< ഇയ്യോബ് 42 >
1 ൧ അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
Ipapo Jobho akapindura kuna Jehovha akati:
2 ൨ “നിനക്ക് സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശ്യമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.
“Ndinoziva kuti imi munogona kuita zvose; hapana urongwa hwenyu hungakoneswa.
3 ൩ അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നവനാര്? അങ്ങനെ എനിക്ക് അറിഞ്ഞുകൂടാത്തവിധം അത്ഭുതമേറിയത് ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.
Mabvunza kuti, ‘Ndianiko uyu anodzikatira zano rangu iye asina zivo?’ Zvirokwazvo ndakataura pamusoro pezvinhu zvandisinganzwisisi, zvinhu zvinoshamisa kwazvo kuti ini ndizvizive.
4 ൪ കേൾക്കണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോട് ചോദിക്കും; എന്നെ ഗ്രഹിപ്പിക്കണമേ.
“Mati imi, ‘Chinzwa zvino, uye ini ndichataura; ndichakubvunza iwe, uye iwe uchandipindura.’
5 ൫ ഞാൻ നിന്നെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോൾ, എന്റെ കണ്ണിനാൽ നിന്നെ കാണുന്നു.
Nzeve dzangu dzakanga dzanzwa nezvenyu, asi zvino meso angu akuonai imi.
6 ൬ ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്ത് പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു”.
Naizvozvo ndinozvishora pachangu, uye ndinotendeuka hangu muguruva nomumadota.”
7 ൭ യഹോവ ഈ വചനങ്ങൾ ഇയ്യോബിനോട് അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോട് അരുളിച്ചെയ്തത്: “നിന്നോടും നിന്റെ രണ്ട് സ്നേഹിതന്മാരോടും എനിക്ക് കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ല.
Jehovha akati areva zvinhu izvi kuna Jobho, akati kuna Erifazi muTemani, “Ndakakutsamwira iwe neshamwari dzako mbiri, nokuti hamuna kutaura zvakarurama pamusoro pangu, sezvakaitwa nomuranda wangu Jobho.
8 ൮ ആകയാൽ നിങ്ങൾ ഏഴ് കാളയെയും ഏഴ് ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്ക് വേണ്ടി ഹോമയാഗം അർപ്പിക്കുവിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ച് നിങ്ങളുടെ മൂഢതയ്ക്ക് തക്കവണ്ണം നിങ്ങളോട് ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ലല്ലോ”.
Saka zvino chitorai hando nomwe namakondobwe manomwe mugoenda kumuranda wangu Jobho mundozvibayira sechipiriso chenyu chinopiswa. Muranda wangu Jobho achakunyengetererai, uye ini ndichagamuchira munyengetero wake ndigorega kukuitirai zvakafanira upenzi hwenyu. Hamuna kutaura zvakarurama pamusoro pangu, somuranda wangu Jobho.”
9 ൯ അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്ന് യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു.
Saka Erifazi muTemani, Bhiridhadhi muShuhi naZofari muNamaati vakaita zvavakaudzwa naJehovha; uye Jehovha akagamuchira munyengetero waJobho.
10 ൧൦ ഇയ്യോബ് തന്റെ സ്നേഹിതന്മാർക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്ക് ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു.
Shure kwokunge Jobho anyengeterera shamwari dzake, Jehovha akaita kuti abudirirezve akamupa zvakapetwa kaviri kupfuura zvaakanga anazvo kare.
11 ൧൧ അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന് പരിചയമുള്ളവർ എല്ലാവരും അവന്റെ അടുക്കൽവന്ന് അവന്റെ വീട്ടിൽ അവനോടുകൂടി ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകല അനർത്ഥത്തെയും കുറിച്ച് അവർ അവനോട് സഹതാപം കാണിച്ച് അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന് ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു.
Vanunʼuna vake vose nehanzvadzi dzake navose vaimuziva vakauya vakadya pamwe chete naye mumba make. Vakamuvaraidza uye vakamunyaradza pamusoro pamatambudziko akanga aiswa naJehovha pamusoro pake, uye mumwe nomumwe wavo akamupa chidimbu chesirivha nemhete yegoridhe.
12 ൧൨ ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന് പതിനാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.
Jehovha akaropafadza kupedzisira kwoupenyu hwaJobho kupfuura kutanga. Akanga ana makwai zviuru gumi nezvina, zviuru zvitanhatu zvengamera, nenzombe dzingasungwa pamajoko chiuru nembongoro chiuru.
13 ൧൩ അവന് ഏഴ് പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.
Uye akazovawo navanakomana vanomwe navanasikana vatatu.
14 ൧൪ മൂത്തവൾക്ക് അവൻ യെമീമാ എന്നും രണ്ടാമത്തവൾക്ക് കെസീയാ എന്നും മൂന്നാമത്തവൾക്ക് കേരെൻ-ഹപ്പൂക്ക് എന്നും പേര് വിളിച്ചു.
Mwanasikana wake wokutanga akamutumidza zita rokuti Jemima, wechipiri akamuti Kezia uye wechitatu akamutumidza kuti Kereni-Hapuki.
15 ൧൫ ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടി അവർക്ക് അവകാശം കൊടുത്തു.
Panyika yose hapana kuwanikwa vakadzi vakanaka kupinda vanasikana vaJobho, uye baba vavo vakavapa nhaka pamwe chete nehanzvadzi dzavo.
16 ൧൬ അതിന്‍റെശേഷം ഇയ്യോബ് നൂറ്റിനാല്പത് സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാല് തലമുറയോളം കണ്ടു.
Shure kwaizvozvi, akazorarama makore zana namakumi mana; akaona vana vake navana vavana vake kusvikira parudzi rwechina.
17 ൧൭ അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.
Nokudaro akafa, akwegura ava namakore mazhinji.