< ഇയ്യോബ് 5 >
1 ൧ വിളിച്ചുനോക്കുക; ആരെങ്കിലും നിനക്ക് ഉത്തരം നൽകുന്നുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?
Zavolejž tedy, dá-liť kdo odpověd? A k kterému se z svatých obrátíš?
2 ൨ നീരസം ഭോഷനെ കൊല്ലുന്നു; അസൂയ മൂഢനെ കൊല്ലുന്നു.
Pakli k bláznu, zahubí ho rozhněvání, a nesmyslného zabije prchlivost.
3 ൩ മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ഞാൻ ശപിച്ചു.
Jáť jsem viděl blázna, an se vkořenil, ale hned jsem zle tušil příbytku jeho, řka:
4 ൪ അവന്റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതില്‍ക്കൽവച്ച് തകർന്നുപോകുന്നു.
Vzdáleniť jsou synové jeho od spasení; nebo potříni budou v bráně, aniž bude, kdo by je vytrhl.
5 ൫ അവന്റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു.
Obilé jeho zžíře hladovitý, a i z prostřed trní je vychvátí; nadto sehltí násilník statek takových.
6 ൬ അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല; കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല;
Neboť nepochází z prachu trápení, aniž se z země pučí bída.
7 ൭ തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.
Ale člověk rodí se k bídě, tak jako jiskry z uhlí zhůru létají.
8 ൮ ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു;
Jistě žeť bych já hledal Boha silného, a jemu bych předložil při svou,
9 ൯ അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
Kterýž činí věci veliké, nezpytatelné, divné, a jimž počtu není,
10 ൧൦ അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.
Kterýž dává déšť na zemi, a spouští vody na pole,
11 ൧൧ അവിടുന്ന് താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
Kterýž sází opovržené na místě vysokém, a žalostící vyvyšuje spasením,
12 ൧൨ അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല.
Kterýž v nic obrací myšlení chytráků, tak aby nemohli k skutku přivésti ruce jejich ničeho,
13 ൧൩ അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
Kterýž lapá moudré v chytrosti jejich; nebo rada převrácených bláznová bývá.
14 ൧൪ പകൽ സമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു; ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
Ve dne motají se jako ve tmách, a jako v noci šámají o poledni.
15 ൧൫ അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.
Kterýž zachovává od meče a od úst jejich, a chudého od ruky násilníka.
16 ൧൬ അങ്ങനെ എളിയവന് പ്രത്യാശയുണ്ട്; നീതികെട്ടവനോ വായ് പൊത്തുന്നു.
Máť zajisté nuzný naději, ale nepravost musí zacpati ústa svá.
17 ൧൭ ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്.
Aj, jak blahoslavený jest člověk, kteréhož tresce Bůh! A protož káráním Všemohoucího nepohrdej.
18 ൧൮ അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു.
Onť zajisté uráží, on i obvazuje; raní, ruka jeho také léčí.
19 ൧൯ ആറ് കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
Z šesti úzkostí vysvobodil by tebe, ano i v sedmi nedotklo by se tebe zlé.
20 ൨൦ ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
V hladu vykoupil by tě od smrti, a v boji od moci meče.
21 ൨൧ നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
Když utrhá jazyk, byl bys skryt, aniž bys se bál zhouby, když by přišla.
22 ൨൨ നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല.
Zhouba a hlad buď tobě za smích, a nestrachuj se ani líté zvěři zemské.
23 ൨൩ വയലിലെ കല്ലുകളോട് നിനക്ക് സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.
Nebo s kamením polním příměří tvé, a zvěř lítá polní pokoj zachová k tobě.
24 ൨൪ നിന്റെ കൂടാരം സുരക്ഷിതം എന്ന് നീ അറിയും; നിന്റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും. അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.
A shledáš, žeť stánek tvůj bude bezpečný, a navrátíš se zase k příbytku svému, a nezhřešíš.
25 ൨൫ നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
Shledáš také, žeť se rozmnoží símě tvé, a potomci tvoji jako bylina zemská.
26 ൨൬ തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.
Vejdeš v šedinách do hrobu, tak jako odnášíno bývá zralé obilí časem svým.
27 ൨൭ ഞങ്ങൾ അത് അന്വേഷിച്ചുനോക്കി, അത് അങ്ങനെ തന്നെ ആകുന്നു; നീ അത് കേട്ട് ഗ്രഹിച്ചുകൊള്ളുക.
Aj, toť jsme vyhledali, a takť jest; poslechniž toho, a schovej sobě to.