< ഇയ്യോബ് 31 >

1 ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
covenant to cut: make(covenant) to/for eye my and what? to understand upon virgin
2 എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്?
and what? portion god from above and inheritance Almighty from height
3 നീതികെട്ടവന് അപായവും ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ?
not calamity to/for unjust and misfortune to/for to work evil: wickedness
4 എന്റെ വഴികൾ ദൈവം കാണുന്നില്ലയോ? എന്റെ കാലടികളെല്ലാം എണ്ണുന്നില്ലയോ?
not he/she/it to see: see way: conduct my and all step my to recount
5 ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ -
if to go: walk with vanity: false and to hasten upon deceit foot my
6 ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന് ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ -
to weigh me in/on/with balance righteousness and to know god integrity my
7 എന്റെ കാലടി വഴിവിട്ട് മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിനെ പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈയ്ക്ക് പറ്റിയെങ്കിൽ,
if to stretch step my from [the] way: conduct and after eye my to go: went heart my and in/on/with palm my to cleave blemish
8 ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ; എന്റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ.
to sow and another to eat and offspring my to uproot
9 എന്റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ,
if to entice heart my upon woman and upon entrance neighbor my to ambush
10 ൧൦ എന്റെ ഭാര്യ മറ്റൊരുത്തന് മാവ് പൊടിക്കട്ടെ; അന്യർ അവളുടെമേൽ പതുങ്ങട്ടെ.
to grind to/for another woman: wife my and upon her to bow [emph?] another
11 ൧൧ അത് മഹാപാതകമല്ലയോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റമത്രേ;
for (he/she/it *Q(K)*) wickedness (and he/she/it *Q(k)*) iniquity: crime judge
12 ൧൨ അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും.
for fire he/she/it till Abaddon to eat and in/on/with all produce my to uproot
13 ൧൩ എന്റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട് ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ,
if to reject justice servant/slave my and maidservant my in/on/with strife their with me me
14 ൧൪ ദൈവം എന്നെ കുറ്റം വിധിക്കുവാൻ എഴുന്നേല്ക്കുമ്പോൾ ഞാൻ എന്ത് ചെയ്യും? അവിടുന്ന് ന്യായം വിധിക്കുവാൻ വരുമ്പോൾ ഞാൻ എന്തുത്തരം പറയും?
and what? to make: do for to arise: rise God and for to reckon: visit what? to return: reply him
15 ൧൫ ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുവനല്ലയോ?
not in/on/with belly: womb to make me to make him and to establish: make him in/on/with womb one
16 ൧൬ ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണിനെ ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ,
if to withhold from pleasure poor and eye widow to end: expend
17 ൧൭ അനാഥന് കൊടുക്കാതെ ഞാൻ തനിയെ എന്റെ ആഹാരം കഴിച്ചെങ്കിൽ -
and to eat morsel my to/for alone me and not to eat orphan from her
18 ൧൮ ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും ജനിച്ചത് മുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -
for from youth my to magnify me like/as father and from belly: womb mother my to lead her
19 ൧൯ ഒരുവൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട്
if to see: see to perish from without clothing and nothing covering to/for needy
20 ൨൦ അവന്റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ട് അവന് കുളിർ മാറിയില്ലെങ്കിൽ,
if not to bless me (loin his *Q(K)*) and from fleece lamb my to warm
21 ൨൧ പട്ടണവാതില്ക്കൽ എനിയ്ക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട് ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ,
if to wave upon orphan hand: power my for to see: see in/on/with gate help my
22 ൨൨ എന്റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ; എന്റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ.
shoulder my from shoulder [to] to fall: fall and arm my from branch: shoulder her to break
23 ൨൩ ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി.
for dread to(wards) me calamity God and from elevation his not be able
24 ൨൪ ഞാൻ പൊന്ന് എന്റെ ശരണമാക്കിയെങ്കിൽ, തങ്കത്തോട് നീ എന്റെ ആശ്രയം എന്ന് പറഞ്ഞുവെങ്കിൽ,
if to set: make gold loin my and to/for gold to say confidence my
25 ൨൫ എന്റെ ധനം വളരെയായിരിക്കുകകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കുകകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ,
if to rejoice for many strength: rich my and for mighty to find hand my
26 ൨൬ സൂര്യൻ ജ്വലിക്കുന്നതോ ചന്ദ്രൻ ശോഭയോടെ പ്രകാശിക്കുന്നതോ കണ്ടിട്ട്
if to see: see light for to shine and moon precious to go: walk
27 ൨൭ എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായ് എന്റെ കൈ ചുംബിക്കുകയും ചെയ്തുവെങ്കിൽ,
and to entice in/on/with secrecy heart my and to kiss hand my to/for lip my
28 ൨൮ അത് ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റം അത്രേ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.
also he/she/it iniquity: crime judge for to deceive to/for God from above
29 ൨൯ എന്റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ, അവന്റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ -
if to rejoice in/on/with disaster to hate me and to rouse for to find him bad: evil
30 ൩൦ അവന്റെ പ്രാണനാശം ഇച്ഛിച്ച് ശാപം ചൊല്ലി പാപം ചെയ്യുവാൻ എന്റെ നാവിനെ ഒരിക്കലും സമ്മതിച്ചിട്ടില്ല -
and not to give: allow to/for to sin palate my to/for to ask in/on/with oath soul: life his
31 ൩൧ അവന്റെ മേശയിൽ നിന്ന് മാംസം തിന്ന് തൃപ്തി വരാത്തവർ ആര്?
if not to say man tent my who? to give: allow from flesh his not to satisfy
32 ൩൨ എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - പരദേശി തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന് ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -
in/on/with outside not to lodge sojourner door my to/for way to open
33 ൩൩ ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മറച്ച് എന്റെ അകൃത്യം മനസ്സിൽ ഒളിപ്പിച്ചെങ്കിൽ,
if to cover like/as Adam transgression my to/for to hide in/on/with breast my iniquity: crime my
34 ൩൪ മഹാപുരുഷാരത്തെ ശങ്കിക്കുകകൊണ്ടും കുടുംബങ്ങളുടെ നിന്ദ എന്നെ ഭ്രമിപ്പിക്കുകകൊണ്ടും ഞാൻ വാതിലിന് പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ -
for to tremble crowd many and contempt family to to be dismayed me and to silence: silent not to come out: come entrance
35 ൩൫ അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു! ഇതാ, എന്റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു!
who? to give: if only! to/for me to hear: hear to/for me look! mark my Almighty to answer me and scroll: document to write man strife my
36 ൩൬ അത് ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു കിരീടമായിട്ട് അത് അണിയുമായിരുന്നു.
if: surely yes not upon shoulder my to lift: bear him to bind him crown to/for me
37 ൩൭ എന്റെ കാലടികളുടെ കണക്ക് ഞാൻ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാൻ അവനോട് അടുക്കും.
number step my to tell him like leader to present: come him
38 ൩൮ എന്റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ അതിന്റെ ഉഴവു ചാലുകൾ ഒന്നിച്ച് കരയുകയോ ചെയ്തുവെങ്കിൽ,
if upon me land: soil my to cry out and unitedness furrow her to weep [emph?]
39 ൩൯ വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവ് തിന്നുകയോ അതിന്റെ ഉടമകളുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ,
if strength her to eat without silver: money and soul: life master her to breathe
40 ൪൦ കോതമ്പിന് പകരം കാരമുള്ളും യവത്തിന് പകരം കളയും മുളച്ചുവളരട്ടെ”. ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.
underneath: instead wheat to come out: issue thistle and underneath: instead barley foul weed to finish word Job

< ഇയ്യോബ് 31 >