< ഇയ്യോബ് 32 >

1 അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി.
ଏହିରୂପେ ଆୟୁବ ନିଜ ଦୃଷ୍ଟିରେ ଧାର୍ମିକ ହେବାରୁ ଏହି ତିନି ଜଣ ଉତ୍ତର ଦେବାରୁ କ୍ଷାନ୍ତ ହେଲେ।
2 അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തേക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു.
ତହିଁରେ ରାମ୍‍ ଗୋଷ୍ଠୀଜାତ ବୂଷୀୟ ବାରଖେଲର ପୁତ୍ର ଇଲୀହୂର କ୍ରୋଧ ପ୍ରଜ୍ୱଳିତ ହେଲା; ଆୟୁବ ବିରୁଦ୍ଧରେ ତାହାର କ୍ରୋଧ ପ୍ରଜ୍ୱଳିତ ହେଲା, କାରଣ ସେ ପରମେଶ୍ୱରଙ୍କ ଅପେକ୍ଷା ଆପଣାକୁ ଧାର୍ମିକ ମଣିଲା।
3 അവന്റെ മൂന്ന് സ്നേഹിതന്മാർക്ക് ഇയ്യോബിന്റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു.
ମଧ୍ୟ ତାହାର ତିନି ବନ୍ଧୁଙ୍କ ପ୍ରତିକୂଳରେ ତାହାର କ୍ରୋଧ ପ୍ରଜ୍ୱଳିତ ହେଲା, କାରଣ ସେମାନେ କୌଣସି ଉତ୍ତର ଦେଇ ନ ପାରିଲେ ହେଁ ଆୟୁବକୁ ଦୋଷୀ କରିଥିଲେ।
4 എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു.
ସେମାନେ ଇଲୀହୂଠାରୁ ପ୍ରାଚୀନ ଥିବାରୁ ଇଲୀହୂ ଆୟୁବକୁ କଥା କହିବା ପାଇଁ ଅପେକ୍ଷା କରିଥିଲା।
5 ആ മൂന്ന് പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്ന് കണ്ടപ്പോൾ എലീഹൂവിന്റെ കോപം ജ്വലിച്ചു.
ପୁଣି, ସେ ସେହି ତିନି ଜଣଙ୍କ ମୁଖରେ କୌଣସି ଉତ୍ତର ନ ଥିବାର ଦେଖି ତାହାର କ୍ରୋଧ ପ୍ରଜ୍ୱଳିତ ହେଲା।
6 അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞത്: “ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ട് ഞാൻ ശങ്കിച്ചു, അഭിപ്രായം പറയുവാൻ തുനിഞ്ഞില്ല.
ଏଥିଉତ୍ତାରେ ବୂଷୀୟ ବାରଖେଲର ପୁତ୍ର ଇଲୀହୂ ଉତ୍ତର କରି କହିଲା, “ମୁଁ ଯୁବା ଲୋକ, ଆଉ ତୁମ୍ଭେମାନେ ଅତି ବୃଦ୍ଧ; ଏଣୁ ମୁଁ କ୍ଷାନ୍ତ ହେଲି ଓ ତୁମ୍ଭମାନଙ୍କ ନିକଟରେ ଆପଣା ମତ ପ୍ରକାଶ କରିବାକୁ ସାହସ କଲି ନାହିଁ।
7 പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ എന്നിങ്ങനെ ഞാൻ വിചാരിച്ചു.
ମୁଁ କହିଲି, ‘ଦିନସମୂହ କଥା କହିବେ ଓ ବର୍ଷର ବାହୁଲ୍ୟ ଜ୍ଞାନ ଶିଖାଇବେ।’
8 എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സർവ്വശക്തന്റെ ശ്വാസം അവർക്ക് വിവേകം നല്കുന്നു.
ମାତ୍ର ମନୁଷ୍ୟ ମଧ୍ୟରେ ଗୋଟିଏ ଆତ୍ମା ଅଛି ଓ ସର୍ବଶକ୍ତିମାନ ପରମେଶ୍ୱରଙ୍କ ନିଶ୍ୱାସ ସେମାନଙ୍କୁ ବୁଦ୍ଧି ଦିଏ।
9 പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല; വൃദ്ധന്മാരാകുന്നു ന്യായബോധമുള്ളവർ എന്നുമില്ല.
ବଡ଼ ଲୋକେ ଯେ ଜ୍ଞାନବାନ, ତାହା ନୁହେଁ, ଅବା ପ୍ରାଚୀନମାନେ ଯେ ବିଚାର ବୁଝନ୍ତି, ତାହା ନୁହେଁ।
10 ൧൦ അതുകൊണ്ട് ഞാൻ പറയുന്നത്: എന്റെ വാക്ക് കേട്ടുകൊള്ളുവിൻ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.
ଏଥିପାଇଁ ମୁଁ କହିଲି, ‘ମୋʼ କଥା ଶୁଣ; ମୁଁ ମଧ୍ୟ ଆପଣା ମତ ପ୍ରକାଶ କରିବି।’
11 ൧൧ ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച് നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി.
