< ഇയ്യോബ് 41 >
1 ൧ മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ? അതിന്റെ നാക്ക് കയറുകൊണ്ട് അമർത്താമോ?
¿Sacarás tú al Leviatán con el anzuelo; y con la cuerda que le echares en su lengua?
2 ൨ അതിന്റെ മൂക്കിൽ കയറ് കോർക്കാമോ? അതിന്റെ അണയിൽ കൊളുത്ത് കടത്താമോ?
¿Pondrás tú garfio en sus narices; y horadarás tú con espina su quijada?
3 ൩ അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ? മൃദുവായ വാക്ക് നിന്നോട് പറയുമോ?
¿Multiplicará él ruegos para contigo? ¿hablarte ha él a ti lisonjas?
4 ൪ അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അത് നിന്നോട് ഉടമ്പടി ചെയ്യുമോ?
¿Hará concierto contigo para que le tomes por siervo perpetuo?
5 ൫ പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ? അതിനെ പിടിച്ച് നിന്റെ കുമാരിമാർക്കായി കെട്ടിയിടുമോ?
¿Jugarás tú con él, como con pájaro? ¿y atarle has para tus niñas?
6 ൬ മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്‍ക്കുമോ?
¿Harán banquete por causa de él los compañeros? ¿partirle han entre los mercaderes?
7 ൭ നിനക്ക് അതിന്റെ തോലിൽ നിറച്ച് അസ്ത്രവും തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ?
¿Cortarás tú con cuchillo su cuero, y con francado de pescadores su cabeza?
8 ൮ അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്ന് ഓർത്തുകൊൾക; പിന്നെ നീ അതിന് തുനിയുകയില്ല.
Pon tu mano sobre él: acordarte has de la batalla, y nunca más tornarás.
9 ൯ അവന്റെ ആശയ്ക്ക് ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ.
He aquí que tu esperanza será burlada; por que aun a su sola vista se desmayarán.
10 ൧൦ അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്?
Nadie hay tan osado que le despierte: ¿quién pues podrá estar delante de mí?
11 ൧൧ ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്? ആകാശത്തിൻ കീഴിലുള്ളതെല്ലം എന്റെതല്ലയോ?
¿Quién me previno para que yo se lo agradezca? todo lo que está debajo del cielo es mío.
12 ൧൨ അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കുകയില്ല.
Y no callaré sus miembros, y la cosa de sus fuerzas, y la gracia de su disposición.
13 ൧൩ അതിന്റെ പുറം കുപ്പായം ഊരാകുന്നവനാര്? അതിന്റെ ഇരട്ടനിരപ്പല്ലിനിടയിൽ ആര് ചെല്ലും?
¿Quién descubrirá la delantera de su vestidura? ¿quién se llegará a él con freno doble?
14 ൧൪ അതിന്റെ മുഖത്തെ കതക് ആര് തുറക്കും? അതിന്റെ പല്ലിന് ചുറ്റും ഭീഷണി ഉണ്ട്.
¿Quién abrirá las puertas de su rostro? Los ordenes de sus dientes espantan.
15 ൧൫ ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അത് മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു.
La gloria de su vestido es escudos fuertes, cerrados entre sí estrechamente.
16 ൧൬ അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കുകയില്ല.
El uno se junta con el otro, que viento no entra entre ellos.
17 ൧൭ ഒന്നോടൊന്ന് ചേർന്നിരിക്കുന്നു; വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു.
El uno está pegado con el otro, están trabados entre sí, que no se pueden apartar.
18 ൧൮ അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണ് ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
Con sus estornudos enciende lumbre; y sus ojos son como los párpados del alba.
19 ൧൯ അതിന്റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു.
De su boca salen hachas de fuego, y proceden centellas de fuego.
20 ൨൦ തിളക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്ന് പുക പുറപ്പെടുന്നു.
De sus narices sale humo, como de una olla, o caldero que hierve.
21 ൨൧ അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു.
Su aliento enciende los carbones, y de su boca sale llama.
22 ൨൨ അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
En su cerviz mora la fortaleza, y delante de él es deshecho el trabajo.
23 ൨൩ അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു.
Las partes de su carne están pegadas entre sí: está firme su carne en él, y no se mueve.
24 ൨൪ അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്; തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.
Su corazón es firme como una piedra, y fuerte como la muela de debajo.
25 ൨൫ അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു.
De su grandeza tienen temor los fuertes, y de sus desmayos se purgan.
26 ൨൬ വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവ കൊണ്ടും സാദ്ധ്യമല്ല
Cuando alguno le alcanzare, ni espada, ni lanza, ni dardo, ni coselete, durará contra él.
27 ൨൭ ഇരുമ്പ് വൈക്കോൽപോലെയും താമ്രം ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
El hierro estima por pajas, y el acero por leño podrido.
28 ൨൮ അസ്ത്രം അതിനെ ഓടിക്കുകയില്ല; കവിണക്കല്ല് അതിന് താളടിയായിരിക്കുന്നു.
Saeta no le hace huir: las piedras de honda se le tornan armas.
29 ൨൯ ഗദ അതിന് താളടിപോലെ തോന്നുന്നു; വേൽ ചാട്ടുന്ന ഒച്ച കേട്ട് അത് ചിരിക്കുന്നു.
Toda arma tiene por hojarascas, y del blandeamiento de la pica se burla,
30 ൩൦ അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അത് ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
Por debajo tiene agudas conchas: imprime su agudez en el suelo.
31 ൩൧ കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു; സമുദ്രത്തെ അത് തൈലംപോലെയാക്കിത്തീർക്കുന്നു.
Hace hervir como una olla la profunda mar; y tórnala como una olla de ungüento.
32 ൩൨ അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരച്ചതുപോലെ തോന്നുന്നു.
En pos de sí hace resplandecer la senda, que parece que la mar es cana.
33 ൩൩ ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
No hay sobre la tierra su semejante, hecho para nada temer.
34 ൩൪ അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു; അഹംഭാവമുള്ള ജന്തുക്കൾക്കെല്ലാം അത് രാജാവായിരിക്കുന്നു”.
Menosprecia toda cosa alta, es rey sobre todos los soberbios.