< ഇയ്യോബ് 39 >
1 ൧ പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ?
Weißt du die Zeit, wann die Gemsen auf den Felsen gebären? Oder hast du gemerkt, wann die Hirsche schwanger gehen?
2 ൨ അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്ക് കണക്ക് കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
Hast du erzählet ihre Monden, wann sie voll werden? Oder weißt du die Zeit, wann sie gebären?
3 ൩ അവ കുനിഞ്ഞ് കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു.
Sie beugen sich, wenn sie gebären, und reißen sich und lassen aus ihre Jungen.
4 ൪ അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു; അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല.
Ihre Jungen werden feist und mehren sich im Getreide; und gehen aus und kommen nicht wieder zu ihnen.
5 ൫ കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്? വനഗർദ്ദഭത്തെ കെട്ടഴിച്ചതാര്?
Wer hat das Wild so frei lassen gehen? Wer hat die Bande des Wildes aufgelöset,
6 ൬ ഞാൻ മരുഭൂമി അതിന് വീടും ഉവർനിലം അതിന് പാർപ്പിടവുമാക്കി.
dem ich das Feld zum Hause gegeben habe und die Wüste zur Wohnung?
7 ൭ അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല.
Es verlacht das Getümmel der Stadt; das Pochen des Treibers höret es nicht.
8 ൮ മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അത് അന്വേഷിച്ചു നടക്കുന്നു.
Es schauet nach den Bergen, da seine Weide ist, und suchet, wo es grün ist.
9 ൯ കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ? അത് നിന്റെ പുല്‍തൊട്ടിക്കരികിൽ രാത്രിയിൽ പാർക്കുമോ?
Meinest du, das Einhorn werde dir dienen und werde bleiben an deiner Krippe?
10 ൧൦ കാട്ടുപോത്തിനെ നിനക്ക് കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ? അത് നിന്റെ പിന്നാലെ നിലം നിരത്തുമോ?
Kannst du ihm dein Joch anknüpfen, die Furchen zu machen, daß es hinter dir brache in Gründen?
11 ൧൧ അതിന്റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന് ഭരമേല്പിച്ച് കൊടുക്കുമോ?
Magst du dich auf es verlassen, daß es so stark ist, und wirst es dir lassen arbeiten?
12 ൧൨ അത് നിന്റെ വിത്ത് കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
Magst du ihm trauen, daß es deinen Samen dir wiederbringe und in deine Scheune sammle?
13 ൧൩ ഒട്ടകപ്പക്ഷി ഉല്ലസിച്ച് ചിറക് വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ?
Die Federn des Pfauen sind schöner denn die Flügel und Federn des Storchs,
14 ൧൪ അത് നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു; അവയെ പൊടിയിൽ വച്ച് വിരിയിക്കുന്നു.
der seine Eier auf der Erde lässet und läßt sie die heiße Erde ausbrüten.
15 ൧൫ കാൽ കൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.
Er vergisset, daß sie möchten zertreten werden und ein wild Tier sie zerbreche.
16 ൧൬ അത് തന്റെ കുഞ്ഞുങ്ങളോട് തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായിപ്പോകുമെന്ന് ഭയപ്പെടുന്നില്ല.
Er wird so hart gegen seine Jungen, als wären sie nicht sein, achtet es nicht, daß er umsonst arbeitet.
17 ൧൭ ദൈവം അതിന് ജ്ഞാനമില്ലാതാക്കി വിവേകം അതിന് നല്കിയിട്ടും ഇല്ല.
Denn Gott hat ihm die Weisheit genommen und hat ihm keinen Verstand mitgeteilet.
18 ൧൮ അത് ചിറകടിച്ച് പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു.
Zu der Zeit, wenn er hoch fähret, erhöhet er sich und verlachet beide Roß und Mann.
19 ൧൯ കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? അതിന്റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്?
Kannst du dem Roß Kräfte geben, oder seinen Hals zieren mit seinem Geschrei?
20 ൨൦ നിനക്ക് അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
Kannst du es schrecken wie die Heuschrecken? Das ist Preis seiner Nase, was schrecklich ist.
21 ൨൧ അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു. അത് ആയുധപാണികളെ എതിർക്കുന്നു.
Es stampfet auf den Boden und ist freudig mit Kraft und zeucht aus den Geharnischten entgegen.
22 ൨൨ അത് കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോട് പിൻവാങ്ങുന്നതുമില്ല.
Es spottet der Furcht und erschrickt nicht und fleucht vor dem Schwert nicht,
23 ൨൩ അതിന് എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
wenngleich wider es klinget der Köcher und glänzet beide Spieß und Lanze.
24 ൨൪ അത് ഉഗ്രതയും കോപവും പൂണ്ട് നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല.
Es zittert und tobet und scharret in die Erde und achtet nicht der Trommeten Hall.
25 ൨൫ കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്ന് ചിനയ്ക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്ന് മണക്കുന്നു.
Wenn die Trommete fast klinget, spricht es: Hui! und riecht den Streit von ferne, das Schreien der Fürsten und Jauchzen.
26 ൨൬ നിന്റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും ചിറകു തെക്കോട്ട് വിടർക്കുകയും ചെയ്യുന്നതു?
Fleuget der Habicht durch deinen Verstand und breitet seine Flügel gegen Mittag?
27 ൨൭ നിന്റെ കല്പനക്കോ കഴുകൻ മേലോട്ട് പറക്കുകയും ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു?
Fleuget der Adler auf deinen Befehl so hoch, daß er sein Nest in der Höhe macht?
28 ൨൮ അത് പാറയിൽ കുടിയേറി രാത്രി പാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നെ.
In Felsen wohnet er und bleibt auf den Klippen an Felsen und in festen Orten.
29 ൨൯ അവിടെനിന്ന് അത് ഇര തിരയുന്നു; അതിന്റെ കണ്ണ് ദൂരത്തേക്കു കാണുന്നു.
Von dannen schauet er nach der Speise, und seine Augen sehen ferne.
30 ൩൦ അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്”.
Seine Jungen saufen Blut; und wo ein Aas ist, da ist er.