< യോവേൽ 1 >
1 ൧ പെഥൂവേലിന്റെ മകനായ യോവേലിന് യഹോവയുടെ അരുളപ്പാടുണ്ടായത് ഇപ്രകാരമായിരുന്നു:
Dubbii Waaqayyoo kan gara Yooʼeel ilma Phetuuʼeel dhufe.
2 ൨ മൂപ്പന്മാരേ, ഇതുകേൾക്കുവിൻ; സകല ദേശനിവാസികളുമേ, ശ്രദ്ധിയ്ക്കുവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?
Yaa maanguddoota, waan kana dhagaʼaa; warri biyyattii keessa jiraattan hundinuu dhaggeeffadhaa. Wanni akkanaa takkumaa bara keessan keessa yookaan bara abbootii keessanii keessa taʼee beekaa?
3 ൩ ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ അവരുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയണം.
Isin waan kana ijoollee keessanitti himaa; ijoolleen keessanis ijoollee ofii isaaniitti haa himan; ijoolleen isaanii immoo dhaloota itti aanutti haa dabarsan.
4 ൪ തുള്ളൻ തിന്നു ശേഷിപ്പിച്ചത് വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചത് വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചത് പച്ചപ്പുഴു തിന്നു നശിപ്പിച്ചു.
Waan tuunni hawwaannisaa dhiise, hawwaannisni guddaan fixe; waan hawwaannisni guddaan dhiise, hawwaannisni xixinnaan nyaatee fixe; waan hawwaannisni xixinnaan dhiise immoo hawwaannisni biraa dhufee nyaate.
5 ൫ മദ്യപന്മാരേ, ഉണർന്നു കരയുവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമേ, പുതുവീഞ്ഞ് നിങ്ങൾക്ക് ഇനി ലഭ്യമല്ലാത്തതിനാൽ കരഞ്ഞ് മുറയിടുവിൻ.
Yaa machooftota, kaʼaatii booʼaa! Isin warri daadhii wayinii dhugdan hundinuu wawwaadhaa; sababii daadhii wayinii haaraatiif wawwaadhaa; inni afaan keessan irraa butameeraatii.
6 ൬ ശക്തിയുള്ളതും എണ്ണുവാൻ കഴിയാത്തതുമായ ഒരു ജാതികളുടെ സൈന്യം എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ല് സിംഹത്തിന്റെ പല്ല്; സിംഹിയുടെ അണപ്പല്ല് അതിനുണ്ട്.
Sabni jabaan akka malee baayʼeen tokko biyya koo weerareera; inni ilkaan leencaa, qarriffaa leenca dhalaa qaba.
7 ൭ അത് എന്റെ മുന്തിരിവള്ളിയെല്ലാം നശിപ്പിച്ച് ശൂന്യമാക്കി എന്റെ അത്തിവൃക്ഷം ഒടിച്ചുകളഞ്ഞു; അത് മുഴുവനും തോലുരിച്ച് എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു.
Inni muka wayinii koo onsee harbuu koos barbadeesseera. Inni qola isaanii irraa quncisee lafatti gatee dameelee isaanii duwwaa hambise.
8 ൮ യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്ത് കരയുന്ന കന്യകയെപ്പോലെ വിലപിക്കുക.
Isin akkuma durba wayyaa gaddaa uffattee dhirsa ijoollummaa isheetiif gaddituutti booʼaa.
9 ൯ ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽ ഇല്ലാതെയായിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ ദുഃഖിക്കുന്നു.
Kennaan midhaaniitii fi dhibaayyuun mana Waaqayyoo irraa citaniiru. Luboonni fuula Waaqayyoo dura tajaajilan booʼaa jiru.
10 ൧൦ വയൽ വിലപിക്കുന്നു. ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കുകയാൽ ദേശം ദുഃഖിക്കുന്നു.
Lafti qotiisaa oneera; laftis gogeera; midhaan barbadaaʼeera; daadhiin wayinii haaraan dhumeera; zayitiinis dhabameera.
11 ൧൧ കർഷകരേ, ലജ്ജിക്കുവിൻ; മുന്തിരിത്തോട്ടക്കാരേ, ഗോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; വയലിലെ വിളവ് നശിച്ചുപോയല്ലോ.
