< ഇയ്യോബ് 6 >
1 ൧ അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
But Job answered and said,
2 ൨ “അയ്യോ എന്റെ വ്യസനം ഒന്ന് തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്ത് സ്വരൂപിച്ച് തുലാസിൽ വച്ചെങ്കിൽ!
Oh that my grief were thoroughly weighed, and my calamity laid in the balances together!
3 ൩ അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.
For now it would be heavier than the sand of the sea: therefore my words are swallowed up.
4 ൪ സർവ്വശക്തനായ ദൈവത്തിന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു.
For the arrows of the Almighty are within me, the poison whereof drinks up my spirit: the terrors of God do set themselves in array against me.
5 ൫ പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?
Does the wild ass bray when he has grass? or lows the ox over his fodder?
6 ൬ രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ?
Can that which is unsavory be eaten without salt? or is there any taste in the white of an egg?
7 ൭ തൊടുവാൻ എനിയ്ക്ക് വെറുപ്പ് തോന്നുന്നത് എനിയ്ക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.
The things that my soul refused to touch are as my sorrowful meat.
8 ൮ അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിയ്ക്ക് നല്കിയെങ്കിൽ!
Oh that I might have my request; and that God would grant me the thing that I long for!
9 ൯ എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!
Even that it would please God to destroy me; that he would let loose his hand, and cut me off!
10 ൧൦ അങ്ങനെ എനിയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
Then should I yet have comfort; yes, I would harden myself in sorrow: let him not spare; for I have not concealed the words of the Holy One.
11 ൧൧ ഞാൻ കാത്തിരിക്കേണ്ടതിന് എനിക്ക് എന്ത് ശക്തി? ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്?
What is my strength, that I should hope? and what is my end, that I should prolong my life?
12 ൧൨ എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ?
Is my strength the strength of stones? or is my flesh of brass?
13 ൧൩ ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?
Is not my help in me? and is wisdom driven quite from me?
14 ൧൪ ദുഃഖിതനോട് സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്റെ ഭയം ത്യജിക്കും.
To him that is afflicted pity should be showed from his friend; but he forsakes the fear of the Almighty.
15 ൧൫ എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ.
My brothers have dealt deceitfully as a brook, and as the stream of brooks they pass away;
16 ൧൬ നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.
Which are blackish by reason of the ice, and wherein the snow is hid:
17 ൧൭ ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു.
What time they wax warm, they vanish: when it is hot, they are consumed out of their place.
18 ൧൮ കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്ന് നശിച്ചുപോകുന്നു.
The paths of their way are turned aside; they go to nothing, and perish.
19 ൧൯ തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു.
The troops of Tema looked, the companies of Sheba waited for them.
20 ൨൦ പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; അവിടംവരെ ചെന്ന് നാണിച്ചു പോകുന്നു.
They were confounded because they had hoped; they came thither, and were ashamed.
21 ൨൧ നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു.
For now you are nothing; you see my casting down, and are afraid.
22 ൨൨ എനിയ്ക്ക് കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ;
Did I say, Bring to me? or, Give a reward for me of your substance?
23 ൨൩ വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
Or, Deliver me from the enemy’s hand? or, Redeem me from the hand of the mighty?
24 ൨൪ എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ.
Teach me, and I will hold my tongue: and cause me to understand wherein I have erred.
25 ൨൫ നേരുള്ള വാക്കുകൾക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം?
How forcible are right words! but what does your arguing reprove?
26 ൨൬ വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ.
Do you imagine to reprove words, and the speeches of one that is desperate, which are as wind?
27 ൨൭ അനാഥന് നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു.
Yes, you overwhelm the fatherless, and you dig a pit for your friend.
28 ൨൮ ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
Now therefore be content, look on me; for it is evident to you if I lie.
29 ൨൯ ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളത് തന്നേ.
Return, I pray you, let it not be iniquity; yes, return again, my righteousness is in it.
30 ൩൦ എന്റെ നാവിൽ അനീതിയുണ്ടോ? എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?
Is there iniquity in my tongue? cannot my taste discern perverse things?