< യോവേൽ 3 >
1 ൧ ഞാൻ യെഹൂദയുടെയും യെരൂശലേമിന്റെയും പ്രവാസികളുടെ സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും
Sillä katso, niinä päivinä ja siihen aikaan, kun minä käännän Juudan ja Jerusalemin kohtalon,
2 ൨ ഞാൻ സകലജനതകളെയും യഹോശാഫാത്ത് താഴ്വരയിൽ കൂട്ടിവരുത്തുകയും എന്റെ ജനവും എന്റെ അവകാശവുമായ യിസ്രായേൽ നിമിത്തം അവരോടു വ്യവഹരിക്കുകയും ചെയ്യും; അവർ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.
minä kokoan kaikki pakanakansat, vien ne alas Joosafatin laaksoon ja käyn siellä oikeutta niitten kanssa kansani ja perintöosani, Israelin, tähden. Sillä he ovat hajottaneet sen pakanakansain sekaan, ovat jakaneet minun maani
3 ൩ അവർ എന്റെ ജനത്തിനുവേണ്ടി ചീട്ടിട്ടു; ഒരു ബാലനെ വേശ്യയുടെ കൂലിയായി കൊടുക്കുകയും ഒരു ബാലയെ വിറ്റ് വീഞ്ഞു കുടിക്കുകയും ചെയ്തു.
ja heittäneet minun kansastani arpaa; ovat antaneet pojan porttoa vastaan sekä myyneet tytön viinistä, jonka ovat juoneet.
4 ൪ സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമേ, നിങ്ങൾക്ക് എന്നോട് എന്ത് കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുന്നു എങ്കിൽ ഞാൻ വളരെ വേഗത്തിൽ നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തും.
Mitä on teillä sanomista minulle, teilläkin, Tyyro ja Siidon ja kaikki filistealaisten alueet? Tahdotteko te kostaa minulle, mitä minä olen tehnyt, vai itse tehdä minulle jotakin? Nopeasti, kiiruusti minä annan koston kohdata teidän päätänne siitä, mitä olette tehneet,
5 ൫ നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു; എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.
te, jotka olette ottaneet minun hopeani ja kultani, vieneet minun ihanat kalleuteni temppeleihinne
6 ൬ യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാൻ നിങ്ങൾ അവരെ യവനന്മാർക്ക് വിറ്റുകളഞ്ഞു.
sekä myyneet Juudan ja Jerusalemin lapsia jaavanilaisille, poistaaksenne heidät kauas omalta maaltansa.
7 ൭ എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞ ദേശത്തുനിന്ന് ഞാൻ അവരെ ഉദ്ധരിക്കുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തുകയും ചെയ്യും.
Katso, minä herätän heidät liikkeelle siitä paikasta, johon te olette heidät myyneet, ja annan koston teostanne kohdata teidän päätänne:
8 ൮ ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജനതയായ ശെബായർക്ക് വിറ്റുകളയും; യഹോവ തന്നെ ഇത് അരുളിച്ചെയ്തിരിക്കുന്നു.
minä myyn teidän poikianne ja tyttäriänne Juudan poikien käsiin, ja he myyvät ne sabalaisille, kaukaiselle kansalle. Sillä Herra on puhunut.
9 ൯ ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവീൻ! വീരന്മാരെ ഉണർത്തുവിൻ! സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ.
Julistakaa tämä pakanakansain seassa, alkakaa pyhä sota, innostakaa sankareita, lähestykööt, hyökätkööt kaikki soturit.
10 ൧൦ നിങ്ങളുടെ കലപ്പകളുടെ കൊഴുക്കളിൽ നിന്ന് വാളുകളും, വാക്കത്തികളിൽ നിന്ന് കുന്തങ്ങളും ഉണ്ടാക്കുവിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.
Takokaa vantaanne miekoiksi ja vesurinne keihäiksi. Sanokoon heikko: "Minä olen sankari".
11 ൧൧ ചുറ്റുമുള്ള സകലജനതകളുമേ, ബദ്ധപ്പെട്ടു കൂടിവരുവിൻ! യഹോവേ, അവിടേക്ക് നിന്റെ വീരന്മാരെ അയയ്ക്കണമേ.
