< ഇയ്യോബ് 38 >
1 ൧ പിന്നീട് യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തത്:
Respondens autem Dominus Iob de turbine, dixit:
2 ൨ “അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്ന ഇവനാര്?
Quis est iste involvens sententias sermonibus imperitis?
3 ൩ നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ളുക; ഞാൻ നിന്നോട് ചോദിക്കും; എന്നോട് ഉത്തരം പറയുക.
Accinge sicut vir lumbos tuos: interrogabo te, et responde mihi.
4 ൪ ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്ക് വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക.
Ubi eras quando ponebam fundamenta terræ? indica mihi si habes intelligentiam.
5 ൫ അതിന്റെ അളവ് നിയമിച്ചവൻ ആര്? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്?
Quis posuit mensuras eius, si nosti? vel quis tetendit super eam lineam?
6 ൬ പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ച് ഘോഷിച്ചുല്ലസിക്കുകയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ
Super quo bases illius solidatæ sunt? aut quis demisit lapidem angularem eius,
7 ൭ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആര്?
Cum me laudarent simul astra matutina, et iubilarent omnes filii Dei?
8 ൮ ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടച്ചവൻ ആര്?
Quis conclusit ostiis mare, quando erumpebat quasi de vulva procedens:
9 ൯ അന്ന് ഞാൻ മേഘത്തെ അതിന് ഉടുപ്പും കൂരിരുളിനെ അതിന് ചുറ്റാടയും ആക്കി;
Cum ponerem nubem vestimentum eius, et caligine illud quasi pannis infantiæ obvolverem?
10 ൧൦ ഞാൻ അതിന് അതിര് നിയമിച്ച് കതകും ഓടാമ്പലും വച്ചു.
Circumdedi illud terminis meis, et posui vectem, et ostia:
11 ൧൧ ‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്ന് കല്പിച്ചു.
Et dixi: Usque huc venies, et non procedes amplius, et hic confringes tumentes fluctus tuos.
12 ൧൨ ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും
Numquid post ortum tuum præcepisti diluculo, et ostendisti auroræ locum suum?
13 ൧൩ നിന്റെ ജീവകാലത്ത് ഒരിക്കലെങ്കിലും നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും അരുണോദയത്തിന് സ്ഥലം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ?
Et tenuisti concutiens extrema terræ, et excussisti impios ex ea?
14 ൧൪ അത് മുദ്രയുടെ കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ അതിലുള്ളതെല്ലാം വിളങ്ങിനില്ക്കുന്നു.
Restituetur ut lutum signaculum, et stabit sicut vestimentum:
15 ൧൫ ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.
Auferetur ab impiis lux sua, et brachium excelsum confringetur.
16 ൧൬ നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
Numquid ingressus es profunda maris, et in novissimis abyssi deambulasti?
17 ൧൭ മരണത്തിന്റെ വാതിലുകൾ നിനക്ക് വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
Numquid apertæ sunt tibi portæ mortis, et ostia tenebrosa vidisti?
18 ൧൮ ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവ സകലവും അറിയുന്നുവെങ്കിൽ പ്രസ്താവിക്കുക.
Numquid considerasti latitudinem terræ? indica mihi, si nosti, omnia.
19 ൧൯ വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്? ഇരുളിന്റെ പാർപ്പിടവും എവിടെ?
In qua via lux habitet, et tenebrarum quis locus sit:
20 ൨൦ നിനക്ക് അവയെ അവയുടെ അതിര് വരെ കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
Ut ducas unumquodque ad terminos suos, et intelligas semitas domus eius.
21 ൨൧ നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്ക് ആയുസ്സ് ഒട്ടും കുറവല്ലല്ലോ; നീ അത് അറിയാതിരിക്കുമോ?
Sciebas tunc quod nasciturus esses? et numerum dierum tuorum noveras?
22 ൨൨ നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
Numquid ingressus es thesauros nivis, aut thesauros grandinis aspexisti,
23 ൨൩ ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവച്ചിരിക്കുന്നു.
Quæ præparavi in tempus hostis, in diem pugnæ et belli?
24 ൨൪ വെളിച്ചം പിരിയുന്നതും കിഴക്കൻകാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്?
Per quam viam spargitur lux, dividitur æstus super terram?
25 ൨൫ നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിനും
Quis dedit vehementissimo imbri cursum, et viam sonantis tonitrui,
26 ൨൬ തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിനും ഇളമ്പുല്ല് മുളപ്പിക്കേണ്ടതിനും
Ut plueret super terram absque homine in deserto, ubi nullus mortalium commoratur,
27 ൨൭ ജലപ്രവാഹത്തിന് ചാലും ഇടിമിന്നലിന് പാതയും വെട്ടിക്കൊടുത്തതാര്?
Ut impleret inviam et desolatam, et produceret herbas virentes?
28 ൨൮ മഴക്ക് അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
Quis est pluviæ pater? vel quis genuit stillas roris?
29 ൨൯ ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു? ആകാശത്തിലെ മഞ്ഞ് ആര് പ്രസവിക്കുന്നു?
De cuius utero egressa est glacies? et gelu de cælo quis genuit?
30 ൩൦ വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
In similitudinem lapidis aquæ durantur, et superficies abyssi constringitur.
31 ൩൧ കാർത്തികയുടെ ചങ്ങല നിനക്ക് ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
Numquid coniungere valebis micantes stellas Pleiadas, aut gyrum Arcturi poteris dissipare?
32 ൩൨ നിനക്ക് രാശിചക്രത്തെ അതിന്റെ കാലത്ത് പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്ക് നടത്താമോ?
Numquid producis Luciferum in tempore suo, et Vesperum super filios terræ consurgere facis?
33 ൩൩ ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ? അതിന് ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ?
Numquid nosti ordinem cæli, et pones rationem eius in terra?
34 ൩൪ ജലപ്രവാഹം നിന്നെ മൂടേണ്ടതിന് നിനക്ക് മേഘങ്ങളോളം ശബ്ദം ഉയർത്താമോ?
Numquid elevabis in nebula vocem tuam, et impetus aquarum operiet te?
35 ൩൫ “അടിയങ്ങൾ വിടകൊള്ളുന്നു” എന്ന് നിന്നോട് പറഞ്ഞ് പുറപ്പെടുവാൻ തക്കവിധം നിനക്ക് മിന്നലുകളെ പറഞ്ഞയക്കാമോ?
Numquid mittes fulgura, et ibunt, et revertentia dicent tibi: Adsumus?
36 ൩൬ അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്? മനസ്സിന് വിവേകം കൊടുത്തവൻ ആര്?
Quis posuit in visceribus hominis sapientiam? vel quis dedit gallo intelligentiam?
37 ൩൭ ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്ന് പറ്റിപ്പോകുമ്പോഴും
Quis enarrabit cælorum rationem, et concentum cæli quis dormire faciet?
38 ൩൮ ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്? ആകാശത്തിലെ തുരുത്തികളെ ചരിച്ചിടുന്നതാര്?
Quando fundebatur pulvis in terra, et glebæ compingebantur?
39 ൩൯ സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും
Numquid capies leænæ prædam, et animam catulorum eius implebis,
40 ൪൦ നീ സിംഹിയ്ക്ക് ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
Quando cubant in antris, et in specubus insidiantur?
41 ൪൧ കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്ന് ദൈവത്തോട് നിലവിളിക്കുമ്പോൾ അതിന് തീറ്റ എത്തിച്ച് കൊടുക്കുന്നതാര്?
Quis præparat corvo escam suam, quando pulli eius clamant ad Deum, vagantes, eo quod non habeant cibos?