< യോഹന്നാൻ 10 >

1 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെ കടക്കാതെ മറ്റു വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.
અહં યુષ્માનતિયથાર્થં વદામિ, યો જનો દ્વારેણ ન પ્રવિશ્ય કેનાપ્યન્યેન મેષગૃહં પ્રવિશતિ સ એવ સ્તેનો દસ્યુશ્ચ|
2 വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.
યો દ્વારેણ પ્રવિશતિ સ એવ મેષપાલકઃ|
3 അവന് വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
દૌવારિકસ્તસ્મૈ દ્વારં મોચયતિ મેષગણશ્ચ તસ્ય વાક્યં શૃણોતિ સ નિજાન્ મેષાન્ સ્વસ્વનામ્નાહૂય બહિઃ કૃત્વા નયતિ|
4 തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ട് പോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിയുന്നതുകൊണ്ട് അവനെ അനുഗമിക്കുന്നു.
તથા નિજાન્ મેષાન્ બહિઃ કૃત્વા સ્વયં તેષામ્ અગ્રે ગચ્છતિ, તતો મેષાસ્તસ્ય શબ્દં બુધ્યન્તે, તસ્માત્ તસ્ય પશ્ચાદ્ વ્રજન્તિ|
5 അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ ഒരു അപരിചിതനെ അനുഗമിക്കുകയില്ല മറിച്ച് അവനെ വിട്ടു ഓടിപ്പോകും.
કિન્તુ પરસ્ય શબ્દં ન બુધ્યન્તે તસ્માત્ તસ્ય પશ્ચાદ્ વ્રજિષ્યન્તિ વરં તસ્ય સમીપાત્ પલાયિષ્યન્તે|
6 ഈ ഉപമ യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോട് പറഞ്ഞ ഈ കാര്യങ്ങൾ എന്തെന്ന് അവർ ഗ്രഹിച്ചില്ല.
યીશુસ્તેભ્ય ઇમાં દૃષ્ટાન્તકથામ્ અકથયત્ કિન્તુ તેન કથિતકથાયાસ્તાત્પર્ય્યં તે નાબુધ્યન્ત|
7 യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
અતો યીશુઃ પુનરકથયત્, યુષ્માનાહં યથાર્થતરં વ્યાહરામિ, મેષગૃહસ્ય દ્વારમ્ અહમેવ|
8 എനിക്ക് മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; എന്നാൽ ആടുകൾ അവരെ ചെവിക്കൊണ്ടില്ല.
મયા ન પ્રવિશ્ય ય આગચ્છન્ તે સ્તેના દસ્યવશ્ચ કિન્તુ મેષાસ્તેષાં કથા નાશૃણ્વન્|
9 ഞാൻ വാതിൽ ആകുന്നു; ആരെങ്കിലും എന്നിലൂടെ അകത്ത് കടന്നാൽ അവൻ രക്ഷപെടും; അവൻ അകത്ത് വരികയും പുറത്തു പോകയും മേച്ചൽസ്ഥലം കണ്ടെത്തുകയും ചെയ്യും.
અહમેવ દ્વારસ્વરૂપઃ, મયા યઃ કશ્ચિત પ્રવિશતિ સ રક્ષાં પ્રાપ્સ્યતિ તથા બહિરન્તશ્ચ ગમનાગમને કૃત્વા ચરણસ્થાનં પ્રાપ્સ્યતિ|
10 ൧൦ മോഷ്ടിപ്പാനും കൊല്ലുവാനും നശിപ്പിക്കുവാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.
યો જનસ્તેનઃ સ કેવલં સ્તૈન્યબધવિનાશાન્ કર્ત્તુમેવ સમાયાતિ કિન્ત્વહમ્ આયુ ર્દાતુમ્ અર્થાત્ બાહૂલ્યેન તદેવ દાતુમ્ આગચ્છમ્|
11 ൧൧ ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
અહમેવ સત્યમેષપાલકો યસ્તુ સત્યો મેષપાલકઃ સ મેષાર્થં પ્રાણત્યાગં કરોતિ;
12 ൧൨ ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നത് കണ്ട് ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
કિન્તુ યો જનો મેષપાલકો ન, અર્થાદ્ યસ્ય મેષા નિજા ન ભવન્તિ, ય એતાદૃશો વૈતનિકઃ સ વૃકમ્ આગચ્છન્તં દૃષ્ટ્વા મેજવ્રજં વિહાય પલાયતે, તસ્માદ્ વૃકસ્તં વ્રજં ધૃત્વા વિકિરતિ|
13 ൧൩ അവൻ കൂലിക്കാരനും ആടുകളെക്കുറിച്ച് വിചാരമില്ലാത്തവനുമായതുകൊണ്ട് അവൻ ഓടിപോകുന്നു.
વૈતનિકઃ પલાયતે યતઃ સ વેતનાર્થી મેષાર્થં ન ચિન્તયતિ|
14 ൧൪ ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു.
