< ഇയ്യോബ് 39 >

1 പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ?
Knowest thou the time when the wild goats of the rock bring forth? Or canst thou observe when the hinds are in labor?
2 അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്ക് കണക്ക് കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
Canst thou number the months they fulfill, And know the season when they bring forth?
3 അവ കുനിഞ്ഞ് കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു.
They bow themselves; they bring forth their young; They cast forth their pains.
4 അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു; അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല.
Their young ones are strong; they grow up in the fields; They go away, and return not to them.
5 കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്? വനഗർദ്ദഭത്തെ കെട്ടഴിച്ചതാര്?
Who hath sent forth the wild ass free? Who hath loosed the bands of the wild ass,
6 ഞാൻ മരുഭൂമി അതിന് വീടും ഉവർനിലം അതിന് പാർപ്പിടവുമാക്കി.
To whom I have given the wilderness for his house, And the barren land for his dwelling-place?
7 അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല.
He scorneth the tumult of the city, And heedeth not the shouting of the driver;
8 മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അത് അന്വേഷിച്ചു നടക്കുന്നു.
The range of the mountains is his pasture; He seeketh after every green thing,
9 കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ? അത് നിന്റെ പുല്‍തൊട്ടിക്കരികിൽ രാത്രിയിൽ പാർക്കുമോ?
Will the wild-ox consent to serve thee? Will he pass the night at thy crib?
10 ൧൦ കാട്ടുപോത്തിനെ നിനക്ക് കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ? അത് നിന്റെ പിന്നാലെ നിലം നിരത്തുമോ?
Canst thou bind the wild-ox with the harness to the furrow? Or will he harrow the valleys after thee?
11 ൧൧ അതിന്റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന് ഭരമേല്പിച്ച് കൊടുക്കുമോ?
Wilt thou rely upon him because his strength is great, And commit to him thy labor?
12 ൧൨ അത് നിന്റെ വിത്ത് കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
Wilt thou trust him to bring home thy grain, And gather in thy harvest?
13 ൧൩ ഒട്ടകപ്പക്ഷി ഉല്ലസിച്ച് ചിറക് വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ?
The wing of the ostrich moveth joyfully; But is it with loving pinion and feathers?
14 ൧൪ അത് നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു; അവയെ പൊടിയിൽ വച്ച് വിരിയിക്കുന്നു.
Nay, she layeth her eggs on the ground; She warmeth them in the dust,
15 ൧൫ കാൽ കൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.
And forgetteth that the foot may crush them, And that the wild beast may break them.
16 ൧൬ അത് തന്റെ കുഞ്ഞുങ്ങളോട് തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായിപ്പോകുമെന്ന് ഭയപ്പെടുന്നില്ല.
She is cruel to her young, as if they were not hers; Her labor is in vain, yet she feareth not;
17 ൧൭ ദൈവം അതിന് ജ്ഞാനമില്ലാതാക്കി വിവേകം അതിന് നല്കിയിട്ടും ഇല്ല.
Because God hath denied her wisdom, And hath not given her understanding.
18 ൧൮ അത് ചിറകടിച്ച് പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു.
Yet when she lasheth herself up on high, She laugheth at the horse and his rider.
19 ൧൯ കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? അതിന്റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്?
Hast thou given the horse strength? Hast thou clothed his neck with his trembling mane?
20 ൨൦ നിനക്ക് അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
Hast thou taught him to bound like the locust? How majestic his snorting! how terrible!
21 ൨൧ അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു. അത് ആയുധപാണികളെ എതിർക്കുന്നു.
He paweth in the valley; he exulteth in his strength, And rusheth into the midst of arms.
22 ൨൨ അത് കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോട് പിൻവാങ്ങുന്നതുമില്ല.
He laugheth at fear; he trembleth not, And turneth not back from the sword.
23 ൨൩ അതിന് എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
Against him rattle the quiver, The flaming spear, and the lance.
24 ൨൪ അത് ഉഗ്രതയും കോപവും പൂണ്ട് നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല.
With rage and fury he devoureth the ground; He will not believe that the trumpet soundeth.
25 ൨൫ കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്ന് ചിനയ്ക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്ന് മണക്കുന്നു.
At every blast of the trumpet, he saith, Aha! And snuffeth the battle afar off, —The thunder of the captains, and the war-shout.
26 ൨൬ നിന്റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും ചിറകു തെക്കോട്ട് വിടർക്കുകയും ചെയ്യുന്നതു?
Is it by thy wisdom that the hawk flieth, And spreadeth his wings toward the south?
27 ൨൭ നിന്റെ കല്പനക്കോ കഴുകൻ മേലോട്ട് പറക്കുകയും ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു?
Doth the eagle soar at thy command, And build his nest on high?
28 ൨൮ അത് പാറയിൽ കുടിയേറി രാത്രി പാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നെ.
He dwelleth and lodgeth upon the rock, Upon the peak of the rock, and the stronghold.
29 ൨൯ അവിടെനിന്ന് അത് ഇര തിരയുന്നു; അതിന്റെ കണ്ണ് ദൂരത്തേക്കു കാണുന്നു.
From thence he spieth out prey; His eyes discern it from afar.
30 ൩൦ അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്”.
His young ones suck up blood; And where the slain are, there is he.

< ഇയ്യോബ് 39 >