Käykää avuksi, tulkaa, kaikki kansakunnat joka taholta. He kokoontuvat sinne. Anna, Herra, sankariesi astua sinne alas.
12 ൧൨ ജനതകൾ ഉണർന്ന് യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജനതകളെയും ന്യായം വിധിക്കേണ്ടതിനായി ഇരിക്കും.
Lähtekööt liikkeelle, hyökätkööt kansakunnat Joosafatin laaksoon; sillä siellä hän istuu tuomitsemassa kaikkia pakanakansoja, joka taholta tulleita.
13 ൧൩ അരിവാൾ എടുക്കുവിൻ; നിലങ്ങൾ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നു; വന്ന് ധാന്യം മെതിക്കുവിൻ; ചക്കുകൾ നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലിയതല്ലോ.
Lähettäkää sirppi, sillä sato on kypsynyt. Tulkaa polkemaan, sillä kuurna on täynnä ja kuurna-altaat pursuvat ylitse; sillä heidän pahuutensa on suuri.
14 ൧൪ വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
Meluavia joukkoja, meluavia joukkoja ratkaisulaaksossa! Sillä lähellä on Herran päivä ratkaisulaaksossa.
15 ൧൫ സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല.
Aurinko ja kuu käyvät mustiksi, ja tähdet kadottavat valonsa.
16 ൧൬ യഹോവ സീയോനിൽനിന്നു ഗർജ്ജിക്കുകയും, യെരൂശലേമിൽ നിന്നു തന്റെ നാദം കേൾപ്പിക്കുകയും ചെയ്യും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന് ശരണവും യിസ്രായേൽ മക്കൾക്ക് മറവിടവും ആയിരിക്കും.
Herra ärjyy Siionista ja antaa äänensä kuulua Jerusalemista, ja taivaat ja maa järkkyvät; mutta Herra on kansansa suoja, Israelin lasten turva.
17 ൧൭ അങ്ങനെ ഞാൻ എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ വസിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ എന്ന് നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജനതകൾ ഇനി അതിൽകൂടി കടക്കുകയുമില്ല.
Ja te tulette tietämään, että minä olen Herra, teidän Jumalanne, joka asun Siionissa, pyhällä vuorellani. Ja Jerusalem on oleva pyhä, ja vieraat eivät enää kulje sen läpi.
18 ൧൮ അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പുറപ്പെട്ട് ശിത്തീംതാഴ്വരയെ നനയ്ക്കും.
Sinä päivänä vuoret tiukkuvat rypälemehua, ja kukkulat vuotavat maitoa; kaikissa Juudan puronotkoissa virtaa vettä, ja Herran huoneesta juoksee lähde, ja se kastelee Akasialaakson.
19 ൧൯ യെഹൂദാദേശത്തുവച്ച് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോടു ചെയ്ത സാഹസം ഹേതുവായി ഈജിപ്റ്റ് ശൂന്യമായിത്തീരുകയും ഏദോം നിർജ്ജനമരുഭൂമിയായി ഭവിക്കുകയും ചെയ്യും.
Egypti tulee autioksi, ja Edom tulee autioksi erämaaksi väkivallan tähden, jota ne ovat tehneet Juudan lapsille, kun ovat vuodattaneet viatonta verta heidän maassansa.
20 ൨൦ യെഹൂദയിൽ സദാകാലത്തും യെരൂശലേമിൽ തലമുറതലമുറയോളവും നിവാസികളുണ്ടാകും.
Mutta Juuda on oleva asuttu iankaikkisesti ja Jerusalem polvesta polveen.
21 ൨൧ ശിക്ഷ ലഭിക്കാതെ ശേഷിച്ചവരെ അവരുടെ തെറ്റിന് ഞാന് ശിക്ഷ നല്കും; യഹോവ സീയോനിൽ എന്നേക്കും വസിക്കും.
Ja minä julistan heidät puhtaiksi verivelasta, josta en ole heitä puhtaiksi julistanut. Ja Herra on asuva Siionissa.