અહમેવ સત્યો મેષપાલકઃ, પિતા માં યથા જાનાતિ, અહઞ્ચ યથા પિતરં જાનામિ,
15 ൧൫ ആടുകൾക്ക് വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
તથા નિજાન્ મેષાનપિ જાનામિ, મેષાશ્ચ માં જાનાન્તિ, અહઞ્ચ મેષાર્થં પ્રાણત્યાગં કરોમિ|
16 ൧൬ ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; അങ്ങനെ ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
અપરઞ્ચ એતદ્ ગૃહીય મેષેભ્યો ભિન્ના અપિ મેષા મમ સન્તિ તે સકલા આનયિતવ્યાઃ; તે મમ શબ્દં શ્રોષ્યન્તિ તત એકો વ્રજ એકો રક્ષકો ભવિષ્યતિ|
17 ൧൭ എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു.
પ્રાણાનહં ત્યક્ત્વા પુનઃ પ્રાણાન્ ગ્રહીષ્યામિ, તસ્માત્ પિતા મયિ સ્નેહં કરોતિ|
18 ൧൮ ആരും അതിനെ എന്നിൽനിന്ന് എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുക്കുവാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും എടുക്കുവാനും എനിക്ക് അധികാരം ഉണ്ട്; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്ക് ലഭിച്ചിരിക്കുന്നു.
કશ્ચિજ્જનો મમ પ્રાણાન્ હન્તું ન શક્નોતિ કિન્તુ સ્વયં તાન્ સમર્પયામિ તાન્ સમર્પયિતું પુનર્ગ્રહીતુઞ્ચ મમ શક્તિરાસ્તે ભારમિમં સ્વપિતુઃ સકાશાત્ પ્રાપ્તોહમ્|
19 ൧൯ ഈ വചനംനിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി.
અસ્માદુપદેશાત્ પુનશ્ચ યિહૂદીયાનાં મધ્યે ભિન્નવાક્યતા જાતા|
20 ൨൦ അവരിൽ പലരും; അവന് ഭൂതം ഉണ്ട്; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്ക് കേൾക്കുന്നത് എന്തിന് എന്നു പറഞ്ഞു.
તતો બહવો વ્યાહરન્ એષ ભૂતગ્રસ્ત ઉન્મત્તશ્ચ, કુત એતસ્ય કથાં શૃણુથ?
21 ൨൧ മറ്റുചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന് കുരുടന്മാരുടെ കണ്ണ് തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
કેચિદ્ અવદન્ એતસ્ય કથા ભૂતગ્રસ્તસ્ય કથાવન્ન ભવન્તિ, ભૂતઃ કિમ્ અન્ધાય ચક્ષુષી દાતું શક્નોતિ?
22 ൨൨ അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം വന്നു; അന്ന് ശീതകാലമായിരുന്നു.
શીતકાલે યિરૂશાલમિ મન્દિરોત્સર્ગપર્વ્વણ્યુપસ્થિતે
23 ൨൩ യേശു ദൈവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു.
યીશુઃ સુલેમાનો નિઃસારેણ ગમનાગમને કરોતિ,
24 ൨൪ അപ്പോൾ യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ വ്യക്തമായി ഞങ്ങളോടു പറക എന്നു അവനോട് പറഞ്ഞു.
એતસ્મિન્ સમયે યિહૂદીયાસ્તં વેષ્ટયિત્વા વ્યાહરન્ કતિ કાલાન્ અસ્માકં વિચિકિત્સાં સ્થાપયિષ્યામિ? યદ્યભિષિક્તો ભવતિ તર્હિ તત્ સ્પષ્ટં વદ|
25 ൨൫ യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എന്നെക്കുറിച്ചുള്ള സാക്ഷ്യം നൽകുന്നു.
તદા યીશુઃ પ્રત્યવદદ્ અહમ્ અચકથં કિન્તુ યૂયં ન પ્રતીથ, નિજપિતુ ર્નામ્ના યાં યાં ક્રિયાં કરોમિ સા ક્રિયૈવ મમ સાક્ષિસ્વરૂપા|
26 ൨൬ എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല കാരണം നിങ്ങൾ എന്റെ ആടുകളല്ല.
કિન્ત્વહં પૂર્વ્વમકથયં યૂયં મમ મેષા ન ભવથ, કારણાદસ્માન્ ન વિશ્વસિથ|
27 ൨൭ എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.