ଦେଖ, ମୁଁ ତୁମ୍ଭମାନଙ୍କ କଥା ପାଇଁ ଅପେକ୍ଷା କଲି, କଅଣ କହିବାକୁ ହେବ, ଏହା ତୁମ୍ଭେମାନେ ଅନୁସନ୍ଧାନ କରିବା ପର୍ଯ୍ୟନ୍ତ ତୁମ୍ଭମାନଙ୍କ ଯୁକ୍ତି ପାଇଁ ମନୋଯୋଗ କଲି।
12 ൧൨ നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിന് ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്ക് ഉത്തരം പറയുവാനോ നിങ്ങളിൽ ആരുമില്ല.
ଆହୁରି, ମୁଁ ତୁମ୍ଭମାନଙ୍କ କଥାରେ ମନ ଦେଲି, ପୁଣି ଦେଖ, ଆୟୁବକୁ ବୋଧ ଦେବାକୁ, ଅବା ତାହାର କଥାର ଉତ୍ତର ଦେବାକୁ ତୁମ୍ଭମାନଙ୍କ ମଧ୍ୟରେ କେହି ନ ଥିଲା।
13 ൧൩ ‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവം തന്നെ അവനെ ജയിക്കും’ എന്ന് നിങ്ങൾ പറയരുത്.
ସାବଧାନ, କେଜାଣି ତୁମ୍ଭେମାନେ କହିବ, ଆମ୍ଭେମାନେ ଜ୍ଞାନ ପାଇଅଛୁ; ପରମେଶ୍ୱର ତାହାକୁ ପରାସ୍ତ କରି ପାରିବେ, ମନୁଷ୍ୟ ନୁହେଁ;
14 ൧൪ എനിക്കെതിരെയല്ലല്ലോ അവൻ തന്റെ വാക്കുകൾ പ്രയോഗിച്ചത്; നിങ്ങളുടെ വചനങ്ങൾകൊണ്ട് ഞാൻ അവനോട് ഉത്തരം പറയുകയുമില്ല.
କାରଣ ସେ ମୋʼ ବିରୁଦ୍ଧରେ କଥା କହି ନାହିଁ, କିଅବା ମୁଁ ତୁମ୍ଭମାନଙ୍କ କଥାରେ ତାହାକୁ ଉତ୍ତର ଦେବି ନାହିଁ।
15 ൧൫ അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്ക് വാക്ക് മുട്ടിപ്പോയി.
ସେମାନେ ବିସ୍ମିତ ଅଛନ୍ତି, ସେମାନେ ଆଉ ଉତ୍ତର ଦିଅନ୍ତି ନାହିଁ, ସେମାନଙ୍କର କୌଣସି କଥା କହିବାକୁ ନାହିଁ।
16 ൧൬ അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു; അവർ സംസാരിക്കാത്തതുകൊണ്ട് ഞാൻ കാത്തിരിക്കണമോ?
ସେମାନେ କଥା କହନ୍ତି ନାହିଁ, ସେମାନେ ତୁନି ହୋଇ ଠିଆ ହୁଅନ୍ତି, ଆଉ ଉତ୍ତର ଦିଅନ୍ତି ନାହିଁ ବୋଲି କି ମୁଁ ଅପେକ୍ଷା କରିବି?
17 ൧൭ എനിക്ക് പറയുവാനുള്ളത് ഞാനും പറയും; എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
ମୁଁ ମଧ୍ୟ ଆପଣାର ଉତ୍ତର ଦେବି, ମୁଁ ଆପଣାର ମତ ପ୍ରକାଶ କରିବି।
18 ൧൮ ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു.
କାରଣ ମୁଁ ବାକ୍ୟରେ ପରିପୂର୍ଣ୍ଣ। ମୋହର ଅନ୍ତରସ୍ଥ ଆତ୍ମା ମୋତେ ପ୍ରବର୍ତ୍ତାଏ।
19 ൧൯ എന്റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു; അത് പുതിയ തുരുത്തികൾപോലെ പൊട്ടാറായിരിക്കുന്നു.
ଦେଖ, ମୋʼ ଉଦର ବନ୍ଦ ଦ୍ରାକ୍ଷାରସ ତୁଲ୍ୟ; ନୂତନ କୁମ୍ପା ପରି ତାହା ଫାଟିବାକୁ ଉଦ୍ୟତ।
20 ൨൦ എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും; എന്റെ അധരം തുറന്ന് ഉത്തരം പറയും.
ମୁଁ ଉଶ୍ୱାସ ପାଇବା ପାଇଁ କଥା କହିବି; ମୁଁ ଓଷ୍ଠାଧର ଫିଟାଇ ଉତ୍ତର ଦେବି।
21 ൨൧ ഞാൻ ഒരുവന്റെയും പക്ഷം പിടിക്കുകയില്ല; ആരോടും മുഖസ്തുതി പറയുകയുമില്ല.
ବିନୟ କରୁଅଛି, ମୋତେ କୌଣସି ଲୋକର ମୁଖାପେକ୍ଷା କରିବାକୁ ଦିଅ ନାହିଁ; କିଅବା ମୁଁ କୌଣସି ଲୋକର ଚାଟୁବାଦ କରିବି ନାହିଁ।
22 ൨൨ മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവ് വേഗത്തിൽ എന്നെ നീക്കിക്കളയും.
କାରଣ ମୁଁ ଚାଟୁବାଦ କରି ଜାଣେ ନାହିଁ; କଲେ ମୋହର ସୃଷ୍ଟିକର୍ତ୍ତା ଶୀଘ୍ର ମୋତେ ସଂହାର କରିବେ।

< ഇയ്യോബ് 32 >