Yaa qonnaan bultoota, isin raafamaa; warri wayinii dhaabbattan booʼaa; sababii midhaan lafa qotiisaa keessanii barbadaaʼeef qamadii fi garbuudhaaf booʼaa.
12 ൧൨ മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി; മാതളം, ഈന്തപ്പന, നാരകം മുതലായ തോട്ടത്തിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വിട്ട് മാഞ്ഞുപോയല്ലോ.
Wayiniin gogeera; harbuunis coollageera; roomaaniin, meexxii fi hudhaan, mukkeen lafa qotiisaa hundinuu goganiiru. Dhugumaan gammachuun ilmaan namaa irraa badeera.
13 ൧൩ പുരോഹിതന്മാരേ, രട്ടുടുത്ത് വിലപിക്കുവിൻ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കുകകൊണ്ട് നിങ്ങൾ വന്ന് രട്ടുടുത്ത് രാത്രി കഴിച്ചുകൂട്ടുവിൻ.
Yaa luboota, wayyaa gaddaa uffadhaatii booʼaa; isin warri iddoo aarsaa dura tajaajiltan wawwaadhaa. Isin warri fuula Waaqa koo dura tajaajiltan kottaatii wayyaa gaddaa uffadhaa bulaa; kennaan midhaaniitii fi dhibaayyuun mana Waaqaa irraa hambifamaniiruutii.
14 ൧൪ ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ. സഭായോഗം വിളിക്കുവിൻ; മൂപ്പന്മാരെയും സകല ദേശനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോട് നിലവിളിക്കുവിൻ;
Sooma qulqulluu labsaa; waldaa qulqulluu waamaa. Maanguddootaa fi warra biyyattii keessa jiraatan hunda gara mana Waaqayyoo Waaqa keessaniitti waamaatii Waaqayyootti booʼaa.
15 ൧൫ ആ ഭയങ്കര ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അത് സർവ്വശക്തനായ ദൈവത്തിന്റെ പക്കൽനിന്ന് സംഹാരത്തിനായി വരുന്നു.
Badne kaa! Guyyaan sun dhiʼaateera. Guyyaan Waaqayyoo gaʼeeraatii; inni akkuma badiisaatti Waaqa Waan Hunda Dandaʼu biraa dhufa.
16 ൧൬ നമ്മുടെ കണ്ണിന് മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസവും അറ്റുപോയല്ലോ.
Ijuma keenya duratti nyaanni cite; ilillee fi gammachuunis mana Waaqa keenyaa irraa hin cinnee?
17 ൧൭ വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കുകയാൽ പാണ്ടികശാലകൾ ശൂന്യമായും കളപ്പുരകൾ ഇടിഞ്ഞും പോകുന്നു.
Sanyiin lafa keessatti tortoree hafe. Mankuusni diigameera; gombisaan caccabeera; midhaan gogee hafeeraatii.
18 ൧൮ മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു! കന്നുകാലികൾ മേച്ചൽ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നു; ആടുകൾ വേദന അനുഭവിക്കുന്നു.
Loon akkam marʼatu! Karri loonii sababii waan dheedu dhabeef asii fi achi joora; bushaayeenis dhiphataniiru.
19 ൧൯ യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും വയലിലെ വൃക്ഷങ്ങൾ എല്ലാം തീജ്വാലയ്ക്കും ഇരയായിത്തീർന്നുവല്ലോ.
Yaa Waaqayyo ani sin waammadha; ibiddi lafa dheedaa barbadeessee arrabni ibiddaa immoo mukkeen diidaa hunda gubee fixeeraatii.
20 ൨൦ നീർത്തോടുകൾ വറ്റിപ്പോകുകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്ക് ഇരയായിത്തീരുകയും ചെയ്തതുകൊണ്ട് വയലിലെ മൃഗങ്ങളും കിതച്ചുകൊണ്ട് നിന്നെ നോക്കുന്നു.
Bineensonni bosonaa sitti gaggabu; lagni bishaanii gogeera; ibiddis dirree dheedaa gubee balleesseera.