< ഇയ്യോബ് 3 >

1 അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്റെ ജന്മദിവസത്തെ ശപിച്ചു.
After thus he opened Job mouth his and he cursed day his.
2 ഇയ്യോബ് ഇപ്രകാരം പറഞ്ഞു:
And he answered Job and he said.
3 “ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്ന് പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
Let it perish [the] day [which] I was born on it and the night [which] it said he has been conceived a man.
4 ആ ദിവസം ഇരുണ്ടുപോകട്ടെ; മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ.
The day that let it be darkness may not he care for it God above and may not it shine forth on it daylight.
5 ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ; പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
Let them reclaim it darkness and deep darkness let it settle down over it cloud let them terrify it [the] darkness of day.
6 ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അത് വർഷത്തിന്റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്.
The night that let it take it darkness may not it rejoice among [the] days of [the] year in [the] number of [the] months may not it come.
7 അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുത്.
There! the night that let it be barren may not it come a cry of joy in it.
8 മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ ആ ദിവസത്തെ ശപിക്കട്ടെ.
Let them curse it cursers of a day the [ones] ready to rouse Leviathan.
9 അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ; അത് വെളിച്ചത്തിന് കാത്തിരുന്നു കിട്ടാതെ പോകട്ടെ; അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്.
Let them grow dark [the] stars of twilight its let it wait for light and not and may not it look on [the] eyelids of dawn.
10 ൧൦ അത് എന്റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ; എന്റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ.
For not it shut [the] doors of womb my and it hid trouble from eyes my.
11 ൧൧ ഞാൻ ഗർഭപാത്രത്തിൽവച്ച് മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്ന് പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?
Why? not from [the] womb did I die from [the] belly I came forth and I may expire?
12 ൧൨ മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്? എനിക്ക് കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്?
Why? did they receive me knees and why? breasts that I will suckle.
13 ൧൩ ഞാൻ ഇപ്പോൾ കിടന്ന് വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
For now I lay down and I may be at peace I slept then - it is at rest to me.
14 ൧൪ തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,
With kings and counselors of [the] earth the [ones who] rebuilt ruins for themselves.
15 ൧൫ കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.
Or with princes [whom] gold [belonged] to them those [who] filled houses their silver.
16 ൧൬ അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ട് കുഴിച്ചിട്ട പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.
Or like a miscarriage hidden not was I? like children [who] not they have seen light.
17 ൧൭ അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ച് പോയവർ വിശ്രമിക്കുന്നു.
There wicked [people] they cease turmoil and there they rest weary [ones] of strength.
18 ൧൮ അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.
Together prisoners they are at ease not they hear [the] voice of a taskmaster.
19 ൧൯ ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന് യജമാനന്റെ കീഴിൽനിന്ന് വിടുതൽ കിട്ടിയിരിക്കുന്നു.
Small and great [is] there he and a slave [is] free from master his.
20 ൨൦ അരിഷ്ടന് പ്രകാശവും ദുഃഖിതന്മാർക്ക് ജീവനും കൊടുക്കുന്നതെന്തിന്?
Why? does someone give to a sufferer light and life to [people] bitter of soul.
21 ൨൧ അവർ മരണത്തിനായി കാത്തിരിക്കുന്നു, അത് വരുന്നില്ലതാനും; നിധിക്കായി കുഴിക്കുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു.
Those [who] long for death and there not [is] it and they dug for it more than hidden treasures.
22 ൨൨ അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും
The joyful [people] to rejoicing they exult if they find [the] grave.
23 ൨൩ വഴി മറഞ്ഞിരിക്കുന്ന പുരുഷനും ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?
To a man whom way his it is hidden and he has made inaccessible God behind him.
24 ൨൪ ഭക്ഷണത്തിന് മുമ്പ് എനിക്ക് നെടുവീർപ്പ് വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
If before food my groaning my it comes and they poured forth like water cries of distress my.
25 ൨൫ ഞാൻ പേടിച്ചത് തന്നെ എനിക്ക് നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നത് എനിക്ക് ഭവിച്ചു.
For a fear I feared and it came to me and [that] which I dreaded it came to me.
26 ൨൬ ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു”.
Not I am at ease - and not I am at peace and not I am at rest and it has come turmoil.

< ഇയ്യോബ് 3 >