< ഇയ്യോബ് 4 >
1 ൧ അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
Then Eliphaz the Temanite replied:
2 ൨ “നിന്നോട് സംസാരിക്കുവാൻ ശ്രമിച്ചാൽ നീ മുഷിയുമോ? എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും?
“If one ventures a word with you, will you be wearied? Yet who can keep from speaking?
3 ൩ നീ പലരെയും ഉപദേശിച്ച് തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
Surely you have instructed many, and have strengthened their feeble hands.
4 ൪ വീഴുന്നവർക്ക് നിന്റെ വാക്ക് താങ്ങായി കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു.
Your words have steadied those who stumbled; you have braced the knees that were buckling.
5 ൫ എന്നാൽ ഇപ്പോൾ നിനക്കത് സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു; നിന്നെ അത് അലട്ടുന്നു; നീ ഭ്രമിച്ചുപോകുന്നു.
But now trouble has come upon you, and you are weary. It strikes you, and you are dismayed.
6 ൬ നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?
Is your reverence not your confidence, and the uprightness of your ways your hope?
7 ൭ ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്? നേരുള്ളവർ എവിടെയാണ് നശിച്ചിട്ടുള്ളത്?
Consider now, I plead: Who, being innocent, has ever perished? Or where have the upright been destroyed?
8 ൮ ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുത് കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു.
As I have observed, those who plow iniquity and those who sow trouble reap the same.
9 ൯ ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവിടുത്തെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു.
By the breath of God they perish, and by the blast of His anger they are consumed.
10 ൧൦ സിംഹത്തിന്റെ ഗർജ്ജനവും ക്രൂരസിംഹത്തിന്റെ നാദവും ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി.
The lion may roar, and the fierce lion may growl, yet the teeth of the young lions are broken.
11 ൧൧ സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;
The old lion perishes for lack of prey, and the cubs of the lioness are scattered.
12 ൧൨ എന്റെ അടുക്കൽ ഒരു രഹസ്യവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.
Now a word came to me secretly; my ears caught a whisper of it.
13 ൧൩ മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ ഭയവും നടുക്കവും എന്നെ പിടിച്ചു.
In disquieting visions in the night, when deep sleep falls on men,
14 ൧൪ എന്റെ അസ്ഥികൾ കുലുങ്ങിപ്പോയി.
fear and trembling came over me and made all my bones shudder.
15 ൧൫ ഒരാത്മാവ് എന്റെ മുഖത്തിനെതിരെ കടന്ന് എന്റെ ദേഹത്തിന് രോമഹർഷം ഭവിച്ചു.
Then a spirit glided past my face, and the hair on my body bristled.
16 ൧൬ ഒരു പ്രതിമ എന്റെ കണ്ണിനെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായൊരു സ്വരം ഞാൻ കേട്ടത്:
It stood still, but I could not discern its appearance; a form loomed before my eyes, and I heard a whispering voice:
17 ൧൭ മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?
‘Can a mortal be more righteous than God, or a man more pure than his Maker?
18 ൧൮ ഇതാ, സ്വദാസന്മാരിലും അവന് വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.
If God puts no trust in His servants, and He charges His angels with error,
19 ൧൯ പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച് പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം!
how much more those who dwell in houses of clay, whose foundations are in the dust, who can be crushed like a moth!
20 ൨൦ ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.
They are smashed to pieces from dawn to dusk; unnoticed, they perish forever.
21 ൨൧ അവരുടെ കൂടാരത്തിന്റെ കയറ് അറ്റുപോയിട്ട് അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ.
Are not their tent cords pulled up, so that they die without wisdom?’