મમ મેષા મમ શબ્દં શૃણ્વન્તિ તાનહં જાનામિ તે ચ મમ પશ્ચાદ્ ગચ્છન્તિ|
28 ൨൮ ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (aiōn g165, aiōnios g166)
અહં તેભ્યોઽનન્તાયુ ર્દદામિ, તે કદાપિ ન નંક્ષ્યન્તિ કોપિ મમ કરાત્ તાન્ હર્ત્તું ન શક્ષ્યતિ| (aiōn g165, aiōnios g166)
29 ൨൯ അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു അവയെ പിടിച്ചുപറിപ്പാൻ ആർക്കും കഴിയുകയില്ല
યો મમ પિતા તાન્ મહ્યં દત્તવાન્ સ સર્વ્વસ્માત્ મહાન્, કોપિ મમ પિતુઃ કરાત્ તાન્ હર્ત્તું ન શક્ષ્યતિ|
30 ൩൦ ഞാനും പിതാവും ഒന്നാകുന്നു.
અહં પિતા ચ દ્વયોરેકત્વમ્|
31 ൩൧ അപ്പോൾ യെഹൂദന്മാർ അവനെ എറിയുവാൻ പിന്നെയും കല്ല് എടുത്തു.
તતો યિહૂદીયાઃ પુનરપિ તં હન્તું પાષાણાન્ ઉદતોલયન્|
32 ൩൨ യേശു അവരോട്: പിതാവിൽനിന്ന് ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏത് പ്രവൃത്തി നിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
યીશુઃ કથિતવાન્ પિતુઃ સકાશાદ્ બહૂન્યુત્તમકર્મ્માણિ યુષ્માકં પ્રાકાશયં તેષાં કસ્ય કર્મ્મણઃ કારણાન્ માં પાષાણૈરાહન્તુમ્ ઉદ્યતાઃ સ્થ?
33 ൩൩ യെഹൂദന്മാർ അവനോട്: ഒരു നല്ലപ്രവൃത്തി നിമിത്തവുമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത് എന്നു ഉത്തരം പറഞ്ഞു.
યિહૂદીયાઃ પ્રત્યવદન્ પ્રશસ્તકર્મ્મહેતો ર્ન કિન્તુ ત્વં માનુષઃ સ્વમીશ્વરમ્ ઉક્ત્વેશ્વરં નિન્દસિ કારણાદસ્માત્ ત્વાં પાષાણૈર્હન્મઃ|
34 ൩൪ യേശു അവരോട്: ‘നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
તદા યીશુઃ પ્રત્યુક્તવાન્ મયા કથિતં યૂયમ્ ઈશ્વરા એતદ્વચનં યુષ્માકં શાસ્ત્રે લિખિતં નાસ્તિ કિં?
35 ൩൫ ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന് നീക്കം വരികയില്ലല്ലോ -
તસ્માદ્ યેષામ્ ઉદ્દેશે ઈશ્વરસ્ય કથા કથિતા તે યદીશ્વરગણા ઉચ્યન્તે ધર્મ્મગ્રન્થસ્યાપ્યન્યથા ભવિતું ન શક્યં,
36 ൩൬ ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ?
તર્હ્યાહમ્ ઈશ્વરસ્ય પુત્ર ઇતિ વાક્યસ્ય કથનાત્ યૂયં પિત્રાભિષિક્તં જગતિ પ્રેરિતઞ્ચ પુમાંસં કથમ્ ઈશ્વરનિન્દકં વાદય?
37 ൩൭ ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കണ്ട;
યદ્યહં પિતુઃ કર્મ્મ ન કરોમિ તર્હિ માં ન પ્રતીત;
38 ൩൮ ഞാൻ അവ ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ.
કિન્તુ યદિ કરોમિ તર્હિ મયિ યુષ્માભિઃ પ્રત્યયે ન કૃતેઽપિ કાર્ય્યે પ્રત્યયઃ ક્રિયતાં, તતો મયિ પિતાસ્તીતિ પિતર્ય્યહમ્ અસ્મીતિ ચ ક્ષાત્વા વિશ્વસિષ્યથ|
39 ൩൯ അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
તદા તે પુનરપિ તં ધર્ત્તુમ્ અચેષ્ટન્ત કિન્તુ સ તેષાં કરેભ્યો નિસ્તીર્ય્ય
40 ൪൦ അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പിന്നെയും ചെന്ന് അവിടെ പാർത്തു.
પુન ર્યર્દ્દન્ અદ્યાસ્તટે યત્ર પુર્વ્વં યોહન્ અમજ્જયત્ તત્રાગત્ય ન્યવસત્|
41 ൪൧ അനേകർ അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ച് യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു.
તતો બહવો લોકાસ્તત્સમીપમ્ આગત્ય વ્યાહરન્ યોહન્ કિમપ્યાશ્ચર્ય્યં કર્મ્મ નાકરોત્ કિન્ત્વસ્મિન્ મનુષ્યે યા યઃ કથા અકથયત્ તાઃ સર્વ્વાઃ સત્યાઃ;
42 ൪൨ അവിടെ അനേകർ യേശുവിൽ വിശ്വസിച്ചു.
તત્ર ચ બહવો લોકાસ્તસ્મિન્ વ્યશ્વસન્|

< യോഹന്നാൻ 10 >