്മാർ അവനെ എറിയുവാൻ പിന്നെയും കല്ല് എടുത്തു.
Po tem so Judje ponovno pobrali kamne, da ga kamnajo.
32 ൩൨ യേശു അവരോട്: പിതാവിൽനിന്ന് ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏത് പ്രവൃത്തി നിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
Jezus jim je odgovoril: »Mnogo dobrih del sem vam pokazal od svojega Očeta; za katerega izmed teh del me kamnate?«
33 ൩൩ യെഹൂദന്മാർ അവനോട്: ഒരു നല്ലപ്രവൃത്തി നിമിത്തവുമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത് എന്നു ഉത്തരം പറഞ്ഞു.
Judje so mu odgovorili, rekoč: »Ne kamnamo te zaradi dobrega dela; temveč zaradi bogokletja; in zato, ker se ti, ki si človek, sebe delaš Boga.«
34 ൩൪ യേശു അവരോട്: ‘നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
Jezus jim je odgovoril: »Ali ni v vaši postavi zapisano: ›Rekel sem: ›Vi ste bogovi?‹‹
35 ൩൫ ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന് നീക്കം വരികയില്ലല്ലോ -
Če pa je imenoval bogove te, ki jim je prišla Božja beseda in pismo ne more biti prekršeno,
36 ൩൬ ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ?
pravite o njem, ki ga je Oče posvetil in poslal na svet: ›Ti preklinjaš, ‹ ker sem rekel, da sem Božji Sin?
37 ൩൭ ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കണ്ട;
Če ne opravljam del svojega Očeta, mi ne verjemite.
38 ൩൮ ഞാൻ അവ ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ.
Toda če jih opravljam, čeprav mi ne verjamete, verjemite delom, da boste lahko spoznali in verovali, da je Oče v meni in jaz v njem.«
39 ൩൯ അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
Zato so si ponovno prizadevali, da ga primejo, toda pobegnil je iz njihove roke
40 ൪൦ അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പിന്നെയും ചെന്ന് അവിടെ പാർത്തു.
in ponovno odšel proč, onstran Jordana, na kraj, kjer je Janez najprej krščeval in tam ostal.
41 ൪൧ അനേകർ അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ച് യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു.
In mnogi so krenili k njemu ter rekli: »Janez ni storil nobenega čudeža, toda vse besede, ki jih je Janez govoril o tem človeku, so bile resnične.«
42 ൪൨ അവിടെ അനേകർ യേശുവിൽ വിശ്വസിച്ചു.
In tam so mnogi verovali vanj.